ലേഖകൻ :   സാക് പുന്നൻ
WFTW Body: 

23-മത് സങ്കീർത്തനം. ഒരു ഇടയ സങ്കീർത്തഗനമാണ്. യഹോവ നമ്മുടെ ഇടയനായിരിക്കുമ്പോള്‍‍ നമുക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. (വാ.1). അവിടുന്ന് നമ്മെ കിടത്തുന്നു. അവിടുന്ന് നമ്മെ നയിക്കുന്നു. അവിടുന്ന് നമ്മെ വഴി കാട്ടുന്നു. നാം പലപ്പോഴും ചിന്തിക്കുന്നത് കര്ത്താ വിന് വേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും എന്നാണ്. എന്നാല്‍ ഇവിടെ കര്ത്താ വ് നമുക്കുവേണ്ടി എന്തു ചെയ്യുന്നു എന്നതിനാണ് ഊന്നല്‍. എന്നാല്‍ ദൈവത്തിനുവേണ്ടി സജ്ജമാകുവാൻ നമുക്ക് കഴിയണമെങ്കിൽ ആദ്യം നമ്മിൽ ഒരു പ്രവര്ത്തിക ചെയ്യുവാൻ അവിടുത്തെ നാം അനുവദിച്ചാൽ മാത്രമേ സാധിക്കൂ. ഒരു ദോഷത്തേയും നാം ഭയപ്പെടുയില്ല, കാരണം അവിടുന്ന് നമ്മോടു കൂടെയുണ്ട്. അവിടുന്ന് നമുക്കുവേണ്ടി ഒരു മേശ ഒരുക്കുകയും അവിടുന്ന് നമ്മുടെ തലയെ എണ്ണ കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്യുന്നു. അപ്പോള്‍ നമ്മുടെ പാനപാത്രം നിറഞ്ഞുകവിയാന്‍ തുടങ്ങുകയും നാം നമ്മുടെ നിത്യഭവനത്തിലെത്തുന്നതുവരെയും നന്മയും കരുണയും എല്ലായിടത്തും നമ്മെ പിന്തുടരുകയും ചെയ്യും.

34-മത് സങ്കീർത്തനം. യഹോവയെ നീതിമാന്റെ സഹായകനായി വിവരിക്കുന്നു. അബീ മേലെക് രാജാവിന്റെഹ മുമ്പില്വെവച്ച് ബുദ്ധിഭ്രമം നടിക്കുകയും, യഹോവ അവനെ മരണത്തില്‍ നിന്നു വിടുവിക്കുകയും ചെയ്തപ്പോള്‍ ദാവീദ് എഴുതിയതാണ് ഈ സങ്കീർത്തകനം. അതുകൊണ്ട് അവന്‍ പറയുന്നു, ''ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും. ഈ എളിയവന്‍ നിലവിളിച്ചു യഹോവ കേട്ടു. യഹോവ നല്ലവന്‍ എന്നു രുചിച്ചറിവിന്‍ '' (വാക്യം.5,6,8). "യഹോവയുടെ ദൂതൻ അവിടുത്തെ ഭയപ്പെടുന്നവരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു ( വാക്യം.7) എന്ന് ദാവീദ് ഏറ്റുപറയുന്നു. ''യഹോവയുടെ കണ്ണ് നീതിമാന്മാരുടെ മേലും അവിടുത്തെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു'' എന്നും "ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ '' എന്നും അവൻ കണ്ടു (വാക്യങ്ങൾ.15 ,18). ദാവീദ് തന്റെ അനുഭവത്തിൽ നിന്ന് ഇപ്രകാരം തുടർന്ന് പറയുന്നു". നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു" (വാക്യം.19 ). നിങ്ങൾ ഒരു നീതിമാൻ ആണെങ്കിൽ നിങ്ങൾക്കു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകയില്ല എന്ന് നിങ്ങൾ കരുതരുത്. നിങ്ങള്ക്കു് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും . "എന്നാൽ അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കും" (വാക്യം.19). അപ്പോൾ ".അവന്റെ അസ്ഥികളെ എല്ലാം അവിടുന്ന് സൂക്ഷിക്കുന്നു. അവയിൽ ഒന്നും ഒടിഞ്ഞുപോകയില്ല". (വാക്യം.20) - ഇത് ക്രൂശിൽ നിവൃത്തിയായി.

66-മത് സങ്കീർത്ത നത്തിൽ ദൈവം തന്നെ അനുഗ്രഹത്തിന്റെ ഒരിടത്തേക്ക് കൊണ്ടുവന്നതിന് ദാവീദ് ദൈവത്തെ സ്തുതിക്കുന്നു. എന്നാൽ ഇത് അനേകം ശോധനകളിലൂടെയാണ്. 10 മുതൽ 12 വരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നത് ദൈവം ദാവീദിനെ ആത്മീയാഭിവൃദ്ധിയിലേക്ക് കൊണ്ടുവരുന്നതിനു മുമ്പ് രോഗം, അഗ്നി, വെള്ളം, മാനുഷിക എതിർപ്പുകൾ എന്നിവയിലൂടെ അവനെ കടത്തിക്കൊണ്ടുപോയി എന്നാണ് .' സമൃദ്ധിയിലേയ്ക്ക്' എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്ക് തിരുവചനത്തിൽ വേറെ ഒരിടത്തുകൂടി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ - സങ്കീർത്തനം 23.5 - അവിടെ അത് നിറഞ്ഞുകവിയുന്നു എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത് . അതുകൊണ്ട് നിറഞ്ഞു കവിയുന്ന അനുഗ്രഹം ഉണ്ടാകേണ്ടതിനുള്ള മാർഗ്ഗം ശോധനയും കഷ്ടതയും ആണ്. 18-മത് വാക്യം മറ്റൊരു പ്രധാനപ്പെട്ട വാക്യമാണ്. "എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നെങ്കിൽ കർത്താവ് കേൾക്കില്ലായിരുന്നു". പ്രാർത്ഥന എന്നത് ദൈവവും ആയി ഫോണിലൂടെയുള്ള ഒരു സംഭാഷണം പോലെയാണ്. എന്നാൽ നമ്മുടെ ഹൃദയങ്ങളിൽ ഏറ്റു പറയപ്പെടാത്ത പാപങ്ങൾ ഉണ്ടെങ്കിൽ, അപ്പോൾ നമ്മുടെ പ്രാർത്ഥന കേൾക്കുന്നതിന് ദൈവം ഫോൺ എടുക്കുക പോലുമില്ല .

91-മത് സങ്കീർത്ത നാം പ്രഘോഷിക്കുന്നത് "അത്യുന്നതന്റെ മറവിൽ വസിക്കുന്ന" ഒരുവന്റെ അനുഗ്രഹത്തെയും സുരക്ഷിതത്വത്തെ യുമാണ്. നമ്മെ സംബന്ധിച്ച് ആ മറവ് യേശുവിന്റെ മുറിഞ്ഞ പാർശ്വമാണ്. "സർവ്വ ശക്തന്റെ നിഴലിൽ വസിക്കുക എന്നത് അർത്ഥമാക്കുന്നത്, ദൈവം നമുക്ക് മുമ്പേ പോകുന്നു, നാം അവിടുത്തെ നിഴലിൽ നടക്കുന്നു " എന്നാണ് (വാക്യം.1). ഈ മുഴു ലോകത്തിലും ഏറ്റവും സുരക്ഷിത സ്ഥാനം ദൈവത്തിന്റെ പൂർണ്ണ ഹിതത്തിന്റെ കേന്ദ്രമാണ്. നമ്മുടെ രണ്ടു ശത്രുക്കളിൽ നിന്നും - സാത്താൻ (കെണിയിൽ പെടുത്തുന്നവൻ) , പാപം (മാരക രോഗം) (വാക്യം.3) - നമ്മെ വിടുവിക്കുമെന്നു കർത്താവ് വാഗ്ദത്തം ചെയ്തിരിക്കുന്നു. അവിടുന്ന് നമ്മെ സ്പഷ്ടമായി കാണപ്പെടുന്ന പാപങ്ങളിൽ (പകൽ സമയത്തുള്ള അപകടങ്ങളിൽ) നിന്നും, മറഞ്ഞിരിക്കുന്ന വഞ്ചനാത്മകമായ പാപങ്ങളിൽ (രാത്രികാലത്തുള്ള അപകടങ്ങളിൽ) നിന്നും രക്ഷിക്കുന്നു (വാക്യം.5,6). നമുക്ക് ചുറ്റുമുള്ള,11,000 ക്രിസ്ത്യാനികൾ വിജയകരമായ ഒരു ജീവിതത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും, അവിടുന്ന് നമ്മെ പാപത്തിൽ വീഴാതെ സൂക്ഷിക്കും (വാക്യം.7). നമുക്ക് അനേകം അനർത്ഥങ്ങൾ നേരിടേണ്ടി വന്നേക്കാം, എന്നാൽ അവ ഒന്നിനാലും, നമുക്ക് ഒരു ദോഷവും ഭവിക്കുകയില്ല (വാക്യം. 10). നാം അവിടുത്തെ ഹിതത്തിൽ നടക്കുന്നിടത്തോളം നമ്മെ കാക്കുവാൻ അവിടുന്ന് ദൂതന്മാരെ നിയമിച്ചിരിക്കുന്നു. സാത്താനും (സിംഹം), അണലിയും (സർപ്പം) എല്ലായ്‌പോഴും നമ്മുടെ കാൽക്കീഴ് മെതിയ്ക്കപ്പെടും (വാക്യം.13). ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം തരികയും നമ്മെ ഉന്നതങ്ങളിൽ ഇരുത്തുകയും നമുക്ക് ദീർഘായുസ് തരികയും ചെയ്യും. അതിന്റെ ഫലമായി നമുക്ക് നിയമിച്ചിരിക്കുന്ന ദൗത്യം പൂർത്തിയാക്കുന്നവരെ നാം മരിക്കയില്ല (വാക്യം. 15 ,16).