ലേഖകൻ :   സാക് പുന്നൻ
WFTW Body: 

ചോദ്യങ്ങള്‍ ഉണ്ടായിരുന്നവന്‍ എങ്കിലും സംശയത്തില്‍ നിന്ന് നിശ്ചയത്തിലേക്ക് യാത്ര ചെയ്ത ഒരു മനുഷ്യന്റെ കഥയാണ് ഹബക്കൂക്കിന്റേത്. അവന്‍ സംശയത്തോടുകൂടിയാണ് ആരംഭിച്ചത്, ”യഹോവേ അവിടുന്ന് എന്നെ കേൾക്കേണ്ടതിന് എത്രത്തോളം ഞാന്‍ സഹായത്തിനായി നിലവിളിക്കണം? ഞാന്‍ വെറുതെ അങ്ങയോട് അയ്യം വിളിക്കുന്നു. ഒരു ഉത്തരവും ഇല്ല. ഞാന്‍ കരയുന്നു, എന്നാല്‍ സഹായത്തിനായി ആരും വരുന്നില്ല” (ഹബ.1:2). എന്നാല്‍ അവസാനിക്കുന്നത് നിശ്ചയത്തോടെയാണ്: ”ഞാന്‍ യഹോവയില്‍ ഘോഷിച്ചുല്ലസിക്കും. യഹോവയായ കർത്താവ് എന്റെ ബലം ആകുന്നു, അവിടുന്ന് എന്നെ പര്‍വതങ്ങളുടെ മുകളിലൂടെ കൊണ്ടുവരും” (ഹബ. 3:19).

ഹബക്കൂക്ക് യഹോവയെ കണ്ടപ്പോള്‍ അവന്റെ ഹൃദയം സ്തുതിയാൽ നിറഞ്ഞു. ”യഹോവ തന്റെ വിശുദ്ധ മന്ദിരത്തില്‍ ഉണ്ട്, സർവ്വ ഭൂമിയും അവിടുത്തെ സന്നിധിയില്‍ മൌനമായിരിക്കട്ടെ” (ഹബ. 2:20). എനിക്കിനി ചോദ്യങ്ങള്‍ ഒന്നുമില്ല. ഇയ്യോബ് ദൈവത്തിന്റെന മഹത്വം കണ്ടപ്പോള്‍ അവനും പറഞ്ഞു, ” ഇപ്പോള്‍ ഞാന്‍ അവിടുത്തെ കാണുന്നു. ഞാന്‍ കൈ കൊണ്ട് വായ് പൊത്തുന്നു” (ഇയ്യോബ് 42: 5; 40: 4, 5). യഹോവയെ ഒരു തവണ കണ്ടുകഴിഞ്ഞപ്പോള്‍ പിന്നെ ഇയ്യോബിന് ചോദ്യങ്ങള്‍ ഒന്നുമില്ല. ദൈവം നിങ്ങളുടെ പതിനായിരം ചോദ്യങ്ങൾക്ക് ഉത്തരം തരികയില്ല ,കാരണം അവിടുന്ന് അതുചെയ്താല്‍, പിന്നെ നിങ്ങൾക്ക് വീണ്ടും പതിനായിരം ചോദ്യങ്ങള്‍ കൂടി ഉണ്ടാകും! (ഇയ്യോബിന്റെയും ഹബക്കൂക്കിന്റെയും കാര്യത്തിലെ പോലെ). യഹോവയെ കാണുന്നതാണ് അതിനുള്ള ഉത്തരം. യഹോവ അവിടുത്തെ വിശുദ്ധ മന്ദിരത്തില്‍ ഉണ്ട്. നിങ്ങള്‍ അവിടുത്തെ കാണുന്നുണ്ടോ അപ്പോള് നിങ്ങളുടെ ജഡം അവിടുത്തെ സന്നിധിയില്‍ മൌനമായിരിക്കുകയും നിങ്ങൾക്ക് കൂടുതൽ
ചോദ്യങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യും!

ഹബക്കൂക്ക് ദൈവത്തെ കണ്ടപ്പോള്‍, വിശ്വാസജീവിതം ജീവിക്കുന്നതിനുള്ള ഒരു പ്രതിഫലം അവന്‍ കണ്ടു. ദൈവ കേന്ദ്രീകൃതമായ ഒരു ജീവിതം ജയോത്സവകരമായ ഒന്നാണ്. ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിന് ദൈവം ഒന്നും ചെയ്യുന്നില്ല എന്നു ചിന്തിച്ച ഹബക്കൂക്ക് ഇപ്പോള്‍ പ്രാർത്ഥിക്കുന്നത് ദൈവം അവിടുത്തെ കോപത്തിന്റെ മധ്യത്തിലും കരുണയുള്ളവനായിരിക്കണമെ എന്നാണ്(ഹബ. 3:2). ദൈവം തന്റെ ജനത്തെ ഉപേക്ഷിച്ച് കളഞ്ഞിരിക്കുന്നു എന്ന് കരുതിയവന്‍ ഇപ്പോള്‍ സ്തുതിയുടെ പാട്ടു പാടുന്നു. അവന്‍ പറയുന്നു, (ഹബ. 3: 2 ).“അവിടുന്ന് ചെയ്തിരിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ ആശ്ചര്യം കൊണ്ടു നിറഞ്ഞിരിക്കുന്നു. പരിശുദ്ധനായ ദൈവത്തെ കാണുമ്പോള്‍ അവന്റെ പ്രഭ ആകാശത്തെ മൂടിയിരിക്കുന്നു. അവിടുത്തെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നു. അവിടുന്ന് എത്ര അത്ഭുതവാനായ ദൈവമാണ്. അവിടുത്തെ ഭയങ്കരമായ ശക്തിയില്‍ അവിടുന്ന് ആനന്ദിക്കുന്നു. അവിടുന്ന് നോക്കുമ്പോള്‍ രാഷ്ട്രങ്ങള്‍ വിറയ്ക്കുന്നു. അവിടുത്തെ ജനത്തിന്റെ രക്ഷയ്ക്കായും അവിടുത്തെ അഭിഷിക്തന്റെ രക്ഷയ്ക്കായും അവിടുന്ന് പുറപ്പെടുന്നു. അവിടുന്ന് ദുഷ്ടന്റെ വീടിന്റെട മോന്തായം തകർത്തു ” (ഹബ.3: 2-12).

ഹബക്കൂക്ക് ഇപ്പോള്‍ ദൈവത്തെയാണ് ആദ്യമായി കണ്ടത് ബാബിലോന്യരെ അല്ല. ഹൃദയശുദ്ധി ഉള്ളവര്‍ എല്ലായിടത്തും എപ്പോളും ദൈവത്തെ കാണും (മത്താ.5 : 8). ബാബിലോന്യര്‍ അഭിവൃദ്ധി പ്രാപിക്കുന്നത് മാത്രമാണ് ഹബക്കൂക്ക് കണ്ടിരുന്നത് എന്നാണ് ഇതുവരെയുണ്ടായിരുന്ന ഹബക്കൂക്കിന്റെ പ്രയാസം. ഇപ്പോള്‍ അവന്‍ കാണുന്നത് എല്ലാറ്റിനേയും നിയന്ത്രിക്കുന്നത് ദൈവമാണ് എന്നാണ്. ‘ദുഷ്ടന്റെ മോന്തായം’ എന്നതിന് യേശുവിനാല്‍ ക്രൂശില്‍ തകർക്കപ്പെട്ട സാത്താന്‍ എന്ന് പ്രയോഗിക്കാം. ദൈവത്തെ അവിടുത്തെ മഹത്വത്തിലും അവിടുത്തെ വലിപ്പത്തിലും കണ്ടപ്പോള്‍ ഹബക്കൂക്കിന്റെ എല്ലാ ചോദ്യങ്ങള്ക്കും ഉത്തരം ലഭിച്ചു. ”നമ്മെ ആക്രമിച്ച ജനങ്ങൾക്ക് വിനാശം ഭവിക്കുന്ന, വരുന്ന നാളുകൾക്കായി ഞാന്‍ ശാന്തനായി കാത്തിരിക്കും” എന്നു ദൈവം പറയുന്നത് കേട്ടപ്പോള്‍ അവന്‍ ഉള്ളില്‍ ഭയന്ന് വിറച്ചുപോയി” (ഹബ.2: 16). നിങ്ങൾക്കൊരു സംശയം ഉണ്ടാകുമ്പോള്‍, അതെക്കുറിച്ച് ദൈവത്തോട് തന്നെ പറയുക, മനുഷ്യനോടല്ല. ഹബക്കൂക്കിനോടും നമ്മോടുമുള്ള ദൈവത്തിന്റെ അവസാന വാക്ക് ആണ് ” കാത്തിരിക്കുക! ”ഹബക്കൂക്ക് കാത്തിരുന്ന് ദൈവത്തെ കേട്ടപ്പോള്‍, അവന്റെര പരാതി ഒരു ഗാനമായി മാറി. അതുതന്നെ നമ്മുടെ കാര്യത്തിലും സത്യമായിത്തീരും. എല്ലാത്തിനേക്കാള്‍ കഠിനമായ പ്രവൃത്തി കാത്തിരിക്കുന്നതാണ്.

ഹബക്കൂക്കിന്റെ അതിശയകരമായ സ്തുതിഗീതമാണ് പഴയനിയമം മുഴുവനിലുമുള്ള ഏറ്റവും മനോഹരമായ വിശ്വാസഗാനങ്ങളിലൊന്ന്. ഇവിടെ അദ്ദേഹം ഒരു പുതിയ ഉടമ്പടി വിശുദ്ധനെപ്പോലെയാണ് പാടുന്നത്. ”അത്തിവൃക്ഷം തളിർക്കയില്ല, മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല. ഒലിവ് മരത്തിന്റെ പ്രയത്നം നിഷ്ഫലമായിപ്പോകും, നിലങ്ങള്‍ ആഹാരം വിളയിക്കയില്ല, ആട്ടിൻ കൂട്ടം തൊഴുത്തില്‍ നിന്ന് നശിച്ചുപോകും, ഗോ ശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കുകയില്ല – എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും! എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും”( ഹബ.3: 17, 18). ഇയ്യോബിനെപ്പോലെ, അവന്റെ ഇടപാടുകളെല്ലാം തകർന്നുപോയിട്ട് അവന് എല്ലാം നഷ്ടപ്പെട്ടിരിക്കാം. എങ്കിലും അവന്‍ അപ്പോഴും സന്തോഷിക്കും. കാരണം അവന്റെ സന്തോഷം അവന്‍ കണ്ടെത്തിയിരുന്നത് യഹോവയിലായിരുന്നു. ഭൂമിയിലുള്ള യാതൊന്നിലുമായിരുന്നില്ല! നമുക്കു ചുറ്റുമുള്ളതെല്ലാം പരാജയപ്പെട്ടാലും. നാം അപ്പോഴും നമ്മുടെ രക്ഷയുടെ ദൈവത്തില്‍ ആനന്ദിക്കും. നമ്മുടെ വിശ്വാസത്തിന്റെ ആന്തരിക വിജയത്തിന്റെ‍ പുറമേയുള്ള പ്രകടനമാണ് ഒരു സ്തുതിഗീതം. അവര്‍ അവിടുത്തെ വാക്കുകള്‍ വിശ്വസിച്ചു – അവിടുത്തേക്ക് സ്തുതി പാടുകയും ചെയ്തു (സങ്കീ. 106:12). ഹബക്കൂക്ക് തുടർന്നു പറയുന്നു, പരമാധികാരിയായ യഹോവ എന്റെ ബലം ആകുന്നു. അവിടുന്ന് എന്റെ കാല്‍ പേടമാന്‍ കാല്‍ പോലെ ആക്കിയിട്ട് എന്നെ സുരക്ഷിതനായി പർവ്വതങ്ങളുടെ മുകളിലൂടെ കൊണ്ടുവന്നിരിക്കുന്നു (ഹബ.3:19). ആരംഭത്തില്‍ വളരെയധികം ചോദ്യങ്ങളും ഭയങ്ങളും ഉണ്ടായിരുന്ന ഈ പ്രവാചകന്‍ ഇപ്പോള്‍ പറയുന്നത് യഹോവ അവനെ സംശയത്തിന്റെ ഓരോ പർവ്വതത്തിന്റെനയും മുകളിൽക്കൂടെ സുരക്ഷിതനായി കൊണ്ടുവന്ന് കടും തൂക്കായ പാറയിലും ചുവടുകള്‍ നഷ്ടപ്പെടാത്ത പേടമാനിനെപ്പോലെ ഉറച്ചകാലുകള്‍ ഉള്ളവനാക്കുന്നു. ഹബക്കൂക്ക് രസകരമായ ഒരു കുറിപ്പ് അതിന്റെ അവസാനം ഇങ്ങനെ ചേർത്തിരിക്കുന്നു (“സംഗീതപ്രമാണിക്ക് ഈ ഗാനം തന്ത്രിനാദത്തോട് ചേര്ത്തു പാടണം”).(ഹബ. 3:19). എല്ലാം നഷ്ടപ്പെട്ടെങ്കിലും, ഈ പാട്ട് ഒരു ദുഖ:കരമായ ശ്മശാനഗീതം പോലെ പാടരുത്. സന്തോഷകരമായ സംഗീതത്തോടുകൂടെ ആയിരിക്കണം – കൂടാതെ ധാരാളം സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം! നമ്മുടെ മുഴു ഹൃദയത്തോടും കർത്താവിനെ സ്തുതിക്കാന്‍ നാം പഠിക്കണം. കീർത്തനങ്ങള്‍ ഒരിക്കലും താല്പകര്യമില്ലാതെയും വിരസമായും പാടരുത്. കർത്താവ് സിംഹാസനത്തില്‍ ആണ്. യേശു ജയാളിയുമാണ്, ഈ പ്രപഞ്ചത്തില്‍ എന്തു സംഭവിച്ചാലും ഒരു കാര്യവുമില്ല. അതുകൊണ്ട് ദൈവം നമുക്ക് നല്കിയിട്ടുള്ള നമ്മുടെ ശബ്ദവും, എല്ലാ സംഗീത ഉപകരണങ്ങളും അവിടുത്തെ സ്തുതിക്കുവാനും അവിടുത്തെ നാമത്തെ ഉയർത്തുവാനും ഉപയോഗിക്കാം. ആമേന്‍