നാം ഒരു വർഷത്തിന്റെ അവസാനത്തിലേക്ക് വരുമ്പോൾ, നമ്മുടെ ജീവിതം എങ്ങനെ കഴിഞ്ഞു പോയി എന്ന് പരിശോധിക്കുന്നതു നല്ലതാണ്. ഹഗ്ഗായി പ്രവാചകൻ തൻ്റെ സമയത്തുള്ള ജനങ്ങളോട് "തങ്ങളുടെ വഴികളെ വിചാരിച്ചു നോക്കുവിൻ" എന്നു പ്രബോധിപ്പിച്ചു. അത് എഴുതപ്പെട്ടിരിക്കുന്നത് ഹഗ്ഗായി 1:5, 6 വാക്യങ്ങളിലാണ്. അതുകൊണ്ട് ഇപ്പോൾ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളി ചെയ്യുന്നു, "നിങ്ങളുടെ വഴികളെ വിചാരിച്ചു നോക്കുവിൻ".
"നിങ്ങൾ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളൂ; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തി വരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തി വരുന്നില്ല; വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ട സഞ്ചിയിൽ ഇടുവാൻ കൂലി വാങ്ങുന്നു". മുകളിൽ പറഞ്ഞ ചോദ്യങ്ങൾ നമുക്ക് തന്നെ ഇപ്രകാരം പ്രയോഗിക്കാം: "നിങ്ങളുടെ ജീവിതത്തിൽ കാര്യങ്ങൾ എങ്ങനെ പോകുന്നു എന്ന് വിചാരിച്ചു നോക്കുവിൻ" എന്ന് പറഞ്ഞുകൊണ്ട് കർത്താവ് നമ്മെ വെല്ലുവിളിക്കുന്നു.
അവിടെ ആത്മീയ ഫലപ്രാപ്തി ഉണ്ടായിരുന്നോ? നിങ്ങൾ വളരെ നട്ടു, എന്നാൽ അല്പം മാത്രമേ കൊയ്തുള്ളൂ. നിങ്ങൾ ധാരാളം മീറ്റിങ്ങുകൾക്ക് പോയി, ധാരാളം ക്രിസ്തീയ പുസ്തകങ്ങൾ വായിച്ചു, കൂടാതെ അനേകം ക്രിസ്തീയ ടേപ്പുകൾ കേട്ടു, എന്നാൽ നിങ്ങളുടെ ഭവനം ഇന്ന് ഒരു ദൈവികവും സമാധാനവുമുള്ള ഒരു ഭവനമാണോ? നിങ്ങളുടെ ഭാര്യയോടോ / ഭർത്താവിനോടോ ആക്രോശിക്കുന്നതുപോലെയുള്ള ലളിതമായ കാര്യങ്ങളുടെ മേൽ നിങ്ങൾ ജയം പ്രാപിച്ചിട്ടുണ്ടോ? ഇല്ല എങ്കിൽ, നിങ്ങൾ വളരെയധികം വിതച്ചിരിക്കുന്നെങ്കിലും, നിങ്ങൾ അല്പമേ കൊയ്തിരിക്കുന്നുള്ളു. നിങ്ങൾ വസ്ത്രം ധരിക്കുന്നു, എങ്കിലും നിങ്ങൾക്കു കുളിർ മാറുന്നില്ല. നിങ്ങൾ വളരെയധികം പണം സമ്പാദിക്കുന്നു, എന്നാൽ നിങ്ങളുടെ പോക്കറ്റിൽ തുളകൾ ഉള്ളതുകൊണ്ട് അതിൽ അധികപങ്കും നഷ്ടപ്പെട്ടിരിക്കുന്നു.
ദൈവത്തിന് ഒന്നും അസാധ്യമല്ല - ആവർത്തിച്ച് പരിതാപകരമായി പരാജയപ്പെട്ടതിനുശേഷവും നമ്മെ അവിടുത്തെ പൂർണ്ണ ഹിതത്തിലേക്ക് കൊണ്ടുവരാൻ പോലും. നമ്മുടെ അവിശ്വാസത്തിന് മാത്രമേ അവിടുത്തെ തടസ്സപ്പെടുത്താൻ കഴിയൂ. "എന്നാലും പലതവണ ഞാൻ കാര്യങ്ങളെ താറുമാറാക്കി ഇനി ദൈവത്തിന് അവിടുത്തെ പൂർണ്ണതയുള്ള പദ്ധതിയിലേക്ക് എന്നെ കൊണ്ടുവരാൻ അസാധ്യമാണ്" എന്ന് നിങ്ങൾ പറഞ്ഞാൽ, അപ്പോൾ അത് ദൈവത്തിന് അസാധ്യമായിരിക്കും, കാരണം അവിടുത്തേക്ക് നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നതിൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാൽ യേശു പറഞ്ഞത് നമുക്ക് വേണ്ടി ചെയ്യാൻ ദൈവത്തിന് ഒന്നും അസാധ്യമല്ല - നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ മാത്രം.
"നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്ക് ഭവിക്കട്ടെ" എന്നതാണ് എല്ലാ കാര്യങ്ങളിലും ദൈവത്തിൻ്റെ നിയമം (മത്താ. 9:29). നമുക്ക് വിശ്വാസമുള്ള കാര്യങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ഏതെങ്കിലും കാര്യം നമുക്ക് വേണ്ടി ചെയ്യുവാൻ ദൈവത്തിന് അസാധ്യമാണെന്ന് നാം വിശ്വസിക്കുന്നെങ്കിൽ, അപ്പോൾ അതു നമ്മുടെ ജീവിതങ്ങളിൽ നിറവേറപ്പെടുകയില്ല. മറിച്ച്, ക്രിസ്തുവിൻ്റെ ന്യായാസനത്തിങ്കൽ നിങ്ങളെക്കാൾ കാര്യങ്ങൾ താറുമാറാക്കിയ മറ്റൊരു വിശ്വാസി, എന്നിരുന്നാലും തന്റെ ജീവിതത്തിൻ്റെ തകർന്നുപോയ കഷണങ്ങൾ പെറുക്കിയെടുത്ത് അതിൽ നിന്ന് "ഏറ്റവും നല്ലതൊന്ന്" ഉണ്ടാക്കുവാൻ ദൈവത്തിനു കഴിയും എന്ന് അവൻ വിശ്വസിച്ചു എന്ന ഒറ്റക്കാരണത്താൽ അവൻ്റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പൂർണ്ണതയുള്ള പദ്ധതി നിവർത്തിക്കപ്പെട്ടു എന്ന് നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ പരാജയങ്ങളല്ല (അവ എത്രയുണ്ടായിരുന്നെങ്കിലും) നിങ്ങളുടെ ജീവിതത്തിലുള്ള ദൈവത്തിൻ്റെ പദ്ധതിയെ താറുമാറാക്കിയത്, എന്നാൽ നിങ്ങളുടെ അവിശ്വാസമാണ് എന്ന് കണ്ടെത്തുന്ന ആ ദിവസം നിങ്ങളുടെ ജീവിതത്തിൽ എത്ര ദുഃഖമുണ്ടാകും!
"പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ (റദ്ദാക്കാൻ) തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി" (1 യോഹ. 3:8 ആംപ്ലിഫൈഡ് ബൈബിൾ). ആ വാക്യം വാസ്തവത്തിൽ അർത്ഥമാക്കുന്നത് യേശു വന്നത് പിശാച് നമ്മുടെ ജീവിതങ്ങളിൽ കെട്ടിയിട്ടിരിക്കുന്ന എല്ലാ കെട്ടുകളും അഴിക്കുവാനാണ് എന്നാണ്. അത് ഇങ്ങനെ നമുക്ക് ചിത്രീകരിക്കാം: നാം ജനിച്ചപ്പോൾ, ദൈവം നമുക്ക് ഓരോരുത്തർക്കും നല്ല വിധത്തിൽ പൂർണ്ണതയോടെ ചുറ്റിയ ഒരു നൂൽപന്ത് തന്നു എന്ന് നമുക്ക് പറയാം. നാം ഓരോ ദിവസവും ജീവിക്കാൻ തുടങ്ങിയപ്പോൾ അതിൽ കെട്ടുകൾ ഇടാൻ തുടങ്ങി (പാപം ചെയ്യുന്നതിലൂടെ). ഇന്ന് അനേക വർഷങ്ങൾക്ക് ശേഷം ഈ നൂൽപന്ത് അഴിഞ്ഞ്, അതിൽ അനേകം കെട്ടുകൾ കാണുമ്പോൾ, നാം നിരാശരാകുന്നു. എന്നാൽ യേശു വന്നിരിക്കുന്നത് "പിശാച് കെട്ടിയിട്ടിരിക്കുന്ന ഈ കുരുക്ക് അഴിക്കുവാനാണ്". അതുകൊണ്ട് ഏറ്റവും അധികം കെട്ടുകളുള്ള നൂലുള്ളവർക്ക് പോലും പ്രതീക്ഷയ്ക്ക് വകയുണ്ട്.
കർത്താവിന് ഓരോ കെട്ടും അഴിച്ച് നിങ്ങളുടെ കയ്യിൽ പൂർണ്ണമായ ഒരു നൂൽപന്ത് വീണ്ടും തരാൻ കഴിയും. ഇതാണ് സുവിശേഷത്തിന്റെ സന്ദേശം: നിങ്ങൾക്ക് ഒരു പുതിയ തുടക്കം ഉണ്ടാക്കാൻ കഴിയും. "അത് അസാധ്യമാണ് "എന്നു നിങ്ങൾ പറഞ്ഞേക്കാം! കൊള്ളാം അപ്പോൾ, അത് നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്ക് ഭവിക്കും. അത് നിങ്ങളുടെ കാര്യത്തിൽ അസാധ്യമായിരിക്കും. എന്നാൽ നിങ്ങളുടേതിനേക്കാൾ വഷളായ ജീവിതമുള്ള ഒരാൾ ഇങ്ങനെ പറയുന്നതും ഞാൻ കേൾക്കുന്നു, "അതേ, എൻ്റെ ജീവിതത്തിൽ ദൈവം അത് ചെയ്യും"അവൻ്റെ വിശ്വാസം പോലെ തന്നെ അവനും സംഭവിക്കും. അവൻ്റെ ജീവിതത്തിൽ, ദൈവത്തിൻ്റെ പൂർണ്ണമായ പദ്ധതി നിറവേറ്റപ്പെടും.
നിങ്ങളുടെ ജീവിതത്തിൽ - നിങ്ങളുടെ എല്ലാ പരാജയങ്ങൾക്കും വേണ്ടി ഒരു ദൈവികമായ ദുഃഖമുണ്ടെങ്കിൽ, അപ്പോൾ പഴയ ഉടമ്പടിയിൽ വാഗ്ദത്തം ചെയ്തത് പോലെ (യെശ. 1:18) നിങ്ങളുടെ പാപങ്ങൾ കടും ചുവപ്പ് ആയിരുന്നാലും അല്ലെങ്കിൽ രക്താംബരം പോലെ ചുവപ്പായിരുന്നാലും അത് ഹിമം പോലെ വെളുക്കും എന്ന് മാത്രമല്ല - എന്നാൽ പുതിയ ഉടമ്പടിയുടെ കീഴിൽ ദൈവം വാഗ്ദത്തം ചെയ്യുന്നത് "നിങ്ങളുടെ പാപങ്ങളെ ഇനിമേൽ ഞാൻ ഓർക്കുകയില്ല" (എബ്രാ. 8:12) എന്നാണ്. നിങ്ങളുടെ മടയത്തരങ്ങളും, പരാജയങ്ങളും എന്തുതന്നെയായാലും, നിങ്ങൾക്കു ദൈവവുമായി ഒരു പുതിയ തുടക്കം ഉണ്ടാകാൻ കഴിയും. നിങ്ങൾ ഒരായിരം പുതിയ തുടക്കങ്ങൾ കഴിഞ്ഞ നാളുകളിൽ ഉണ്ടാക്കിയിട്ടും പരാജയത്തിലേക്ക് വന്നിരിക്കുന്നുവെങ്കിൽ പോലും, ഇപ്പോഴും നിങ്ങൾക്ക് 1001-ാം തവണത്തെ പുതിയ തുടക്കം ഉണ്ടാക്കാൻ കഴിയും. ദൈവത്തിന് ഇപ്പോഴും നിങ്ങളുടെ ജീവിതത്തിൽ നിന്ന് മഹത്വകരമായ ചില കാര്യങ്ങൾ ഉണ്ടാക്കാൻ കഴിയും. ജീവനുള്ളിടത്തോളം നമുക്ക് പ്രതീക്ഷയുണ്ട്. അതുകൊണ്ട് ദൈവത്തിൽ വിശ്വസിച്ച് ആശ്രയിക്കുന്നതിൽ നാം ഒരിക്കലും പരാജയപ്പെടരുത്. ദൈവത്തിന് അവിടുത്തെ പല മക്കളിലും ശക്തമായ പ്രവൃത്തികൾ ചെയ്യാൻ കഴിയാതിരുന്നത് കഴിഞ്ഞ നാളുകളിൽ അവർ അവിടുത്തെ പരാജയപ്പെടുത്തിയത് കൊണ്ടല്ല, എന്നാൽ ഇപ്പോൾ അവർ ദൈവത്തിൽ വിശ്വസിച്ച് ആശ്രയിക്കാത്തത് കൊണ്ടാണ്. അതുകൊണ്ട് "അപ്പോൾ വിശ്വാസത്തിൽ ശക്തിപ്പെട്ട് ദൈവത്തിനു മഹത്വം കൊടുക്കാം" (റോമ. 4:20), ഇന്നുവരെ അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങൾക്ക് വേണ്ടി വരുന്ന നാളുകളിൽ ദൈവത്തിൽ വിശ്വസിച്ച് ആശ്രയിച്ചുകൊണ്ട്. എല്ലാ ആളുകൾക്കും - ചെറുപ്പക്കാർക്കും പ്രായമുള്ളവർക്കും - പ്രത്യാശ ഉണ്ടാക്കാൻ കഴിയും, കഴിഞ്ഞ നാളുകളിൽ അവർ എത്രമാത്രം പരാജിതരായിരുന്നാലും,അവരുടെ പരാജയങ്ങൾ ഏറ്റുപറഞ്ഞ് വിനയാന്വിതരായി ദൈവത്തിൽ വിശ്വസിച്ച് ആശ്രയിക്കുമെങ്കിൽ മാത്രം.