ലേഖകൻ :   സാക് പുന്നൻ
WFTW Body: 

പഴയ നിയമത്തിൽ, "നീ കള്ള സത്യം ചെയ്യരുത് എന്നാൽ സത്യം ചെയ്തത് കർത്താവിന് നിവർത്തിക്കേണം" എന്നും "നിങ്ങളുടെ അയൽക്കാരന് വിരോധമായി കള്ളസാക്ഷ്യം പറയരുത്" എന്നും ന്യായപ്രമാണം പറഞ്ഞു. ഇന്നത്തെ രീതിയിൽ പറഞ്ഞാൽ, സത്യം ചെയ്യുക എന്നാൽ ഒരു ശപഥത്തിന്റെ കീഴിൽ സത്യപ്രതിജ്ഞ ചെയ്യുന്നതാണ്. മനുഷ്യർ ഒരു ബൈബിളിന്റെ മേൽ കൈ വച്ചിട്ട് അവർ സത്യം മാത്രമേ സംസാരിക്കൂ എന്നു പറയുന്നു. യഥാർത്ഥത്തിൽ അത് അർത്ഥമാക്കുന്നത്, "മിക്ക സമയവും ഞാൻ കള്ളം പറയുന്നു, എന്നാൽ ഇപ്പോൾ ഞാൻ സത്യം പറയുവാൻ പോകുകയാണ്". ഒരാൾ തന്റെ കൈ വേദപുസ്തകത്തിന്റെ മേൽ വച്ച് അതിൻ്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അതാണ് ഒരു ശപഥത്തിന്റെ അർത്ഥം. ഏതുവിധത്തിൽ ആയാലും, യാക്കോബിന്റെ ലേഖനത്തിൽ ഇങ്ങനെ പറയുന്നു നിങ്ങൾ എല്ലായ്പ്പോഴും സത്യം സംസാരിച്ചുകൊണ്ടിരിക്കണം (യാക്കോ. 5:12), ഇവിടെ യേശു പറയുന്നതും അതുതന്നെയാണ്.

നാം എല്ലായ്പ്പോഴും സത്യമുള്ളവർ ആയിരിക്കണം എന്നതാണ് മത്താ. 5:33-37 വരെയുള്ള വാക്യങ്ങളുടെ രത്ന ചുരുക്കം. നാം സങ്കല്പനാ വൈഭവമുള്ളവരോ, ബുദ്ധിസാമർത്ഥ്യമുള്ളവരോ, കാര്യങ്ങൾ മറച്ചുവയ്ക്കുന്ന വാക്കുകൾ ഉപയോഗിച്ചിട്ട് നീതിന്യായക്കോടതിയിൽ എന്നപോലെ നിയമപരമായി സത്യം സംസാരിക്കുന്നു എന്ന് അവകാശപ്പെടരുത്. നാം സത്യമുള്ളവരായി. അറിയപ്പെടണം തന്നെയുമല്ല ഒരു കാര്യത്തിലും കള്ളം പറയരുത്. നമ്മുടെ "ഉവ്വ്", "ഉവ്വ്" തന്നെ ആയിരിക്കണം നമ്മുടെ "ഇല്ല", "ഇല്ല" എന്ന് തന്നെ ആയിരിക്കണം. അതിൽ കവിഞ്ഞുള്ളതെല്ലാം തിന്മയാണ്. വളഞ്ഞ മാർഗത്തിൽ "അതെ" എന്നു ഞാൻ പറയേണ്ടിവന്നാൽ, അവിടെ എന്തോ തെറ്റുണ്ട് തന്നെയുമല്ല അത് ആത്യന്തികമായി കാപട്യത്തിലേക്കു നയിക്കുകയും ചെയ്യും.

പുറപ്പാട് 20 ലുള്ള 10കൽപ്പനകൾ നിങ്ങൾ വായിച്ചാൽ, "നിങ്ങൾ കള്ളം പറയരുത്" എന്ന് അതു പറഞ്ഞില്ല. "നിൻ്റെ അയൽക്കാരനു വിരോധമായി കള്ള സാക്ഷ്യം പറയരുത്" എന്നാണ് ഒൻപതാമത്തെ കൽപ്പന. അടിസ്ഥാനപരമായി അത് കോടതിയുടെ ഒരു നിയമത്തെ സൂചിപ്പിക്കുന്നതായിരുന്നു, അത് നീതിന്യായ കോടതിയിൽ നിങ്ങൾ കള്ളം പറയരുത് എന്നാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നിങ്ങൾ ഏതെങ്കിലും കാര്യത്തെ ചൊല്ലി ആണയിട്ടാൽ നിങ്ങൾ സത്യം പറയണം. പഴയ നിയമ നിലവാരം അതായിരുന്നു കാരണം ഭോഷ്‌ക്കു പറയരുത് എന്ന ഒരു കൽപ്പന പാലിക്കാൻ ആർക്കും കഴിയുകയില്ല എന്ന് ദൈവം അറിഞ്ഞിരുന്നു. അതുപോലെ, "നിങ്ങൾ കോപിക്കരുത്" എന്ന ഒരു കൽപ്പന പഴയ നിയമത്തിൽ ഇല്ലായിരുന്നു, കാരണം അത്തരം ഒരു കല്പന പാലിക്കാൻ ആർക്കും കഴിയുകയില്ല എന്ന് ദൈവത്തിന് അറിയാമായിരുന്നു. പിന്നിലേക്ക് പോയാൽ അന്നത്തെ കല്പന നിങ്ങൾ "കൊല ചെയ്യരുത്" എന്നായിരുന്നു. അതുപോലെ പഴയ നിയമത്തിൽ "മോഹിക്കേണ്ടതിന് സ്ത്രീയെ നോക്കരുത്" എന്ന ഒരു കൽപ്പന ഇല്ലായിരുന്നു, കാരണം ആർക്കും അത് പാലിക്കാൻ കഴിയില്ല എന്ന് ദൈവം അറിഞ്ഞു. അതുകൊണ്ട് "ശാരീരികമായി വ്യഭിചാരം ചെയ്യരുത്" എന്നതായിരുന്നു കൽപ്പന.

എന്നാൽ ഇന്ന് പുതിയ ഉടമ്പടിയിൽ, പരിശുദ്ധാത്മദാനം നമ്മുടെ ഉള്ളിൽ വന്ന്, അങ്ങനെയൊരു ജീവിതം ജീവിക്കുന്നത് സാധ്യമാക്കി തീർത്തു. പരിശുദ്ധാത്മാവ് ശക്തിയിൽ വരുമ്പോൾ, അവിടുന്ന് വരുന്നത് ഒരു ബൾബ് പ്രകാശിപ്പിക്കുകയോ, അല്ലെങ്കിൽ ഒരു ഫാൻ പ്രവർത്തിപ്പിക്കുകയോ, മറ്റു ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വൈദ്യുതി വരുന്നതുപോലെയാണ്. അപ്പോൾ പരിശുദ്ധാത്മ ശക്തിയില്ലാതെ നമുക്ക് ചെയ്യാൻ കഴിയാതിരുന്ന ചില കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയുന്നു. ഇപ്പോൾ കണ്മോഹത്തെ നമുക്കു ജയിക്കാൻ കഴിയുന്നു, കോപത്തെ ജയിക്കാൻ സാധിക്കുന്നു, നിങ്ങളുടെ ജീവിതപങ്കാളിയോട് ആക്രോശിക്കുന്നത് നിർത്താൻ കഴിയുന്നു, എപ്പോഴും സത്യം സംസാരിക്കാൻ കഴിയുന്നു, കൂടാതെ നിങ്ങളുടെ "ഉവ്വ്", "ഉവ്വ്" എന്നും "ഇല്ല", "ഇല്ല" എന്നും ആയിരിക്കുവാൻ കഴിയുന്നു.

ഏറ്റവും പുതിയ ഒരു വിശദീകരണം ഉപയോഗിച്ചാൽ: സാക്ഷികളോട് കൂടെ ഒരു കോടതിയിൽ ഒരു കച്ചവട കരാറോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഒരു കരാറോ നിങ്ങൾ ഒപ്പിട്ടാൽ, അതിൽ ഒപ്പിടുന്നതിനു മുമ്പ് അതു വായിച്ചു നോക്കാൻ നിങ്ങൾവളരെ ശ്രദ്ധാലുമായിരിക്കും കാരണം അത് നിയമകോടതിയാൽ നിർവഹിക്കപ്പെടും എന്നു നിങ്ങൾക്കറിയാം. ഒരു ക്രിസ്ത്യാനിക്ക്, അവൻ്റെ വാക്ക് ആ ഒപ്പിട്ട കരാർ പോലെ നല്ലതായിരിക്കണം. നിങ്ങളുടെ ജീവിതത്തിൽ അത് സത്യമാണെന്ന് നിങ്ങൾ പറയുമോ?

എൻ്റെ തന്നെ ജീവിതത്തിൽ ഒരിക്കൽ എൻ്റെ വീട്ടിൽ ഞാൻ വിൽക്കാനിരുന്ന ഒരു സാധനം വാങ്ങുവാൻ ആഗ്രഹിച്ചു വന്ന ഒരാളുമായി ഞാൻ അതിനു സമ്മതിച്ചു. അതു വളരെ വിലകൂടിയ ഒരു വസ്തുവായിരുന്നു, ഞങ്ങൾ ഒരു നിശ്ചിത വില പറഞ്ഞു സമ്മതിച്ചു, എന്നാൽ അനേക മാസങ്ങളോളം അത് എടുക്കാനായി അദ്ദേഹം വന്നില്ല. ആ സമയം കൊണ്ട് അതിൻ്റ വില വളരെ ഉയർന്നു, എനിക്ക് വേണമെങ്കിൽ അയാളോട് ഇങ്ങനെ പറയാമായിരുന്നു, "ഹേ, ഇതിൻ്റെ വില ഇപ്പോൾ വളരെ ഉയർന്നിരിക്കുന്നു എന്നാൽ നിങ്ങൾ അന്ന് അത് എടുത്തില്ലല്ലോ". ഞാൻ ഒരു കരാർ ഒപ്പിട്ടില്ല എങ്കിലും, ഞാനത് ആ പ്രത്യേക വിലയ്ക്ക് അയാൾക്ക് കൊടുക്കാമെന്നു വാക്കാൽ സമ്മതിച്ചിട്ടുണ്ട്, അപ്പോൾ കർത്താവ് എന്നോട് പറഞ്ഞു, നിൻ്റെ ഉവ്വ്, ഉവ്വ് എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ. അദ്ദേഹം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു സഹോദരനായിരുന്നു അതായിരുന്നു അയാളോടുള്ള എൻ്റെ വാക്കു പാലിക്കാനുള്ള ഏറ്റവും വലിയ കാരണം. ഞാൻ ഇങ്ങനെ പറഞ്ഞു, "തീർച്ചയായും ആ വിലയ്ക്ക് തന്നെ നിങ്ങൾക്കതു സ്വന്തമാക്കാം" - അദ്ദേഹത്തിന് അത് വളരെ സന്തോഷമായി എന്നത് തീർച്ചയാണ്. ഞാൻ എന്താണ് സഹിച്ചത്. ഒരുപക്ഷേ കുറച്ചു സാമ്പത്തിക നഷ്ടം ഞാൻ സഹിച്ചു. അയാൾക്ക് കൂടിയ ഒരു വിലയ്ക്ക് അത് വിറ്റാൽ എനിക്ക് കുറച്ച് ആയിരം രൂപ കൂടുതൽ ഉണ്ടാക്കാൻ കഴിയുമായിരുന്നിരിക്കാം, എന്നാൽ അപ്പോൾ എനിക്ക് ഒരു ചീത്ത മനസ്സാക്ഷി ന്നുംഉണ്ടായേനെ കാരണം എൻ്റെ "ഉവ്വ്" അവിടെ "ഉവ്വ്" ആയിരുന്നില്ല.

നേരുള്ളവനായിരിക്കാനും നമ്മുടെ സ്വഭാവത്തിൽ ക്രിസ്തുവിനെപ്പോലെ ആയിരിക്കാനും ഒരല്പം പണം നഷ്ടപ്പെടുത്തുന്നത് യോഗ്യമായ കാര്യമാണ്. പല സമയങ്ങളിലും നമ്മുടെ "ഉവ്വ്", "ഉവ്വ്" എന്നും ഇല്ല, ഇല്ല ആയിരിക്കുന്നോ എന്നു നാം പരിശോധിക്കപ്പെടുന്നത് പണത്തിന്റെ മേഖലയിലാണ്.

അവിടുത്തേക്ക് നമ്മെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയുന്നതിനുമുമ്പ് ദൈവം ഈ മേഖലയിൽ നമ്മെ പരിശോധിക്കുന്നു. എൻ്റെ ജീവിതത്തിൽ, പല സമയങ്ങളിൽ എനിക്ക് ചില കാര്യങ്ങൾ നഷ്ടപ്പെടേണ്ടതായോ ചില കാര്യങ്ങൾ ത്യജിക്കേണ്ടതായോ ഉള്ള വിധത്തിൽ ദൈവം എന്നെ പരിശോധിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്. ഈ കൽപ്പനകൾ അനുസരിച്ചാണോ ഞാൻ ജീവിക്കുന്നത് എന്നും കാണാൻ അവിടുന്ന് ഈ കൽപ്പനകൾ കൊണ്ടെന്നെ പരീക്ഷിച്ചിട്ടുണ്ട്. ഞാൻ യഥാർത്ഥമായി അതിൽ ജീവിക്കുന്നുണ്ടോ ഇല്ലയോ എന്ന് അപ്പോൾ ഞാൻ കണ്ടുപിടിച്ചു. സത്യം സംസാരിക്കുന്നത് മൂലം നമുക്ക് ഒരു വിലയും കൊടുക്കേണ്ടാത്ത അനേകം സാഹചര്യങ്ങൾ ഇന്നുണ്ട്. അവിടെ ഒരു പരിശോധനയും ഇല്ല, എന്നാൽ സത്യം സംസാരിക്കുന്നത് നിങ്ങളുടെ ജോലിയെ ബാധിക്കുമെങ്കിൽ, ഉദാഹരണത്തിന് - അപ്പോഴാണ് ദൈവത്തിന് നിങ്ങളെ കൂടുതൽ ഉയർന്ന ഒരു ശുശ്രൂഷയിലേക്ക് നയിക്കാൻ കഴിയുമോ എന്ന് ദൈവം പരിശോധിക്കുന്നത്. ഞാൻ വിശ്വസിക്കുന്നത് ഇവിടെയാണ് ദൈവം നമ്മെ പരിശോധിക്കുന്ന അനേകം മേഖലകൾ. അനേകം അനേകം ആളുകൾ, അനേകം യുവാക്കൾ ദൈവത്തിൻ്റെ പരീക്ഷയിൽ തോറ്റു പോയിരിക്കുന്നു.

അവിടുത്തെ വിശ്വസ്തനായ ഭൃതൃനായിരികുവാൻ ദൈവം ആരെയും നിർബന്ധിക്കുന്നില്ല. നിങ്ങളും ഞാനും അവിടുത്തെ വിശ്വസ്ത സേവകന്മാരായിരിക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു, എന്നാൽ നിങ്ങൾ വിശ്വസ്തൻ ആയിരിക്കുമോ ഇല്ലയോ, നിങ്ങൾ ദൈവവചനത്തിന്റെ നിലവാരത്തോട് ഒട്ടിച്ചേർന്നു നിൽക്കുമോ, അതോ മനുഷ്യരെ പ്രസാദിപ്പിക്കേണ്ടതിന് അവിടുത്തോട് വിട്ടുവീഴ്ച ചെയ്യുമോ എന്നീ കാര്യങ്ങളാണ് നാം ദൈവത്തിൻ്റെ യഥാർത്ഥ സേവകൻ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.

ഉദാഹരണത്തിന് നിങ്ങൾ ഒരു ഓഫീസിൽ ജോലി ചെയ്യുകയും അവിടെ ഒരു വിലകൂടിയ യന്ത്രം യാദൃശ്ചികമായി നിങ്ങൾ ദുരുപയോഗം ചെയ്ത് അത് നശിപ്പിക്കപ്പെടുകയും ചെയ്താൽ, എന്നാൽ നിങ്ങൾ അത് ചെയ്തത് ആരും കാണുന്നുമില്ല എന്നൊരു സാഹചര്യത്തെപ്പറ്റി നിങ്ങൾ ചിന്തിക്കുക. അനേകം ആളുകൾ ആ യന്ത്രം ഉപയോഗിക്കുന്നു, കുറച്ചുകഴിഞ്ഞ് ആ യന്ത്രം പ്രവർത്തിക്കുന്നില്ല എന്ന് ആരെങ്കിലും കണ്ടെത്തിയിട്ട്, അതിനെക്കുറിച്ച് അന്വേഷിക്കാൻ അധികാരികൾ വരുന്നു. ബോസ് വന്നിട്ട് ഈ യന്ത്രം നശിപ്പിച്ചത് ആരാണെന്ന് ചോദിക്കുന്നു നിങ്ങളാണ് അത് ചെയ്തതെന്ന് നിങ്ങൾക്കറിയാം എന്നാൽ അനേകം ആളുകൾ അത് ഉപയോഗിച്ചിരുന്നതുകൊണ്ട് അത് കണ്ടുപിടിക്കാൻ ഒരു വഴിയുമില്ല എന്ന കാരണത്താൽ നിങ്ങൾ മിണ്ടാതിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ വായ് തുറക്കാതിരുന്നതുകൊണ്ട് നിങ്ങൾ കള്ളം പറഞ്ഞിട്ല്ല എന്ന് നിങ്ങൾ ചിന്തിക്കുന്നു, എന്നാൽ വാസ്തവത്തിൽ നിങ്ങൾ ഒരു കള്ളം പറഞ്ഞു. നിങ്ങളുടെ വായ തുറക്കാതെ നിങ്ങൾ ഒരു കള്ളം പറഞ്ഞു! ഒരുപക്ഷേ നിങ്ങൾ അത് സമ്മതിച്ചിരുന്നെങ്കിൽ നിങ്ങളെ അവർ ജോലിയിൽ നിന്ന് പറഞ്ഞു വിടുമായിരുന്നു കാരണം അത് വിലകൂടിയ ഒരു മെഷീൻ ആയിരുന്നേനെ.

ആ നിമിഷം ഏതാണ് കൂടുതൽ പ്രാധാന്യമുള്ളത്? പിശാച് വന്നിട്ട് പറയും ഒരു കള്ളമാണ് ഇവിടെ സർവ്വശക്തൻ, നീയൊരു കള്ളം പറഞ്ഞാൽ നിനക്കു നിൻ്റെ ജോലി സംരക്ഷിക്കാം. അതേസമയം തന്നെ പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയത്തോട് ഇങ്ങനെ മന്ത്രിക്കും അതൊരു കള്ളമാണ്. ദൈവമല്ലേ സർവ്വശക്തൻ? ഈ സാഹചര്യത്തിൽ നിങ്ങൾ ദൈവത്തിൽ ആശ്രയിച്ച് സത്യം സംസാരിച്ചാൽ, അപ്പോൾ നിങ്ങളുടെ ജോലി നഷ്ടപ്പെട്ടേക്കാം, എന്നാൽ ദൈവം നിങ്ങൾക്ക് നല്ല ഒരു ജോലി തരും. നിങ്ങൾക്കു വിശ്വാസമുണ്ടോ? ഇത്തരം സാഹചര്യങ്ങളിൽ ആണ് നാം പരിശോധിക്കപ്പെടുന്നത്.

ഞാൻ സിദ്ധാന്തത്തിൽ അല്ല സംസാരിക്കുന്നത്. പലപല സമയങ്ങളിൽ ഈ മേഖലയിലുള്ള വ്യത്യസ്ത കാര്യങ്ങളിൽ ദൈവം എന്നെ പരിശോധിച്ചിരിക്കുന്നു, ചില സാഹചര്യങ്ങളിൽ അതിൽ നിന്നും പുറത്തു കടക്കാനുള്ള വഴി കണ്ടെത്തുവാൻ ഞാൻ ബുദ്ധിയുള്ളവനും ഭാവനാ ശക്തിയുള്ളവനും ആണോ എന്നു കാണാനല്ല, എന്നാൽ സത്യസന്ധൻ ആണോ എന്നും സത്യം സംസാരിക്കുന്നതിനുവേണ്ടി ഒരു വില കൊടുക്കാനും മനസ്സുള്ളവനാണോ എന്നും കാണാനാണ്.

ഇങ്ങനെയാണ് അവിടുന്ന് എന്നെ അഭിഷേകം ചെയ്ത് കൊടുക്കേണ്ട വില നോക്കാതെ പ്രസംഗ പീഠത്തിൽ നിന്ന് സത്യം പറയുന്ന ഒരു ശുശ്രൂഷ എനിക്ക് തന്നത്. ഇന്ന് കൊടുക്കേണ്ടിവരുന്ന വില കണക്കാക്കാതെ പ്രസംഗ പീഠത്തിൽ നിന്നുകൊണ്ട് സത്യം സംസാരിക്കുന്ന അനേകം അനേകം ദൈവത്തിൻ്റെ പ്രവാചകന്മാരെ ദൈവത്തിന് ആവശ്യമുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു - അവർ പുറത്തെറിയപ്പെട്ടാലും, നിന്ദിക്കപ്പെട്ടാലും, നിരസിക്കപ്പെട്ടാലും, തെറ്റിദ്ധരിക്കപ്പെട്ടാലും, വിമർശിക്കപ്പെട്ടാലും, വ്യാജമായി കുറ്റം ആരോപിക്കപ്പെട്ടാലും. ദൈവം നിങ്ങളെ ആ ശുശ്രൂഷയ്ക്കായി ഒരുക്കുന്നത് ജീവിതത്തിലെ സാധാരണ സാഹചര്യങ്ങളിൽ നിങ്ങൾ സത്യം പറയുമോ എന്നു കാണാൻ നിങ്ങളെ പരിശോധിച്ചു കൊണ്ടാണ്, നിങ്ങൾക്ക് അതിനൊരു വില കൊടുക്കേണ്ടി വന്നിട്ട് നിങ്ങളുടെ ജോലി നഷ്ടപ്പെട്ടാൽ, അല്ലെങ്കിൽ സത്യത്തിനു വേണ്ടി നിന്നതുകൊണ്ട് നിങ്ങൾക്കു പണം നഷ്ടപ്പെട്ടാൽ. ഇതൊരു വളരെ പ്രധാനപ്പെട്ട മേഖലയാണ്.