അല്പം ചരിത്രം


Zac Poonen and Ian Robson in front of 16 DaCosta Square
Zac Poonen and Ian Robson in front of
16 DaCosta Square

'ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്' (CFC) എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന വിശ്വാസികളുടെ സഭ 1975 ആഗസ്റ്റ് മാസത്തിലാണ് ആരംഭിച്ചത്. ബാംഗ്ലൂരില്‍ ചില കുടുംബങ്ങള്‍ ഒരുമിച്ച് കൂടുകയും വീണ്ടും ജനനം, ആന്തരിക ജീവിതത്തിലെ വിശുദ്ധി, പരസ്പരസ്‌നേഹം, സ്വഭാവശുദ്ധി, സാമ്പത്തിക കാര്യങ്ങളിലുള്ള സത്യസന്ധത, ദൈവീക സത്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കല്‍ എന്നിവയില്‍ ഊന്നല്‍ കൊടുത്തുകൊണ്ട് ജീവിതത്തിന്റെ സകല മേഖലകളിലും ദൈവവചനം മാത്രം അടിസ്താനപ്പെടുത്തി മത്തായി 28:18-20 ലെ കര്‍ത്താവിന്റെ ആജ്ഞാപനം അനുസരിച്ച് ആദ്യം തങ്ങള്‍ തന്നെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശിഷ്യരാകുവാനും ; പിന്നീട് മറ്റുള്ളവരെ ശിഷ്യരാക്കുവാനും തീരുമാനിച്ചു. സംഘടനാപരമായി 'ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്' ഏതെങ്കിലും സഭയുമായോ , സ്ഥാപനങ്ങളുമായോ ഒരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ല. ഞങ്ങളുടെ വിശ്വാസം സുവിശേഷത്തിലധിഷ്ടിതമാണ്; കര്‍ത്താവിന്റെ ശരീരമാകുന്ന സഭയില്‍ ലോകമെമ്പാടുമുള്ള അംഗങ്ങളെ ഞങ്ങള്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.