Description:
മനുഷ്യന് മനസ്സിലാക്കുവാന്‍ കഠിനപരിശ്രമം നടത്തിയിട്ടുള്ള ഏറ്റവും വലിയ ഒരു രഹസ്യമുണ്ട്. അതാണ് തിന്മയുടെ രഹസ്യം. സര്‍വജ്ഞനും സ്നേഹവാനുമായ ദൈവം സൃഷ്ടിച്ച ഈ ലോകത്തില്‍ തിന്മ ഉദ്ഭവിക്കുവാനിടയായത് എങ്ങനെ ?
ലോകത്തില്‍ എല്ലാ ഭാഗത്തും ഇത്രയധികം രോഗവും ദാരിദ്ര്യവും ദുഃഖവും യാതനയും നിലവിലിരിക്കുന്നത് എന്തുകൊണ്ട് ? ഈ കാര്യത്തില്‍ നമ്മെ സഹായിക്കുവാന്‍ ദൈവത്തിന് താല്പര്യമില്ലേ ? ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ് ഇവയെല്ലാം. ബൈബിള്‍ ഇവയ്കുള്ള ഉത്തരം നമുക്ക് നല്‍കുന്നുണ്ട്.