അനേകം ആളുകൾ ഇന്ത്യയിലുള്ള ഞങ്ങളുടെ സഭയിൽ ചേരാനാഗ്രഹിക്കുന്നു, കാരണം അവിടെ ആഥിത്യ മര്യാദയുള്ള, ഉദാരമനസ്കരായ ധാരാളം പേരെ അവർ കാണുന്നു. അങ്ങനെയുള്ളവരെ ഉടനെ തന്നെ അകറ്റിനിർത്തിയില്ലെങ്കിൽ, വളരെ പെട്ടെന്ന് ഇന്ത്യയിലുള്ള ഓരോ പാവപ്പെട്ടവനും നമ്മുടെ സഭയിൽ ചേരാൻ ആഗ്രഹിക്കുകയും, നമുക്ക് എടുത്തു പറയത്തക്ക ഒരു "സഭാ വളർച്ച" ഉണ്ടാകുകയും ചെയ്യും!! നീതിയിലല്ല, പണത്തിൽ താല്പര്യമുള്ള "രക്ഷിക്കപ്പെട്ടവരെ" നമുക്കു കിട്ടും.
ഇന്ന് ഇന്ത്യയിലുള്ള പല ക്രിസ്തീയ പ്രവർത്തകരെ സംബന്ധിച്ചും, "കർത്താവിനെ സേവിക്കുന്നത്" ഒരു തൊഴിൽ ആണ് ഒരു വിളിയല്ല. സഭയിൽ ചേർന്നതിലൂടെ അനേകർ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ ജീവിതത്തിൽ നീതിയുള്ളവർ ആയിരിക്കുന്നതിന് ദൈവം അവരെ മാനിച്ചതിലൂടെയാണ് അവരുടെ അഭിവൃദ്ധി വന്നതെങ്കിൽ, അത് ശരിയാണ്. എന്നാൽ സഭയിൽ ചേർന്നതിലൂടെ അവർക്കു ലഭിച്ച സമ്പന്നരുമായുള്ള ബന്ധംമൂലമാണ് അവരുടെ സമൃദ്ധി വന്നതെങ്കിൽ, അപ്പോൾ അവർക്ക് ദൈവഹിതം പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു - സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനുള്ള ഒരു മാർഗ്ഗമല്ല ക്രിസ്തീയത .
ത്യജിക്കുന്നതിനും കൊടുക്കുന്നതിനും ഉള്ള ഒരു സ്ഥലമാണ് സഭ-ലാഭത്തിനും നേട്ടത്തിനുമുള്ള ഒരു സ്ഥലമല്ല. ലോകപ്രകാരമുള്ള ഒരു ജോലിയിൽ ആയിരുന്നെങ്കിൽ സമ്പാദിക്കുമായിരുന്നതിനേക്കാൾ അഞ്ച് മുതൽ പത്തു മടങ്ങ് വരെ ഇന്ന് ഇന്ത്യയിലുള്ള പല "ക്രിസ്തീയ വേലക്കാരും" സമ്പാദിക്കുന്നു എന്നത് സങ്കടകരമായ ഒരു വസ്തുതയാണ്. അനേകം "ക്രിസ്തീയ വേലക്കാർ" ഒരിക്കലും ഒരു ദിവസം പോലും ഐഹികമായ ഒരു ജോലി ചെയ്തിട്ടില്ല. നേരത്തെ തന്നെ ഒരു ഐഹികമായ ജോലി ചെയ്യാത്ത ആരെയും തൻ്റെ അപ്പൊസ്തലന്മാരായിരിക്കാൻ യേശു ഒരിക്കലും വിളിച്ചിട്ടില്ല. ഇന്ന് ഇന്ത്യയിൽ അനേകർക്ക് ക്രിസ്തീയ വേല അതി ബൃഹത്തായ നേട്ടത്തിന്റെ ഉറവിടമായി തീർന്നിരിക്കുന്നു. അക്രെെസ്തവരായവർ അവരെ നോക്കിയിട്ട് ഇങ്ങനെ പറയുന്നു, "ഇയാൾ പണമുണ്ടാക്കാനാണ് ക്രിസ്ത്യാനിയായത്" അവർ പറയുന്നത് ശരിയുമാണ്! നമുക്ക് അവരുടെ വായ് അടയ്ക്കാൻ എങ്ങനെ കഴിയും? തങ്ങൾക്ക് ക്രിസ്തീയ വേലയിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ പണം അവർക്ക് ഐഹികമായ ജോലിയിലൂടെ ഉണ്ടാക്കാൻ കഴിയുമായിരുന്നു എന്ന് അവർക്ക് കാണിച്ചുകൊടുക്കാൻ ക്രിസ്തീയ വേലക്കാർക്കു കഴിയുമ്പോൾ മാത്രം.
അപ്പൊ. പ്ര. 5 ൽ എല്ലാവരും തങ്ങളുടെ വസ്തുക്കൾ പാവങ്ങൾക്ക് വിതരണം ചെയ്യേണ്ടതിന് അപ്പൊസ്തലന്മാർക്കു കൊടുത്ത സമയം, അനന്യാസും സഫീറയും ഇങ്ങനെ ചിന്തിച്ചു, "ഞങ്ങളുടെ പണം ഞങ്ങൾക്കു വേണ്ടി സൂക്ഷിച്ചു വച്ചിട്ട് ഇനിയും ആത്മീയരായി എങ്ങനെ കാണപ്പെടാൻ കഴിയും?" അതുകൊണ്ട് അവർ അവരുടെ നിലം വിറ്റപ്പോൾ, അവർ തങ്ങൾക്ക് കിട്ടിയ പണം മുഴുവൻ കൊടുത്തില്ല. അവരുടെ പണം മുഴുവൻ കൊടുത്തില്ല എന്നതായിരുന്നില്ല അവരുടെ പാപം. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു അതുതന്നെയല്ല ദൈവത്തിന് ആരുടെയും പണം ആവശ്യമില്ല. പത്രൊസ് അനന്യാസിനോട് പറഞ്ഞു, "നിങ്ങളുടെ വസ്തു വിൽക്കും മുമ്പേ അതുകൊണ്ട് നിനക്ക് ഇഷ്ടമുള്ളത് ചെയ്യുവാൻ തക്കവണ്ണം അത് നിന്റേതായിരുന്നില്ലയോ? അതു വിറ്റ ശേഷവും നിൻ്റെ കൈവശം അല്ലാഞ്ഞുവോ? എന്നിട്ടും നീ വ്യാജം കാണിച്ചത് എന്തുകൊണ്ട്?" (അപ്പൊ. പ്ര. 5:4). കാപട്യം ആയിരുന്നു അനന്യാസിൻ്റെ പാപം - പൂർണ്ണഹൃദയനാണെന്ന് അഭിനയിച്ചത് "ഞങ്ങൾ ആ വസ്തു 50,000 രൂപയ്ക്ക് വിറ്റു. എന്നാൽ അതിൻ്റെ 20% മാത്രം കൊടുത്താൽ മതി എന്നു ഞങ്ങൾക്ക് തോന്നുന്നു. ബാക്കി ഞങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി സൂക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു അതുകൊണ്ട് ഇതാ 10,000 രൂപ തരുന്നു". എന്ന് അയാൾ പറഞ്ഞിരുന്നെങ്കിൽ, പത്രൊസ് അനന്യാസിനെ അനുഗ്രഹിക്കുമായിരുന്നു -കൂടാതെ അയാളും അയാളുടെ ഭാര്യയും ജീവനോടെ ശേഷിക്കുകയും ചെയ്യുമായിരുന്നു. അനന്യാസ് ഒരിക്കലും ഒന്നും പറഞ്ഞില്ല. അയാളുടെ വായ് തുറക്കാതെ തന്നെ അയാൾ ഒരു കള്ളം പറഞ്ഞു, പൂർണ്ണമനസ്കരായ മറ്റാളുകളോട് ചേർന്ന് കേവലം ലൈനിൽ നിന്നതിലൂടെ. എന്നാൽ പത്രൊസ് വിവേചന ശക്തിയുള്ള ഒരു മനുഷ്യനായിരുന്നു. അനന്യാസും സഫീറയും അദ്ദേഹത്താൽ തുറന്നുകാട്ടപ്പെടുകയും അവരുടെ കാപട്യത്തിന്റെ ഫലമായി അവർ മരിക്കുകയും ചെയ്തു.
ഇന്ന് ദൈവം എന്തുകൊണ്ടാണ് അങ്ങനെ പ്രവർത്തിക്കാത്തത്? ഇന്ന് അങ്ങനെ ചെയ്താൽ വളരെ കുറച്ചു പേർ മാത്രമേ സഭയിൽ ജീവനോടെ ശേഷിക്കുകയുള്ളൂ! അനന്യാസും സഫീറയും വളരെ നിർമ്മലവും ശക്തിയുള്ളതുമായ ഒരു സഭയുടെ മധ്യത്തിലായിരുന്നു - അതുകൊണ്ടാണ് അവർ മരിച്ചത്. അവർ ഏതെങ്കിലും ചത്ത, ജഡികസഭയിൽ ആയിരുന്നെങ്കിൽ (കൊരിന്തിലുള്ള ഒരു സഭ പോലെ)അവർ അവിടുത്തെ മൂപ്പന്മാരായിരുന്നേനെ. നിങ്ങൾ നിഗളികളും കാപട്യക്കാരുമാണെങ്കിൽ, പൂർണ്ണതയിലേക്ക് ആഞ്ഞു കൊണ്ടിരിക്കുന്ന ഒരു സഭയിൽ ചേരുന്നത് അപകടകരമാണ്. ദൈവം നിങ്ങളെ അടിച്ച് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ, അവരുടെ ഇടയിൽനിന്ന് പുറത്താക്കും. എന്നാൽ ഇന്ന് അതുപോലെയുള്ള അധികം സഭകൾ ഇല്ല. അതുകൊണ്ട് മിക്ക സഭകളിലും നിങ്ങൾ ഇന്ന് അതിജീവിക്കും. നിങ്ങൾക്ക് നിഗളികളും കാപട്യക്കാരുമായി നിലനിന്ന് ജീവനോടെ ഇരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അപ്പോൾ നിങ്ങൾക്കു ചേരാൻ ഒരു ചത്ത സഭ തിരഞ്ഞെടുക്കുക.