ഒരു വിശ്വാസി ഒരു പുതിയ സത്യത്താൽ പിടിക്കപ്പെടുമ്പോൾ, ആദ്യ സത്യത്തെ സന്തുലനം ചെയ്യാൻ ഉദ്ദേശിച്ചുള്ള മറ്റു സത്യങ്ങൾ അവഗണിക്കത്തക്ക ഒരു ധ്രുവത്തിലേക്ക്, അയാൾക്ക് പുതിയ സത്യവുമായി എളുപ്പത്തിൽ നീങ്ങാൻ കഴിയും. ഇതു സത്യമാണ്, പ്രത്യേകിച്ച് യഥാർത്ഥമായ ക്രിസ്തീയ വിശ്വാസത്തിൻ്റെ കാര്യത്തിൽ.
പഴയ ഉടമ്പടിക്ക് കീഴിൽ വിശ്വാസമായിരുന്നില്ല പ്രധാനം. പ്രവൃത്തികൾ മാത്രമായിരുന്നു പ്രധാനം. മോശെയുടെ ന്യായപ്രമാണം ദൈവത്തിൽ വിശ്വാസം ഉണ്ടായിരിക്കുന്നതിനെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിരുന്നില്ല. എന്നാൽ അത് 613 കൽപ്പനകൾ കൊടുത്തു - മനുഷ്യൻ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അവൻ അനുസരിക്കേണ്ടതിന്, പ്രവൃത്തികളുടെ ഒരു വലിയ പട്ടിക.
എന്നാൽ പുതിയ ഉടമ്പടിയിലേക്ക് വരുമ്പോൾ, നാം ഇങ്ങനെ വായിക്കുന്നു "കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല, ദൈവത്തിൻ്റെ ദാനമത്രെയാകുന്നു; ആരും പ്രശംസിക്കാതിരിക്കേണ്ടതിന് പ്രവൃത്തികളും കാരണമല്ല" (എഫെ. 2:8, 9). ഈ വാക്യം തനിയെ വായിച്ചിട്ട്, അനേകം വിശ്വാസികൾ ഒരു ധ്രുവത്തിലേക്ക് ആഞ്ഞുകൊണ്ട് പറയുന്നത് പ്രവൃത്തികൾ ഒട്ടും തന്നെ പ്രാധാന്യമുള്ളതല്ല - കാരണം (ഈ വാക്യം പറയുന്നതനുസരിച്ച്, പ്രവൃത്തികൾ ഒരു വ്യക്തിയ്ക്കു തനിയെ ചെയ്യാൻ കഴിയുന്നതിനെക്കുറിച്ച് പ്രശംസിക്കുന്നതിനുള്ള പ്രവണതയുളവാക്കുന്നു.
എന്നാൽ പുതിയ ഉടമ്പടി എന്താണ് വാസ്തവത്തിൽ പഠിപ്പിക്കുന്നത്?തിരുവചനത്തിലെ ഒരു വാക്യത്തിൽ നിന്ന് മാത്രം മുഴുവൻ സത്യവും നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. "ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു" (മത്താ 4:6), എന്ന് പറഞ്ഞുകൊണ്ട് പിശാച് യേശുവിനോട് ഒരു വാക്യം ഉദ്ധരിച്ചപ്പോൾ, "മറുവശത്ത്, ഇങ്ങനെയും കൂടെ എഴുതപ്പെട്ടിരിക്കുന്നു" എന്ന് യേശു പറഞ്ഞു. അതുകൊണ്ട് നാം കാണുന്നത്, നമുക്ക് മുഴുവൻ സത്യവും കൃത്യമായി മനസ്സിലാക്കണമെങ്കിൽ, തിരുവചനത്തിലെ ഒരു വാക്യം മിക്കപ്പോഴും തിരുവചനത്തിലെ മറ്റു ചില വാക്യം (അല്ലെങ്കിൽ വാക്യങ്ങൾ)കൊണ്ട് സന്തുലനം ചെയ്യപ്പെടുന്നതായാണ്. തിരുവചനത്തിലെ ഒരു വാക്യം കൊണ്ട് സാത്താൻ കർത്താവായ യേശുവിനെ പോലും വഞ്ചിക്കാൻ ശ്രമിച്ചെങ്കിൽ,തിരുവചനത്തിലെ ഒറ്റയ്ക്കുള്ള വാക്യം തനിയെ എടുത്ത് അവൻ നമ്മെ എത്രയധികം വഞ്ചിക്കാൻ ശ്രമിക്കും. അതുകൊണ്ട് നാം വഞ്ചിക്കപ്പെടുന്നതിൽ നിന്ന് ഒഴിവാകണമെങ്കിൽ ദൈവവചനം പഠിക്കുന്നതിൽ നാം അങ്ങേയറ്റം ശ്രദ്ധാക്കളായിരിക്കണം. പക്ഷികളെപ്പോലെ, സത്യത്തിനും രണ്ടു ചിറകുകൾ ഉണ്ട് - നിങ്ങൾക്കു നേരേ പറക്കണമെങ്കിൽ അവ രണ്ടും നാം ഉപയോഗിക്കണം. ഒരു ചിറക് മാത്രംകൊണ്ടു പറന്നാൽ ഒന്നുകിൽ നിങ്ങൾ പൂർണമായി വഴിതെറ്റിപ്പോകും, അല്ലെങ്കിൽ വട്ടം കറങ്ങി കറങ്ങി പോകുകയും ഒരിക്കലും ഒരു പുരോഗതി ഉണ്ടാകാതിരിക്കുകയും ചെയ്യും!
എഫെ. 2 ൽ നാം ഈ സന്തുലിതാവസ്ഥ കാണുന്നു, ഒരുവശത്ത് ഇപ്രകാരം പറയുന്നിടത്ത്: "കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല, അത് ദൈവത്തിൻ്റെ ദാനമത്രെയാകുന്നു; ആരും പ്രശംസിക്കാതിരിക്കാൻ പ്രവൃത്തികളും കാരണമല്ല". എന്നാൽ ആരും വഴിതെറ്റി പോകാതിരിക്കേണ്ടതിന്, (ആ 'ഒരു ചിറകു'കൊണ്ടുമാത്രം പറന്ന്), പെട്ടെന്ന് തന്നെ തൊട്ടടുത്ത വാക്യത്തിൽ അതു തുടർന്ന് പറയുന്നു: "നാം അവൻ്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു, നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു" (എഫെ. 2:8-10). അതുകൊണ്ട് നാം സൽപ്രവൃത്തികളാലല്ല രക്ഷിക്കപ്പെട്ടത് - എന്നാൽ നാം ചെയ്തു പോരേണ്ടതിന് ദൈവം നമുക്ക് വേണ്ടി മുന്നൊരുക്കിയിരിക്കുന്ന സൽപ്രവർത്തികൾക്കായിട്ടാണ്.
ഇതേ സന്തുലനം ഫിലി. 2:12, 13 വാക്യങ്ങളിലും നാം കാണുന്നു. അവിടെ ഭയത്തോടും വിറയലോടും കൂടെ നമ്മുടെ രക്ഷയ്ക്കായി പ്രവർത്തിപ്പിൻ എന്നു നമ്മെ പ്രബോധിപ്പിച്ചിരിക്കുന്നു. എന്നാൽ അവിടെ തുടർന്ന് പറയുന്നത് "ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടും പ്രവർത്തിക്കുന്നത്". ദൈവം ആദ്യം നമ്മിൽപ്രവർത്തിച്ചതാണ് നാം പ്രവർത്തിച്ചെടുക്കേണ്ടത്.
യാക്കോ. 2:17, 18 വാക്യങ്ങളിൽ, പറയുന്നത്, "വിശ്വാസം, പ്രവൃത്തികളില്ലാത്തതായാൽ, സ്വതവേ നിർജീവമാകുന്നു". പിന്നീട് യാക്കോബ് തുടർന്ന് പറയുന്നത് "ഒരുവൻ, നിനക്കു വിശ്വാസം ഉണ്ട് എനിക്ക് പ്രവൃത്തികൾ ഉണ്ട് എന്ന് പറഞ്ഞേക്കാം". എന്നാൽ യാക്കോബ് (പരിശുദ്ധാത്മാവിനാൽ പ്രേരിതനായി)ഇപ്രകാരം പറയുന്നു, "നിൻ്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എൻ്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചുതരാം". അതുകൊണ്ട് "വിശ്വാസത്തിൻ്റെ പ്രവൃത്തി" ഉളവാക്കാത്ത വിശ്വാസം നിർജീവ വിശ്വാസമാണ്. അതാണ് നിർജീവ വിശ്വാസവും ജീവനുള്ള വിശ്വാസവും തമ്മിലുള്ള വ്യത്യാസം.
യഥാർത്ഥ ക്രിസ്തീയ വിശ്വാസം എല്ലായ്പ്പോഴും വിശ്വാസത്തിൻ്റെ പ്രവൃത്തികൾ ഉളവാക്കും - അതായത്, പരിശുദ്ധാത്മാവിൽ ആശ്രയിച്ച് ഉളവാക്കപ്പെടുന്ന പ്രവൃത്തികൾ. കാരണം അതായത് യഥാർത്ഥത്തിൽ വിശ്വാസം എന്നാൽ: പരിശുദ്ധാത്മാവിലുള്ള ആശ്രയം, ഫലം പുറപ്പെടുവിക്കാൻ ഒരു കൊമ്പ് അതിൻ്റെ വൃക്ഷത്തിൽ ആശ്രയിക്കുന്നതുപോലെ. അതുകൊണ്ട് പുതിയ ഉടമ്പടിയിൽ കണ്ടെത്തപ്പെടുന്ന ആ സത്യത്തിന്റെ സന്തുലനാവസ്ഥ യഥാർത്ഥമായി നമുക്കുണ്ടെങ്കിൽ, അത് നമ്മുടെ ജീവിതങ്ങളിലുള്ള ക്രിസ്തു തുല്യതയിൽ കാണപ്പെടും - നമ്മുടെ ഭവന ബന്ധങ്ങളിലും നമ്മുടെ ജോലി സ്ഥലങ്ങളിലും -വിശ്വാസത്താൽ, പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉളവാക്കപ്പെടുന്നത് (അതായത് പരിശുദ്ധാത്മാവിൽ ഉള്ള നമ്മുടെ ആശ്രയത്താൽ).
പ്രവൃത്തികളില്ലാത്ത വിശ്വാസം നിർജീവമായ ബൗദ്ധിക വിശ്വാസമാണ് - ഒരു വ്യക്തിയുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവിനാൽ ഉളവാക്കപ്പെടുന്ന യഥാർത്ഥ വിശ്വാസമല്ല. യഥാർത്ഥ ക്രിസ്തീയ വിശ്വാസം എന്നത് ദൈവത്തിലുള്ള പൂർണ്ണ ആശ്രയമാണ്, അത് എപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള ക്രിസ്തു തുല്യതയെ വർധിപ്പിക്കുന്ന ഫലം ഉളവാക്കുന്നു. മറിച്ച്, വിശ്വാസം കൂടാതെയുള്ള പ്രവൃത്തികൾ തൻ്റെ സ്വന്തം മാനുഷിക പ്രയത്നങ്ങൾ കൊണ്ട് ഒരുവൻ ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നതാണ്, അതിൻ്റെ ഫലമായുണ്ടാകുന്നത് സ്വയനീതിയാണ് - "കറ പുരണ്ട തുണി" എന്നാണ് തിരുവചനം അതിനെ വിളിക്കുന്നത്. ("ഞങ്ങളുടെ നീതിപ്രവൃത്തികളൊക്കെയും കറപുരണ്ട തുണിപോലെത്രെ" - യെശ. 64:6).
ഈ ലേഖനത്തിൽ ഞാൻ പങ്കിട്ടിരിക്കുന്നത് വളരെ പ്രാധാന്യമുള്ള ഒരു സത്യമാണ് - കാരണം നമ്മുടെ നിത്യമായ ഭാവി അതിൽ ആശ്രയിച്ചിരിക്കുന്നു - അതുകൊണ്ട് ഈ കാര്യത്തിൽ നമുക്ക് തെറ്റു പറ്റുന്നത് നമുക്കു വഹിക്കാവുന്നതല്ല. അതുകൊണ്ട് ക്രിസ്തുവിൻ്റെ ജീവൻ നമ്മിൽ ള്ളവാക്കാത്ത വെറും ബൗദ്ധിക വിശ്വാസമായ വ്യാജ "വിശ്വാസം" കൊണ്ട് നിങ്ങളെ വഞ്ചിക്കുവാൻ പിശാചിനെ നിങ്ങൾ അനുവദിക്കരുത്.
കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ.