ഞങ്ങളുടെ സാമ്പത്തിക നയം


Our Financial Policy

യഥാര്‍ത്ഥമായ ഒരു ദൈവീക ശുശ്രൂഷയ്ക് പണം ആവശ്യമായിരിക്കും. എന്നാലത് ഒരിക്കലും പണത്തെ ആശ്രയിച്ചായിരിക്കുകയില്ല, പരിശുദ്ധാത്മാവിന്റെ ശക്തിയിൽ മാത്രം ആശ്രയിച്ചിരിക്കും

കർത്താവ് തന്റെ ശുശ്രൂഷ പരിശുദ്ധാത്മാവിൽ മാത്രം ആശ്രയിച്ച് ചെയ്തിരുന്നു. തന്റെ വേലക്കായി തന്നെ പിന്തുടർന്നവരിൽനിന്ന് അവിടുന്ന് സാന്പത്തിക സഹായം സ്വീകരിച്ചിരുന്നു. (ലുക്കോ 8.2 -3 ). എന്നാൽ അവിടുന്ന് തന്റെ പിതാവൊഴികെ ആരോടും ഒരിക്കൽപോലും പണം ആവശ്യപ്പെടുകയോ തന്റെ സാന്പത്തിക ആവശ്യങ്ങളെ അറിയിക്കുകയോ ചെയ്തിരുന്നില്ല ,. ദൈവത്തെ മഹത്വപ്പെടുത്തുന്ന ഏതൊരു ശുശ്രുഷയും ഈ കാലഘട്ടത്തിലും ഇങ്ങനെ ആയിരിക്കും.

ഈ ഭൂമിയിലെ ആദ്യത്തെ ഭൗതിക "ക്രിസ്തുശരീരം" യേശുവായിരുന്നു . ഇന്ന് സഭയിലുള്ള നമ്മെ ആത്മീയ "ക്രിസ്തുശരീരം" എന്ന് വിളിക്കുന്നു. അതുകൊണ്ട് യേശു തന്റെ ഇഹലോകവാസത്തിൽ സാന്പത്തിക കാര്യങ്ങളിൽ നമുക്ക് തന്ന മാതൃക പിൻപറ്റുവാൻ ഞങ്ങൾ ശ്രമിക്കുന്നു.

അതുകൊണ്ട് ഒരു സഭയായി നിലകൊണ്ട കഴിഞ്ഞ 40 വർഷങ്ങളിൽ(1975 മുതൽ) ഒരാളോടുപോലും ഞങ്ങളുടെ ആവശ്യങ്ങൾക്കായി പണം ചോദിക്കുകയോ ആവശ്യങ്ങളെക്കുറിച്ച് പരോക്ഷസൂചന നൽകി 'പ്രാർത്ഥന-സന്ദേശം' അയക്കുകയോ ഞങ്ങൾ ചെയ്തിട്ടില്ല. ബാംഗ്ലൂരിലെ സഭയിലോ ഇന്ത്യയിലും വിദേശത്തും വിവിധ സ്ഥലങ്ങളിൽ കർത്താവ് ഞങ്ങളിലൂടെ സ്ഥാപിച്ച വിവിധ സഭകളിലോ ഒരിക്കൽ പോലും ഞങ്ങൾ സ്തോത്രകാഴ്ചകൾ എടുത്തിട്ടില്ല . സ്വമനസ്സാലെ രഹസ്യമായി സന്തോഷത്തോടുകൂടെ ദൈവവേലക്കായി കൊടുക്കുന്നവർക്കുവേണ്ടി സഭായോഗങ്ങളിൽ ഒരു പെട്ടി വെയ്ക്കുക മാത്രമാണ് ഞങ്ങൾ ചെയ്തിട്ടുള്ളത്. മൂന്നു ദിവസങ്ങൾ നീളുന്ന ഞങ്ങളുടെ വാർഷിക യോഗങ്ങളിൽ പങ്കെടുക്കുവാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുവരുന്നവർക്ക്‌ സൗജന്യമായി ഞങ്ങൾ താമസവും ഭക്ഷണവും നൽകിവരുന്നു. ഞങ്ങളുടെ സഭകളിലെ എല്ലാ മൂപ്പന്മാരും തങ്ങളുടെ സാന്പത്തിക ആവശ്യങ്ങൾക്കായി സ്വയം വേല (അപ്പോസ്തോലനായ പൗലോസ് ചെയ്തതുപോലെ) ചെയ്തുപോരുന്നു , ഒരാളെ പോലും സഭ സാന്പത്തികമായി പിന്‍താങ്ങുന്നില്ല . അതുകൂടാതെ ഞങ്ങളുടെ പുസ്തകങ്ങൾ , ലേഖനങ്ങൾ , ഇന്റർനെറ്റിലുള്ള ഓഡിയോ വിഡിയോ സന്ദേശങ്ങൾ എന്നിവയെല്ലാം തന്നെ ഈ ലോകത്തിലെന്പാടും സൗജന്യമായി വായിക്കുവാനും കേൾക്കുവാനും കാണുവാനും ലഭ്യമാക്കിയിട്ടുണ്ട് . കർത്താവിൽ നിന്ന് ഞങ്ങൾക്ക് എല്ലാം സൗജന്യമായി ലഭിച്ചിരിക്കുന്നു , അത് ഞങ്ങൾ മറ്റുള്ളവർക്ക് സൗജന്യമായി നൽകുന്നു.

തീർച്ചയായും ഈ ശുശ്രുഷകൾക്കെല്ലാം ധാരാളം പണം ആവശ്യമായിരിക്കുന്നു, ഈ വേലയെ പിന്താങ്ങുവാൻ ഞങ്ങളുടെ സഭയിൽ കോടിപതികളൊന്നും ഇല്ലതാനും . ഇന്ത്യ ഒരു ദരിദ്രരാഷ്ട്രം ആയേക്കാം, എന്നാൽ ഞങ്ങൾ മുന്നമേ ദൈവരാജ്യം അന്വേഷിച്ചു - ദൈവം എല്ലായ്‌പോഴും ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നടത്തി തരുകയും ചെയ്തു. അതുകൊണ്ട് ഞങ്ങളുടെ ശുശ്രുഷ തുടങ്ങിയനാൾ മുതലിന്നുവരെ ഒരിക്കലും ഞങ്ങൾ കടക്കാരായിരുന്നിട്ടില്ല. സഭായോഗങ്ങൾക്കായി ഹാളുകൾ പണിയേണ്ടതിന് ഒരിക്കലും ഞങ്ങൾ ബാങ്ക് ലോണോ പണയമോ എടുത്തിട്ടില്ല. ഞങ്ങളിൽ നിന്ന് വത്യസ്തമായി ഈ കാര്യങ്ങൾ ചെയ്യുന്നവരെ ഞങ്ങൾ വിധിക്കുന്നില്ല. പക്ഷേ ഈ വഴിലൂടെയാണ് കർത്താവ് ഞങ്ങളെ നയിച്ചത്. ഈ ഭൂമിയിലെ ആദ്യത്തെ ഭൗതിക "ക്രിസ്തുശരീരം" ആയിരുന്ന യേശുവിന്റെ തന്നെ മാതൃക പിന്തുടരുവാൻ ഞങ്ങൾ ശ്രമിച്ചു. അതുകൊണ്ട് ആളുകള്‍ ഞങ്ങളുടെ ശുശ്രുഷയെ സഹായിക്കുവാൻ വേണ്ടി മുൻപോട്ടു വരുന്പോൾ ഞങ്ങൾ അവരോട് താഴെ പറയുന്ന കാര്യങ്ങൾ ആദ്യം പരിശോധിക്കുവാൻ ആവശ്യപ്പെടുന്നു.

1) നിങ്ങൾ വീണ്ടും ജനനം പ്രാപിച്ച ഒരു ദൈവപൈതൽ ആണോ ? ഈ ഭൂമിയിലെ ദൈവവേലയിൽ സഹായിക്കുക എന്നത് വളരെ മാഹാത്മ്യമേറിയതും അഭിമാനകരവും ആയ ഒരു കാര്യമാണ് . പക്ഷേ ആ വിശേഷാധികാരം വീണ്ടും ജനനം പ്രാപിച്ച തന്റെ മക്കൾക്ക് മാത്രമുള്ളതാണ് .( 3 ജോൺ 7 )

2) നിങ്ങളുടെ കുടുംബാവശ്യങ്ങൾക്ക് വേണ്ടുന്ന പണം നിങ്ങൾക്കുണ്ടോ ? നിങ്ങൾ കൊടുക്കുന്നത് നിങ്ങളുടെ കുടുംബത്തെ ഒരു സാന്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ ? ഒന്നാമതായി നിങ്ങൾ നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റണ്ടതുണ്ട് ( മർക്കോസ് 7.9-13 , 1 തിമോത്തി 5-8 എന്നിവ കാണുക ). നമ്മുടെ സ്വർഗ്ഗീയപിതാവ് വളരെ സന്പന്നനാണ്, ദൈവ വേലക്ക് പണം നൽകി എന്ന കാരണത്താൽ തന്റെ ഒരു മക്കളും പട്ടിണികിടക്കുകയോ ഏതെങ്കിലും വിധത്തിൽ കഷ്ടം സഹിക്കുകയോ ചെയ്യണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നില്ല. (സന്പന്നനായ മറ്റേതൊരു പിതാവിനെയും പോലെ )

3) നിങ്ങൾക്ക് ഏതെങ്കിലും വലിയ കടങ്ങൾ കൊടുത്തുതീർക്കുവാനുണ്ടോ? ഉണ്ടെങ്കിൽ അത് ആദ്യം തീർക്കുക. തന്റെ മക്കൾ കടങ്ങളില്ലാതെ സ്വസ്ഥതയോടെ ജീവിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ദൈവത്തിന് എന്തെങ്കിലും കൊടുക്കുന്നതിനു മുൻപ് ഒന്നാമത് സീസറിനുള്ളത് നാം സീസറിനു കൊടുക്കണം , കാരണം സീസറിന്റെയോ മറ്റാരുടെയെങ്കിലുമോ പണം നാം ദൈവത്തിനു കൊടുക്കണമെന്ന് അവിടുന്നു ആഗ്രഹിക്കുന്നില്ല ( മത്തായി 22:21, റോമ 13:8 ) ( ശ്രദ്ധിക്കുക : ഇവിടെ പറയുന്ന വാക്യങ്ങളുടെ പശ്ചാത്തലത്തിൽ ഭവന വായ്പ ഒരു "കടം" അല്ല, , എന്തെന്നാൽ ആ ഭവനത്തിന്റെ മൂല്യം നിങ്ങൾ വായ്‌പ എടുത്തിരിക്കുന്ന തുകക്ക് തുല്യമാണ് . ഇതേ അർത്ഥത്തിൽ തന്നെ ഒരു വാഹന വായ്പയും കടമല്ല - വായ്പയെടുത്തിരിക്കുന്നത്തിന് തുല്യമായ തുകയ്ക്കു നിങ്ങൾ ആ വാഹനം ഇന്‍ഷ്വർ ചെയ്തിട്ടുണ്ടെങ്കിൽ) .

4) നിങ്ങളുടെ മനസ്സാക്ഷി ശുദ്ധമാണോ ? ഏതെങ്കിലും വിധത്തിൽ നിങ്ങൾ മുറിപ്പെടുത്തിയവരുമായി യോജിപ്പിലെത്തുവാൻ നിങ്ങൾക്കു കഴിയാവുന്നതെല്ലാം തന്നെ നിങ്ങൾ ചെയ്തിട്ടുണ്ടോ? മറ്റുള്ളവരെ മുറിവേല്പിക്കുകയും എന്നാൽ ഒരിക്കലും അവരോട് ക്ഷമ ചോദിക്കാതെ ഇരിക്കുകയും ചെയ്യുന്നവരുടെ ഒരു വഴിപാടും ദൈവം സ്വീകരിക്കുകയില്ല.( മത്തായി 5:23, 24 )

5) നിങ്ങൾ സ്വമേധയാ , സന്തോഷത്തോടുകൂടെ - മറ്റൊരുടെയും അല്ലെങ്കിൽ സ്വന്തം മനസ്സാക്ഷിയുടെയും യാതൊരു സമ്മർദ്ദവും കൂടാതെയാണോ ദൈവത്തിന് നൽകുന്നത് ? സന്തോഷത്തോടെ നൽകുന്നവരെയാണ് ദൈവം സ്നേഹിക്കുന്നത് , അല്ലാതെ വൈമനസ്യത്തോടെ നല്കുന്നവരെയല്ല. സമ്മർദ്ദം മൂലമോ, എന്തെങ്കിലും കടമ നിർവഹിക്കുവാനോ , സ്വന്തം മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുവാനോ , അല്ലെങ്കിൽ എന്തെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് ആഗ്രഹിച്ചുകൊണ്ടോ നൽകുന്ന ദാനങ്ങൾ അവിടുന്ന് ആഗ്രഹിക്കുന്നില്ല, ( 2 കൊരിന്ത്യ 9:7)

ഈ ചോദ്യങ്ങളിലൂടെയെല്ലാം കടന്നുപോകേണ്ടതിന് ഞങ്ങളോട് ക്ഷമ കാണിക്കുക.സാന്പത്തിക കാര്യങ്ങളിൽ നമ്മുടെ കർത്താവായ യേശുവിന്റെ മാതൃകയും ഉപദേശങ്ങളും പിന്തുടരാനാണ് ഞങ്ങൾ ശ്രമിക്കുന്നത് .

ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സഭക്ക് സഹായം നൽകുന്നത്

മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷവും ഈ ശുശ്രുഷയെ സഹായിക്കുവാൻ നിങ്ങൾ താല്പര്യപ്പെടുന്നുവെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും മാർഗ്ഗം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്