അന്ധാരാധനയുടെ ലക്ഷണങ്ങള്‍

Article Body: 

"കപടമായ വിനയത്തിലും അന്ധമായ ദൂതാരാധനയിലും രസിച്ചു് തലയെ മുറുകെപ്പിടിക്കാത്ത ആരും രക്ഷയുടെ വിജയസമ്മാനം നേടുന്നതില്‍നിന്നു നിങ്ങളെ വഴിതെറ്റിക്കരുതു് .... തലയായവനില്‍നിന്നല്ലോ ശരീരം മുഴുവനും ദൈവികമായ വളര്‍ച്ച പ്രാപിക്കുന്നതു്" (കൊലോ. 2:18,19, ബെര്‍ക്ക്ലിയുടെ തര്‍ജ്ജമ).

"സ്വന്ത വികാരങ്ങളെ അനുസരിച്ചു് ആകാത്തവഴിയില്‍ നടക്കുന്ന മത്സര മുള്ള ജനം .... 'മാറി നില്‍ക്ക; ഇങ്ങോട്ടു് അടുക്കരുതു്; ഞാന്‍ നിന്നെക്കാള്‍ ശുദ്ധന്‍' എന്നു പറകയും ചെയ്യുന്നു" (യെശ. 65:2,5).

"ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍നിന്നു് എഴുന്നേല്‍ക്കും. അതു കൊണ്ടു് ഉണര്‍ന്നിരിപ്പിന്‍" (അപ്പൊ. 20:30,31).

യേശുക്രിസ്തുവിനു പുറമേ ഒരു വ്യക്തിക്കോ ഒരു ഉപദേശസംഹിതയ്ക്കോ കൂടെ കീഴടങ്ങിയിരിക്കുന്നതാണു് അന്ധാരാധന (രൗഹശോെ). യേശുവിനു കുടില്‍ നിര്‍മ്മി ക്കുന്നതിനോടൊപ്പം ഏലിയാവിനും മോശെക്കും കൂടി കുടിലുകള്‍ നിര്‍മ്മിക്കുന്ന മനോഭാവമാണതു്. ഇതുനിമിത്തം ദൈവസാന്നിധ്യത്തെ നമ്മില്‍നിന്നു മറയ്ക്കുന്ന ഒരു മേഘം നമുക്കു മീതെ വന്നുചേരുവാന്‍ ഇടയാകുന്നു. നമ്മുടെ ജീവിതങ്ങള്‍ യേശുവില്‍ മാത്രം കേന്ദ്രീകൃതമാകണം എന്നതാണു് ദൈവഹിതം (മത്താ. 17:18).

ലോകാവസാനത്തിനു മുമ്പുള്ള അന്ത്യനാളുകള്‍ ക്രൈസ്തവലോകത്തില്‍ ഇത്തരം അന്ധാരാധന വര്‍ദ്ധിച്ചുവരുന്ന ഒരു കാലഘട്ടമായിരിക്കും. തലയായ ക്രിസ്തു വിനോടു വ്യക്തിപരമായ ഒരു ഗാഢബന്ധം ഉണ്ടാകുന്നതിനു പകരം കര്‍ത്താവിന്‍റെ ദൂതന്മാരെ ആരാധിക്കുവാന്‍ ഇടയാകുന്നതുമൂലം ഈ കാലഘട്ടത്തില്‍ ധാരാളം പേര്‍ അന്ധാരാധകരായിത്തീര്‍ന്നുപോകും.

ഈ ആപത്തിനെതിരേ ജാഗ്രത പുലര്‍ത്തുവാന്‍ അന്ധാരാധനയുടെ ചില ലക്ഷണങ്ങള്‍ നാം ഗ്രഹിച്ചിരിക്കുന്നതു പ്രയോജനകരമായിരിക്കും. അതുമൂലം എപ്പോഴും അതിനെതിരേ കരുതലോടെയിരിപ്പാന്‍ നമുക്കു കഴിവുണ്ടാകും. മറ്റുള്ള വര്‍ അന്ധാരാധകരോ എന്നു ശോധന ചെയ്കയും അവരെ വിധിക്കയും ചെയ്യേണ്ട ആവശ്യം നമുക്കില്ല. നമുക്കു സ്വയം ഈ കാര്യത്തില്‍ ആത്മപരിശോധന നടത്താം.

അന്ധാരാധകസമൂഹത്തിന്‍റെ ഒരു ഭാഗമായിരിക്കുന്നതും അതിന്‍റെ പ്രവണതകള്‍ കാണിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടു്.

ഉപദേശസംഹിത മുഴുവനും വചനാനുസൃതവും നേതാക്കന്മാര്‍ ഉത്തമ വ്യക്തികളായുമുള്ള ഒരു സഭയിലെ അംഗമായിരിക്കെത്തന്നെ നിങ്ങളെ നടത്തുന്നവ രുടെ നേരെയും മറ്റു സഭകളിലെ വിശ്വാസികളുടെ നേരെയും ഗ്രൂപ്പിന്‍റെ നേരെയും നിങ്ങള്‍ അന്ധാരാധനാമനോഭാവമുള്ളവനായിത്തീരുവാന്‍ സാധ്യതയുണ്ടു്. കാരണം, അന്ധാരാധനാമനോഭാവം തെറ്റായ ഉപദേശത്തില്‍ മാത്രമല്ല കാണപ്പെടുന്നതു്; തെറ്റായ നിലപാടില്‍ക്കൂടെയും അതു പ്രത്യക്ഷമാകാം. ഉപദേശത്തില്‍ നിര്‍മ്മലതയും ജീവിതത്തില്‍ സത്യസന്ധതയും ഉള്ള ആളുകള്‍ തന്നെ പലപ്പോഴും തങ്ങളുടെ മനോഭാ വത്തില്‍ വന്നുകൂടുന്ന അന്ധമായ ആരാധനാഭാവത്തെപ്പറ്റി അറിവില്ലാത്തവരായി ത്തീര്‍ന്നെന്നു വരാം.

1. ക്രിസ്തുവും പുറമേ മറ്റൊരു വ്യക്തിയും.

അന്ധാരാധനയുടെ മുഖ്യമായ ലക്ഷണം അതില്‍ ഏറ്റവുമധികം മാനിക്ക പ്പെടുന്ന ഒരു നേതാവുണ്ടായിരിക്കുക എന്നതാണു്. ഇദ്ദേഹം മിക്കപ്പോഴും ആ സമൂഹ ത്തിന്‍റെ സ്ഥാപകന്‍ തന്നെ ആയിരിക്കും. ഇദ്ദേഹത്തിന്‍റെ ജീവിതം ആദര്‍ശപൂര്‍ണ്ണതയു ള്ളതായും ഉപദേശങ്ങള്‍ ദൈവവചനതുല്യമായും പരിഗണിക്കപ്പെടുകയും ചെയ്യും.

ബെരോവയിലെ വിശ്വാസികളെ പരിശുദ്ധാത്മാവു് ഉത്തമന്മാര്‍ എന്നു വിളിക്കുന്നു. കാരണം, അവര്‍ ദിവസംപ്രതി തിരുവെഴുത്തുകളെ പരിശോധിക്കുകയും പൗലോസ് പഠിപ്പിച്ചിരുന്ന കാര്യങ്ങള്‍ വചനാധിഷ്ഠിതമോ എന്നു നിര്‍ണ്ണയം വരുത്തു കയും ചെയ്തുപോന്നു. പൗലോസ് ഉന്നതനായ ഒരു അപ്പൊസ്തലനായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ പോലും തിരുവെഴുത്തുകളോടു നിരക്കുന്ന വയോ എന്നു ശോധന ചെയ്യേണ്ടതാവശ്യമായിരുന്നു (അപ്പൊ. 17:11).

പ്രവാചകന്മാര്‍ സഭയില്‍ സംസാരിക്കുന്ന സമയത്തു് മറ്റുള്ളവര്‍ അവരുടെ പ്രവചനത്തെ വിവേചിക്കേണ്ടതാണെന്നു ദൈവവചനം അനുശാസിക്കുന്നു (1കൊരി. 14:29). എന്താണു് മറ്റുള്ളവര്‍ വിവേചിക്കേണ്ടതു്? ബെരോവക്കാര്‍ വിവേചിച്ച കാര്യം തന്നെ. അതായതു് പ്രവാചകന്മാര്‍ സംസാരിക്കുന്നതു് ദൈവവചനാധിഷ്ഠിതമോ അല്ലയോ എന്നകാര്യം. അന്ധാരാധനയ്ക്കെതിരെയുള്ള ഏറ്റവും വലിയ രക്ഷാ മാര്‍ഗ്ഗം ഇതാണു്.

എന്നാല്‍ അന്ധാരാധകരായ വിശ്വാസികളാകട്ടെ, തങ്ങളുടെ നേതാവു സംസാരിക്കുന്ന കാര്യത്തിനു വചനത്തില്‍ അടിയുറച്ച ഒരടിസ്ഥാനമുണ്ടോ എന്നു പരിശോധിക്കാതെ അദ്ദേഹം പഠിപ്പിക്കുന്നതെല്ലാം അതേപടി സ്വീകരിക്കുമാറു് അദ്ദേ ഹത്തെ അത്രയധികം ബഹുമാനിക്കുന്നവരാണു്. അവര്‍ ബെരോവക്കാരെപ്പോലെ ഉത്തമരല്ല.

ഒരന്ധാരാധകസമൂഹത്തില്‍ സ്ഥാപകനേതാവിന്‍റെ മരണശേഷം ഒരു പിന്‍ഗാമി നേതൃത്വം ഏറ്റെടുക്കുകയും അദ്ദേഹം ആ സമൂഹത്തിന്‍റെ തലവനായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ആ സമൂഹത്തിലെ എല്ലാ അംഗങ്ങളും ജീവിച്ചിരി ക്കുന്ന സകല ദൈവപുരുഷന്മാരിലും സര്‍വോന്നതനെന്നു് ഇപ്പോഴത്തെ നേതാവിനെ അംഗീകരിച്ചുകൊള്ളുവാന്‍ ബാധ്യസ്ഥരാണു്. ഇത്തരമൊരു മനോഭാവത്തിന്‍റെ ഫലം, ഇപ്രകാരമുള്ള ഒരു നേതാവിന്‍റെ ഉപദേശത്തെ ചോദ്യം ചെയ്യാതെ കീഴടങ്ങിക്കൊടു ക്കുക എന്നതാണു്. അദ്ദേഹത്തിനു് എല്ലാ അംഗങ്ങളുടെ മേലുമുള്ള അധികാരം പോപ്പിന്‍റേതെന്നപോലെ സമ്പൂര്‍ണ്ണമാണു്. അദ്ദേഹത്തിന്‍റെ വാക്കാണു് നിയമം.

പല അന്ധാരാധകസമൂഹങ്ങളിലും നേതാവിനു് ഒരു മകനുണ്ടെങ്കില്‍ ആ മകന്‍ പ്രസ്തുത ഗ്രൂപ്പിന്‍റെ ചുമതലയേറ്റെടുക്കത്തക്കവണ്ണം പിതാവു തന്നെ അയാള്‍ ക്കു ക്രമേണ പരിശീലനം നല്‍കുന്നതായിരിക്കും. അങ്ങനെ ഗ്രൂപ്പിലെ അംഗങ്ങള്‍ പിതാവിനെ ബഹുമാനിച്ചിരുന്നതുപോലെ മകനെയും ബഹുമാനിക്കുവാന്‍ ഇടയായി ത്തീരുന്നു.

2. ബൈബിളും പുറമേ മറ്റൊരു ഗ്രന്ഥവും.

അന്ധാരാധനയുടെ രണ്ടാമത്തെ ലക്ഷണം ബൈബിളിനു പുറമേ ഒരു പുസ്തകം കൂടെ അവര്‍ക്കു് ഉണ്ടായിരിക്കും എന്നതാണു്. സാധാരണ ഇതു് അതിന്‍റെ നേതാവു് എഴുതിയതായിരിക്കും. ബൈബിള്‍ പോലെ തന്നെ ഈ ഗ്രന്ഥം അപ്രമാദിത്വം (തെറ്റിക്കൂടായ്മ) ഉള്ളതായി പ്രവൃത്തിയില്‍ പരിഗണിക്കപ്പെടുകയും ചെയ്യും.

മിക്ക അന്ധാരാധനാസമൂഹങ്ങളും തങ്ങളുടെ നേതാവിന്‍റെ ഗ്രന്ഥങ്ങള്‍ക്കു് ഇപ്രകാരമൊരു സ്ഥാനം നല്‍കപ്പെടുന്നുവെന്ന കാര്യം നിഷേധിക്കുന്നവരായിരിക്കാം. എന്നാല്‍ ആ പുസ്തകത്തിന്‍റെ നേരേയുള്ള അവരുടെ മനോഭാവം അവര്‍ അതിനെ ബൈബിളിനു തുല്യമായി പരിഗണിക്കുന്നുവെന്നു വ്യക്തമാക്കും. അവരുടെ വാക്കുക ളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നവയായിരിക്കും പ്രവൃത്തികള്‍.

ഒരു അന്ധാരാധകസമൂഹത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ വളരെ ആത്മാര്‍ത്ഥ തയും കര്‍ത്താവിനോടുള്ള യഥാര്‍ത്ഥ സമര്‍പ്പണവും ഉണ്ടായിരിക്കും. ചിലടത്തു് സ്ഥാപകന്‍ തന്നെ ദൈവഭക്തനായ ഒരു വ്യക്തിയായിരിക്കും. എന്നാല്‍ കുറെക്കാലം കഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ അദ്ദേഹത്തിന്‍റെ എഴുത്തുകളും ഉപദേ ശങ്ങളും ക്രോഡീകരിച്ചു് വ്യവസ്ഥാപിതമായ ഒരു ഉപദേശസംഹിതയാക്കിത്തീര്‍ക്കു കയും അതിനു ബൈബിളിനുള്ള അതേ പ്രാമാണികത്വം നല്‍കുകയും ചെയ്യുന്നു.

ഇപ്രകാരം സ്ഥാപകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ക്കു് ദൈവവചനമായിപ്പരിണമിക്കുന്നു. സ്ഥാപകന്‍ ഒരു ദൈവപുരുഷ നാണെങ്കില്‍ തന്‍റെ ജീവിതകാലത്തു് ഇപ്രകാരമൊരു കാര്യം സംഭവിക്കുവാന്‍ അദ്ദേഹം അനുവദിക്കുകയില്ല. എന്നാല്‍ സ്ഥാപകന്‍ ഒരു യഥാര്‍ത്ഥ ദൈവഭക്തന്‍ അല്ലായിരു ന്നാല്‍ തന്‍റെ ജീവിതകാലത്തുതന്നെ തന്‍റെ വാക്കുകള്‍ക്കു ദൈവികാധികാരമുള്ളതായി അവകാശപ്പെടുന്നതായും കാണാറുണ്ടു്.

അന്ധാരാധകസമൂഹത്തില്‍പ്പെട്ട ആളുകള്‍ ഈ ഒരൊറ്റ ഗ്രന്ഥം തന്നെ വീണ്ടും വീണ്ടും പല ആവൃത്തി വായിക്കും. അവരില്‍ പലരും തങ്ങള്‍ യാത്ര ചെയ്യുന്നിട ത്തെല്ലാം ഈ പുസ്തകം കൊണ്ടുപോകയും ബൈബിളില്‍ നിന്നു വാക്യങ്ങള്‍ ഉദ്ധരി ക്കുന്നതുപോലെ ഈ പുസ്തകത്തിലെ വാക്യങ്ങള്‍ പ്രമാണമായി ഉദ്ധരിക്കുകയും ചെയ്യും. ഈ പുസ്തകം ഏതെങ്കിലും വചനഭാഗത്തെയോ ഉപദേശത്തെയോ ഒരു പ്രത്യേക വിധത്തില്‍ വിശദീകരിക്കുന്നപക്ഷം ഗ്രൂപ്പിലെ അംഗങ്ങളില്‍ നിന്നു പ്രതീക്ഷി ക്കുന്ന കാഴ്ചപ്പാടും അതേവിധത്തില്‍ തന്നെ ആയിരിക്കുവാന്‍ ബാധ്യസ്ഥമായിത്തീരും.

ഈ ഗ്രന്ഥത്തിന്‍റെ നിരന്തരപാരായണം അന്ധാരാധനക്കാരനായ വായനക്കാ രന്‍റെ മനസ്സിനെ സമ്പൂര്‍ണ്ണമായി സ്വാധീനിക്കുകയും ക്രമേണ ആ പുസ്തകം വ്യാഖ്യാനി ക്കുന്ന രീതിയില്‍ത്തന്നെ അയാളും തിരുവെഴുത്തുകളെ വ്യാഖ്യാനിക്കുവാന്‍ ആരംഭി ക്കുകയും ചെയ്യും. ഇപ്രകാരം അയാളുടെ മനസ്സു് ഒരു പ്രത്യേക വലയത്തിനുള്ളില്‍ ആയിത്തീരുകനിമിത്തം ദൈവവചനത്തിലെ വിവിധഭാഗങ്ങളില്‍ നിന്നു പരിശുദ്ധാത്മാ വു നല്‍കുന്ന പുതിയ വെളിച്ചം സ്വീകരിക്കുവാന്‍ അയാള്‍ കഴിവില്ലാത്തവനായിത്തീരും. കാരണം ഓരോ പ്രാവശ്യവും ആ ഭാഗം വായിക്കുമ്പോള്‍ അവയുടെ അര്‍ത്ഥം ഇന്നവിധത്തിലാണെന്ന ഒരു മുന്‍വിധി അയാളുടെ മനസ്സില്‍ വേരുറച്ചു പോകുവാന്‍ ഇടയാകും.

റോമന്‍ കത്തോലിക്കാ വേദശാസ്ത്രജ്ഞന്മാര്‍ ദൈവവചനത്തെ വ്യാഖ്യാനി ച്ചിട്ടുള്ള വിധത്തില്‍ മാത്രമേ ബൈബിളിനെ വ്യാഖ്യാനിക്കുവാന്‍ പാടുള്ളുവെന്നു റോമന്‍ കത്തോലിക്കാ പുരോഹിതന്മാര്‍ തങ്ങളുടെ അനുയായികളെ ഉപദേശിക്കുന്ന തിനു തുല്യമായ ഒരു സാഹചര്യമാണിതു്.

ഗ്രൂപ്പിന്‍റെ ഉപദേശസംഹിതയെയോ നേതാക്കന്മാരുടെ ഉപദേശങ്ങളെയോ ഏതെങ്കിലും പ്രകാരത്തില്‍ ചോദ്യം ചെയ്യുന്നതിനെ ഇക്കൂട്ടര്‍ പൂര്‍ണ്ണമായും നിരുത്സാ ഹപ്പെടുത്തും.

3. കൂട്ടായ്മയില്‍ മറ്റുള്ളവരെ വര്‍ജ്ജിക്കുന്ന സമ്പ്രദായം (ലഃരഹൗശ്ലെിലൈ)

അന്ധാരാധനയുടെ മൂന്നാമത്തെ സവിശേഷത ഇതത്രേ.

തങ്ങളുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടാത്തവരും വീണ്ടുംജനനം പ്രാപിച്ചവരുമായ മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മയ്ക്കു് ആത്മീയമായി യാതൊരു വിലയും കല്‍പി ക്കാത്തവരാണു് അന്ധാരാധകര്‍. അതിനാല്‍ തങ്ങളുടെ ഗ്രൂപ്പിലേക്കു മറ്റുള്ളവരെ പരിവര്‍ത്തനം ചെയ്യുവാനല്ലാതെ മറ്റു വിശ്വാസികളുമായി യാതൊരു ബന്ധവും പുലര്‍ത്തുവാന്‍ അന്ധാരാധകസമൂഹം നിങ്ങളെ അനുവദിക്കുകയില്ല. ഇപ്രകാരമുള്ള ഒരു സമൂഹം തങ്ങള്‍ മാത്രമാണു് യഥാര്‍ത്ഥസഭയെന്നു ചിന്തിക്കുകയും, ക്രിസ്തുവി ന്‍റെ കാന്തയായിത്തീരേണ്ടവരെല്ലാം അന്തിമമായി തങ്ങളോടു ചേരുമെന്നു വിശ്വസിക്കു കയും ചെയ്യുന്നു. അവരുടെ മിഥ്യാഭിമാനം വാസ്തവത്തില്‍ ഭാവനയ്ക്കപ്പുറ മായിട്ടുള്ളതുതന്നെ.

കൂട്ടായ്മയില്‍ ഇപ്രകാരം വര്‍ജ്ജനമനോഭാവം പുലര്‍ത്തുന്ന സ്വഭാവം അന്ധാരാധകവിശ്വാസികളെ ആത്മീയമായി വലിപ്പം ഭാവിക്കുന്നവരും പരീശമനോഭാവ ക്കാരുമായി മാറ്റും. ദൈവവചനത്തില്‍ തങ്ങള്‍ക്കുണ്ടെന്നു് അവര്‍ അവകാശപ്പെടുന്ന അധികമായ അവഗാഹം മറ്റെല്ലാ വിശ്വാസികളുടെയും നേരേ ഒരുതരം അന്യതാമനോ ഭാവം അവരില്‍ അങ്കുരിപ്പിക്കും. ഇത്തരം അന്ധാരാധകവിശ്വാസികള്‍ സാധാരണഗതി യില്‍ തങ്ങളുടെ പരീശമനോഭാവത്തെപ്പറ്റി അറിവില്ലാത്തവരായിരിക്കുകയും യേശു ക്രിസ്തുവിനു് യഥാര്‍ത്ഥമായി സമര്‍പ്പിച്ചിട്ടുള്ളവരും വിനീതരുമായ വിശ്വാസികളെന്നു തങ്ങളെത്തന്നെ പരിഗണിക്കുന്നവരുമായിരിക്കും. സ്വയം വഞ്ചിക്കുവാന്‍ മനുഷ്യമനസ്സി നുള്ള ശക്തി ആവിധമുള്ളതത്രേ. എന്നാല്‍ ആ ഗ്രൂപ്പിനു പുറത്തുള്ളവര്‍ക്കു് അവരുടെ പരീശമനോഭാവം വ്യക്തമായിക്കാണാന്‍ കഴിയും.

അന്ധാരാധനാഭാവമുള്ള വിശ്വാസികള്‍ സാധാരണയായി തങ്ങളുടെ നേതാക്കന്മാര്‍ എഴുതിയ പുസ്തകങ്ങള്‍ മാത്രമേ വായിക്കുകയുള്ളു. അവരുടെ മാസികകളിലും ഗ്രന്ഥാവലിയിലും തങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ടവര്‍ എഴുതിയ ലേഖന ങ്ങള്‍ മാത്രമേ സാധാരണ കാണുകയുള്ളു. ചില അന്ധാരാധകസമൂഹങ്ങള്‍ മറ്റു വിശ്വാസികളെഴുതിയ പുസ്തകങ്ങള്‍ വായിക്കുന്നതിനെതിരേ നിങ്ങള്‍ക്കു ശക്തമായി താക്കീതു നല്‍കുകയും ചെയ്യും. കാരണം, അപ്പൊസ്തലകാലത്തിനുശേഷം സ്വന്ത ഗ്രൂപ്പില്‍പ്പെട്ടവരൊഴികെ ദൈവഭക്തിയുള്ള വ്യക്തികളാരും ക്രൈസ്തവലോകത്തില്‍ ഉണ്ടായിട്ടില്ലെന്നാണു് അവരുടെ വിലയിരുത്തല്‍. ആളുകളെ വഞ്ചിക്കുവാന്‍ അന്ധാരാ ധനസമ്പ്രദായത്തിനുള്ള ശക്തി ഇത്ര പ്രബലമാണു്.

അന്ധാരാധകരായ വിശ്വാസികള്‍ കര്‍ശനമായിത്തന്നെ തങ്ങളുടെ ഗ്രൂപ്പില്‍ പ്പെട്ട വിശ്വാസികള്‍ രചിച്ച പാട്ടുകള്‍ മാത്രമേ പാടുകയുള്ളു. അവരുടെ പാട്ടുപുസ്ത കങ്ങളില്‍ അത്തരം പാട്ടുകളേ ഉണ്ടായിരിക്കൂ. മറ്റു പാട്ടുകളെ തെറ്റായ ആത്മാവു ള്ളവയായും തന്മൂലം ആപല്‍ക്കരമായും അവര്‍ പരിഗണിക്കുന്നു.

ഇപ്രകാരം അന്ധാരാധകസമൂഹങ്ങള്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരെ കൃത്രിമമായ സമാധികോശങ്ങളില്‍ അടച്ചുസൂക്ഷിക്കുന്നു. മറ്റു ശതാബ്ദങ്ങളില്‍ ദൈവ ഭക്തരായ ഇതരവ്യക്തികളിലൂടെയും സമകാലികങ്ങളായ മറ്റു സഭകളിലെ ദൈവഭ ക്തരിലൂടെയും ദൈവം ചെയ്തിട്ടുള്ള കാര്യങ്ങളെപ്പറ്റിയുള്ള അജ്ഞതയാണു് ഈ സമാധികോശമെന്നു പറയാം.

ദൈവഭക്തരായ മറ്റു വിശ്വാസികളില്‍നിന്നു് ഒറ്റപ്പെട്ട നിലയില്‍ ഒരുവന്‍ ജീവിക്കുമ്പോള്‍ യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുവാനും ആത്മവഞ്ചനയു ടെയും ദുരഭിമാനത്തിന്‍റെയും ഒരു ലോകത്തില്‍ ജീവിക്കുവാനും എളുപ്പമാണു്.

നമ്മുടെ സ്വര്‍ഗ്ഗസ്ഥപിതാവു് അംഗീകരിച്ചിട്ടുള്ള ഒരു ദൈവപൈതലിനെയെ ങ്കിലും ഏതു കാരണം കൊണ്ടായാലും നമ്മുടെ കൂട്ടായ്മയില്‍ നിന്നു് അകറ്റി നിര്‍ത്തു മ്പോള്‍ നഷ്ടം സഹിക്കുന്നതു് നാം തന്നെയായിരിക്കും. എന്തെന്നാള്‍ എല്ലാ വിശുദ്ധന്മാ രുമൊപ്പം നാം ക്രിസ്തുവിന്‍റെ സ്നേഹത്തെ അറിയുകയും ദൈവത്തിന്‍റെ എല്ലാ നിറവോളം നിറഞ്ഞുവരികയും ചെയ്യണമെന്നാണു് ദൈവഹിതം (എഫേ. 3:18,19).

എക്യൂമെനിസത്തെയോ ഒത്തുതീര്‍പ്പുമനോഭാവത്തെയോ പ്രോത്സാഹിപ്പി ക്കുവാനല്ല ഈ കാര്യം പറയുന്നതു്. ഭൂരിപക്ഷം വിശ്വാസികളും ബാബിലോണ്‍ വ്യവ സ്ഥയില്‍പ്പെട്ടവരാകയാല്‍ അവരോടു യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ നമുക്കു സാധ്യമല്ല. അത്തരം സമൂഹങ്ങളുമായി നമുക്കൊരു ബന്ധവുമില്ല. അവയില്‍നിന്നു പുറത്തുവരുവാന്‍ നാം വിശ്വാസികളെ എപ്പോഴും ഉത്സാഹിപ്പിക്കുകയും വേണം. എന്നാല്‍ ദൈവത്തെ ഭയപ്പെടുന്ന എല്ലാ ക്രിസ്തുശിഷ്യന്മാരോടുമുള്ള കൂട്ടായ്മയ്ക്കു് നമ്മുടെ ഹൃദയങ്ങള്‍ എപ്പോഴും തുറക്കപ്പെട്ടവയായിരിക്കണം.

4. സുവിശേഷപ്രവര്‍ത്തനത്തിനു പ്രതിബദ്ധതയില്ലാത്ത അവസ്ഥ(ചീ യൗൃറലി ളീൃ ല്മിഴലഹശാെ).

അന്ധാരാധനയുടെ നാലാമത്തെ സവിശേഷത ലോകത്തില്‍ മാനസാന്തര പ്പെടാത്ത ജനങ്ങളുടെ അടുക്കലേക്കു സുവിശേഷം എത്തിക്കുവാന്‍ അവര്‍ക്കു പ്രതി ബദ്ധതയുണ്ടായിരിക്കുകയില്ല എന്നതാണു്.

വിജാതീയരുടെ ഇടയില്‍ പരിമിതമായ തോതില്‍ സുവിശേഷപ്രവര്‍ത്തനം നടത്തുന്ന ചില അന്ധാരാധകസമൂഹങ്ങള്‍ ഉണ്ടായിരിക്കാമെങ്കിലും പൊതുവില്‍ പറഞ്ഞാല്‍ എല്ലാ അന്ധാരാധകസമൂഹങ്ങളും മറ്റു ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രമാണു് പ്രവര്‍ത്തിച്ചുപോരുന്നതു്. യേശു കല്‍പിച്ചതുപോലെ (മര്‍ക്കോ. 16:15) സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുവാനുള്ള ആഗ്രഹം അവര്‍ക്കില്ല. പകരം മറ്റു വിശ്വാസികളുടെ കൂട്ടത്തില്‍നിന്നു തങ്ങളുടെ ഗ്രൂപ്പിലേക്കു ശിഷ്യന്മാരെ ഉണ്ടാക്കുവാനാണു് അവര്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നതു്.

അന്ധാരാധകസമൂഹങ്ങള്‍ സാധാരണയായി വളരെ ദൃഢബദ്ധമായ കൂട്ടങ്ങ ളാകയാല്‍ അവരുടെ കൂട്ടത്തില്‍പ്പെട്ട പല വിശ്വാസികള്‍ക്കും ഒരു സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടു്. ഇത്തരം സമൂഹങ്ങളില്‍പ്പെട്ടവര്‍ അന്യോന്യം കരുതകയും സഹായിക്കുകയും പലവിധത്തിലും അന്യോന്യം വളരെ കാരുണ്യപൂര്‍വം പെരുമാറു കയും ചെയ്യുന്നു. അരക്ഷിതബോധമുള്ള ക്രിസ്ത്യാനികള്‍ അവര്‍ അഭിമുഖീകരിച്ച സ്നേഹശൂന്യമായ ക്രിസ്തുമാര്‍ഗ്ഗത്തില്‍ മനസ്സു മടുത്തവരായി, ഇനിയും ദൈവത്തിനു പകരമായി വിശ്വാസികളുടേതായ ഒരു സമൂഹത്തില്‍ സുരക്ഷിതത്വവും സ്വീകരണവും പ്രതീക്ഷിച്ചുകൊണ്ടു് സ്നേഹവും കൂട്ടായ്മയും കണ്ടെത്തുവാനായി ഈ സമൂഹങ്ങളി ലേക്കു് ആകര്‍ഷിക്കപ്പെടുന്നു. എന്നാല്‍ മറ്റെല്ലാ സമൂഹങ്ങളില്‍ നിന്നും ഒറ്റതിരിക്ക പ്പെടുന്നതുമൂലം ഭാവിയില്‍ അവര്‍ നേരിടേണ്ടിവരുന്ന ആപത്തുകളെപ്പറ്റി സാധാരണ ഗതിയില്‍ അവര്‍ ബോധവാന്മാരായിത്തീരുന്നില്ല.

അന്ധാരാധകസമൂഹങ്ങള്‍ തങ്ങളുടെ കൂട്ടത്തിലേക്കു വന്നുചേര്‍ന്ന ഒരു പുതിയ വ്യക്തിയെ തങ്ങളുടെ സമൂഹത്തിന്‍റെ ഒരവിഭാജ്യഭാഗമാക്കിത്തീര്‍ക്കുവാന്‍ വേണ്ടി അയാള്‍ക്കു വളരെ ശ്രദ്ധയും സ്നേഹവും നല്‍കാറുണ്ടു്. പുതുതായി ചേര്‍ക്ക പ്പെട്ട ഈ വ്യക്തി ഒരിക്കല്‍ തങ്ങളോടു ചേര്‍ന്നുകഴിഞ്ഞാല്‍ ക്രമേണ തങ്ങളുടെ നേതാവിന്‍റെ ദൈവികാധികാരമുള്‍പ്പെടെയുള്ള തങ്ങളുടെ എല്ലാ ഉപദേശങ്ങളും സ്വീകരിച്ചുകൊള്ളുമെന്നു് അവര്‍ക്കറിയാം.

കുറേ വര്‍ഷക്കാലം ഈ സമൂഹത്തില്‍ കഴിഞ്ഞതിനുശേഷം മിക്ക വിശ്വാ സികളും ഒറ്റതിരിഞ്ഞു് ഏകനായിത്തീര്‍ന്നുപോകുമെന്നുള്ള ഭയം മൂലം ആ ഗ്രൂപ്പു വിടുന്നതിനെപ്പറ്റി ചിന്തിക്കുക പോലുമില്ല. ഈ ഭയവും 'സത്യസഭ'യില്‍നിന്നു പിന്മാറുന്നതിനെപ്പറ്റിയുള്ള ഭയവും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായി അന്ധാരാധകരായ വിശ്വാസികള്‍ ആജീവനാന്തമുള്ള ഊരാക്കുടുക്കില്‍ അകപ്പെട്ട വരായിത്തീരുന്നു.

ശതാബ്ദങ്ങളായി ദൈവഭക്തരായ മിഷ്യനറിമാര്‍ വിജാതീയരുടെ മധ്യേ അപരിഷ്കൃതസാഹചര്യങ്ങളില്‍ ജീവിച്ചു് അവരെ ക്രിസ്തുവിലേക്കു നയിക്കുവാന്‍ വേണ്ടി സഹിക്കാറുള്ള ത്യാഗങ്ങള്‍ അന്ധാരാധകരായ വിശ്വാസികള്‍ സാധാരണ സഹിക്കാറില്ല. അപ്രകാരമുള്ള സുവിശേഷപ്രവര്‍ത്തനത്തെപ്പറ്റി ഇക്കൂട്ടര്‍ ലാഘവ ബുദ്ധിയോടെയാണു് സംസാരിക്കാറുള്ളതു്. ഇത്തരം സുവിശേഷപ്രവര്‍ത്തനം വളരെ ദുഷ്കരമായ ഒന്നാകയാല്‍ ഇതു സ്വാഭാവികം തന്നെ.

അന്ധാരാധകരായ സുവിശേഷപ്രസംഗകര്‍ അക്രൈസ്തവരാജ്യങ്ങളി ലേക്കു് എപ്പോഴെങ്കിലും പോകുന്നപക്ഷം സന്ദര്‍ശകരായി മാത്രമാണു് അപ്രകാരം ചെയ്യാറുള്ളതു്. തങ്ങള്‍ സന്ദര്‍ശിക്കുന്ന അക്രൈസ്തവരാജ്യങ്ങളില്‍ തങ്ങളുടെ സമൂഹത്തിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും വര്‍ഷംതോറുമുള്ള തങ്ങളുടെ സന്ദര്‍ശനസമയത്തു് മീറ്റിംഗുകള്‍ ക്രമീകരിക്കുന്നതിനുമായി പ്രാദേശികപ്രതിനിധി കളെ നിയമിക്കുക എന്ന അനായാസമാര്‍ഗ്ഗമാണു് അവര്‍ സ്വീകരിക്കാറുള്ളതു്. ഇതിനു പ്രതിഫലമായി ഈ പ്രാദേശികപ്രതിനിധികള്‍ക്കു് എന്തെങ്കിലും ദാനങ്ങളോ, സ്വന്തം കൈയില്‍നിന്നു പണം ചെലവാക്കാതെ തങ്ങളുടെ കേന്ദ്രസ്ഥാനം വല്ലപ്പോഴുമൊക്കെ സന്ദര്‍ശിക്കുവാനുള്ള സൗകര്യമോ നല്‍കപ്പെടുന്നതാണു്.

ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാരാകട്ടെ, സ്വയം ദരിദ്രരാകയാല്‍ ഇതു പോലെയുള്ള കൈക്കൂലി ആര്‍ക്കും കൊടുത്തിട്ടില്ല. തന്മൂലം അക്രൈസ്തവരാജ്യ ങ്ങളില്‍ വളരെ വിലപ്പെട്ട പ്രവര്‍ത്തനം നടത്തുവാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ടു്.

5. വിശ്വാസത്താലുള്ള നീതീകരണത്തിന്‍റെ വില താഴ്ത്തിക്കളയുക.

അഞ്ചാമത്തെ ഒരു ലക്ഷണം വിശ്വാസത്താല്‍ ലഭിക്കുന്ന നീതീകരണത്തിന്‍റെ വില താഴ്ത്തിക്കളയുന്നതും പ്രവൃത്തികളാലുള്ള നീതീകരണത്തെ ആവശ്യത്തിലധികം ഊന്നിപ്പറയുന്നതുമാണു്.

പ്രവൃത്തികളെപ്പറ്റി, നമ്മുടെ വിശ്വാസത്തിന്‍റെ തെളിവാണു് അവ എന്ന നിലയില്‍ തിരുവെഴുത്തുകള്‍ സംസാരിക്കുന്നുണ്ടു്. എന്നാല്‍ "പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനു് അവന്‍റെ വിശ്വാസം നീതിയായിക്കണക്കിടുന്നു" എന്നും തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നു (റോമര്‍. 4:5).

ഇവിടെ സംഭവിക്കാവുന്ന ആപത്തു് അസന്തുലിതത്വത്തിന്‍റേതല്ല, മറിച്ചു് ദുരുപദേശത്തിന്‍റേതാണു്. ഏതെങ്കിലുമൊരു ദൈവവചനസത്യത്തിനു മറ്റു വചന സത്യങ്ങളെ ഒഴിവാക്കിക്കൊണ്ടു് അധികമായ ഊന്നല്‍ നല്‍കുമ്പോള്‍ അതു ദുരുപദേശ മായിത്തീരാവുന്നതാണു്.

ഇതിലുമധികമായി നാം ഒരു ദൈവവചനോപദേശത്തെ പിടിച്ചുകൊള്ളു കയും എന്നാല്‍ അതിനെ ഒരിക്കലും സഭയില്‍ പഠിപ്പിക്കാതിരിക്കയും ചെയ്താല്‍ അതു നാം വിശ്വസിക്കാതിരിക്കുന്നതിനു തുല്യമാണു്. എന്തെന്നാല്‍ സംസാരിക്ക പ്പെടാത്ത സത്യം ഉപയോഗിക്കപ്പെടാത്ത മാംസപേശിപോലെ ക്രമേണ പ്രവര്‍ത്തന രഹിതമാകയും ഒടുവില്‍ സഭയ്ക്കു നഷ്ടപ്പെട്ടതായിത്തീരുകയും ചെയ്യും.

സത്യം ഒരു ആത്യന്തികാതിര്‍ത്തിയിലല്ല, അതിന്‍റെ എതിര്‍ദിശയിലുമല്ല കിടക്കുന്നതു്. ഒരിക്കലും അതു രണ്ടിന്‍റെയും മധ്യസ്ഥാനത്തുമല്ല. രണ്ടു ആത്യ ന്തികാവസ്ഥകളെയും ഒരുമിപ്പിക്കുന്നിടത്താണു് സത്യം സ്ഥിതിചെയ്യുന്നതു്.

അതിനാല്‍ മറ്റുള്ളവര്‍ ചെന്നുചേര്‍ന്നിട്ടുള്ള ആത്യന്തികനിലപാടുകളോ ടുള്ള ഒരു പ്രതികരണമായി നമ്മുടെ ഉപദേശം തീരാതിരിക്കുവാന്‍ നാം സൂക്ഷിക്കണം. പല സുവിശേഷപ്രവര്‍ത്തകരും വിശ്വാസത്താലുള്ള നീതീകരണത്തെ പാപം ചെയ്യുന്ന തിനുള്ള ഒരു ലൈസന്‍സാക്കി അധഃപതിപ്പിച്ചിട്ടുണ്ടു്. എന്നാല്‍ അതുകൊണ്ടു് ഈ തിരു വചനസത്യത്തെ നാം വിട്ടുകളയുകയും അതിന്‍റെ എതിര്‍ദിശയിലെ ആത്യന്തികനില യായ പ്രവൃത്തിയാല്‍ മാത്രമുള്ള നീതീകരണം പ്രസംഗിക്കുകയുമല്ല ചെയ്യേണ്ടതു്.

അന്ധാരാധകരായ വിശ്വാസികള്‍ പൊതുവേ പറഞ്ഞാല്‍ സല്‍പ്രവൃത്തിക ളാല്‍ മാത്രമുള്ള നീതീകരണമാണു് പ്രസംഗിക്കുന്നതു്. ഹിന്ദുമതവും മറ്റെല്ലാ അക്രൈ സ്തവമതങ്ങളും അതു പഠിപ്പിക്കുന്നുണ്ടു്. ഒരു അന്ധാരാധകന്‍ റോമര്‍. 4നെപ്പറ്റി സംസാരിച്ചെന്നിരുന്നാല്‍ത്തന്നെയും അതു് ആ അധ്യായവും പ്രവൃത്തികളാലുള്ള നീതീകരണം പ്രസംഗിക്കുന്നുവെന്നു കാണിക്കുവാനായിരിക്കും. ക്രിസ്തു നമ്മുടെ നീതീകരണമായിത്തീരുന്നുവെന്ന സത്യത്തിന്‍റെ (റോമര്‍. 1:30) വിലയിടിച്ചു കാണിക്കുക മാത്രമേ ഒരന്ധാരാധകവിശ്വാസി ചെയ്യാറുള്ളു. അതോടൊപ്പം ന്യായപ്രമാണത്തിന്‍റെ നീതി നമ്മില്‍ നിറവേറുന്നു (റോമര്‍. 8:4) എന്നതിനെ അയാള്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്യും.

അന്ധാരാധകന്മാര്‍ ക്രിസ്തുവിന്‍റെ രക്തത്തിന്‍റെ പ്രാധാന്യം കുറച്ചു കളകയും രഹസ്യവാദപരവും അത്യാത്മീയവുമായ നിലയിലല്ലാതെ അതിനെക്കുറിച്ചു സംസാരിക്കാതിരിക്കുകയുമാണു് ചെയ്യാറുള്ളതു്.

ഏതെങ്കിലുമൊരു സഭയില്‍ ആലപിക്കപ്പെടാറുള്ള പാട്ടുകള്‍ ആ സഭ യുടെ പ്രധാനവിശ്വാസങ്ങളെ സൂചിപ്പിക്കുന്നവയായിരിക്കും. അന്ധാരാധകസമൂഹങ്ങ ളുടെ പാട്ടുപുസ്തങ്ങള്‍ നോക്കിയാല്‍ അവയില്‍ പാപക്ഷമയെക്കുറിച്ചോ വിശ്വാസ ത്താലുള്ള നീതീകരണത്തെക്കുറിച്ചോ യേശുവിന്‍റെ രക്തത്താല്‍ പാപത്തില്‍നിന്നുള്ള ശുദ്ധീകരണത്തെക്കുറിച്ചോ ഉള്ള ഗാനങ്ങള്‍ മിക്കവാറും ഉണ്ടായിരിക്കുകയില്ല.

കാല്‍വറി ക്രൂശില്‍ ചൊരിയപ്പെട്ട രക്തത്തെപ്പറ്റി യേശുതാനും അപ്പൊ സ്തലന്മാരും വളരെയേറെ സംസാരിച്ചിട്ടുണ്ടു് (ലൂക്കോ. 22:20; എഫേ. 2:13). സ്വര്‍ഗ്ഗ ത്തില്‍ നാം നിത്യകാലം അതിനെപ്പറ്റി പാടികീര്‍ത്തിക്കും (വെളി. 5:9). എന്നാല്‍ ഈ രക്തത്തിനു് അന്ധാരാധകസമൂഹങ്ങളുടെ പാട്ടുപുസ്തകത്തില്‍ പറയത്തക്ക ഒരു സ്ഥാനവും നല്‍കിക്കാണുന്നില്ല.

ഒട്ടനേകം അന്ധാരാധകവിശ്വാസികളും പുറംകാഴ്ചയില്‍ ഉത്തമജീവിതം നയിക്കുന്നവരായി കാണപ്പെടുന്നുവെന്നതു സത്യമാണെങ്കിലും അവരില്‍ പലരും തങ്ങളുടെ നേതാക്കന്മാരുടെ ഉപദേശങ്ങള്‍ തങ്ങളുടെമേല്‍ വച്ചിട്ടുള്ള വമ്പിച്ച ഭാരം നിമിത്തം ഞെരിയുന്നവരും വിഷണ്ണരുമായിത്തീര്‍ന്നിരിക്കുന്നുവെന്നതു സത്യമാണു്. അവരുടെ കൂട്ടത്തില്‍ പലരും ദൈവം തങ്ങളുടെ ജീവിതത്തെപ്പറ്റി സന്തുഷ്ടനോ അസ ന്തുഷ്ടനോ എന്നു നിശ്ചയമില്ലാത്തവരാണു് എപ്പോഴും. തല്‍ഫലമായി അവര്‍ സ്ഥിര മായ ഒരു കുറ്റബോധത്തിനും സഹോദരവര്‍ഗ്ഗത്തെ കുറ്റപ്പെടുത്തുന്ന സാത്താന്‍റെ ശിക്ഷാഭീഷണിക്കും അധീനരായി ജീവിക്കുന്നു. ഇത്തരം സമൂഹങ്ങളില്‍ ഈ ചിന്തകളെ ജയിക്കുവാന്‍ കഴിവുള്ള ദൃഢചിത്തരായ പല വിശ്വാസികളുമുണ്ടെങ്കിലും സാത്താ നാല്‍ ബന്ധനത്തിലാക്കപ്പെട്ട ഒട്ടധികം ബലഹീനവിശ്വാസികളും അവരുടെ കൂട്ടത്തില്‍ കാണപ്പെടുന്നുണ്ടു്. വിശ്വാസത്താലുള്ള നീതീകരണമെന്ന സത്യത്തെ അവഗണിച്ചിട്ടുള്ള തിന്‍റെ പ്രകടഫലമാണിതു്.

6. വിശ്വാസസത്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന അവസ്ഥ.

അന്ധാരാധനയുടെ ആറാമത്തെ ലക്ഷണം അതിന്‍റെ വിശ്വാസസത്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടുന്നു എന്നതാണു്.

തിരുവചനത്തില്‍ വ്യക്തമായ അടിസ്ഥാനം കൂടാതെയുള്ള തങ്ങളുടെ വിശ്വാസങ്ങളെപ്പറ്റി തങ്ങളുടെ ഗ്രൂപ്പിനു പുറത്തുള്ളവര്‍ ചോദ്യം ചെയ്യുമ്പോള്‍ ഒഴിഞ്ഞുമാറുന്ന വിധത്തിലുള്ള ഉത്തരങ്ങളാണു് സാധാരണ അന്ധാരാധകരായ വിശ്വാസികള്‍ നല്‍കാറുള്ളതു്.

തങ്ങളുടെ ഉപദേശങ്ങളില്‍ ഏതിനെയെങ്കിലും തിരുവെഴുത്തുകള്‍ മൂലം തെളിയിക്കുവാന്‍ തങ്ങള്‍ക്കു കഴിയാതെവരുമ്പോള്‍ അപ്രകാരം ചോദ്യം ചെയ്യുന്ന ഒരു വിശ്വാസിയോടുള്ള അവരുടെ പതിവുത്തരം ഇതായിരിക്കും: "പരിശുദ്ധാത്മാ വിന്‍റെ വെളിപ്പാടുണ്ടെങ്കിലേ നിങ്ങള്‍ക്കു് ഇതു ഗ്രഹിക്കുവാന്‍ സാധിക്കൂ." ഇപ്രകാരം തിരുവെഴുത്തില്‍ പഠിപ്പിക്കപ്പെടാത്തതും മറ്റു വിശ്വാസികള്‍ക്കു ലഭിച്ചിട്ടില്ലാത്തതു മായ ഒരു പ്രത്യേക വെളിപ്പാടു് തങ്ങള്‍ക്കുള്ളതായി അവര്‍ അവകാശപ്പെടുന്നു.

തങ്ങള്‍ക്കു് ആത്മാവിനാല്‍ വെളിപ്പെടുത്തപ്പെട്ടതെന്നു് അവകാശപ്പെടുന്ന ചില രഹസ്യങ്ങളെപ്പറ്റി സംസാരിക്കുന്നതില്‍ അന്ധാരാധകരായ വിശ്വാസികള്‍ സന്തോഷം കണ്ടെത്തുന്നു. പൂര്‍ണ്ണഹൃദയത്തോടെ ക്രിസ്തുവിനെ പിന്തുടരുന്നവര്‍ക്കു മാത്രമേ ഇതു വെളിപ്പെടുകയുള്ളുവെന്നു് അവര്‍ പറയും. തങ്ങളുടെ നേതാവിനെ അംഗീകരിക്കുകയും തങ്ങളുടെ ഗ്രൂപ്പില്‍ ചേരുകയും ചെയ്തവര്‍ എന്നാണു് ഈ പൂര്‍ണ്ണഹൃദയത്വത്തിനു് അവര്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥമെന്നതു് വ്യക്തം! തങ്ങളുടെ ഗ്രൂപ്പിനു പുറത്തു് പൂര്‍ണ്ണഹൃദയരായ പല വിശ്വാസികളുമുണ്ടെന്നു് അവര്‍ അംഗീകരി ക്കുന്നില്ല. അപ്രകാരം സത്യത്തെപ്പറ്റി വെളിച്ചം ലഭിച്ചിട്ടുള്ള ഈ 'തിരഞ്ഞെടുക്കപ്പെട്ട സമൂഹ'ത്തില്‍ ചേരുവാന്‍ ജിജ്ഞാസുക്കളായ വിശ്വാസികളെ അവര്‍ വശീകരിക്കുക യാണു് ചെയ്യുന്നതു്.

താന്‍ ദൈവത്തിന്‍റെ ഒരു വാത്സല്യപാത്രമെന്നും തിഞ്ഞെടുക്കപ്പെട്ട ആന്തരികവലയത്തിലുള്‍പ്പെട്ടവനെന്നും മറ്റു വിശ്വാസികള്‍ക്കു ലഭിക്കാത്ത രഹസ്യ ങ്ങളെപ്പറ്റി ദൈവത്തില്‍നിന്നു വെളിപ്പാടു ലഭിച്ചവനെന്നും സ്വയം സങ്കല്‍പിക്കുവാ നുള്ള ഒരു മോഹം മനുഷ്യന്‍റെ ജഡത്തില്‍ കുടികൊള്ളുന്നുണ്ടു്. എല്ലാവരുടെയും ജഡത്തിലുള്ള ഈ മോഹത്തെ അന്ധാരാധകസമൂഹം പ്രയോജനപ്പെടുത്തുന്നു.

എന്നാല്‍ എന്താണു സത്യം?

ദൈവത്തിന്‍റെ എല്ലാ രഹസ്യങ്ങളും തിരുവെഴുത്തില്‍ വ്യക്തമായി വെളി പ്പെടുത്തിയിരിക്കുന്നു എന്നതാണു് സത്യം.

എഫേ. 3:46 പറയുന്നതു നോക്കുക. ക്രിസ്തുവിലുള്ള മര്‍മ്മം പഴയനിയമ കാലങ്ങളില്‍ മാത്രമാണു് മര്‍മ്മമായിരുന്നിട്ടുള്ളതു്. ഇപ്പോള്‍ പുതിയനിയമവ്യവസ്ഥ യില്‍ അതു് എല്ലാവര്‍ക്കും വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്പോഴും മറഞ്ഞി രിക്കുന്ന ചില മര്‍മ്മങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കുവാന്‍ അന്ധാരാധകരായ വിശ്വാസികള്‍ നിങ്ങളെ പ്രേരിപ്പിക്കും.

പുതിയനിയമത്തില്‍ പരാമര്‍ശിച്ചിട്ടുള്ള രണ്ടു വലിയ മര്‍മ്മങ്ങള്‍ ദൈവഭ ക്തിയെക്കുറിച്ചും സഭയെക്കുറിച്ചും ഉള്ളവയാണു് (1തിമോ. 3:16; എഫേ. 5:32).

ഈ രണ്ടു മര്‍മ്മങ്ങളും തിരുവെഴുത്തുകളില്‍ വ്യക്തമായി എഴുതപ്പെട്ട വയും പഠിപ്പിക്കപ്പെട്ടവയുമാണു്. ആളുകള്‍ അവ കണ്ടിട്ടില്ലെങ്കില്‍ ഒന്നുകില്‍ തിരുവെഴുത്തുകള്‍ ശ്രദ്ധാപൂര്‍വം വായിക്കാത്തതുകൊണ്ടോ അല്ലെങ്കില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റുവാന്‍ തക്കവണ്ണം വിനയമില്ലാത്തവരും പക്ഷപാതബുദ്ധികളുമാ യതുകൊണ്ടോ ആയിരിക്കും. എന്നാല്‍ ആര്‍ക്കെങ്കിലും ദൈവം രഹസ്യമായി വെളി പ്പെടുത്തിയിട്ടുള്ളതോ തിരുവെഴുത്തുകളില്‍ വ്യക്തമായി വെളിപ്പെടുത്താത്തതോ ആയ ഒരു മര്‍മ്മവും ഇല്ല തന്നെ.

അതിനാല്‍ അന്ധാരാധകര്‍ പലപ്പോഴും പറയുന്ന 'രഹസ്യ'ങ്ങളെ നാം സൂക്ഷിച്ചുകൊള്ളേണ്ടതു് ആവശ്യമത്രേ.

7. ഐകരൂപ്യത്തിനു് ഊന്നല്‍.

അന്ധാരാധനയുടെ ഏഴാമത്തെ ലക്ഷണം തങ്ങളുടെ അനുയായികളില്‍ നിന്നു് അവര്‍ ആവശ്യപ്പെടുന്ന ഐകരൂപ്യമാണു്.

എവിടെ ഐകരൂപ്യമുണ്ടോ അവിടെ മാത്രമേ ഐക്യം സാധിതമാകയുള്ളു എന്നു് അന്ധാരാധകവിശ്വാസികള്‍ ചിന്തിക്കുന്നു. തങ്ങളുടെ വാദം തെളിയിക്കുവാനായി "നിങ്ങള്‍ എല്ലാവരും ഒന്നുതന്നെ സംസാരിക്കണം" എന്ന 1കൊരി. 1:10നെ അവര്‍ "നിങ്ങള്‍ എല്ലാവരും ഒരേവിധത്തിലാകണം" എന്നു തെറ്റായി ഉദ്ധരിക്കുന്നു. തന്മൂലം സ്വീകൃതമായ മാതൃകയില്‍നിന്നുള്ള ഒരു ചെറിയ വ്യതിചലനംപോലും എതിര്‍ക്ക പ്പെടുകയാണു് ചെയ്യുന്നതു്.

"ശരിയെയും തെറ്റിനെയും പറ്റി നിങ്ങള്‍ക്കുള്ളതില്‍നിന്നു വിഭിന്നമായ ആശയങ്ങളുള്ള ഒരു സഹോദരനു ഹാര്‍ദ്ദമായ ഒരു സ്വാഗതം നല്‍കു"വാന്‍ (റോമര്‍. 14:1, ഘശ്ശിഴ ആശയഹല) അന്ധാരാധകവിശ്വാസികള്‍ക്കു സാധ്യമല്ല. തങ്ങളുമായി നൂറു ശതമാനം യോജിക്കുന്നവര്‍ക്കു മാത്രമായി അവരുടെ ഹാര്‍ദ്ദസ്വാഗതം മാറ്റിവച്ചിരി ക്കയാണു്. യഥാര്‍ത്ഥത്തില്‍ അന്ധാരാധകസമൂഹങ്ങളില്‍ റോമര്‍. 14ലെ ഉപദേശ ത്തിനു് ഒട്ടും സ്ഥാനമില്ല. കാരണം നാനാത്വത്തിനു് അവര്‍ തങ്ങളുടെ ഇടയില്‍ സ്ഥാനം നല്‍കുന്നില്ല.

അന്ധാരാധകസമൂഹത്തിലെ സകല കാര്യങ്ങളും വിശിഷ്യ സഭായോഗങ്ങ ളുടെ മാത്രക സമൂഹത്തിന്‍റെ ആദിമസ്ഥാപകന്‍ തയ്യാറാക്കിയതും ഇപ്പോഴും സമൂഹ ത്തിന്‍റെ കേന്ദ്രസ്ഥാനത്തു പിന്തുടരുന്നതുമായ ചട്ടക്കൂട്ടനുസരിച്ചായിരിക്കണം.

യാതൊരു ചോദ്യവും ചോദിക്കാതെ ആ ചട്ടക്കൂട്ടിലേക്കു് ഉരുക്കിയൊഴിക്ക പ്പെടുവാന്‍ സമ്മതം നല്‍കുന്ന മൂകരും ചിത്തവൃത്തിരഹിതരുമായ സകലരെയും വിനീതരായും പൂര്‍ണ്ണഹൃദയവിശ്വാസികളായും വൃതന്മാരായും കണക്കാക്കും. ബാക്കിയുള്ള എല്ലാവരെയും നിഗളികളും വെളിച്ചം ലഭിക്കാത്തവരുമായി അവര്‍ പരിഹസിക്കും.

എല്ലാ കാര്യങ്ങളിലും കേന്ദ്ര ആസ്ഥാനം നിശ്ചയിച്ചിട്ടുള്ള മാതൃക അംഗീകരി ക്കുവാന്‍ ഉപബോധമനസ്സില്‍നിന്നുള്ള ഒരു സമ്മര്‍ദ്ദം ഇത്തരമൊരു ഗ്രൂപ്പിലെ അംഗങ്ങളുടെമേല്‍ ഉണ്ടായിരിക്കും. നേതാക്കള്‍ക്കെതിരായുള്ള മത്സരത്തിന്‍റെ ഫലങ്ങളെപ്പറ്റി തിരശ്ശീലയ്ക്കു പിന്നില്‍നിന്നു നല്‍കപ്പെടുന്ന താക്കീതുകള്‍ മൂലമാണു് സമൂഹത്തോടുള്ള അനുസരണം ഇവിടെ നേടിയെടുക്കുന്നതു്.

ഗ്രൂപ്പിന്‍റെ നേതാക്കളുമായി വിയോജിക്കുവാന്‍ ധൈര്യപ്പെട്ടവര്‍ക്കു സംഭവിച്ച ദുര്‍ഗ്ഗതിയെപ്പറ്റി ഭീതിജനകമായ കഥകള്‍ ഇവര്‍ വിവരിച്ചു കേള്‍പ്പിക്കും. അപ്രകാരം ദുര്‍ബ്ബലചിത്തരായ വിശ്വാസികള്‍ അനുസരിക്കുവാന്‍ നിര്‍ബ്ബന്ധിതരായി ത്തീരും. അങ്ങനെ അവര്‍ക്കു ക്രമേണ വിവേചനശക്തി നഷ്ടപ്പെടുകയും അവര്‍ ഗ്രൂപ്പിന്‍റെ അടിമകളായി രൂപാന്തരപ്പെടുകയും ചെയ്യും.

മനുഷ്യരെ സ്വതന്ത്രരാക്കുവാനാണു് യേശു വന്നതു്. എന്നാല്‍ അന്ധാരാധനാ സമ്പ്രദായം മനുഷ്യരെ തടവുകാരാക്കുന്നു. അന്ധാരാധകരായ പ്രസംഗകര്‍ ബന്ധിതരാ ക്കിയിട്ടിട്ടുള്ള ജയിലറകളില്‍നിന്നു ധാരാളം വിശ്വാസികളെ സ്വതന്ത്രരാക്കുക എന്ന ആവശ്യമാണു് ഇന്നു ശേഷിച്ചിട്ടുള്ളതു്.

യേശുവിന്‍റെ ജീവിതകാലത്തെ യഹൂദന്മാര്‍ പാപത്തിനു മാത്രമല്ല, മതനേതാ ക്കന്മാരുടെ പാരമ്പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും കൂടെ അടിമകളായിരുന്നു. ഈ രണ്ടുതരം അടിമത്തങ്ങളില്‍നിന്നും യേശുവിനു് അവരെ സ്വതന്ത്രരാക്കേണ്ടിയിരുന്നു. പാപത്തില്‍നിന്നുള്ള സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള യേശുവിന്‍റെ സന്ദേശം സ്വീകരിച്ച പലരും തങ്ങളുടെ മതനേതാക്കന്മാരെ ഭയപ്പെട്ടിരുന്നു. തന്മൂലം തങ്ങളുടെ നേതാക്ക ളുടെ പാരമ്പര്യങ്ങള്‍ വചനവിരുദ്ധമാണെന്നു കണ്ടിട്ടുപോലും പള്ളിയില്‍നിന്നു പുറത്താക്കപ്പെടാതിരിക്കുവാന്‍ വേണ്ടി അവയില്‍നിന്നു വിട്ടുപോരുവാന്‍ അവര്‍ വിസമ്മതം കാട്ടുകയാണുണ്ടായതു് (യോഹ. 12:42,43).

ഇരുപതു വര്‍ഷക്കാലം പരിശുദ്ധാത്മനിറവുള്ള ഒരു ജീവിതം നയിച്ചതിനു ശേഷവും പത്രോസ് യഹൂദരായ ചില ക്രിസ്തീയനേതാക്കന്മാരെ പിണക്കുവാനുള്ള ഭയം നിമിത്തം യഹൂദപാരമ്പര്യത്തില്‍നിന്നു പരസ്യമായി വിട്ടുമാറുവാന്‍ ഭയപ്പെട്ടിരു ന്നതില്‍നിന്നു് മതനേതാക്കന്മാരുടെ അഭിപ്രായങ്ങളോടുള്ള അടിമത്തം എത്ര സുശക്ത മാണെന്നു നാം കാണുന്നു. ആ സമയത്തു കേവലം പ്രായം കുറഞ്ഞ അപ്പൊസ്തലനാ യിരുന്ന പൗലോസിനു മാത്രമാണു് പരസ്യമായി ആ സന്ദര്‍ഭത്തില്‍ പത്രോസിനെ നേരിടു വാനും നേതാക്കളുടെ സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്ന പത്രോസിന്‍റെ തെറ്റു വെളിച്ചത്താ ക്കുവാനും ധൈര്യമുണ്ടായതു്. മുതിര്‍ന്ന ഒരു ക്രിസ്ത്യാനിയായിരുന്ന ബര്‍ന്നബാസിനു പോലും അതു ചെയ്യുവാന്‍ ധൈര്യമുണ്ടായില്ല (ഗലാ. 2:1121).

വ്യക്തിപരമായ ബോധ്യം കൂടാതെ സമ്മര്‍ദ്ദത്തിന്‍ കീഴില്‍ ആരെങ്കിലുമൊരു ബാഹ്യമായ ആചാര്യമര്യാദയ്ക്കു് കീഴ്‌വഴങ്ങണമെന്നു് ദൈവം ആഗ്രഹിക്കുന്നില്ല. ദൈവം ആവശ്യപ്പെടുന്ന ഒരേയൊരനുസരണം സന്തോഷത്തോടെ നല്‍കപ്പെടുന്ന അനുസരണം മാത്രമാണു്. എന്തെന്നാല്‍ സന്തോഷത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു (2കൊരി. 9:7).

ഒരിക്കലും നമ്മുടെ സ്വതന്ത്രമായ ഇച്ഛാശക്തിയില്‍ ദൈവം കൈകടത്തു ന്നില്ല. തന്നെ അനുസരിക്കാനോ അനുസരിക്കാതിരിപ്പാനോ ഉള്ള സ്വാതന്ത്ര്യം അവിടുന്നു് എപ്പോഴും നമുക്കു നല്‍കുന്നു. ഏദനില്‍ വച്ചു് ആദാമിനു് അവിടുന്നു് നല്‍കിയ സ്വാതന്ത്ര്യം ഇപ്രകാരമുള്ളതായിരുന്നു. എന്തെന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ മാത്രമേ യഥാര്‍ത്ഥ വിശുദ്ധി രൂപം കൊള്ളുവാനും വളര്‍ന്നുവരുവാനും സാധ്യമാകൂ എന്നു് ദൈവം അറിയുന്നു.

യഥാര്‍ത്ഥ വിശുദ്ധി മാനുഷഭയത്തില്ല, ദൈവഭയത്തില്‍ തന്നെ വളര്‍ന്നു പുഷ്ടിപ്പെട്ടു പൂര്‍ണ്ണമാകുന്ന ഒന്നാണു് (2കൊരി. 7:1).

ദൈവം ആഗ്രഹിക്കുന്ന അനുസരണം ന്യായവിധിയെക്കുറിച്ചുള്ള ഭയം കൊണ്ടോ പ്രതിഫലത്തെക്കുറിച്ചുള്ള പ്രതീക്ഷകൊണ്ടോ അല്ല, മറിച്ചു് ദൈവത്തോ ടുള്ള സ്നേഹത്താലും നന്ദിയാലും തന്നെ ഉണ്ടായിത്തീരുന്ന ഒന്നാണു്.

ആനുരൂപ്യം പ്രാപിക്കുവാനുള്ള സമ്മര്‍ദ്ദംകൊണ്ടോ ഒരു ഗ്രൂപ്പില്‍ സ്വീകാര്യ നായിത്തീരുവാനുള്ള ആഗ്രഹത്താലോ ഉണ്ടാകുന്ന അനുസരണം ഒരു നിര്‍ജ്ജീവപ്രവൃ ത്തിയാണു്. അതിനു ദൈവത്തിന്‍റെമുമ്പില്‍ ഒരു വിലയുമില്ല. നിങ്ങളുടെ ഗ്രൂപ്പിലുള്ള മറ്റുള്ളവരുടെ മാനം മാത്രമേ നിങ്ങള്‍ക്കു് അതുമൂലം ലഭിക്കുകയുള്ളു.

ദൈവത്തിന്‍റെ അംഗീകാരമോ അതോ നമ്മുടെ സഹവിശ്വാസികളുടെ അംഗീകാരമോ ഏതാണു് നാം ആഗ്രഹിക്കുന്നതെന്നറിയുവാന്‍ ദൈവം നമ്മെ ശോധന ചെയ്യുന്നതു് ഇവിടെയാണു്.

സ്വതന്ത്രരായിരിപ്പിന്‍.

"സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറച്ചു നില്‍പ്പിന്‍; അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുതു്" (ഗലാ. 5:1).

ക്രിസ്തീയജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം കോപത്തിനോ ലൈംഗികദുര്‍മ്മോഹത്തിനോ എതിരായ പോരാട്ടമല്ല; മനുഷ്യരുടെ അംഗീകാരം നേടു വാനുള്ള ആഗ്രഹത്തിനെതിരായിട്ടുള്ള പോരാട്ടമാണതു്. സ്വതന്ത്രരായിരിപ്പാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ഇവിടെയാണു് നാം വിശ്വസ്തരായിരിക്കേണ്ടതു്.

അന്ധാരാധനാപരമായ ഒരു മനോഭാവം നിങ്ങള്‍ക്കുണ്ടായാല്‍ത്തന്നെയും നിങ്ങള്‍ ഒരു നല്ല ജീവിതം നയിച്ചെന്നു വരാം. എന്നാല്‍ അങ്ങനെയുള്ള ഒരു മനോഭാവ ത്തോടുകൂടെ നിങ്ങളുടെ ജീവിതത്തെപ്പറ്റി ദൈവത്തിനുള്ള ഉദ്ദേശ്യം നിറവേറ്റുവാന്‍ ഒരിക്കലും നിങ്ങള്‍ക്കു സാധ്യമാവുകയില്ല. അന്ധാരാധകരായ പ്രസംഗകരാല്‍ തങ്ങള്‍ ക്കു ചുറ്റും നിര്‍മ്മിതമായ ജയിലഴികളെ തകര്‍ത്തുകളയുവാനുള്ള ബലപ്രയോഗം ചെയ്യുന്നവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാന്‍ കഴിയൂ.

ദൈവപുത്രന്മാര്‍ക്കുള്ള മഹത്വകരമായ സ്വാതന്ത്ര്യത്തിലേക്കു നാം പ്രവേശി ക്കണമെങ്കില്‍ മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്കു് അടിമയായിക്കഴിയുന്ന അവസ്ഥയില്‍ നിന്നു് എന്തുവില കൊടുത്തും നാം സ്വാതന്ത്ര്യം നേടിയേ മതിയാവൂ.

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.