40-ാം അധ്യായത്തോടുകൂടി തുടങ്ങുന്ന യെശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൻ്റെ അവസാന ഭാഗത്ത്, ക്രിസ്ത്യാനികൾക്ക് വേണ്ടി വളരെ അൽഭുതാവഹമായ ചില വാഗ്ദത്തങ്ങൾ ഉണ്ട്. യെശയ്യാവിൻ്റെ പുസ്തകത്തിന് രണ്ടു ഭാഗങ്ങളുണ്ട്, ആദ്യത്തെ 39 അധ്യായങ്ങൾ ആദ്യത്തെ 39 പഴയ നിയമ പുസ്തകങ്ങളുമായി സാമ്യമുള്ളതാണ്, എന്നാൽ അടുത്ത 27 അധ്യായങ്ങൾ പുതിയ നിയമത്തിലെ 27 പുസ്തകങ്ങളുമായി..
ബൈബിള്‍ ( 66 പുസ്തകങ്ങള്‍ ) ദൈവത്താൽ പ്രചോദിതവും തെറ്റുകളില്ലാത്തതുമായ ദൈവവചനവും ഇഹലോകവാസത്തിൽ നമ്മെ നയിക്കുവാൻ പര്യാപ്തമായ ഏക വഴികാട്ടിയുമാകുന്നുവെന്ന്.
നിത്യതയിലെ ഏകദൈവം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തികളിൽ നിലനില്‍ക്കുന്നുവെന്ന്.
നമ്മുടെ കർത്താവായ യേശുക്രിസ്‍തുവിന്റെ ദൈവത്വം, കന്യകാജനനം, മനുഷ്യത്വം, പരിപൂർണ്ണമായ പാപരഹിതജീവിതം, നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായുള്ള മരണം,
ശരീരത്തോട് കൂടിയുള്ള ഉയിർപ്പ്, പിതാവിങ്കലേക്കുള്ള ആരോഹണം, തന്റെ വിശുദ്ധന്‍മാർക്ക് വേണ്ടി ഈ ഭൂമിയിലേക്കുള്ള മടങ്ങിവരവ് എന്നീ സത്യങ്ങളിൽ .
എല്ലാ മനുഷ്യരും പാപത്തിൽ മരിച്ച് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും, പാപക്ഷമയ്‍ക്കുള്ള ഏകമാര്‍ഗ്ഗം മാനസാന്തരപ്പെട്ട്, നമ്മുടെ കർത്താവായ
യേശുക്രിസ്തുവിന്റെ മരണത്തിലും ഉയിർപ്പിലും ഉള്ള വിശ്വാസത്തിലൂടെയാണെന്നും.
ഒരു വ്യക്തി വീണ്ടുംജനനം പ്രാപിച്ച് ദൈവപൈതലായിത്തീരുന്ന പരിശുദ്ധാത്മാവിന്റെ പുനരുദ്ധാരണപ്രവര്‍ത്തനത്തിൽ .
നീതീകരണം ക്രിസ്തുവിലുള്ള വിശ്വാസത്തിൽ മാത്രമാകുന്നു, അതിന്റെ തെളിവ് ദൈവത്തെ മഹത്വപ്പെടുത്തുന്ന സൽപ്രവർത്തികളെന്നും.
വീണ്ടും ജനനത്തിന് ശേഷം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ പൂർണ്ണമായും മുങ്ങിയുള്ള ജലസ്നാനത്തിൽ.
ജീവിതത്താലും വാക്കിനാലൂം ക്രിസ്തുവിനെ സാക്ഷീകരിക്കുവാനുള്ള ശക്തിക്കായി നിരന്തരം പരിശുദ്ധാത്മാവിൽ നിറയേണ്ടതിന്റെ ആവശ്യകതയിൽ.
നീതിമാന്മാർക്ക് നിത്യജീവനുവേണ്ടിയും അനീതിക്കാർക്ക് നിത്യനരകത്തിനും വേണ്ടിയുള്ള ഉയിർത്തെഴുന്നേല്‍പിൽ,