സാക് പുന്നനെക്കുറിച്ച്


Zac Poonen
Zac Poonen

കഴിഞ്ഞ 40-ൽ അധികം വര്‍ഷങ്ങളായി ബൈബിൾ അധ്യാപകനായും ഒന്നിലധികം സഭകളുടെ ഉത്തരവാദിത്തമുള്ള മൂപ്പനായും ഭാരതത്തിൽ കർത്താവിനെ സേവിക്കുന്ന ബ്രദർ സാക് പുന്നൻ ഭാരതീയ നാവികസേനയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു.

അദ്ദേഹം ഇംഗ്ളീഷ് ഭാഷയിൽ രചിച്ചിട്ടുള്ള പല പുസ്തകങ്ങളും ലേഖനങ്ങളും വിവിധ ഭാഷകളിലേക്ക് പരിവർത്തനം ചെയ്‍തിട്ടുണ്ട്. ഭാരതത്തിലും വിദേശരാജ്യങ്ങളിലും അദ്ദേഹം നല്‍കിയിട്ടുള്ള വിവിധ സന്ദേശങ്ങൾ ആഡിയോ/ വീഡിയോ കാസെറ്റുകൾ സി.ഡി/ എം.പി.ത്രീ എന്നിവയുടെ രൂപത്തിൽ ലഭ്യമാണ്. ( പുസ്തകങ്ങൾ ആഡിയോ/ വീഡിയോ സെക്ഷൻ കാണുക ).

ക്രിസ്ത്യൻ ഫെല്ലോഷിപ് സഭയിലെ മറ്റു മൂപ്പന്മാരെപ്പോലെ ബ്രദർ സാക് പുന്നനും "കൂടാരപ്പണി"-യിലൂടെ തന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നു; തന്റെ സേവനത്തിനായി ഒരു വേതനവും കൈപ്പറ്റുന്നില്ല. ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സെന്റർ പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെയോ ആഡിയോ / വീഡിയോ / സി.ഡി - കളുടെയോ ഒരു ലാഭവും (റോയല്‍റ്റി) അദ്ദേഹം കൈപ്പറ്റുന്നില്ല.

അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ അമർത്തുക.

ചെറിയ ആരംഭങ്ങളുടെ ദിവസം 1 ചെറിയ ആരംഭങ്ങളുടെ ദിവസം 2