"എൻ്റെ നിമിത്തം നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ" (മത്താ. 5:11). ഈ വാക്യം ഇതിനു മുമ്പുള്ള "നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ..." എന്നു പറയുന്ന വാക്യത്തോട് സമാനമാണ്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു വ്യത്യാസം യേശു അവിടെ ഉണ്ടാക്കുന്നു.
10-ാം വാക്യവും 11-ാം വാക്യവും തമ്മിലുള്ള വ്യത്യാസം, 10-ാം വാക്യത്തിൽ നിങ്ങൾ ശരിയായ കാര്യത്തിനുവേണ്ടി നിലകൊള്ളുകയാണ്. നേരായ കാര്യങ്ങൾക്കു വേണ്ടി ചില സമയത്ത് നിലകൊള്ളുന്ന അക്രൈസ്തവരായ ആളുകൾ പോലും ഉണ്ട്. നേരിനു വേണ്ടി നിലകൊള്ളുന്നതു നിമിത്തം തങ്ങളുടെ ജോലി നഷ്ടപ്പെട്ടവർ ഉണ്ട്, ശരിയായ വിധി പ്രസ്താവിച്ചതു നിമിത്തം കൊല്ലപ്പെട്ട ജഡ്ജിമാർ ഉണ്ട്, തങ്ങളുടെ ശത്രുക്കളാൽ കൊല്ലപ്പെട്ട ബിസിനസുകാർ, രാഷ്ട്രീയക്കാർ കൂടാതെ,മറ്റുള്ളവരും ഉണ്ട്. ഇതു ചെയ്യുന്നത് ക്രിസ്ത്യാനികൾ മാത്രമല്ല, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന അനേകരേക്കാൾ അധികമാണ് സത്യത്തിനു വേണ്ടി നിലകൊള്ളുവാൻ മനസ്സുള്ള അക്രൈസ്തവർ എന്നത് ലജ്ജാകരമായ ഒരു കാര്യമാണ്. തങ്ങൾ ദൈവരാജ്യത്തിൽ പ്രവേശിക്കുകയായിരുന്നു എന്ന് കരുതിയിരുന്ന ക്രിസ്ത്യാനികൾ ന്യായവിധി നാളിൽ പൊത്തുവരുത്തക്കാരും പിന്മാറ്റക്കാരുമായി തുറന്നുകാട്ടപ്പെടുമ്പോൾ നിങ്ങൾക്ക് വളരെയധികം ആശ്ചര്യം ഉണ്ടാകാൻ പോകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ നീതിമാനും നീതിക്കുവേണ്ടി ഉപദ്രവിക്കപ്പെടാൻ മനസ്സുള്ളവനും ആണെങ്കിൽ, സ്വർഗ്ഗരാജ്യം നിങ്ങളുടെതാണ്;അല്ലാത്തപക്ഷം അല്ല.
മത്തായി 5:11 യേശുവിനു വേണ്ടി ഉപദ്രവിക്കപ്പെടുന്നതിനെ കുറിച്ചു പറയുന്നു. നിങ്ങൾ യേശുക്രിസ്തുവിന്റെ ഒരു ശിഷ്യനാണെന്ന വസ്തുതയെ കുറിച്ച് മിണ്ടാതിരുന്നാൽ നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങൾക്കു ചില പ്രയോജനങ്ങൾ ലഭിക്കാം. നിങ്ങൾ ഒരുപക്ഷേ നീതിമാനായിരിക്കാം, അത് മറ്റുള്ളവരാൽ അഭിനന്ദിക്കപ്പെടുകയും ചെയ്യാം, എന്നാൽ രക്ഷക്കുള്ള മാർഗമായി നിങ്ങൾ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന വസ്തുതയെ കുറിച്ച് നിങ്ങൾ മിണ്ടാതിരിക്കുന്നു കാരണം നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കുകയില്ല എന്ന് നിങ്ങൾ ഭയപ്പെടുന്നു. ഒരുപക്ഷേ നിങ്ങൾ ഒരു അക്രൈസ്തവനാണെന്ന് മറ്റുള്ളവർ വിശ്വസിക്കണമെന്ന് നിങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നുണ്ടാകാം, നിങ്ങളുടെ മേലുദ്യോഗസ്ഥരെ പോലെ തന്നെ, തന്നെയുമല്ല ക്രിസ്തുവിനു വേണ്ടി ഒരു സാക്ഷിയാകുവാൻ നിങ്ങൾ ലജ്ജിക്കുന്നു. സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും അക്രൈസ്തവരായവർ തങ്ങളുടെ ഇഷ്ട ദേവന്മാരുടെ ചിത്രത്തോടു കൂടിയ കലണ്ടറുകൾ തൂക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് എന്നാൽ താൻ ഒരു ക്രിസ്ത്യാനിയാണെന്ന സത്യം പ്രഖ്യാപിക്കുന്ന, ദൈവവചനം എഴുതിയിട്ടുള്ള ഒരു കലണ്ടർ തൂക്കാൻ മനസ്സുള്ള ഒരു ക്രിസ്ത്യാനിയെ കണ്ടെത്തുന്നത് വളരെ അപൂർവമാണ്. ഇതിൻ്റെ കാരണം ആളുകൾ അതിനെക്കുറിച്ച് എന്തു പറയും എന്നതിനെ അവൻ ഭയപ്പെടുന്നതുകൊണ്ടാണ്. "എൻ്റെ ബോസ് അതു കണ്ടിട്ട് എനിക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നതിൽ നിന്ന് എന്നെ തടയുകയോ ഏതെങ്കിലും വിധത്തിൽ എന്നെ ദ്രോഹിക്കുകയോ ചെയ്യുമോ?"
"എന്നെക്കുറിച്ച് ലജ്ജിക്കാതെ, എൻ്റെ നാമം നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ". നിങ്ങളുടെ ജോലി സ്ഥലത്ത് യേശുവിനെ കുറിച്ച് നിങ്ങൾ ലജ്ജിക്കുന്നുണ്ടോ?പുറമേ നീതിയുള്ളവനാണെന്ന കാര്യത്തിൽ നിങ്ങൾ പുകഴരുത് കാരണം അനേകം അക്രൈസ്തവരും പുറമേ നീതിയുള്ളവരാണ്. അതിനും അപ്പുറം ഒരു ചുവടു കൂടി മുന്നോട്ടുപോകുക: "ഞാൻ ഒരു ക്രിസ്ത്യാനിയും കൂടെയാണ്" എന്ന് പ്രഖ്യാപിക്കുക. നിങ്ങൾ ദൈവത്തിനും അവിടുത്തെ വചനത്തിനും വേണ്ടി നില കൊണ്ടാൽ (അത് ജോലിസ്ഥലത്തു മാത്രമല്ല, ഒരു പ്രാസംഗികൻ എന്ന നിലയിൽ ആണെങ്കിൽ പോലും ദൈവവചനത്തിൽ പഠിപ്പിക്കപ്പെട്ടിരിക്കുന്ന ഓരോ കാര്യത്തിനും വേണ്ടി നിലപാടെടുത്താൽ), ഇന്നത്തെ ക്രിസ്തീയ ലോകത്തിൽ കാണുന്ന വഞ്ചനയെ തുറന്നു കാട്ടുവാൻ നിങ്ങൾ ആകാംക്ഷയുള്ള ഒരുവനാണെങ്കിൽ, ആളുകൾ നിങ്ങളെ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കുറിച്ച് എല്ലാ തരത്തിലുമുള്ള ചീത്ത കഥകൾ വ്യാജമായി പ്രചരിപ്പിക്കുകയും ചെയ്യും, കാരണം നിങ്ങൾ സത്യത്തിനു വേണ്ടി നിൽക്കുന്നു.
അത് സംഭവിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യണം?നമ്മെക്കുറിച്ചു തന്നെ നമുക്ക് ദുഃഖം തോന്നണമോ. അതിൽനിന്ന് വളരെ ദൂരെ!അവിടെ പറയുന്നത് "സ്വർഗ്ഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം വലിയതാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിൻ" എന്നാണ് (മത്താ. 5:12). ഭൂമിയിൽ നിങ്ങൾക്ക് ഒരു പ്രതിഫലം ലഭിക്കുകയില്ല -നിങ്ങൾ ഉപദ്രവിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യും - എന്നാൽ സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലിയതാണ് കാരണം നിങ്ങൾക്ക് മുമ്പേ ഉണ്ടായിരുന്ന സകല പ്രവാചകന്മാരെയും അവർ കൃത്യമായി ഇങ്ങനെ തന്നെയാണ് ഉപദ്രവിച്ചത്. പഴയനിയമ പ്രവാചകന്മാരെ നോക്കിയാൽ, ദൈവത്തിൻ്റെ യഥാർത്ഥ പ്രവാചകന്മാരെല്ലാം ഉപദ്രവിക്കപ്പെട്ടു എന്നും നിങ്ങൾ കാണും എന്നുവരികിലും അവർ നേരിട്ട് ഉപദ്രവങ്ങളെക്കുറിച്ച്, എപ്പോഴും പരാമർശിക്കപ്പെട്ടിരുന്നില്ല. ഉദാഹരണത്തിന്, ഇസ്രയേൽ ജനങ്ങൾക്ക് എതിരായി ശക്തമായ വാക്കുകൾ സംസാരിച്ച യെശയ്യാവിനെ പോലെയുള്ള പുരുഷന്മാർ. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്ന് യെശയ്യാവിൻ്റെ പുസ്തകത്തിൽ നമ്മോട് പറഞ്ഞിട്ടില്ല, എന്നാൽ പുരാവൃത്തം നമ്മോട് പറയുന്നത് അദ്ദേഹത്തെ പൊള്ളയായ ഒരു തടിക്കഷണത്തിൽ ആക്കി അദ്ദേഹത്തെ ഉപദ്രവിച്ചവർ വാളുകൊണ്ട് രണ്ടുതുണ്ടമാക്കി അറുത്തു എന്നാണ്.
ഈർച്ച വാളാൽ അറക്കപ്പെട്ടവരെ കുറിച്ച് എബ്രായർ 11 ൽപറഞ്ഞിരിക്കുന്നവരിൽ ഒരാൾ അദ്ദേഹമാണ്. ക്രിസ്തുവിനു വേണ്ടി എഴുന്നേൽക്കുന്ന എല്ലാവരും ഉപദ്രവിക്കപ്പെടും: അപ്പൊ. പ്ര. 7 ൽ മഹാപുരോഹിതന്മാരുടെ മുമ്പാകെ നിൽക്കുമ്പോൾ, സ്തെഫാനോസ് തൻ്റെ നീണ്ട പ്രസംഗത്തിന്റെ ഒടുവിൽ പുരുഷാരത്തോട് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കുന്നു: അപ്പൊ. പ്ര. 7:52 ൽ അദ്ദേഹം ഇപ്രകാരം പറയുന്നു, "പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നുട്ടുള്ളൂ?നീതിമാനായവൻ്റെ (യേശുവിൻ്റെ)വരവിനെക്കുറിച്ച് മുൻ അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു.ഇസ്രായേലിലെ പ്രവാചകന്മാരിൽ ആരെയാണ് നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നത്?ഒരാളുടെ പേര് നിങ്ങൾക്കു പറയാൻ കഴിയുമോ?" സ്തെഫാനൊസ് യിസ്രായേലിൻ്റെ ചരിത്രം പഠിച്ചിട്ടുണ്ട് അതുകൊണ്ട് അദ്ദേഹം തൻ്റെ പ്രസംഗം ഉപസംഹരിക്കുന്നത് ഇസ്രായേലിന്റെ മുഴുവൻ ചരിത്രത്തിലും ഉപദ്രവിക്കപ്പെടാത്ത ഒരൊറ്റ പ്രവാചകൻ പോലും ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ്. ഒരു യഥാർത്ഥ പ്രവാചകനും, പഴയനിയമത്തിലോ പുതിയ നിയമത്തിലോ ജനപ്രീതിയുള്ളവൻ ആയിരുന്നില്ല.
പാസ്റ്റർമാർക്ക് ജനപ്രിയനാകാൻ കഴിയും, സുവിശേഷകന്മാർക്ക് ജനപ്രിയൻ ആകാൻ കഴിയും അപ്പസ്തൊലന്മാർക്കുപോലും ചിലപ്പോൾ ജനപ്രിയൻ ആകാൻ കഴിയും. ഉപദേഷ്ടാക്കന്മാർക്ക് വളരെ അധികം ജനസമ്മതനാകാൻ കഴിയും, എന്നാൽ ഒരു പ്രവാചകൻ മിക്കവാറും ഒരിക്കലും തന്നെ ജനപ്രിയമുള്ളവനല്ല കാരണം അദ്ദേഹം വരുന്നത് ഒരു സഭയിലോ അല്ലെങ്കിൽ ആളുകളിലോ ഉള്ള തെറ്റുകൾ കണ്ടുപിടിച്ച് അതിനെ വെളിച്ചത്തു കൊണ്ടു വരാനാണ്. അദ്ദേഹം ഒരു സഭയിലേക്ക് വരുന്നത് അവർ കേൾക്കേണ്ടത് സംസാരിക്കാനാണ് അല്ലാതെ അവർ കേൾക്കുവാൻ ഇഷ്ടപ്പെടുന്നത് -പറയുവാനല്ല. ദൈവവചനത്തിൽ അവർ അവഗണിക്കുന്ന മേഖലകളെ അദ്ദേഹം അവർക്കു കാണിച്ചുകൊടുക്കും. അവരുടെ ജീവിതങ്ങളിൽ ദൈവത്തിൻ്റെ നിലവാരങ്ങളിൽ നിന്ന് കുറവ് വന്ന മേഖലകളെ അദ്ദേഹം അവർക്ക് കാണിച്ചു കൊടുക്കുകയും അപ്പോൾ അദ്ദേഹം ഉപദ്രവിക്കപ്പെടുകയും ചെയ്യും. ഇന്നും അത് സംഭവിക്കുന്നു "എൻ്റെയും എൻ്റെ വചനത്തിന്റെയും പേരിൽ" യേശുവിനുവേണ്ടി നിലകൊള്ളുക എന്നാൽ ഇതാണ് അർത്ഥമാക്കുന്നത്. നിങ്ങൾ ഉപദ്രവിക്കപ്പെടുകയാണെങ്കിൽ, നിങ്ങൾ ഭാഗ്യവാന്മാരാണ്, നിങ്ങൾ അസൂയക്ക് ഹേതു ആകപ്പെടേണ്ടവരുമാണ്. മറ്റൊരു പരിഭാഷയിൽ ഇപ്രകാരം പറയുന്നു, "സന്തോഷംകൊണ്ട് തുള്ളിച്ചാടുവിൻ!" നിങ്ങൾ പ്രവാചകന്മാരുടെയും യേശുക്രിസ്തുവിന്റെയും കാൽ ചുവടുകളിലാണ് എന്ന കാരണത്താൽ നിങ്ങൾ ആവേശഭരിതരായിരിക്കണം.