ലേഖകൻ :   സാക് പുന്നൻ
WFTW Body: 

നാം ഒരു പുതുവർഷം ആരംഭിക്കുമ്പോൾ , നമ്മുടെ ആത്മീയ ജീവിതത്തിൽ ഈ വർഷം നമുക്ക് ഉണ്ടായിരിക്കേണ്ട മുൻഗണനകളെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതു നല്ലതാണ്. ഇവിടെ ഇതാ ഏതാനും നിർദേശങ്ങൾ കൊടുത്തിരിക്കുന്നു അവയെ ഗൗരവമായി പരിഗണിക്കുക - എന്നിട്ട് അവയെല്ലാം നിങ്ങളുടെ ജീവിതത്തിൽ നിറവേറപ്പെടേണ്ടതിന് പ്രാർത്ഥിക്കുക. കർത്താവ് നിങ്ങളെ സഹായിക്കട്ടെ.

1. ഒരു പുതിയ തുടക്കം കുറിക്കുക : ലൂക്കോസ് 15 ൽ , ധൂർത്തപുത്രൻ്റെ കഥയിൽ, തന്നെ വളരെ മോശമായ വിധത്തിൽ പരാജയപ്പെടുത്തിയ ഒരു മകനുവേണ്ടി മേൽത്തരമായ അങ്കി കൊണ്ടുവരുന്ന പിതാവിനെക്കുറിച്ച് നാം വായിക്കുന്നു . ഇതാണ് സുവിശേഷത്തിൻ്റെ സന്ദേശം: പരാജിതരായവർക്കുപോലും ദൈവം തൻ്റെ ഏറ്റവും നല്ലതു നൽകുന്നു .അവർക്ക് ഒരു പുതിയ തുടക്കം കുറിക്കാൻ കഴിയും, കാരണം ദൈവം ആരെയും ഉപേക്ഷിക്കുന്നില്ല. ഇത് കഴിഞ്ഞ നാളുകളിൽ പരാജയപ്പെട്ടവർക്ക് ഒരു വലിയ പ്രോത്സാഹനമാണ് . നിങ്ങളുടെ മണ്ടത്തരങ്ങളും പരാജയങ്ങളും എന്തുതന്നെ ആയിരുന്നാലും , നിങ്ങൾ ഒരു പുതുവർഷം ആരംഭിക്കുമ്പോൾ, നിങ്ങൾക്ക് ഒരു പുതിയ തുടക്കം കുറിക്കാൻ കഴിയും.

2. ശിക്ഷണം ലഭിച്ചവർ (അച്ചടക്കമുള്ളവർ) ആയിരിക്കുക: 2 തിമൊ. 1:7 ൽ പൗലൊസ് പറയുന്നു , " ദൈവം നമുക്ക് നൽകിയിരിക്കുന്നത് ശക്തിയുടെയും, സ്നേഹത്തിൻ്റെയും, സുബോധത്തിൻ്റെയും (ശിക്ഷണത്തിൻ്റെയും) ആത്മാവിനെയാണ് " . ദൈവത്തിൻ്റെ ആത്മാവ് നമുക്ക് ശക്തിയും, മറ്റുള്ളവരോടുള്ള സ്നേഹവും , തന്ന് സ്വയം ശിക്ഷണം ചെയ്യുവാൻ നമ്മെ പ്രാപ്തിയുള്ളവരാക്കുന്നു. പരിശുദ്ധാത്മാവിൻ്റെ എന്തെല്ലാം അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായാലും , നിങ്ങളെ ശിക്ഷണം ചെയ്യാൻ പരിശുദ്ധാത്മാവിനെ നിങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ ,ദൈവം നിങ്ങളെ കുറിച്ച് ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ ഒരിക്കലും ആകുകയില്ല - അച്ചടക്കമുള്ള ഒരു മാർഗ്ഗത്തിൽ നിങ്ങളുടെ സമയവും പണവും ചെലവാക്കുന്നതിനും, നിങ്ങളുടെ സംസാരത്തെ അച്ചടക്കമുള്ളതാക്കുന്നതിനും . സഭയുടെ ചരിത്രത്തിൽ , ഏറ്റവും വലിയ ദൈവദാസന്മാരെല്ലാം, തങ്ങളുടെ ജീവിതങ്ങളെ അച്ചടക്കമുള്ളതാക്കാൻ , പരിശുദ്ധാത്മാവിനെ അനുവദിച്ചിട്ടുള്ളവരാണ്. അവരുടെ ഉറക്ക ശീലങ്ങളിൽ, അവരുടെ ഭക്ഷണശീലങ്ങളിൽ, പ്രാർത്ഥനയിലും വചനപഠനത്തിലും എല്ലാം അവർ ശിക്ഷണം ചെയ്യപ്പെട്ടവരായിരുന്നു. തങ്ങളുടെ എല്ലാ ഭൗമിക ആഗ്രഹങ്ങൾക്കും മീതെ ദൈവത്തെ ഒന്നാമതായി വയ്ക്കുന്നതിന് അവർ പരിശീലിപ്പിക്കപ്പെട്ടി,രുന്നു. അനേകം ക്രിസ്ത്യാനികൾ, തങ്ങൾ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചു എന്നതിൽ തൃപ്തരായി തുടരുകയും അതു കഴിഞ്ഞാൽ തങ്ങളുടെ ജീവിതത്തിൽ എല്ലാം തടസ്സം കൂടാതെ ഒഴുകിക്കൊള്ളും എന്നവർ ചിന്തിക്കുകയും ചെയ്യുന്നു. എന്നാൽ ഈ വർഷം നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവഹിതം നിറവേറ്റപ്പെടണമെങ്കിൽ നിങ്ങൾ ശിക്ഷണം ചെയ്യപ്പെട്ടവരും ആയിത്തീരേണ്ടതുണ്ട് .

3. അഗ്നി കത്തിക്കൊണ്ടിരിക്കുവാൻ സൂക്ഷിക്കുക : തിമൊഥെയൊസിന് വിശ്വാസവും ആത്മീക വരങ്ങളും ഉണ്ടായിരുന്നു എന്നിട്ടും പൗലൊസ് അവനെ ഈ കാര്യം ഓർമ്മിപ്പിക്കുന്നു , " എൻ്റെ കൈവയ്പിനാൽ നീ പ്രാപിച്ച ആത്മീകവരത്തെക്കുറിച്ച് നിന്നെ ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു ''. പരിശുദ്ധാത്മാവ് ഭീരുത്വത്തിൻ്റെ ആത്മാവല്ല. ആത്മാവിൻ്റെ അഗ്നി കത്തിക്കൊണ്ടിരിക്കേണ്ടതിന്, ആ വരത്തെ ഉത്തേജിപ്പിക്കുകയും അതിനെ ജ്വലിപ്പിച്ച് പുതുക്കത്തോടെ നിർത്തുകയും ചെയ്യേണ്ടതിന് പൗലൊസ് അവനെ ഉത്സാഹിപ്പിക്കുന്നു. ഇതിൽ നിന്നു നാം പഠിക്കുന്നത്, യേശു നമ്മെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാനപ്പെടുത്തിയാലും ( മത്താ.3 :11 ), ആ അഗ്നി എല്ലായ്പ്പോഴും കത്തിക്കൊണ്ടിരിക്കേണ്ടതിന് നാം അപ്പോഴും ചില കാര്യങ്ങൾ ചെയ്യണ്ടതുണ്ടെന്നാണ്. ആ അഗ്നി കത്തിക്കുന്നതു ദൈവമാണ് അത് കത്തിക്കൊണ്ടിരിക്കേണ്ടതിന് വേണ്ട ഇന്ധനം നാം നൽകേണ്ടതുണ്ട് - എല്ലായ്പോഴും ദൈവഹിതത്തിനു സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ട ഒരു ജീവിതം. ദൈവം നിങ്ങളെ ഒരു തവണ അഭിഷേകം ചെയ്തതു കൊണ്ട് നിങ്ങൾക്ക് സ്വസ്ഥമായി ഇരുന്ന് " ഒരിക്കൽ അഭിഷേകം ചെയ്യപ്പെട്ടവർ , എല്ലായ്പ്പോഴും അഭിഷേകം ചെയ്യപ്പെട്ടവരാണ് " എന്നു പറയാമെന്നു കരുതരുത്. അത് " ഒരിക്കൽ രക്ഷിക്കപ്പെട്ടവർ എപ്പോഴും രക്ഷിക്കപ്പെട്ടവർ " ആണ് എന്നു പറയുന്ന വലിയ മിഥ്യാബോധം പോലെയാണ്. ദൈവത്താൽ യഥാർത്ഥമായി അഭിഷേകം ചെയ്യപ്പെട്ടവർ ഒരു വർഷത്തിനു ശേഷം ആത്മീയമായി മരിച്ചവരായി തീർന്നത് ഞാൻ കണ്ടിട്ടുണ്ട്. അഗ്നി കെട്ടുപോയി. ലോക താൽപര്യങ്ങളും നിഗളവും കടന്നു വന്നിട്ട് അഗ്നി എടുത്തു മാറ്റപ്പെട്ടു. അവർ ഇപ്പോൾ പണത്തിനും സുഖകരമായ ജീവിതത്തിനും പിന്നാലെ ഓടി നടക്കുകയാണ് - അങ്ങനെ ദൈവത്തിൻ്റെ അഗ്നി അവർക്കു നഷ്ടപ്പെട്ടു. ഇതു ദൈവ രാജ്യത്തിന് ഒരു വലിയ നഷ്ടമാണ്. അതുകൊണ്ട് പൗലൊസ് തിമൊഥെയൊസിനോടു ഇപ്രകാരം പറഞ്ഞു, " നീ നിൻ്റെ മേൽ വന്ന ആ അഗ്നി, പുതുക്കമുള്ളതായി സൂക്ഷിക്കുക, അതു കത്തിക്കൊണ്ടിരിക്കുന്നതായി നിലനിർത്തുക. അത് നിന്നെ ആശ്രയിച്ചിരിക്കുന്നു. അതു കത്തിക്കൊണ്ടിരിക്കുന്നതായി നിലനിർത്തുന്നില്ലെങ്കിൽ അതു കെട്ടു പോകും. ഒരു നല്ല മനസ്സാക്ഷി സൂക്ഷിക്കുന്നതിനാൽ, ദൈവവചനം പഠിക്കുന്നതിനാൽ, നിരന്തരമായി നിന്നെ തന്നെ താഴ്ത്തുന്നതിനാൽ , ദൈവത്തെ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുന്നതിനാൽ, പണസ്നേഹത്തിൽനിന്നും, മറ്റുള്ളവരോടു തർക്കിക്കുന്നതിൽനിന്നും , കൂടാതെ ഈ അഗ്നി കെടുത്തിക്കളയുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അകന്നു മാറുന്നതിനാൽ, ആ അഗ്നി ജ്വലിക്കുന്നതായി നിലനിർത്തുക.

4. സ്ഥിരതയുള്ള ആത്മീയ പുരോഗതി ഉണ്ടാക്കുക: എബ്രാ.6:1-3 വരെയുള്ള വാക്യങ്ങളിൽ, പക്വതയിലേക്ക് ആയുന്നതിനു വേണ്ടി നാം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു. പക്വതയിലേക്ക് ആയുന്നതിനെ ഒരു പർവ്വതാരോഹണത്തോട് സമാനമായി ചിന്തിക്കാം (ഏതാണ്ട് 10,000 മീറ്റർ ഉയരമുള്ള പർവ്വതം) യേശു നേരത്തേ തന്നെ അതിൻ്റെ മുകളിൽ എത്തിക്കഴിഞ്ഞു. നാം വീണ്ടും ജനിക്കുമ്പോൾ, നാം ആ പർവ്വതത്തിൻ്റെ ചുവട്ടിൽ നിന്നു തുടങ്ങുന്നു. നമ്മുടെ ലക്ഷ്യം, യേശുവിനെ പിൻതുടർന്ന് പർവ്വതഗ്രത്തിലേക്ക് ആയുക എന്നതാണ്, അതിന് എത്രനാൾ എടുത്താലും സാരമില്ല. അപ്പോൾ നമുക്ക് നമ്മുടെ ഇളയ സഹോദരന്മാരോട് , ," ഞാൻ ക്രിസ്തുവിനെ അനുഗമിക്കുന്നതുപോലെ നിങ്ങൾ എന്നെ അനുഗമിക്കുക " ( 1 കൊരി. 11:1) എന്നു പറയാൻ കഴിയും , നാം 100 മീറ്ററേ കയറിയിട്ടുള്ളെങ്കിൽ പോലും. ആത്മീയത എന്നത് ദൈവവുമായുള്ള ഒറ്റകൂടിക്കാഴ്ചയിലൂടെ ഉണ്ടാകുന്നതല്ല. അല്ല. അതു ദിവസം തോറും ആഴ്ച തോറും , വർഷം തോറും മാറ്റമില്ലാതെ സ്വയത്തെ നിഷേധിച്ച് ദൈവഹിതം ചെയ്യുന്നത് തിരഞ്ഞെടുക്കുന്നതിൻ്റെ ഫലമായി ഉണ്ടാകുന്നതാണ്. മാറ്റമില്ലാത്ത സ്വന്തഹിതത്തിൻ്റെ നിഷേധമാണ് യേശുവിനെ ഒരു ആത്മീയ മനുഷ്യനാക്കിയത്. നമ്മെയും ആത്മീയരാക്കുന്നത് നമ്മുടെ സ്വന്തഹിതത്തിൻ്റെ നിരന്തരമായ നിഷേധിക്കലാണ്. 1 തിമൊ. 4:15 ൽ, പൗലൊസ് തിമൊഥെയൊസിനെ " ഈ കാര്യങ്ങൾക്കായി കഠിനാധ്വാനo ചെയ്യുക " എന്നു പ്രബോധിപ്പിക്കുന്നു. ഒരു വ്യാപാരി പണം ഉണ്ടാക്കുവാനും തൻ്റെ വ്യാപാരം ഉറപ്പിച്ച്, സ്ഥാപിക്കുന്നതിനുമായി ധാരാളം അധ്വാനിക്കുന്നു . ക്രിസ്തീയ ജീവിതത്തെ കുറിച്ച് നിങ്ങൾ ഗൗരവമുള്ളവനാണെങ്കിൽ, നിങ്ങളും വചനം പഠി'ക്കുന്നതിനും, ആത്മാവിൻ്റെ വരങ്ങൾക്കായി അന്വേഷിക്കുന്നതിനും, അശുദ്ധമായ എല്ലാറ്റിൽ നിന്നും നിങ്ങളുടെ ജീവിതത്തെ വെടിപ്പാക്കുവാനും നിങ്ങളും കഠിനാധ്വാനം ചെയ്യും. ഒരു പരിഭാഷയിൽ ഈ വാക്യങ്ങൾ ഇങ്ങനെ വായിക്കുന്നു, " അതിൽ തന്നെ മുഴുകിയിരിക്കുക ". ഈ കാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോൾ നിങ്ങളുടെ പുരോഗതി എല്ലാവർക്കും വ്യക്തമായി തീരും , അതുകൊണ്ട് ഈ ലോകത്തിൻ്റെ പ്രലോഭനങ്ങൾ അത്രയധികം നമ്മെ ആകർഷിക്കാത്ത അത്രയും അവിടുത്തെ വചനത്തിലും മുഴുകിയിരിക്കുക, അപ്പോൾ ലൗകികരായവർ തേടി നടക്കുന്ന കാര്യങ്ങളുടെ പിന്നാലെ നാം ഓടുകയില്ല. നിങ്ങൾ അതുപോലെ മുഴുകി ചേർന്ന ഒരു ജീവിതം നയിക്കുമെങ്കിൽ, നിങ്ങൾക്ക് സ്ഥിരമായി പുരോഗതി ഉണ്ടാകും. ഓരോ വർഷവും നിങ്ങൾ കുറച്ചു കൂടി മെച്ചപ്പെട്ട ഒരു ക്രിസ്ത്യാനി ആയിരിക്കുകയും കർത്താവിൻ്റെ കൂടുതൽ പ്രയോജനമുള്ള ഒരു ദാസൻ ആയിരിക്കുകയും ചെയ്യും.

5. ഒരു ജയാളി ആയിരിക്കുക : എബ്രാ. 12:1 - 3 വരെയുള്ള വാക്യങ്ങളിൽ, വിശ്വാസത്തിൻ്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിൽ നമ്മുടെ കണ്ണുകളെ ഉറപ്പിച്ചു കൊണ്ട് നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടുവാൻ നാം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു. നാം അവിടുത്തെ മുഖത്തേക്കു നോക്കിക്കൊണ്ട് ഈ ഓട്ടം ഓടുന്നു. നാം നിശ്ചലമായി നിൽക്കുന്നില്ല. വിശ്വാസത്തിൻ്റെ ഓട്ടം എന്നത് നിങ്ങൾക്കു നിശ്ചലമായി നിൽക്കാൻ കഴിയാത്ത ഒന്നാണ്. കാലം വളരെ ചുരുങ്ങിയിരിക്കുന്നു അതുകൊണ്ട് നാം ഓടേണ്ടതുണ്ട്. നിങ്ങൾ താഴെ വീണുപോയാൽ, എഴുന്നേറ്റ് ഓട്ടം തുടരുക. വീണു പോയിട്ട്, എഴുന്നേറ്റ് ഓട്ടം തുടരുകയും എന്നിട്ടും ഒന്നാമതായി വരികയും ചെയ്ത അനേകം ഓട്ടക്കാരുണ്ട്. ?അതു കൊണ്ട് കർത്താവിനോടു ചേർന്നുളള നിങ്ങളുടെ നടപ്പിൽ എപ്പോഴെങ്കിലും വീണുപോയാൽ നിങ്ങൾ അധൈര്യപ്പെടരുത്. വീണിടത്തു കിടക്കുകയുമരുത്. എഴുന്നേറ്റ് നിങ്ങളുടെ പാപങ്ങൾ ഏറ്റു പറഞ്ഞിട്ട് ഓട്ടം തുടരുക. ക്രൂശിനെ സഹിച്ച് തൻ്റെ ജീവിതാവസാനം വരെ ഓടിയ യേശുവിനെ നോക്കുക. അനേകം ശത്രുക്കൾ നിങ്ങളെ എതിർക്കുമ്പോൾ, തന്നെ എതിർക്കുവാൻ ധാരാളം ശത്രുക്കൾ ഉണ്ടായിരുന്ന യേശുവിനെ കുറിച്ചു ചിന്തിക്കുക ( എബ്രാ: 12:3 ). പാപത്തോടു പോരാടുന്നതിൽ ഇതുവരെ അവിടുന്നു ചെയ്തതുപോലെ നിങ്ങൾ പ്രാണ ത്യാഗത്തോളം എതിർത്തു നിന്നിട്ടില്ല (എബ്രാ. 12:4). ഇവിടെ യേശു പാപത്തോടു പോരാടിയതായി നാം കാണുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ പാപത്തോടുള്ള അവിടുത്തെ മനോഭാവം, " ഞാൻ പാപം ചെയ്യുന്നതിനേക്കാൾ എൻ്റെ രക്തം ചൊരിയുന്നതാണ് നല്ലത് " എന്നുള്ളതായിരുന്നു. നിങ്ങൾക്കും അതേ മനോഭാവമാണ് ഉള്ളതെങ്കിൽ - പാപം ചെയ്യുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത് - നിങ്ങളും ഒരു ജയാളി ആയിരിക്കും. " കള്ളം പറയുന്നതിനേക്കാൾ ഞാൻ മരിക്കാൻ ഇഷ്ടപ്പെടുന്നു" എന്നു നിങ്ങൾ പറയുമെങ്കിൽ , നിങ്ങൾ ഒരു ജയാളി ആയിരിക്കും. പണം ഉണ്ടാക്കാനായി ചെറിയ ഒരു ചതി ചെയ്യാനായി നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുമ്പോൾ, " ഒരു ചെറിയ അളവിൽ പോലും വഞ്ചിക്കുന്നതിനെക്കാൾ ഞാൻ മരിക്കുന്നതാണ് നല്ലത് " , എന്നു നിങ്ങൾ പറയുമെങ്കിൽ, നിങ്ങൾ ഒരു ജയാളി ആയിരിക്കും. ഏതെങ്കിലും സ്ത്രീയെ നോക്കി മോഹിക്കുവാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുമ്പോൾ, " മോഹിക്കുന്നതിനേക്കാൾ മരിക്കുന്നതിനു ഞാൻ താല്പര്യപ്പെടുന്നു" എന്നു പറയുമെങ്കിൽ, നിങ്ങൾ ഒരു ജയാളി ആയിരിക്കും. ജയ ജീവിതം നയിക്കുന്നതിൻ്റെ രഹസ്യം അതാണ്.

6. ദൈവത്തിൻ്റെ സ്നേഹത്തിൽ സുരക്ഷിതരായിരിക്കുക: സെഫന്യാവ് 3:17 ൽ ഉള്ള " തൻ്റെ സ്നേഹത്തിൽ അവിടുന്നു മിണ്ടാതിരിക്കുന്നു" എന്ന വാക്കുകൾ ഇപ്രകാരം പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നു: "സ്നേഹത്തിൽ അവിടുന്ന് നിനക്കു വേണ്ടി നിശ്ശബ്ദനായി ആലോചിക്കുന്നു". നിങ്ങളുടെ ജീവിതത്തിൽ കടന്നു വരാൻ ദൈവം അനുവദിക്കുന്ന ഓരോ കാര്യവും, സ്നേഹത്തിൽ നിങ്ങൾക്കു വേണ്ടി പദ്ധതി ഒരുക്കുന്ന ഒരു ഹൃദയത്തിൽ നിന്നാണ് വരുന്നത് എന്നു നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിലേക്കു വരുന്ന ഓരോ ശോധനയും പ്രശ്നവും നിങ്ങളുടെ അത്യന്ത നന്മയ്ക്കായി രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ്. റോമർ 8:28, നിങ്ങൾ വിശ്വസിക്കുമെങ്കിൽ, നിങ്ങളുടെ ശേഷിക്കുന്ന ജീവിതകാലത്തൊരിക്കലും നിങ്ങൾ ആളുകളെയോ, ചുറ്റുപാടുകളെയോ ഭയപ്പെടുകയില്ല. നിങ്ങൾക്ക് ഒരാപത്ത് ഉണ്ടാകുമെന്നോ, അല്ലെങ്കിൽ കാൻസർ മൂലം മരിക്കുമെന്നോ, അല്ലെങ്കിൽ ക്രിസ്തു വിരോധികളായ മതഭ്രാന്തരാൽ ഉപദ്രവിക്കപ്പെടുമെന്നോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഭയം ഇവയാൽ നിങ്ങൾ ഭയപ്പെട്ടു ജീവിക്കുകയില്ല - കാരണം നിങ്ങളുടെ സ്വർഗ്ഗീയ പിതാവാണ് എല്ലാറ്റിനെയും എല്ലാവരെയും നിയന്ത്രിക്കുന്നത്.

നിങ്ങൾക്ക് ആത്മീയ പുരോഗതിയുടെ യാർത്ഥമായ ഒരു അനുഗൃഹീത വർഷം ഉണ്ടാകണം എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു .