WFTW Body: 

പണം ഉപയോഗിക്കുന്ന കാര്യത്തില്‍ വിശ്വസ്തരായവര്‍ക്കുമാത്രമെ ആത്മീയധനം ലഭിക്കുകയുളളൂ. (ലൂക്കോ 16:11). അനേകം സഹോദരീ സഹോദരന്മാരുടെയും ആത്മീയ ദാരിദ്ര്യത്തിനു കാരണം പണം ഉപയോഗിക്കുന്നതില്‍ അവരുടെ അവിശ്വസ്തതയാണ്. ഇതു തന്നെയാണ് ഈ നാളുകളില്‍ അനേകം ആളുകളും പ്രസംഗിക്കുന്ന സന്ദേശങ്ങളില്‍ കാണുന്ന അഭിഷേകത്തിന്‍റെ കുറവിന്‍റെയും കാരണങ്ങളില്‍ ഒന്ന്.

സകല വിശ്വാസികളും ഒന്നാമത് റോമര്‍ 13:8 ലുളള " ആരോടും ഒന്നും കടം പെട്ടിരിക്കരുത്" എന്ന ദൈവകല്‍പ്പന അനുസരിക്കുവാന്‍ പഠിക്കണം.

മ" കടം വാങ്ങരുത്" എന്ന് വേദപുസ്തകം പറയുന്നില്ല. നിങ്ങള്‍ക്ക് അടിയന്തിരമായ ഒരാവശ്യം ഉണ്ടെങ്കില്‍, പണം കടം വാങ്ങുന്നത് പാപം അല്ല. എന്നാല്‍ കഴിയുന്നത്ര വേഗത്തില്‍ ആ കടം നിങ്ങള്‍ തിരിച്ചു കൊടുക്കണം - കാരണം കടത്തില്‍ നിലനില്‍ക്കുന്നതു ഒരു പാപമാണ്. "കടം വാങ്ങുന്നവന്‍ കടം കൊടുക്കുന്നവന്‍റെ അടിമയാണ്"(സദൃശ 22:7). അവിടുത്തെ ഒരു കുഞ്ഞുപോലും ഒരു മനുഷ്യന്‍റെയും അടിമയായിരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഓരോരുത്തരും അവരവരുടെ കടങ്ങള്‍ കഴിയുന്നത്ര പെട്ടന്ന് കൊടുത്തു വീട്ടണം, ഒരു തവണ വളരെ കുറച്ചു മാത്രമെ ചെയ്യാന്‍ കഴിയുന്നുളളൂ എങ്കിലും. ഓരോ ഗഡുവിലും വളരെ കുറച്ചു മാത്രമെ നിങ്ങളുടെ കടം വീട്ടുവാന്‍ കഴിയുന്നുളളൂ എങ്കിലും, നിങ്ങള്‍ക്ക് അവിടുത്തെ വചനം അനുസരിക്കുവാന്‍ മനസ്സുണ്ടോ എന്നു ദൈവം കാണുന്നു (2 കൊരി 8:12).

6 മാസത്തിലധികമായി നിങ്ങള്‍ക്കൊരു കടം നിലനില്‍ക്കുന്നെങ്കില്‍, പിന്നീട് അതു മടക്കികൊടുക്കുമ്പോള്‍, ആ കടത്തിന്‍റെ കൂടെ നിലവിലുളള വാര്‍ഷിക ബാങ്ക് പലിശയും കൂടെ അതിനോടു കൂട്ടണം. (സഖായി ചെയ്തതു പോലെ - ലൂക്കോ19:8). ചെയ്യുവാനുളള നീതിപൂര്‍വ്വമായ കാര്യം അതാണ്.

ദതങ്ങളുടെ സഭാംഗങ്ങള്‍ കടത്തില്‍ നിന്ന് സ്വതന്ത്രമായ ജീവിതം ജീവിക്കണമെന്നു പഠിപ്പിക്കുന്നതില്‍ എല്ലാ മൂപ്പന്മാരും ദൈവത്തിന്‍റെ മുമ്പാകെ ഉത്തരവാദികളാണ്. വിശ്വാസികള്‍ വ്യഭിചാരമെന്ന പാപത്തില്‍ തുടരുവാന്‍ എത്രമാത്രം അനുവദിക്കുമോ അതില്‍ അല്‍പ്പം പോലും കൂടുതല്‍ അവര്‍ കടത്തില്‍ തുടരുവാന്‍ അനുവദിക്കരുത്.!

(കുറിപ്പ് :- ഒരു വീട് ഒറ്റിക്ക് (ലോണ്‍) എടുക്കുകയോ, ഒരു കാര്‍ ലോണ്‍ അല്ലെങ്കില്‍ (സ്കൂട്ടര്‍ - ലോണ്‍) എടുക്കുകയോ ചെയ്യുമ്പോള്‍ അത് ഒരു കടമായി കണക്കാക്കുവാന്‍ കഴിയുകയില്ലാ കാരണം ആ ലോണിന്‍റെ തുക ഈടാക്കത്തവിധം കാണിക്കുവാന്‍ ഒരു വീട് അല്ലെങ്കില്‍ ഒരു വാഹനം നമുക്കുണ്ട്). ചില കാര്യങ്ങളില്‍ ഒരു ബിസിനസ്സ് ലോണ്‍ പോലും അനുവദനീയമായി കണക്കാക്കാം - അത് ഒരു ലാഭമുണ്ടാക്കുന്ന വ്യാപാരമാണെങ്കില്‍ . എന്നാല്‍ വ്യാപാരം ചെയ്യുവാന്‍ ഒരു കഴിവും ഇല്ലാത്ത അനേകം വിശ്വാസികള്‍ അനേകം വര്‍ഷങ്ങളായി കടത്തില്‍ പെട്ടുപോയിട്ടുണ്ട്, കാരണം അവര്‍ തങ്ങളുടെ ബിസിനസ്സിലുളള കഴിവില്ലായ്മയും, മാര്‍ക്കറ്റ് - വ്യവസ്ഥിതിയും കൂട്ടാക്കാതെ ബിസിനസ്സ് തുടങ്ങുവാന്‍ അവര്‍ ശ്രമിച്ചു. ഏതെങ്കിലും വലിയ ബിസിനസ്സ് ലോണ്‍ എടുക്കുവാന്‍ പദ്ധതിയിടുന്നതിനു മുമ്പ് എല്ലാ വിശ്വാസികളും ദൈവഭക്തരായ ഏതെങ്കിലും പ്രായമുളള സഹോദരന്മാരോട് അഭിപ്രായം ആരായേണ്ടതുണ്ട്).

ക്രെഡിറ്റ് കാര്‍ഡ് കടം വളരെ ഗൗരവതരമായ ഒന്നാണ്, കാരണം അതിനു വളരെ വേഗം വര്‍ദ്ധിച്ചു പെരുകുവാന്‍ കഴിയും. ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനെക്കാള്‍ ഒരു ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന് മുന്‍ഗണന നല്‍കുവാന്‍ വിശ്വാസികള്‍ അഭ്യസിപ്പിക്കപ്പെടണം. അവര്‍ ഒരു ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍, ഓരോ മാസവും അവരവരുടെ ക്രെഡിറ്റ് കാര്‍ഡിന്‍റെ കടം കൊടുത്തു തീര്‍ക്കണം. ഒരു മാസത്തേക്കുപോലും ഈ തിരിച്ചടവ് സാധ്യമല്ലാതെ വന്നാല്‍, അപ്പോള്‍ അവരുടെ കടം പൂര്‍ണ്ണമായി കൊടുത്തുതീരുന്നതുവരെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരിക്കാന്‍ അവര്‍ തങ്ങളെത്തന്നെ ശിക്ഷണത്തിനു വിധേയരാക്കണം. കടത്തിന്‍റെ കാര്യം ഇതു പോലെ സമൂലമായി കൈകാര്യം ചെയ്യുന്ന ഒരുവനെ ദൈവം മാനിക്കും. വളരെ വിലകൂടിയ ഇനങ്ങള്‍ ക്രെഡിറ്റില്‍ വാങ്ങരുത്. ആദ്യം നാം അതിനാവശ്യമായ പണം സമ്പാദിക്കണം അതിനുശേഷം മാത്രമെ ആ കാര്യം വാങ്ങാവൂ. യേശു ചെയ്യുമായിരുന്ന രീതി അതാണ്.

അനേകം കടങ്ങളും ദുര്‍മോഹത്തിന്‍റെയും അച്ചടക്കമില്ലാത്ത ജീവിതരീതിയുടെയും ചെലവഴിക്കലിന്‍റെയും ഫലമാണ്.

എല്ലാ വിശ്വാസികളും ഓരോമാസവും കുറച്ചു പണം മിച്ചം വയ്ക്കണം. ഇതു ചെയ്യുവാന്‍, അവര്‍ തങ്ങളുടെ മാസ ചെലവ് വെട്ടിച്ചുരുക്കുകയും തങ്ങളെക്കാള്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ചുറ്റുമുളള വരെ അനുകരിച്ച് - തങ്ങള്‍ക്കു താങ്ങുവാന്‍ കഴിയാത്ത ഉന്നതനിലവാരത്തില്‍ ജീവിക്കുവാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുക. അനാവശ്യമായ വിലയ്ക്കു വാങ്ങലുകള്‍ നടത്താതിരിക്കുക അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കായി അമിത ചെലവുളള പാര്‍ട്ടികള്‍ നല്‍കാതിരിക്കുക. മിക്ക പാര്‍ട്ടികളും നല്‍കപ്പെടുന്നത് സുഹൃത്തക്കളില്‍ നിന്ന് മാനം നേടേണ്ടതിനു മാത്രമാണ് ( ഇത് ഒരു തരം വിഗ്രഹാരാധനയാണ്). അതിഥി സല്‍ക്കാരം ആചരിക്കേണ്ടത് നിങ്ങളുടെ കുടുംബത്തിന്‍റെ സാമ്പത്തിക കഴിവിനു തക്കവണ്ണം മാത്രമായിരിക്കണം.

സഭയില്‍ ആതിഥ്യമര്യാദയ്ക്ക് ഒരു പ്രശസ്തിനേടുന്നതിനെക്കാള്‍ നിങ്ങളുടെ കുടുംബത്തിന്‍റെ ഭാവിക്കുവേണ്ടി പണം സമ്പാദിച്ചു വയ്ക്കുന്നതാണ് വളരെയധികം പ്രാധാന്യമുളള കാര്യം. അപ്പന്മാര്‍ തങ്ങളുടെ മക്കള്‍ക്കുവേണ്ടി പണം സമ്പാദിച്ചു വയ്ക്കണം എന്നു ബൈബിള്‍ പറയുന്നു (2കൊരി12:14യ). നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി ദൈവത്തില്‍ ആശ്രയിക്കുക എന്നാല്‍ നിങ്ങളുടെ കുടുംബത്തിനു വേണ്ടി പണം സമ്പാദിക്കുന്ന കാര്യം അവഗണിക്കുക എന്നല്ല. ഭൂമിയിലെ ഏറ്റവും ചെറിയ ജീവികളില്‍ ഒന്നിന്‍റെ (ഉറുമ്പിന്‍റെ) അടുത്തു പോയി അതില്‍ നിന്ന് ബുദ്ധിപഠിക്കുവാന്‍ വേദപുസ്തകം നമ്മോട് കല്‍പ്പിക്കുന്നു. (സദൃശവാക്യങ്ങള്‍ 6:6-11 കാണുക). ഭാവിയില്‍ ഉണ്ടാകാമാകുന്ന അപ്രതീക്ഷിത ചെലവുകള്‍ക്കുവേണ്ടി ശേഖരിച്ചു വയ്ക്കേണ്ടതെങ്ങനെയെന്ന് നാം ഉറുമ്പില്‍ നിന്നു പഠിക്കണം. വലിയ തലച്ചോറുളള മനുഷ്യ ജീവികളെക്കാള്‍ കൂടുതല്‍ വിവേകം ഉറുമ്പിന്‍റെ തിരെ ചെറിയ തലച്ചോറില്‍ ഉണ്ടെന്നുളളത് വളരെ വിസ്മയാവഹമാണ്!!

നമ്മുടെ മക്കള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതും നമ്മുടെ കുടുംബത്തിനു വൈദ്യ ചികിത്സ നല്‍കുന്നതും ഈ കാലത്ത് വളരെ ചെലവുളള കാര്യമാണ്. അതുകൊണ്ട് നാം അതിനായി പണം സൂക്ഷിക്കണം. ഇപ്പോള്‍ നിങ്ങള്‍ അതു ചെയ്യുന്നില്ലെങ്കില്‍ മറ്റു വിശ്വാസികളോട് നിങ്ങളെ സഹായിക്കാന്‍ ഇരക്കേണ്ട അവസ്ഥയില്‍ അവസാനിക്കും. തന്‍റെ ഭവനത്തിന്‍റെ ആവശ്യങ്ങള്‍ക്കു വേണ്ടി കരുതാത്തവന്‍ ഒരു അവിശ്വാസിയേക്കള്‍ അധമനാണെന്ന് പരിശുദ്ധാത്മാവു പറയുന്നു( 1 തിമൊ.5:8). പലരുടെ കാര്യങ്ങളിലും, ഭാര്യ (അവള്‍ ജോലി ചെയ്തു പണം സമ്പാദിക്കുന്നവളല്ലാത്തതിനാല്‍)ധാരാളമായി പണം ചെലവാക്കുന്നവളായിരിക്കാം, കാരണം കുടുംബത്തിന്‍റെസാമ്പത്തിക പരിതസ്ഥിതിയെക്കുറിച്ച് അവള്‍ക്ക് ഒരു ധാരണയുമില്ല. ഭാവിയിലെ ചെലവുകള്‍ക്കുവേണ്ടി അവരുടെ കുടുംബത്തിന് അല്‍പ്പം സമ്പാദ്യം ഉണ്ടാകേണ്ടതിന് കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഭര്‍ത്താവ് ഭാര്യയോട് വിശദീകരിക്കുകയും, കുടുംബത്തിന് വഹിക്കാന്‍ വയ്യാത്ത ഏതു ചെലവുകളോടും "ഇല്ല" എന്നു പറയുകയും ചെയ്യേണ്ടിവരുന്നു, അത്തരം സമ്പാദ്യങ്ങള്‍ ഓരോ ഭവനത്തിലും നിശ്ചയമായും ഉണ്ടാക്കാന്‍ കഴിയും - ചില സാമ്പത്തിക ശിക്ഷണങ്ങള്‍ പാലിക്കുകയും ഓരോ മാസവും അവരുടെ ചെലവ് വെട്ടിച്ചുരുക്കുകയും ചെയ്താല്‍ മാത്രം.

നാം അന്ത്യകാലത്തോടടുക്കുമ്പോള്‍, പണം ചെലവാക്കുന്ന കാര്യത്തില്‍ നാം വളരെ ശ്രദ്ധാലുക്കള്‍ ആയിരിക്കണം. "നിശ്ചയമില്ലാത്ത ധനത്തില്‍ " നാം ആശ്രയിക്കരുത്, നമ്മുടെ ആശ്രയം നമ്മുടെ സ്വര്‍ഗ്ഗീയ പിതാവില്‍ മാത്രമാണ്. (1 തിമൊ 6:17), " ദൈവം നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നടത്തിതരും' (ഫിലി 4:19) എന്ന വാഗ്ദത്തം നിറവേറ്റപ്പെടുന്നത്, നാം ദൈവവചനം അനുസരിക്കുകയും ഉറുമ്പില്‍ നിന്ന് പഠിക്കുകയും (മുകളില്‍ പറഞ്ഞതുപോലെ), പരമാര്‍ത്ഥമായി മുമ്പെ ദൈവത്തിന്‍റെ രാജ്യം അന്വേഷിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമാണ് - അല്ലാത്തപക്ഷം ഇല്ല (മത്തായി 6:33).

ഒരു വിശ്വാസി എന്ന നിലയില്‍ കഴിഞ്ഞ കഴിഞ്ഞ 59 വര്‍ഷങ്ങളും എന്‍റെവിവാഹ ജീവിതത്തിലെ കഴിഞ്ഞ 50 വര്‍ഷങ്ങളുംഞാന്‍ അനുഷ്ഠിച്ച കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പ്രസംഗിക്കുന്നത്. ഞങ്ങള്‍ ഒരിക്കലും ആരോടും കടം വാങ്ങുകയോ ഒരു ദിവസത്തേക്കു പോലും ആര്‍ക്കെങ്കിലും കടക്കാരാകുകയോ ചെയ്തിട്ടില്ല. ഞങ്ങളുടെ വിവാഹത്തിന്‍റെ പ്രാരംഭനാളുകളില്‍ , ഞങ്ങള്‍ വളരെ ദരിദ്രരായിരുന്നപ്പോള്‍, പോലും ഞങ്ങള്‍ റോമര്‍ 13:8 കര്‍ശനമായി അനുസരിച്ചു, ഒരിക്കലും ഞങ്ങള്‍ കടത്തിലായതുമില്ല. മത്തായി 6:3 പ്രകാരം, മുമ്പെ ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിച്ചു കൊണ്ട് ജീവിക്കുവാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഞങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവ് എപ്പോഴും ഞങ്ങളുടെ ആവശ്യങ്ങള്‍ നല്‍കി തന്നിട്ടുണ്ട്. അതിന്‍റെ കൂടെ അവിടുന്ന് എനിക്ക് ആശ്ചര്യകരമായ ആത്മീയ ധനവും തന്നിട്ടുണ്ട്. അതുകൊണ്ട് ഇന്ന്, എനിക്ക് ഏതൊരു വിശ്വാസിയോടും ധൈര്യത്തോടെ പറയാം, ഒരാളിന്‍റെ വരുമാനത്തില്‍, ദൈവവചനം കല്‍പ്പിച്ചിരിക്കുന്നതു പോലെ, കടത്തില്‍ നിന്ന് സ്വതന്ത്രനായി ജീവിക്കുന്ന മേഖലയില്‍ എന്നെ അനുഗമിക്കുക".

ചില വിശ്വാസികള്‍ തങ്ങള്‍ക്കു കടം മടക്കി കൊടുക്കുവാന്‍ മതിയായ പണം ഉണ്ടെങ്കില്‍ പോലും അവര്‍ അവരുടെ കടം തിരിച്ചടയ്ക്കുന്നില്ല. അങ്ങനെയുളള വിശ്വാസികള്‍ തീരെ ഉത്തരവാദിത്തമില്ലാത്തവരും ആണ്, അവര്‍ പെരുമാറുന്നത് അവിശ്വാസികളെ പോലെയുമാണ്. ചിലപ്പോള്‍ പണം കടം കൊടുത്തവര്‍ കടത്തെക്കുറിച്ചു മറന്നിട്ടുണ്ടാകാം. എന്നു പോലും അവര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയുളള വിശ്വാസികള്‍ തീര്‍ത്തും ദൈവമില്ലാത്തവരും ദുഷ്ടന്മാരും ആണ്.

" നിങ്ങളോടു ചോദിക്കുന്ന ഏവനും കൊടുപ്പിന്‍ٹٹٹٹٹമടക്കി വാങ്ങിക്കാം എന്നു പ്രതീക്ഷിക്കാതെ കടം കൊടുപ്പിന്‍ " (ലൂക്കോ 6:30) എന്ന യേശുവിന്‍റെ കല്പനയെക്കുറിച്ച് നാം എന്തു ചെയ്യണം? തിരുവചനത്തിലെ ഒരു വാക്യം മാത്രം നാം ഒരിക്കലും എടുക്കരുത്. സാത്താന്‍ യേശുവിനോട്, "ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു"എന്ന ഒരു വാക്യം ഉദ്ധരിച്ചപ്പോള്‍ യേശു പറഞ്ഞു," ഇങ്ങനെയും കൂടെ എഴുതപ്പെട്ടിരിക്കുന്നു" (മത്തായി 4:6,7) അതു കൊണ്ട് " ഇങ്ങനെ എഴുതിയിരിക്കുന്നു" എന്ന വാക്യത്തില്‍ മാത്രമല്ല ദൈവ വചനത്തിന്‍റെ മുഴുവന്‍ സത്യവും കാണപ്പെടുന്നത് എന്നാല്‍ "ഇങ്ങനെ എഴുതിയിരിക്കുന്നു" എന്നതിലും ഇങ്ങനെയും കൂടെ എഴുതിയിരിക്കുന്നു എന്നതിലും ആണ്.

അതുകൊണ്ട് "നിങ്ങളോട് ചോദിക്കുന്ന ഏവര്‍ക്കും കൊടുപ്പിന്‍ٹٹٹ.. പകരം ഒന്നും പ്രതീക്ഷിക്കാതെ കടം കൊടുപ്പിന്‍" എന്നും വായിക്കുമ്പോള്‍, "ഭൂമിയും അതിലുളള സകലവും കര്‍ത്താവിനുളളതാണ്" (1 കൊരി 10:26) എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു നാം ഓര്‍ക്കണം. അതിന്‍റെ അര്‍ത്ഥം നിങ്ങള്‍ സമ്പാദിച്ചതും, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലുളളതുമായ പണം,നിങ്ങളുടെ വസ്തുവകകള്‍ അതെല്ലാം- കര്‍ത്താവിനുളളതാണ് നിങ്ങള്‍ക്കുളളതല്ല. അതുകൊണ്ട് ആര്‍ക്കെങ്കിലും പണം നല്‍കുകയോ കടം കൊടുക്കുകയോ ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍, നിങ്ങള്‍ അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥന്‍റെ (കര്‍ത്താവായയേശു) അടുക്കല്‍ ചെന്ന് അദ്ദേഹത്തില്‍ നിന്ന് ആ വ്യക്തിക്കു പണംകൊടുക്കണമോ എന്ന് വ്യക്തമായ ഒരു അജ്ഞ നേടുക. അതിനുശേഷം മാത്രമെ നിങ്ങള്‍ അതു നല്‍കാവൂ. എന്നാല്‍ നിങ്ങള്‍ക്കുളള പണം നിങ്ങളുടെ താണെന്ന ഭാവത്തില്‍ നിങ്ങള്‍ പ്രവൃത്തിക്കുകയും, അതുകൊണ്ട് നിങ്ങള്‍ക്കുതോന്നിയതു പോലെ ചെയ്യുവാന്‍ തീരുമാനിക്കുകയും ചെയ്താല്‍, അപ്പോള്‍ നിങ്ങള്‍ അനേകം സാമ്പത്തിക പ്രശ്നങ്ങളില്‍ അകപ്പെടും. ഈ ഭൂമിയിലുളള സകല പണവും കര്‍ത്താവിന്‍റെതാണ്. ഒന്നും നമ്മുടെതല്ല. അതുകൊണ്ട് നിങ്ങള്‍ ആര്‍ക്കെങ്കിലും പണം നല്‍കുകയോ, കടം കൊടുക്കുകയോ ചെയ്യുമ്പോള്‍ എപ്പോഴും അവിടുത്തോടുചോദിച്ച് വ്യക്തമായ ഒരു ആജ്ഞ പ്രാപിക്കുക. നിങ്ങള്‍ ഈ രീതിയില്‍ ഗൗരവത്തോടെ കര്‍ത്താവിനെ അന്വേഷിച്ചാല്‍, ചിലപ്പോള്‍ ചിലര്‍ക്കു പണം കൊടുക്കാന്‍ അവിടുന്നു പറഞ്ഞേക്കാം, മറ്റു ചിലപ്പോള്‍ പണം കൊടുക്കരുതെന്നു പറഞ്ഞേക്കാം - നിങ്ങളോട് പണം ആവശ്യപ്പെടുന്ന ആളിന്‍റെ ഹൃദയത്തില്‍ അവിടുന്ന് എന്തു കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആ രീതിയില്‍ നിങ്ങള്‍ വഞ്ചകന്മാരില്‍ നിന്ന് സംരക്ഷിക്കപ്പെടും. സാമ്പത്തിക ശിക്ഷണത്തിന്‍റെ ഈ ഏറ്റവും പ്രധാനപ്പെട്ട മേഖലയില്‍ യേശുവിന്‍റെ കാല്‍ ചുവടുകളില്‍ നടക്കുവാന്‍ കര്‍ത്താവു നമ്മെ എല്ലാവരെയും സഹായിക്കട്ടെ.