"പിശാചിൻ്റെ തന്ത്രങ്ങളോട് എതിർത്തു നില്‌പാൻ കഴിയേണ്ടതിന് ദൈവത്തിൻ്റെ സർവായുധവർഗ്ഗം ധരിച്ചു കൊൾവിൻ" (എഫെ. 6:11).
നമ്മിൽ പലരും ഈ വാക്യം കേട്ടിരിക്കുന്നു അതു തന്നെയല്ല "രക്ഷയുടെ ശിരസ്ത്രം", "നീതി എന്ന കവചം" എന്നിവയെ കുറിച്ച് വായിച്ചുമിരിക്കുന്നു. എന്നാൽ ഈ സർവായുധം ധരിക്കേണ്ടി വന്ന ആദ്യത്തെ വ്യക്തി യേശു തന്നെ ആയിരുന്നു എന്ന് നിങ്ങൾക്ക് അറിയില്ലായിരിക്കാം.
"ആരും ഇല്ലെന്ന് അവൻ കണ്ടു, പക്ഷവാദം ചെയ്യുവാൻ ആരും ഇല്ലായ്‌കയാൽ ആശ്‌ചര്യപ്പെട്ടു; അതുകൊണ്ട് അവൻ്റെ ഭുജം തന്നെ അവന് രക്ഷവരുത്തി... അവൻ നീതി ഒരു കവചം പോലെ രക്ഷ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയിൽ ഇട്ടു" യെശ. 59:16, 17.
യേശുവിനെ കുറിച്ചുള്ള ഒരു പഴയ നിയമ പ്രവചനമാണ് എഫെ. 6 ൽ പൗലൊസ് ഉദ്ധരിച്ചിരിക്കുന്നത്.
എന്നാൽ ആശ്ചര്യകരമായ കാര്യം എന്തെന്നാൽ, ആ വാക്യം കാണിക്കുന്നത് നമുക്കു വേണ്ടി പക്ഷവാദം ചെയ്യേണ്ടതിന് യേശു ദൈവത്തിൻ്റെ കവചം ധരിക്കുന്നതിനെയാണ്. എന്നിട്ട് പക്ഷവാദം ചെയ്യുന്ന തൻ്റെ മാതൃക പിന്തുടരുവാൻ അവിടുന്നു നമ്മെ വിളിക്കുന്നു.
അനുദിന ജീവിതത്തിലെ ആയുധ വാഹകർ
പഴയനിയമ തിരുവചനത്തിലും പണ്ടത്തെ നാളുകളിലും, ഒരു യോദ്ധാവിന്, മിക്കപ്പോഴും ഒരു ആയുധ വാഹകൻ ഉണ്ടായിരുന്നു - നിശബ്ദനായ, പേരില്ലാത്ത ഒരു സഹായകൻ, അപകടങ്ങളിൽ വളരെ അടുത്തുനിൽക്കുന്നവൻ, കൂടാതെ യോദ്ധാവിന് ആവശ്യമുള്ളപ്പോൾ യുദ്ധത്തിന് വേണ്ട സർവ്വ സന്നാഹങ്ങളും ഉണ്ട് എന്ന് ഉറപ്പുവരുത്തുന്നവൻ. ഈ ചിത്രം നമുക്കു വേണ്ടി പക്ഷവാദം ചെയ്യുവാൻ ഒരു ആയുധവാഹകനായി നിലനിന്ന് യേശുവിൻ്റെ പൂർണ്ണതയുള്ള മാതൃക പിന്തുടർന്ന്, നമ്മുടെ ജീവിത പങ്കാളികൾ, മക്കൾ, സഭയാകുന്ന കുടുംബാംഗങ്ങൾ എന്നിവർക്കു വേണ്ടി പക്ഷവാദം ചെയ്യാനുള്ള നമ്മുടെ വിളിയുമായി യോജിക്കുന്നു (എബ്രാ. 7:25).
നമ്മുടെ ജീവിതങ്ങളിൽ ഇതുപോലെയുള്ള യുദ്ധങ്ങൾ നാം കാണുന്നു:
ദൂരത്തുനിന്ന് അവരെ വിമർശിക്കുന്നതായിരിക്കരുത് നമ്മുടെ പ്രതികരണം, എന്നാൽ "നിന്റെ യുദ്ധം എൻ്റെ യുദ്ധമാണ്, നിൻ്റെ ബലഹീനത എൻ്റെ ബലഹീനതയാണ്. യേശു എൻ്റെ കൂടെ നിൽക്കുന്നതുപോലെ ഞാൻ നിൻ്റെ കൂടെ നിൽക്കും" എന്നു പറയുന്ന ആയുധവാഹകരായിരിക്കാം.
പക്ഷവാദം ചെയ്യുന്ന സ്നേഹത്തിൻ്റെ ഒന്നാമത്തെ അടയാളം: ഞാൻ 100% നിൻ്റെ കൂടെയാണ്.
1 ശമു. 14 ൽ യോനാഥാൻ തൻ്റെ ആയുധ വാക്കുകനുമായി മാത്രം, കടുന്തൂക്കായ രണ്ടു പാറകൾക്കിടയിലൂടെ വിശ്വാസത്തിൻ്റെ അപകടകരമായ ഒരു പ്രവൃത്തിയാൽ, ഫെലിസ്ത്യരുടെ പട്ടാളത്തിൻ്റെ നേരേ ചെന്ന് അവരെ ആക്രമിക്കുവാൻ പോകുന്നു. "പക്ഷേ യഹോവ നമുക്ക് വേണ്ടി പ്രവർത്തിക്കും, അധികം കൊണ്ടോ അല്പം കൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്ക് പ്രയാസമില്ലല്ലോ". എന്നു പറഞ്ഞു കൊണ്ടാണ് അവൻ പോരുന്നത് (1 ശമു. 14:6). വാസ്തവത്തിൽ ആശ്ചര്യകരമായ ഒരു പ്രതികരണത്തോടുകൂടിയാണ് അവൻ്റെ ആയുധ വാഹകൻ മറുപടി പറയുന്നത്: "നിൻ്റെ മനസ്സുപോലെയൊക്കെയും ചെയ്തു നടന്നുകൊൾക, നിൻ്റെ ഇഷ്ടം പോലെ ഞാൻ നിന്നോട് കൂടെയുണ്ട്" (1 ശമു. 14:7. എൻ എൽ റ്റി).
കുറ്റപ്പെടുത്തലിൻ്റെ ഒരു ആത്മാവിനെതിരെ യേശു നമുക്ക് മുന്നറിയിപ്പ് നൽകുന്നു: നമ്മുടെ കണ്ണിൽ ന്യായവിധിയുടെ ഒരു കോൽ ഇരിക്കെ നമ്മുടെ സഹോദരൻ്റെ കണ്ണിലെ ഒരു കരട് നാം ശ്രദ്ധിക്കുന്നു. കുറ്റംവിധിയുടെ കോൽ എടുത്തു കളയുന്നത് കൊണ്ട് കഥ അവസാനിക്കുന്നില്ല. നാം നമ്മിൽ നിന്നും കുറ്റംവിധിയുടെ ആത്മാവിനെ എടുത്തു കളഞ്ഞ ശേഷം നമ്മുടെ സഹോദരൻ്റെ കണ്ണിലെ കരട് എടുത്തു കളയുന്നതോടെയാണ് അത് അവസാനിക്കുന്നത്. അത് സംഭവിക്കുന്നത് നമ്മുടെ സഹോദരൻ്റെ കരട് നമ്മുടെ തന്നെ കണ്ണിലാണെന്ന് തോന്നുന്ന ഒരിടത്ത് നാം എത്തുമ്പോൾ മാത്രമാണ്, "നമുക്ക് സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാം" (എബ്രാ. 12:1). നിങ്ങളുടെ ഭാരം ഇനി നിങ്ങളുടേതു മാത്രമല്ല അതിപ്പോൾ ഞങ്ങളുടെ ഭാരം ആണ്.
യാക്കോബ് 5:20 പറയുന്നത്, "പാപിയെ നേർവഴിക്ക് ആക്കുന്നവൻ അവൻ്റെ പ്രാണനെ മരണത്തിൽ നിന്നും രക്ഷിക്കുകയും പാപങ്ങളുടെ ബഹുത്വം മറയ്ക്കയും ചെയ്യും". ഇങ്ങനെയാണ് സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറക്കുന്നത് (1 പത്രൊ. 4:8). സ്നേഹം പാപത്തെ കേവലം അവഗണിക്കുകയല്ല;അത് മാനസാന്തരത്തിനും യഥാസ്ഥാനത്തിനുമായി പോരാടുന്നു.
യ്യൂദാ. 22-23 വരെയുള്ള വാക്യങ്ങൾ പറയുന്നു, "സംശയിക്കുന്നവരായ ചിലരോട് കരുണ ചെയ് വിൻ; ചിലരെ തീയിൽ നിന്നും വലിച്ചെടു ത്ത് രക്ഷിപ്പിൻ, ജഡത്താൽ കറപിടിച്ച അങ്കി പോലും പകച്ചു കൊണ്ടു ചിലർക്ക് ഭയത്തോടെ കരുണ കാണിപ്പിൻ". പക്ഷവാദം ചെയ്യുന്ന സ്നേഹം പാപത്താൽ മലിനമാക്കപ്പെടുന്നതിനെക്കുറിച്ച് വളരെ ശ്രദ്ധയുള്ളതാണ്, എങ്കിലും കരുണ നിറഞ്ഞതും തങ്ങൾ സ്നേഹിക്കുന്നവരെ ദഹിപ്പിച്ചുകളയുന്ന പാപത്തിൽ നിന്നും വലിച്ചെടുക്കാൻ തുടർച്ചയായി ശ്രമിക്കുന്നതുമാണ്.
പക്ഷവാദം ചെയ്യുന്ന സ്‌നേഹത്തിൻ്റെ രണ്ടാമത്തെ അടയാളം: ഞാൻ കുറച്ചു സംസാരിക്കുകയും കൂടുതൽ പ്രാർത്ഥിക്കുകയും ചെയ്യും.
തിരുവചനം പ്രസംഗിക്കുന്ന ഒരു തരം "നിശബ്‌ദ സുവിശേഷീകരണം" ഉണ്ട്. 1 പത്രൊ. 3:1-2 ഇങ്ങനെ പറയുന്നു, "അങ്ങനെ തന്നെ ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവയിൽ വല്ലവരും വചനം അനുസരിക്കാത്ത പക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ചേർന്നു വരാൻ ഇടയാകും". ഒരു വാക്കുപോലും പറയാതെ നിങ്ങൾക്കൊരു ആത്മാവിനെ രക്ഷിക്കാൻ കഴിയുമെന്ന് നിങ്ങൾ അറിയുന്നോ?
"അങ്ങനെ തന്നെ" എന്നു പറയുമ്പോൾ, നാം പിന്തുടരേണ്ട മാതൃക ചില വാക്യങ്ങൾക്കു മുമ്പുള്ള 1 പത്രൊ. 2:23 ൽ പറയുന്നു, അവിടെ യേശുവിനെ കുറിച്ച് ഇതു പറയുന്നു - "തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവന്റെ കയ്യിൽ കാര്യം ഭരമേൽപ്പിക്കയത്രേ ചെയ്തത്".
ഇത് അർത്ഥമാക്കുന്നത് കേവലം ഭാര്യമാർക്കു വേണ്ടിമാത്രമല്ല നമുക്കെല്ലാവർക്കും വേണ്ടിയാണ്, കാരണം നൽകപ്പെട്ടിരിക്കുന്ന മാതൃക യേശുവാണ്. മധ്യസ്ഥത ചെയ്യുന്ന സ്നേഹം മിക്കപ്പോഴും അർത്ഥമാക്കുന്നത് മനുഷ്യരോട് കുറച്ചു വാക്കുകളും ദൈവത്തോട് കൂടുതൽ വാക്കുകളും എന്നാണ്.
ദൈവത്തിൻ്റെ സർവ്വായുധവർഗ്ഗത്തെ കുറിച്ച് വിശദീകരിച്ചു കഴിഞ്ഞ ഉടനെ പൗലൊസ് പറയുന്നത് എന്താണെന്നു കാണുന്നത് വളരെ രസകരമാണ്, അത് ഈ സർവായുധവർഗ്ഗത്തിൻ്റെ വിശാലമായ ഉദ്ദേശത്തെക്കുറിച്ച് ഒരു സൂചന നമുക്ക് നൽകുന്നു. ദൈവത്തിൻ്റെ സർവ്വായുധവർഗ്ഗത്തെക്കുറിച്ചുള്ള വാക്യങ്ങൾ കഴിഞ്ഞ ഉടനെ എഫെ. 6:18 ൽ പൗലൊസ് ഇപ്രകാരം പറയുന്നു, "സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിനായി ജാഗരിച്ചും കൊണ്ട് സകല വിശുദ്ധന്മാർക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണ സ്ഥിരത കാണിപ്പിൻ". ദൈവത്തിൻ്റെ സർവ്വായുധവർഗ്ഗം ധരിക്കുന്നത് എനിക്കുവേണ്ടി മാത്രം നിൽക്കാനല്ല, എന്നാൽ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥനയിൽ പോരാടാനാണ് എന്നു കാണുന്നത് വിപ്ലവകരമായ ഒരു ചിന്തയാണ് - എൻ്റെ സ്വന്തം ഭവനത്തിൽ തുടങ്ങി പിന്നീട് എൻ്റെ സഭയിലേക്കും സമൂഹത്തിലേക്കും തുടരുന്നത്.
അതിനു സമാനമായി, ഈ തരത്തിൽ മധ്യസ്ഥതയിലൂടെയുള്ള പോരാട്ടത്തെക്കുറിച്ച് മനോഹരമായ ഒരു ചിത്രം യെശയ്യാവ് നമുക്ക് നൽകുന്നു.
യെശ. 62:1 "സീയോനെ കുറിച്ച് ഞാൻ മിണ്ടാതെ ഇരിക്കയില്ല. യെരൂശലേമിനെ കുറച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല, അതിൻ്റെ നീതി പ്രകാശം പോലെയും അതിൻ്റെ രക്ഷ കത്തുന്ന വിളക്കു പോലെയും വിളങ്ങിവരുവോളം തന്നെ".
ആ വാക്യത്തിൽ, 'സീയോൻ', 'യരൂശലേം' എന്നീ വാക്കുകളുടെ സ്ഥാനത്ത് നിങ്ങളുടെ ജീവിതപങ്കാളിയുടെ പേര്, നിങ്ങളുടെ സഹോദരൻ്റെ പേര്, നിങ്ങളുടെ കുഞ്ഞിൻ്റെ പേര് ഇവ ചേർക്കുക:
"എൻ്റെ ഭാര്യയ്ക്ക് വേണ്ടി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല... എൻ്റെ കുഞ്ഞിനു വേണ്ടി ഞാൻ മിണ്ടാതെ ഇരിക്കയില്ല... എൻ്റെ സഹോദരനു വേണ്ടി ഞാൻ മിണ്ടാതെ ഇരിക്കയില്ല".
അതാണ് മധ്യസ്ഥതയുടെ ഒരു ശുശ്രൂഷ - തുടർമാനമുള്ളത് മിക്കപ്പോഴും കാണാൻ പറ്റാത്തത്, എന്നാൽ ദൈവത്തിന് വിലയുള്ളത്. "ഞാനോ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്യാനിടവരരുതേ" (1 ശമു. 12:23) എന്നു പറയത്തക്ക വിധം ഇത് ആഴത്തിൽ ശമുവേലിൻ്റെ ഹൃദയത്തിൽ തൊട്ടു. മധ്യസ്ഥതയണക്കുന്നതു നിർത്തുന്നത്, അദ്ദേഹത്തിൻ്റെ ദൃഷ്ടിയിൽ, ദൈവത്തിനു വിരോധമായി പാപം ചെയ്യുക എന്നതായിരുന്നു. ശൗൽ ഒഴുകി മാറി അഭിഷേകം നഷ്ടപ്പെട്ടപ്പോൾ പോലും അവനെക്കുറിച്ച് ദുഃഖിക്കുന്നത് ശമുവേൽ ഒരിക്കലും നിർത്തിയില്ല, അവനെ വീണ്ടും കണ്ടില്ലെങ്കിൽ പോലും (1 ശമു. 15:35).
പക്ഷവാദം ചെയ്യുന്ന സ്നേഹം, ബന്ധം ബുദ്ധിമുട്ടുള്ളതാകുകയും അല്ലെങ്കിൽ തമ്മിൽ അകന്നു പോവുകയും ചെയ്തു വളരെ നാൾ കഴിഞ്ഞശേഷവും പ്രാർത്ഥിക്കുന്നതു തുടർന്നേക്കാം.
പക്ഷവാദം ചെയ്യുന്ന സ്നേഹത്തിൻ്റെ 3-ാമത്തെ അടയാളം: ഞാൻ നിൻ്റെ മേലുള്ള ദൈവത്തിൻ്റെ നീതിയെ പ്രഖ്യാപിക്കും.
സെഖര്യാവ് 3 ൽ മഹാപുരോഹിതനായ യോശുവ യഹോവയുടെ ദൂതന്റെ മുമ്പിൽ മുഷിഞ്ഞ വസ്ത്രമണിഞ്ഞു നിൽക്കുന്നു, അവിടെ "അവനെ കുറ്റപ്പെടുത്തുവാൻ" വേണ്ടി നിൽക്കുന്ന സാത്താനോടുകൂടെ. സെഖ. 3:2 ൽ, യഹോവ ഇപ്രകാരം ഉത്തരം പറയുന്നു, "സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു! യരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു! ഇവർ തീയിൽ നിന്നും വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ"? എന്നു കൽപ്പിച്ചു.
അതിനുശേഷം: "മുഷിഞ്ഞ വസ്ത്രം അവങ്കൽ നിന്നും നീക്കിക്കളവിൻ" എന്നു ദൈവം കൽപ്പിച്ചു. യോശുവയോട് അവിടുന്ന് ഇപ്രകാരം പറയുന്നു, "ഞാൻ നിൻ്റെ അകൃത്യം നിന്നിൽ നിന്നും പോക്കിയിരിക്കുന്നു; നിന്നെ ഉത്സവ വസ്ത്രം ധരിപ്പിക്കും". 5 -ാം വാക്യത്തിൽ സെഖര്യാവ് ഇപ്രകാരം കൂടി ചേർത്തു പറയുന്നു, "അവൻ്റെ തലയിൽ വെടിപ്പുള്ളൊരു മുടി വയ്ക്കട്ടെ".
ധൂർത്ത പുത്രനോടുള്ള പിതാവിൻ്റെ ഹൃദയം ഇതാണ്: അനുതാപത്തിന്റെ (മാനസാന്തരത്തിൻ്റെ) ആദ്യത്തെ അടയാളത്തിൽ തന്നെ, അവിടുന്ന് ഓടിവരുന്നു, ആലിംഗനം ചെയ്യുന്നു, വസ്ത്രം ധരിപ്പിക്കുന്നു, യഥാസ്ഥാനപ്പെടുത്തുന്നു, സന്തോഷിക്കുന്നു. പരമാർത്ഥമായ മാനസാന്തരത്തിന്റെ ആദ്യ ലക്ഷണത്തിൽ തന്നെ നമ്മുടെ പ്രതികരണം (ആ കഥയിലെ മൂത്ത സഹോദരനെ പോലെയല്ല) അതേ സന്തോഷവും ആഘോഷവും നീതികരണവും പ്രതിധ്വനിക്കുന്നതായിരിക്കണം. "ശരി, ഇതൊരു തുടക്കമാണ്; ഇക്കാര്യത്തിൽ നീ ഗൗരവമുള്ളവനാണോ എന്ന് നമുക്ക് കാണാം" എന്നായിരിക്കരുത്. എന്നാൽ അതിനേക്കാൾ, "നീ മാനസാന്തരപ്പെട്ടപ്പോൾ കർത്താവ് നിന്റെ അകൃത്യങ്ങൾ ദൂരെ നീക്കി കളഞ്ഞു നിന്നെ നീതിമാനായി പ്രഖ്യാപിച്ചിരിക്കുന്നു. നിൻ്റെ മേലുള്ള അവിടുത്തെ വിധി ഞാൻ സന്തോഷത്തോടെ പ്രതിധ്വനിക്കുകയും ആഘോഷിപ്പിക്കുകയും ചെയ്യുന്നു" എന്നായിരിക്കണം.
നമ്മുടെ ഭവനങ്ങൾക്കും നമ്മുടെ സഭയ്ക്കും വേണ്ടിയുള്ള ഒരു വിളി
ഭാര്യാ ഭർത്താക്കന്മാർ അന്യോന്യം ആയുധ വാഹകരായിരിക്കുന്ന; മാതാപിതാക്കൾ തങ്ങളുടെ മക്കളെ കുറിച്ചുള്ള കുറ്റാരോപണം നിരസിച്ചിട്ട് അതിനുപകരം അവർക്കു വേണ്ടി പ്രാർത്ഥിക്കുന്ന കുടുംബങ്ങളെക്കുറിച്ചു സങ്കൽപ്പിക്കുക;സഹോദരീ സഹോദരന്മാർ അന്യോന്യം മറ്റുള്ളവരുടെ വിശുദ്ധിക്കു വേണ്ടി ശാന്തമായി യുദ്ധം ചെയ്യുന്ന ഒരു സഭയെക്കുറിച്ച് സങ്കൽപ്പിക്കുക.
താഴെ പറയുന്ന കാര്യങ്ങൾ സംഭവിക്കുന്ന കുടുംബങ്ങളേയും സഭയേയും കുറിച്ചു സങ്കല്പിക്കുക;
കർത്താവ് നമ്മെ, നമ്മുടെ ദാമ്പത്യ ജീവിതങ്ങളിലും നമ്മുടെ കുടുംബങ്ങളിലും നമ്മുടെ സഭയിലും കാവൽക്കാരും ആയുധവാഹകരുമായി - സ്നേഹത്തിൽ പക്ഷവാദം ചെയ്യുന്നവരായി ഉയർത്തട്ടെ.
--------------------------------------------------------------------------------