ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   ശിഷ്യന്‍
WFTW Body: 

കൊലൊസ്യര്‍ 3:15ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു - ''ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ.'' നിങ്ങള്‍ പോകുന്നത് തെറ്റായ വഴിയിലാണെന്നു നിങ്ങള്‍ എങ്ങനെയാണ് അറിയുന്നത്? ദൈവഹിതം നിങ്ങള്‍ക്കു നഷ്ടപ്പെട്ടു എന്ന് എങ്ങനെയാണ് നിങ്ങള്‍ അറിയുന്നത്? അതു വ്യക്തമായി കാണിക്കുവാന്‍ നിങ്ങളുടെ ഹൃദയത്തിനുള്ളില്‍ ഒരു റഫറി ഉണ്ട്.

ഒരു റഫറി ഇല്ലാതെ ഒരിക്കലും ഒരു ഫുട്‌ബോള്‍ മത്സരം ഇല്ല. കാരണം റഫറി ഇല്ലെങ്കില്‍ എല്ലാവരും ഒരു തടസ്സവുമില്ലാതെ കള്ളക്കളി കളിക്കും. എന്നാല്‍ അവിടെ ഒരു റഫറി ഉള്ളപ്പോള്‍, ആരെങ്കിലും ഒരു തെറ്റു ചെയ്താല്‍ ഉടന്‍ തന്നെ റഫറി വിസില്‍ ഊതുന്നു.

നിങ്ങള്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കളിക്കുകയാണെന്നും ആ റഫറി വിസില്‍ ഊതുന്നു എന്നും നമുക്കു സങ്കല്പിക്കാം. അപ്പോള്‍ തന്നെ എല്ലാവരും കളി നിര്‍ത്തുന്നു. എന്നാല്‍ നിങ്ങള്‍ റഫറിയെക്കുറിച്ചു ചിന്തിക്കാതെ നിങ്ങള്‍ പറയുകയാണെന്നിരിക്കട്ടെ. ''ഇതു വളരെ അത്ഭുതകരമായിരിക്കുന്നു! ഇപ്പോള്‍ എല്ലാവരും കളി നിര്‍ത്തിയിരിക്കുന്നു. ഞാന്‍ പോയി ഒരു ഗോള്‍ നേടട്ടെ! നിങ്ങള്‍ ഒരു ഗോള്‍ അടിച്ചേക്കാം. എന്നാല്‍ റഫറി ഇങ്ങനെ പറയും: ''പന്ത് ഇപ്പോള്‍ തന്നെ തിരികെ കൊണ്ടുവരിക. ഇവിടെ ഒരു ഗോളും ഇല്ല. കാരണം വെറും രണ്ടു മിനിറ്റു മുമ്പെയാണ് നിങ്ങള്‍ തെറ്റായി ഒരു കളി കളിച്ചത്. ഈ തെറ്റു ശരിയാക്കുന്നതു വരെ ഒരു ഗോളും കണക്കിലെടുക്കുകയില്ല.'' അപ്പോള്‍ നിങ്ങള്‍ക്കു വിനയത്തോടുകൂടി ആ പന്തു തിരികെ കൊണ്ടുവന്നിട്ട് ആ തെറ്റു ശരിയാക്കേണ്ടി വരുന്നു. റഫറി നേരത്തെ വിസില്‍ ഊതിയതു കൊണ്ടു നിങ്ങള്‍ അടിച്ച ഗോള്‍ അംഗീകരിച്ചില്ല.

ഇത് എങ്ങനെയാണ് നിങ്ങളുടെ ക്രിസ്തീയ ജീവിതത്തില്‍ പ്രായോഗികമാക്കുന്നത്? നിങ്ങളുടെ മനസ്സാക്ഷിയില്‍ റഫറി ഒരു വിസില്‍ ഊതിയതായി നിങ്ങള്‍ കണ്ടെത്തുമ്പോള്‍, നിങ്ങള്‍ എന്തോ തെറ്റു ചെയ്തിട്ടുണ്ട്. ഒരുപക്ഷേ നിങ്ങള്‍ നിങ്ങളുടെ ഭാര്യയോട് പരുഷമായ രീതിയില്‍ സംസാരിച്ചിരിക്കാം. അല്ലെങ്കില്‍ അന്യായമായി നിങ്ങള്‍ എടുത്ത ആ പണമായിരിക്കാം. ഒരിക്കല്‍ വിസില്‍ ഊതപ്പെട്ടു കഴിഞ്ഞാല്‍, നിങ്ങള്‍ കര്‍ത്താവിനായി എന്തെല്ലാം ചെയ്താലും അതൊന്നും കണക്കിലെടുക്കുന്നില്ല. കര്‍ത്താവു പറയുന്നു: ''മടങ്ങി വരിക, തെറ്റിപ്പോയ കാര്യങ്ങള്‍ ആദ്യം ശരിയാക്കുക.'' പോയി നിന്റെ ഭാര്യയോടു ക്ഷമ ചോദിക്കുക. ഒരു സുവിശേഷീകരണവും വേണ്ട, ആദ്യം നിന്റെ ഭാര്യയോടു ക്ഷമ ചോദിക്കുക. നീ നേടിയ ഗോളുകള്‍ ഒന്നും എണ്ണപ്പെടുകയില്ല.

ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ റഫറി ആയിരിക്കട്ടെ. നിങ്ങള്‍ ആ റഫറിയെ അനുഗമിച്ചാല്‍ നിങ്ങള്‍ ഒരിക്കലും തെറ്റിപ്പോകയില്ല. നിങ്ങള്‍ ഈ റഫറിയെ അനുസരിക്കുന്നതിനു വേണ്ടി എത്ര സമയമാണ് കാത്തിരിക്കുവാന്‍ പോകുന്നത്? ഫുട്‌ബോള്‍ മത്സരത്തില്‍ കളിക്കാന്‍ റഫറിയുമായി തര്‍ക്കിക്കുന്നതു നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നാല്‍ റഫറിയാണ് ആ തര്‍കത്തില്‍ എപ്പോഴും വിജയിക്കുന്നതെന്ന് ഓര്‍ക്കുക. എപ്പോഴും റഫറിയുടെ വാക്കുകളാണ് അന്തിമം. കൂടുതല്‍ തര്‍ക്കിച്ചാല്‍ കളിക്കാര്‍ കളിക്കളത്തില്‍ നിന്നു പുറത്താക്കപ്പെടുന്നു. അതുകൊണ്ടു നിങ്ങളുടെ റഫറിയോടു കൂടുതല്‍ തര്‍ക്കിക്കരുത്, അയാള്‍ നിങ്ങളെ കളിക്കളത്തില്‍ നിന്നു പുറത്താക്കും. ''ശരി, കാര്‍ത്താവേ, അവിടുന്നു പറയുന്നതു ഞാന്‍ ചെയ്യും,'' എന്നു പറയുക. കാര്യങ്ങള്‍ നേരെയാക്കുക. അതിനു ശേഷം നിങ്ങള്‍ മുമ്പോട്ടു നീങ്ങുക. വിസില്‍ ഊതപ്പെട്ടു എന്നു നിങ്ങള്‍ എങ്ങനെയാണെന്നറിയുക? നിങ്ങള്‍ക്കു നിങ്ങളുടെ സമാധാനം നഷ്ടപ്പെടും. സമാധനമാണു റഫറി. നിങ്ങള്‍ എന്തിനെയെങ്കിലും കുറിച്ചു മനോക്ഷോഭത്തിലോ, പ്രായസത്തിലോ ആയിട്ട് അതുമായി നിങ്ങള്‍ സഭായോഗത്തിനു വന്നാല്‍, നിങ്ങളുടെ വായ് തുറക്കരുത്. വീട്ടിലാണെങ്കിലും, ഏതെങ്കിലും കാര്യത്തെക്കുറിച്ചു നിങ്ങള്‍ അസ്വസ്ഥനാണെങ്കില്‍, നിങ്ങളുടെ ഭാര്യയെ അനുഗ്രഹിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നിങ്ങളുടെ വായ് അടച്ചിരിക്കുക എന്നതാണ്. നിങ്ങള്‍ അസ്വസ്ഥനാകുമ്പോള്‍ റഫറി വിസില്‍ ഊതിയിട്ടുണ്ട്. അപ്പോള്‍ ആ തെറ്റു ശരിയാക്കുക. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാക്കുന്ന ഓരോ സമയത്തും എന്തെങ്കിലും കാര്യം തെറ്റിയിട്ടുണ്ട്. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ റഫറി ആയിരിക്കട്ടെ!