ഞങ്ങളുടെ വീക്ഷണം


CFC Pulpit

1975 ഓഗസ്റ്റ് മാസത്തിലാണ് ബാംഗ്ലൂരില്‍ സി.എഫ്.സി. സഭയ്ക്ക് കര്‍ത്താവ് ആരംഭം കുറിച്ചത്. വളരെ ചുരുക്കം വിശ്വാസികളുമായിയാണ് അന്ന് ആരംഭിച്ചത്. എന്തിനാണ് കര്‍ത്താവു ഞങ്ങളെ ഇപ്രകാരമുള്ള ഒരു കൂട്ടത്തിനു രൂപം കൊടുക്കുവാന്‍ വിളിച്ചത് എന്നതിനു ഒരു വ്യക്തമായ രൂപം അന്നുണ്ടായിരുില്ല. എന്നാല്‍ പിന്നീട് ക്രമമായി ദൈവം അത് വ്യക്തമാക്കിത്തന്നു. അത് ഇങ്ങനെയായിരുന്നു: പുതിയ വീഞ്ഞ് (യേശുവിന്റെ ജീവനും ദിവ്യസ്വഭാവും) പുതിയ തുരുത്തിയില്‍ (പുതിയനിയമ മാതൃകയില്‍ പണിത ക്രിസ്തു ശരീരമാകുന്ന പ്രാദേശിക സഭ) വെളിപ്പെടുത്തുക. ഇത് ഞങ്ങളുടെ ദര്‍ശനമായിത്തീര്‍ന്നു.

ഞങ്ങളുടെ പ്രത്യേകമായ വിളി

പഴയനിയമത്തിലെ ഓരോ പ്രവാചകനും താന്‍ എന്തിനുവേണ്ടി വിളിക്കപ്പെട്ടു എതിനെക്കുറിച്ച് വ്യക്തമായ ഒരു ദര്‍ശനം ദൈവം നല്‍കിയിരുന്നു. അവര്‍ അതു മാത്രമായിരുന്നു പ്രഘോഷിച്ചിരുത്. അതിനെ അവര്‍ ""യഹോവയുടെ ഭാരം"" എന്നു വിളിച്ചിരുന്നു. അവര്‍ ദൈവത്തില്‍ നിന്നും തങ്ങള്‍ക്കുള്ള പ്രത്യേക നിയോഗം എന്തെന്ന് ഗ്രഹിക്കുകയും അതില്‍നിന്നു മാറാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഈ നിയോഗം ഒരു ഭാരമായി തങ്ങളുടെ ഹൃദയത്തില്‍ അവര്‍ അവസാനം വരെ സൂക്ഷിക്കുകയും ആ പ്രാഥമിക ദര്‍ശനത്തില്‍നിന്നും വ്യതിചലിക്കാതിരിക്കാന്‍ അവസാനം വരെ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം സി.എഫ്.സി. സഭയ്ക്കും ഭാരതത്തിലെ സുവിശേഷ സാക്ഷ്യവുമായി ബന്ധപ്പെട്ടു ദൈവം വ്യക്തമായ ഒരു പ്രാവചനിക ദര്‍ശനം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദശകങ്ങളില്‍ അതില്‍നിന്നു മാറാതിരിക്കുവാന്‍ നാം ശ്രദ്ധിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലായി ധാരാളം മിഷനറിമാരെ ഇന്‍ഡ്യയിലേക്ക് അയയ്ക്കുകയും അനേകം സുവിശേഷ പ്രസ്ഥാനങ്ങള്‍ നമ്മുടെ മണ്ണില്‍ ഉയര്‍ത്തുകയും ചെയ്തു. അതിലൂടെ അനേകം അവിശ്വാസികള്‍ വിശ്വാസത്തിലേക്ക് കടന്നുവരുകയും പല സുവിശേഷ സത്യങ്ങളും പ്രഘോഷിക്കപ്പെടുകയും ഉണ്ടായി. ഇതിനെല്ലാമായി നാം കര്‍ത്താവിനെ സ്തുതിക്കുന്നു. എന്നാല്‍ ഭാരതത്തില്‍ പ്രഘോഷിക്കപ്പെടാത്ത, ഊന്നല്‍ കൊടുക്കപ്പെടാത്ത പല സത്യങ്ങളും അവേശേഷിച്ചിട്ടുണ്ട് എന്നു ഞങ്ങള്‍ക്കു ബോധ്യമായി.

ഇതുവരെ പ്രാധാന്യം കൊടുക്കപ്പെടാത്ത പുതിയ ഉടമ്പടിയിലെ സത്യങ്ങള്‍: ശിഷ്യത്വത്തിന്റെ വ്യവസ്ഥകള്‍, ദൈവത്തെ പതിവായി അറിയുതിലൂടെ ലഭിക്കു സുരക്ഷിതത്വബോധം, യേശുവിന്റെ കാല്‍ച്ചുവടുകളെ പിന്‍തുടരുക, നമ്മില്‍ ഒഴുകുന്ന പരിശുദ്ധാത്മശക്തി, ദൈവത്തിന്റെ സ്വഭാവത്തില്‍ പങ്കാളികളാകുക, ക്രൂശിന്റെ വഴി, ബോധപരമായ എല്ലാ പാപത്തെയും ജയിക്കുക, ലോകമയത്വത്തില്‍നിന്നും ധനസ്‌നേഹത്തില്‍നിന്നും മോചനം പ്രാപിക്കുക, അധൈര്യത്തില്‍നിന്നു സ്വാതന്ത്ര്യം, ഭയം, ആകുലത ഇവയില്‍നിന്നും സ്വാതന്ത്ര്യം, ഗിരിപ്രഭാഷണത്തിലെ സകല സത്യങ്ങളോടുമുള്ള അനുസരണം (മത്താ. 5,6,7), ദൈവം യേശുവിനുവേണ്ടി ചെയ്തതൊക്കെയും എനിക്കും ചെയ്യും എന്ന വിശ്വാസം, പ്രാദേശിക സഭയെ ഒരു ക്രിസ്തു ശരീരമായി പണിയുക മുതലായവ.

ഭാരതത്തിലെ എല്ലാ സഭകളിലേക്കും ഈ സത്യങ്ങള്‍ പ്രചരിപ്പിക്കുക എതായിരുന്നു സി.എഫ്.സി. സഭയുടെ ദൗത്യം. ദൈവം ഞങ്ങള്‍ക്ക് പരസ്യയോഗങ്ങളിലൂടെയും കോണ്‍ഫ്രന്‍സുകളിലൂടെയും, പുസ്തക ,മാസികകളിലൂടെയും റേഡിയോയിലൂടെയും ആയിരക്കണക്കിനു സി.ഡി.; ഡി.വി.ഡി. സന്ദേശങ്ങളിലൂടെയും ഒക്കെ അതിന് അവസരങ്ങള്‍ നല്‍കി.

അനേകം സഭകളിലെ നേതൃത്വം ഞങ്ങള്‍ക്ക് എതിരായിരുന്നു. അവര്‍ ഈ സന്ദേശങ്ങളോടെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും തങ്ങളുടെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയും ചെയ്തു. ദൈവം ഒരു അത്ഭുതം ചെയ്തു. ഇന്റര്‍നെറ്റ് എന്ന മാധ്യമം അവിടുന്ന് നല്‍കി. സി.എഫ്.സിക്ക് ദൈവം നല്‍കിയ സഹോദന്മാരുടെ ഒരു നിര നൂറു കണക്കിനു സന്ദേശങ്ങള്‍ ഈ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ചു. അങ്ങനെ അനേകം സഭകളിലുള്ള വിശ്വാസികളില്‍ നിന്നു ധാരാളം പ്രതികരണങ്ങള്‍ ഞങ്ങള്‍ക്കു ലഭിക്കുവാന്‍ തുടങ്ങി ഭാരതത്തില്‍നിന്ന് മാത്രമല്ല ലോകമെങ്ങുമുള്ള വിശ്വാസികളില്‍നിന്നും. ഈ സന്ദേശങ്ങള്‍ കേട്ട'് തങ്ങളുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടുകയും കുടുംബജീവിതത്തിലെ ശൈഥില്യങ്ങളെ അതിജീവിക്കുകയും ചെയ്ത അനേകര്‍. അനേകം പുതിയ സഭകളുണ്ടായി. പലരും സി.എഫ്.സിയുമായി ബന്ധം പുലര്‍ത്തുവാന്‍ താല്‍പര്യപ്പെട്ടു. അങ്ങനെ ഞങ്ങള്‍ക്കു നേരെ വാതിലുകള്‍ കൊട്ടിയടച്ച നേതൃത്വത്തെ മറികടന്ന് ഈ സത്യങ്ങള്‍ ദാഹാര്‍ത്തരായ വിശ്വാസികളിലേക്ക് എത്തിച്ചേരുവാന്‍ ദൈവം ഇടയാക്കി. അങ്ങനെ ഞങ്ങളില്‍ നിന്ന് കേട്ട് ഈ അത്ഭുതസത്യങ്ങളാല്‍ പിടിക്കപ്പെട്ട ഒട്ടേറെ സഹോദരന്മാര്‍ ലോകത്താകമാനം പല സഭകളിലും ഉണ്ടായി. അവര്‍ ഈ സത്യങ്ങള്‍ മറ്റുള്ളവരെ പഠപ്പിക്കുകയും ചെയ്യുന്നു. ഇതില്‍ ഇന്നു ഞങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നുഇതുതന്നെ ആയിരുന്നു ഞങ്ങളുടെ ആഗ്രഹവും പ്രാര്‍ത്ഥനയും. അങ്ങനെ സി.എഫ്.സി.യെ ദൈവം എഴുന്നേല്പിച്ചതിന്റെ പിന്നിലുള്ളതിന്റെ ലക്ഷ്യം അല്പാല്പമായി നിറവേറുന്നതു ഞങ്ങള്‍ കാണുന്നു. ദൈവത്തിന്റെ വഴികള്‍ അത്ഭുതകരമാണ്. നാം നമുക്കുവേണ്ടി ഒന്നും അന്വേഷിക്കാതെ ദൈവമഹത്വം മാത്രം അന്വേഷിച്ചാല്‍ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും!

""ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനാക്കുക"" എതായിരുന്നു തന്റെ ദൗത്യമെന്ന് പൗലൊസ് പറയുന്നു. താന്‍ അതിനുവേണ്ടി അത്യദ്ധ്വാനം ചെയ്തു (കൊലൊ. 1:28.29). അതുതെന്നയാണ് നമ്മുടെയും ലക്ഷ്യം. ഏതൊരു വിശ്വാസിയെയും ഒരു യഥാര്‍ത്ഥ ശിഷ്യനാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി സി.എഫ്.സി. അദ്ധ്വാനിക്കുന്നു. തന്റെ ബന്ധുക്കളെ, തന്റെ വസ്തുവകകളെ, തന്റെ സ്വന്തജീവനെ ഇവയെക്കാള്‍ അധികമായി യേശുവിനെ സ്‌നേഹിക്കുവാന്‍ തക്കവണ്ണം (ലൂക്കൊ. 14:26.27.33) യേശു കല്പിച്ചതൊക്കെയും അനുസരിക്കാന്‍ തക്കവണ്ണം ഓരോ ശിഷ്യനെയും ഞങ്ങള്‍ ഉത്സാഹിപ്പിക്കുന്നു (മത്താ. 28:20).

ഇത് ഒരു ഇടുങ്ങിയ പാതയാണ്. ഇതു കണ്ടെത്തുന്നവര്‍ ചുരുക്കമാണ് എന്നു ഞങ്ങള്‍ അറിയുന്നു. യേശുവിന്റെ സഭയിലും പന്ത്രണ്ടുപേരുടെ മദ്ധ്യത്തില്‍ ഒരു കപടഭക്തന്‍ ഉണ്ടായിരുന്നു. ഇപ്രകാരം യേശുവിന്റെ മടങ്ങിവരവു വരെ സി.എഫ്.സിലും കപടഭക്തര്‍ ഉണ്ടായിരിക്കുമെന്നു ഞങ്ങളും വിശ്വസിക്കുന്നു. എന്നാല്‍ അത്തരം കപടഭക്തര്‍ക്ക് പാപബോധവും അസ്വസ്ഥതയും നല്‍കുന്ന സന്ദേശങ്ങള്‍ സഭയില്‍ നല്‍കുവാന്‍ ഞങ്ങള്‍ അവസാനംവരെ ഭരമേല്പിക്കപ്പെട്ടിരുന്നു - അവര്‍ മാനസാന്തരത്തിലേക്കു വരും എന്ന പ്രത്യാശയോടെ.

സുവിശേഷ പ്രചാരണവും ശിഷ്യന്മാരെ വാര്‍ത്തെടുക്കുന്നതും

സി.എഫ്.സിയില്‍ ഓരോ വ്യക്തിയോടും മറ്റുള്ളവരോടു വ്യക്തിപരമായി സുവിശേഷസാക്ഷ്യം പ്രസ്താവിക്കുവാന്‍ ഞങ്ങള്‍ ഉത്സാഹിപ്പിക്കുന്നു. അങ്ങനെ അനേകര്‍ കഴിഞ്ഞ കാലങ്ങളില്‍ ക്രിസ്തുവിലേക്കും സഭയിലേക്കും വരുവാന്‍ ഇടയായിട്ടുണ്ട്. അങ്ങനെ ഇന്ത്യയിലെ അനേകം നഗരങ്ങളിലും ഗ്രാമങ്ങളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും ധാരാളം സഭകള്‍ക്ക് ദൈവം രൂപം നല്‍കി.

ദൈവം സി.എഫ്.സിക്ക് ഒരു പ്രത്യേകം ദൗത്യം നല്‍കിയിരിക്കുതിനാല്‍ ഞങ്ങള്‍ മറ്റു തരത്തിലുള്ള ശുശ്രൂഷകളില്‍ (സാമൂഹികപ്രവര്‍ത്തനങ്ങള്‍) ഇടപെട്ട'് ഞങ്ങളുടെ പ്രാഥമികവിളിയില്‍ നിന്നു വ്യതിചലിച്ച് ഞങ്ങളുടെ ഊര്‍ജ്ജം ഇതര പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടുവാന്‍ താത്പര്യപ്പെടുന്നില്ല. അവസാനനാളില്‍ ""ഞങ്ങള്‍ അന്യരുടെ മുന്തിരിത്തോട്ടത്തില്‍ അദ്ധ്വാനിച്ചു; ഞങ്ങളുടെ സ്വന്തം മുന്തിരിത്തോട്ടം കാത്തിട്ടില്ല താനും"" (ഉ. ഗീതം 1:6). എന്ന മട്ടില്‍ കാണപ്പെടുവാന്‍ ആഗ്രഹിക്കുന്നില്ല. മറ്റു ശുശ്രൂഷകള്‍ ദൈവം അതിനുവേണ്ടി വിളിച്ചിരിക്കുവര്‍ ചെയ്യട്ടെ. ദൈവം തന്റെ ഓരോ മക്കളെയും വ്യത്യസ്തമായ നിലയില്‍ വിളിച്ചിരിക്കുന്നു എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു സംശയമില്ല. അതു തിരിച്ചറിഞ്ഞ് ഓരോരുത്തര്‍ക്കും അവരവരുടെ സ്വന്തം വിളിക്കനുസൃതമായി പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യത്തെ ഞങ്ങള്‍ മാനിക്കുന്നു. ഒട്ടേറെ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടുകൊണ്ട് ആളുകളുടെ മുന്‍പില്‍ സന്തുലരാണ് എന്നു കാണിക്കുവാന്‍ ഞങ്ങള്‍ക്കു താത്പര്യമില്ല. ദൈവത്തിന്റെ വിളിയും അംഗീകാരവും മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സഭ എന്ന നിലയില്‍ സഭയിലേക്കു വരുന്ന പുതിയ സഹോദരങ്ങളോട് ഞങ്ങള്‍ക്ക് വളരെ ഉത്തരവാദിത്വങ്ങളുണ്ട്. സഭയില്‍ വളര്‍ന്നു വരുന്ന ബാലയുവ നിരയോടും ഞങ്ങള്‍ക്കു വളരെ ഉത്തരവാദിത്വങ്ങളുണ്ട്. മുതിര്‍വരോടും സഭയ്ക്കു പ്രത്യേകമായ ഉത്തരവാദിത്വങ്ങളുണ്ട്. എല്ലാവരെയും ശിഷ്യത്വത്തില്‍ നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം സഭയ്ക്കുള്ളതാണ്. പുതിയ വിശ്വാസികളും ബാലന്മാരും യുവാക്കളുമൊക്കെ ആരോഗ്യത്തോടെ വളരുന്ന ഒരു സഭയുടെ ലക്ഷണമാണ്. അവരെ ഞങ്ങളുടെ പുതിയ വേലസ്ഥലങ്ങളായി ദൈവം ഞങ്ങള്‍ക്കു നല്‍കിയതാണ്.

ദൈവവും ധനവും

പണത്തോടുള്ള ബന്ധത്തില്‍ സി.എഫ്.സിയില്‍ ഞങ്ങള്‍ മൗലികമായ ഒരു നിലപാടു സ്വീകരിച്ചിട്ടുണ്ട്. ദൈവത്തെയും മാമ്മോനെയും ഒരുമിച്ചു സേവിക്കുവാന്‍ നമുക്കു കഴിയില്ല (ലൂക്കൊ. 16:13) എന്ന് യേശു പറഞ്ഞതിന്റെ വെളിച്ചത്തില്‍ ദൈവത്തെ മാത്രം സേവിക്കുക എന്ന ഉറച്ച നിലപാടാണത്. ഇക്കാര്യത്തില്‍ അനിന്ദ്യരായി വെളിപ്പെടണമെന്ന് ഉറച്ച് ഞങ്ങളുടെ ശുശ്രൂഷാ മേഖലയില്‍ താഴെക്കാണുംവിധം തീരുമാനങ്ങള്‍ ഞങ്ങള്‍ എടുത്തിരിക്കുന്നു. സ്‌തോത്രകാഴ്ചകളൊ ദശാംശങ്ങളോ സ്വീകരിക്കുവാന്‍ ആവശ്യമില്ലാത്ത വിധത്തില്‍ പ്രതിഫലം കൂടാതെ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധതയുള്ളവരെ ശുശ്രൂഷകരാക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. പഴയ ഉടമ്പടിയിലെ ദശാംശ വ്യവസ്ഥയ്‌ക്കെതിരെ പഠിപ്പിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ദൈവത്തിനും ദൈവത്തിന്റെ വേലയ്ക്കും നല്‍കുന്നത് സ്വമനസ്സാലെയും സന്തോഷത്തോടെയും ആയിരിക്കണമെന്ന് ഞങ്ങള്‍ പഠിപ്പിക്കുന്നു. ആരും പണം നല്‍കുവാന്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമോ പ്രേരണയോ ഞങ്ങള്‍ ചെലുത്തുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയോ ആര്‍ക്കെങ്കിലും അയച്ചുകൊടുക്കുകയോ സഭയുടെ സാമ്പത്തിക ആവശ്യങ്ങള്‍ അന്യരെ അറിയിക്കുകയോ ചെയ്യുന്നില്ല. ഞങ്ങള്‍ സ്ത്രീധനവ്യവസ്ഥയ്‌ക്കെതിരെ നില്ക്കുകയും കടബാധ്യതകള്‍ ഉണ്ടാകാതിരിക്കുവാന്‍ വിശ്വാസികളെ ഉത്സാഹിപ്പിക്കുകയും ചെയ്യുു (റോമ. 13:8).

ദൈവകൃപയാല്‍ തുടക്കംമുതല്‍ക്കെ പുതിയ ഉടമ്പടിയുടെ ഈ നിലവാരം മുറുകെ പിടിക്കുവാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഈ കാര്യങ്ങളിലുള്ള ഞങ്ങളുടെ ഈ നിലപാടുകള്‍ മറ്റു പല സഭകളില്‍നിന്നും െ്രെകസ്തവ സംഘടനകളില്‍നിന്നും എതിര്‍പ്പുകള്‍ നേരിടുവാന്‍ കാരണമായിട്ടുണ്ട്. വളരെ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു വ്യക്തമായ ബോധ്യമുണ്ട്. കര്‍ത്താവു വരുന്നതുവരെയും ഞങ്ങള്‍ ഇതില്‍ ഉറച്ചു നില്‍ക്കുവാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു.

പൗലൊസ് അപ്പൊസ്തലന്‍ സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നടത്തിയതുപോലെ ഞങ്ങളുടെ സഭാ മൂപ്പന്മാരും സാമ്പത്തിക ആവശ്യങ്ങള്‍ സ്വയം നിര്‍വഹിക്കുന്നവരാണ്. പൗലൊസ് ചില അവസരങ്ങളില്‍ വിശ്വാസികളില്‍നിന്നും ദാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ശുശ്രൂഷയ്ക്കുവേണ്ടി ഒരിക്കലും ആരെയും ആശ്രയിച്ചിരുന്നില്ല. അദ്ദേഹം തന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ എല്ലാറ്റിലും ആശ്രയിച്ചു. ഈ നിലപാടുതന്നെ ഞങ്ങളും സ്വീകരിക്കുന്നു. ഇതു ഞങ്ങളുടെ ദര്‍ശനത്തിന്റെ ഒരു അവിഭാജ്യഘടകം കൂടിയാണ്.

കര്‍ത്തൃശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുവര്‍ മറ്റുള്ളവരുടെ സഹായം സ്വീകരിച്ചു ജീവിക്കുത് തികച്ചും ഉചിതമായ കാര്യമാണ്. സുവിശേഷം പ്രസംഗിക്കുവര്‍, സുവിശേഷംകൊണ്ട് ഉപജീവിക്കണമെന്ന് കര്‍ത്താവുതന്നെ കല്പിച്ചിരിക്കുന്നു (1 കൊരി. 9:14). എന്നാല്‍ പൗലൊസ് സ്വയം സഹായിച്ചു. കാരണം തങ്ങള്‍ക്ക് ദൈവം നല്‍കിയ വരങ്ങള്‍കൊണ്ട് ധനം സമ്പാദിച്ചവര്‍ ദൈവനാമത്തിനുണ്ടാക്കിയ അപമാനം അദ്ദേഹത്തെ ദുഃഖിപ്പിച്ചു. അതുകൊണ്ട് അത്തരം ദുഷിപ്പിന്റെയും മൂല്യച്യുതിയുടെയും മധ്യത്തില്‍ ശുദ്ധമായ സാക്ഷ്യം കര്‍ത്താവിനുവേണ്ടി ഉയര്‍ത്തുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഭാരതത്തിലുടനീളം അത്തരം ഒരു സാഹചര്യം തന്നെയാണ് നിലനില്‍ക്കുത്. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളിലും യാതൊരു നിഷ്ഠകളും ഇല്ലാത്ത ശുശ്രൂഷകന്മാരുടെ നടുവില്‍ ഈ രാജ്യത്ത് കര്‍ത്താവിനുവേണ്ടി ശുദ്ധമായ ഒരു സാക്ഷ്യം ഉയര്‍ത്തണമെന്നുള്ളത് ഒരു ആവശ്യമായി സി.എഫ്.സിയില്‍ ഞങ്ങള്‍ക്കു തോന്നി. ഞങ്ങളുടെ ഈ നിലപാട് ഒട്ടുവളരെ ബിലെയാമുമാരില്‍ നിന്നും ഗേഹസിമാരില്‍നിന്നും ദേമാസുമാരില്‍നിന്നും ഞങ്ങളെ രക്ഷിച്ചിട്ടുണ്ട്. അല്ലായിരൂന്നെങ്കില്‍ അവര്‍ ഞങ്ങളുടെ കൂടെക്കൂടി ഞങ്ങളെയും ദുഷിപ്പിക്കുമായിരുന്നു! ഞങ്ങളുടെ കര്‍ത്താവിലുള്ള സാക്ഷ്യം നഷ്ടപ്പെടുവാന്‍ കാരണമാകുമായിരുന്നു!

സി.എഫ്.സിയിലെ സഹോദരന്മാര്‍ തങ്ങളുടെ സ്വന്തം പണം എങ്ങനെ ചെലവഴിക്കണമെന്ന്് ഞങ്ങള്‍ ഒരിക്കലും പറയാറില്ല. തങ്ങള്‍ ആഗ്രഹിക്കുവിധത്തില്‍ അതു ചെലവഴിക്കുവാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ധര്‍മ്മസ്ഥാപനങ്ങള്‍ക്കോ ഭിക്ഷക്കാര്‍ക്കോ അവര്‍ക്ക് അതു നല്‍കാം. എാല്‍ സി. എഫ്.സി. സഭയില്‍ സമാഹരിക്കപ്പെടുന്ന പണം നമ്മുടെ ദര്‍ശനത്തോടു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ വിനിയോഗിക്കുവാന്‍ പാടുള്ളു ശിഷ്യന്മാരെ വാര്‍ത്തെടുക്കുക, നിര്‍ധനരായ വിശ്വാസികളെ സഹായിക്കുക മുതലായ പ്രവര്‍ത്തനങ്ങള്‍ക്ക് (ഗലാ. 6:10).

ശുശ്രൂഷകള്‍, സ്ഥാനപ്പേരുകള്‍, അധികാരം

ശുശ്രൂഷകള്‍: എഫെ. 4:11ല്‍ കര്‍ത്താവു സഭയ്ക്കു അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷകന്മാര്‍, ഉപദേഷ്ടാക്കന്മാര്‍, ഇടയന്മാര്‍ എന്നിങ്ങനെ വിവിധ വരങ്ങളുള്ള ശുശ്രൂഷകരെ നല്കിയിരിക്കുതായി നാം വായിക്കുന്നു. സി.എഫ്.സി.യിലും കര്‍ത്താവ് ഇപ്രകാരം തന്റെ സകല നന്മകളാലും ഈ അഞ്ചുതരത്തിലുള്ള വരങ്ങളുള്ളവരെയും നല്കിയിരിക്കുന്നു.

എന്നാല്‍ ഈ ശുശ്രൂഷകളെ ഒരു സ്ഥാനപ്പേരായി സ്വീകരിച്ച് നാം ആരെയും സംബോധന ചെയ്യാറില്ല (പൗലൊസ് തന്നെ സ്വയം ഒരു അപ്പൊസ്തലന്‍ എന്നു പറയുത് താന്‍ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന കാര്യങ്ങളെ ഒരു അപ്പൊസ്തലന്റെ ആധികാരികതയോടെ ആളുകള്‍ സ്വീകരിക്കേണ്ടതിനായിരുന്നു. ഇന്നു നമുക്ക് അതിന്റെ ആവശ്യമില്ല).

എന്നാല്‍ ഈ അഞ്ചു ശുശ്രൂഷകളുടെയും നിര്‍വ്വഹണത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ശുശ്രൂഷകളുടെ നിര്‍വ്വഹണത്തിന്റെ ഫലമെന്തെ് കഴിഞ്ഞ കാലങ്ങളില്‍ ഞങ്ങള്‍ കണ്ട് അതിന്റെ മഹത്വം മനസ്സിലാക്കിയിരിക്കുന്നു. ശുശ്രൂഷിക്കുന്ന വ്യക്തികളെക്കാള്‍ പ്രാധാന്യം ശുശ്രൂഷയ്ക്കും അത് ഉളവാക്കു ഫലത്തിനുമാണ്. നാം ഒരു ശരീരവും അതിലെ അവയവങ്ങളുമാണ്.

സ്ഥാനപ്പേരുകള്‍: കര്‍ത്താവു നമ്മള്‍ക്കു നല്കിയിരിക്കൂന്ന സ്ഥാനപ്പേരുകള്‍ 'സഹോദരന്‍' എന്നും 'ദാസന്‍' എന്നുമാണ് (മത്താ. 23:8,11). കര്‍ത്താവു കല്പിച്ചതെല്ലാം ചെയ്തശേഷവും ""കൊള്ളരുതാത്ത ദാസന്‍, പറഞ്ഞതു മാത്രമേ ചെയ്തിട്ടുള്ളു"" എന്ന് നമ്മെ സ്വയം വിശേഷിപ്പിക്കുവാനാണ് കര്‍ത്താവു പറഞ്ഞത്. (ലൂക്കൊ. 17:10). നാം ആഗ്രഹിക്കുതും അതിനുവേണ്ടിയാകണം.

അധികാരത്തോടുള്ള അനുസരണം: നേതാക്കന്മാരെ അനുസരിച്ച് അവര്‍ക്കു കീഴിടങ്ങിയിരിപ്പാന്‍ ബൈബിള്‍ ഉപദേശിക്കുു (എബ്രാ. 13:17). അതുകൊണ്ട് സി.എഫ്.സിയുടെ ഭാഗമായിരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സഭാകാര്യങ്ങളില്‍ പ്രാദേശിക സഭയുടെ മൂപ്പന്മാര്‍ക്ക് കീഴടങ്ങിയിരുന്നുകൊണ്ട് ദൈവത്തിന്റെ ഈ കല്പന അനുസരിക്കണം. മനസ്സോടെ ചെയ്യു കാര്യങ്ങള്‍ക്കു മാത്രമേ ദൈവസിധിയില്‍ മൂല്യമുള്ളു എന്നതിനാല്‍ ഞങ്ങള്‍ ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല.

വിശ്വാസികളുടെയും മൂപ്പന്മാരുടെയും ശിക്ഷണം: എല്ലാ കുടുംബങ്ങളിലും പിതാക്കന്മാര്‍ വേണ്ടി വന്നാല്‍ കുട്ടികളെ ശിക്ഷിക്കും. സി.എഫ്.സിയുമായി ബന്ധപ്പെട്ട സഭകളെല്ലാം, പാപത്തില്‍ തുടരുന്നവരെ (മത്താ. 18:1517ല്‍ പറഞ്ഞിരിക്കുന്നതുപ്രകാരം) ശിക്ഷണത്തില്‍ കൊണ്ടുവരുന്നതില്‍ വിശ്വസിക്കുന്നു 'അല്പം പുളിമാവു പിണ്ഡത്തെ മുഴുവന്‍ പുളിപ്പിക്കാതിരിക്കുതിനു' വേണ്ടിയാണിത് (1 കൊരി. 5: 6,7).

ഒരു സഭയിലെ മൂപ്പനെതിരെ രണ്ടോ മൂന്നോ വിശ്വാസികള്‍ ഒരു ആരോപണം കൊണ്ടുവാല്‍ മുതിര്‍ന്ന മൂപ്പന്മാര്‍ (ആ സഭയെ സംബന്ധിച്ച് അപ്പൊസ്തലികമായ അധികാരമുള്ളവരോ) ആ ആരോപണം സൂക്ഷ്മമായി അന്വേഷിക്കും. ഈ ആരോപണം ശരിയാണെന്നു കണ്ടാല്‍, അവര്‍ 1 തിമൊ. 5:19-21ലെ നിര്‍ദ്ദേശം പിന്തുടരും. ""രണ്ടു മൂന്നു സാക്ഷികള്‍ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുത്. പാപം ചെയ്യുവരെ ശേഷമുള്ളവര്‍ക്കും ഭയത്തിനായി എല്ലാവരും കേള്‍ക്കെ ശാസിക്ക. നീ പക്ഷമായി ഒും ചെയ്യരുത്…""

ആരോടും പക്ഷപാതം കാണിക്കാതെ വേണം ഈ അച്ചടക്ക നടപടി കൈക്കൊള്ളാന്‍. കുറ്റത്തിന് ആനുപാതികമായി വേണം മൂപ്പനെ ശിക്ഷിക്കാന്‍ സഭയെ മുഴുവന്‍ അതറിയിക്കണം (മുകളില്‍ പറഞ്ഞ വാക്യത്തിന്റെ അടിസ്ഥാനത്തില്‍). (ഇതിനൊരു ഉദാഹരണം വെളിപ്പാട് രണ്ട്, മൂന്ന് അധ്യായങ്ങളില്‍ നാം കാണുന്നു. പിന്മാറ്റത്തില്‍ പോയ അഞ്ചു മൂപ്പന്മാരെ ദൈവം ശാസിക്കുന്നത് എല്ലാ സഭകളെയും അറിയിക്കാന്‍ അവിടെ കര്‍ത്താവു യോഹാന്നന്‍ അപ്പൊസ്തലനോടു പറയുന്നുണ്ടല്ലോ).

ശിക്ഷണ നടപടിയുടെ ഭാഗമായി ആവശ്യമെന്നു വന്നാല്‍, നേരത്തെ ഒരു സഭയില്‍ മൂപ്പനെ ആക്കി വയ്ക്കാന്‍ ദൈവം അധികാരം കൊടുത്ത സഹോദരന്, അയാളെ മൂപ്പന്‍ സ്ഥാനത്തു നിന്നു നീക്കാനും അതേ അധികാരം പ്രയോഗിക്കാവുന്നതാണ്. അത്തരം ഒരു അപ്പൊസ്‌തോലികമായ അധികാരത്തിന്റെ അഭാവത്തില്‍ സഭയിലെ മറ്റു മൂപ്പന്മാര്‍ക്ക് ഇതേ ശിക്ഷണ നടപടി സ്വീകരിക്കാം.

എന്നാല്‍, എല്ലാ ശിക്ഷണ നടപടിയും സ്‌നേഹത്തിന്റെ ആത്മാവില്‍ (ഒരു പിതാവിനെപ്പോലെ) ആത്യന്തികമായി ആ വിശ്വാസിയെ (മൂപ്പനെ) കര്‍ത്താവിലേക്കും സഭയിലേക്കും യഥാസ്ഥാനപ്പെടുത്താം (2 കൊരി. 2:611) എന്ന പ്രത്യാശയോടെ വേണം കൈക്കൊള്ളാന്‍.

മറ്റു പല സഭകളിലും പോപ്പിനോ ബിഷപ്പുമാര്‍ക്കോ അച്ചന്മാര്‍ക്കോ പാസ്റ്റര്‍മാര്‍ക്കോ കീഴ്‌പ്പെട്ടിരിക്കുവാന്‍ ആളുകള്‍ നിര്‍ബ്ബന്ധിതരാണ്. സി.എഫ്.സിയില്‍ ആരുടെയുംമേല്‍ അധികാരം നാം അടിച്ചേല്‍പിക്കുന്നില്ല. ഇവിടെ നാം ആര്‍ക്കു കീഴ്‌പ്പെട്ടിരിക്കണമെന്നുള്ളത് സ്വയം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നാം വ്യക്തികള്‍ക്കു നല്‍കിയിരിക്കുന്നു. പ്രായോഗികജ്ഞാനവും സംരക്ഷണവും ആ വിധേയത്വത്തിലൂടെ അവര്‍ക്കു ലഭിക്കണം. ഒരു മൂപ്പനില്‍ ആളുകള്‍ക്കു വിശ്വാസം ഉണ്ടാകുന്നത് ആ വ്യക്തിയേയും കുടുംബജീവിതത്തെയും ദീര്‍ഘകാലം നിരീക്ഷിക്കുമ്പോള്‍ ആയിരിക്കും. സ്വന്തം ജീവിതത്തിലും കുടുംബത്തെ പരിപാലിക്കുന്നതിലും ശുശ്രൂഷയിലും ഒക്കെ ആ വ്യക്തിക്കുള്ള പക്വതയും ജ്ഞാനവും ദൈവം ആ ശുശ്രൂഷയ്ക്കു നല്‍കുന്ന സാക്ഷ്യവും ആയിരിക്കും അതിന്റെ അടിസ്ഥാനം.

അപ്പൊസ്തല പ്രവൃത്തികളില്‍ പുതിയ വിശ്വാസികള്‍ പ്രാദേശിക സഭയോടു ചേര്‍ക്കപ്പെടുന്നതായി നാം കാണുന്നു. അപ്പൊസ്തലന്മാര്‍ ഓരോ സഭകള്‍ക്കും മൂപ്പന്മാരെ (ബഹുവചനം) നിയമിക്കുന്നതായി നാം വായിക്കുന്നു (തീത്തോ. 1 :5). ഓരോ സഭയ്ക്കു കുറഞ്ഞത് രണ്ടു മൂപ്പന്മാരെങ്കിലും ശുശ്രൂഷയിലെ സന്തുലിതാവസ്ഥയെ കരുതി ഉണ്ടായിരിക്കണം. ഈ മൂപ്പന്മാരെ പിതാക്കന്മാരെപ്പോലെ ഇടയശുശ്രൂഷ നിര്‍വ്വഹിച്ചുകൊണ്ട് വിശ്വാസികളെ ആത്മീയ പക്വതയിലേക്ക് നടത്തേണ്ടതുണ്ട്. അതേസമയംതന്നെ മൂപ്പന്മാര്‍ അപ്പൊസ്തലന്മാരാലോ അപ്പൊസ്തലന്മാരുടെ അഭാവത്തില്‍ കൂടുതല്‍ പക്വതയുള്ള ഇതര മൂപ്പന്മാരാലോ നയിക്കപ്പെടേണ്ടതായിട്ടുണ്ട്. സി.എഫ്.സിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സഭകളുടെ ഉള്‍പ്പെടെ ഏല്ലാ സി.എഫ്.സി സഭകളിലും ഈ പുതിയ ഉടമ്പടി മാതൃകയാണ് നാം പ്രായോഗികമാക്കിയിട്ടുള്ളത്.

പ്രാദേശിക സഭകള്‍ തമ്മിലുള്ള കൂട്ടായ്മ

സി.എഫ്.സി. സഭകള്‍ ഒരു സമുദായമല്ല. ഒരേ ദര്‍ശനമുള്ള സഭകളുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ക്ക് ഒരു ആസ്ഥാനമില്ല. കേന്ദ്രീകൃതഭരണമോ ഭരണസംവിധാനമോ തെരഞ്ഞെടുപ്പോ ഇല്ല. സൂപ്രണ്ടോ പ്രസിഡണ്ടോ ഇല്ല. സഭാ സ്വത്തുക്കള്‍ കൈയാളുന്ന ഒരു കേന്ദ്രഭരണ സംവിധാനമില്ല. ഓരോ സഭയും കര്‍ത്താവിന്റെ അധികാരത്തിന്‍ കീഴില്‍ സ്വതന്ത്രമാണ്. അതുകൊണ്ടു തന്നെ ഓരോ മൂപ്പനും ആത്യന്തികമായി കര്‍ത്താവിനോടു ഉത്തരവാദിത്വമുള്ളവനാണ്. ഇതാണു വെളിപ്പാട് 1:20ല്‍ നാം കാണുന്ന പുതിയനിയമ മാതൃക. ഓരോ നക്ഷത്രവും കര്‍ത്താവിന്റെ കരങ്ങളില്‍ തന്നെയാണ്. ചില സമുദായങ്ങളില്‍ ഉള്ളതുപോലെ ഒരു ബിഷപ്പിനു കീഴില്‍ ഒരുകൂട്ടം സഭകള്‍ അടങ്ങുന്ന ഒരു ഭദ്രാസനം ഞങ്ങള്‍ക്കില്ല. ഒരു പ്രാദേശിക മൂപ്പനും തന്റെ സ്വന്തം സഭ ഒഴികെ മറ്റൊരു സഭയുടെയും മേല്‍ അധികാരമില്ല. ഒരു മൂപ്പനോടും മറ്റൊരു മൂപ്പനു കീഴടങ്ങിയിരിക്കുവാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല.

പൗലൊസ് താന്‍ സ്ഥാപിച്ച സഭകളെ ഒരു സമുദായമാക്കി മാറ്റിയില്ല. ഞങ്ങള്‍ സ്ഥാപിച്ച സി.എഫ്.സി. സഭകളും ഒരു സമുദായമല്ല. ഞങ്ങളോടു ചേര്‍ു നില്‍ക്കു സഭകളെയും അപ്രകാരം ഞങ്ങള്‍ പരിഗണിക്കുില്ല. എല്ലാ സഭകളും കര്‍ത്താവിന്റേതാണ്. അവ അവയുടെ പ്രാദേശിക മൂപ്പന്മാരാല്‍ മാത്രം നയിക്കപ്പെടുന്നവയാണ്. തികച്ചും സ്വതന്ത്രമാണ്. ആ മൂപ്പന്മാരെ ആരും നിയന്ത്രിക്കുന്നില്ല. എന്താണു ചെയ്യുതെന്നു ചോദിക്കുകയോ എന്തു ചെയ്യണമെന്നോ ആജ്ഞാപിക്കുകയോ ചെയ്യുന്നില്ല. കര്‍ത്താവു മാത്രമായിരിക്കും അവരുടെ അധികാരി.

കൊരിന്തു സഭയില്‍ ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അവര്‍ പൗലൊസിനെ അക്കാര്യങ്ങള്‍ അറിയിച്ച് പരിഹാരം തേടിയതുപോലെ മൂപ്പന്മാര്‍ സഭയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ പക്വതയുള്ള മറ്റു മൂപ്പന്മാരുമായി പങ്കു വയ്ക്കുകയോ അപ്പൊസ്തലിക ശുശ്രൂഷയുള്ള സഹോദരന്മാരുമായി പങ്കുവയ്ക്കുകയോ ചെയ്യേണണ്ടതാണ്.

സി.എഫ്.സി. അനുബന്ധ സഭകള്‍ തമ്മിലുള്ള കൂട്ടായ്മ വര്‍ദ്ധിപ്പിച്ച് കര്‍ത്താവില്‍ ഒരു കുടുംബമായി പണിയപ്പെടുവാന്‍ നാം ആഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ് നാം കുടെക്കൂടെ സി.എഫ്.സി. അനുബന്ധ സഭകളുടെ കോണ്‍ഫ്രന്‍സുകള്‍ നടത്തുത്.

കുടുംബജീവിതത്തിന്റെ പ്രാധാന്യം

സി.എഫ്.സി.യില്‍ കുടംബത്തിന്റെ ദൈവഭക്തി വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. അതുകൊണ്ട് നാം ഭാര്യഭര്‍തൃ ബന്ധത്തെ ദൃഢമാക്കുവാന്‍ തക്കവണ്ണം പരസ്പര സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കുകയും കുഞ്ഞുങ്ങളെ ദൈവഭക്തിയില്‍ വളര്‍ത്തുകയും ചെയ്യുവാന്‍ ഉത്സാഹിപ്പിക്കുന്ന മീറ്റിംഗുകള്‍ കൂടെക്കൂടെ നടത്തുന്നു.

ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കു സഹായികളായിരിക്കുവാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരാണ്. കുടുംബം പണിയുന്നതിലും സഭയുടെ ശുശ്രൂഷയിലും സഹോദരന്മാര്‍ക്കു തങ്ങളുടെ ഭാര്യമാര്‍ നല്‍കുന്ന വലിയ സഹായത്തെ സി.എഫ്.സിയില്‍ നാം അധികം വിലമതിക്കുന്നു. ഭാര്യമാര്‍ക്കു മുന്‍പില്‍ ഇടയന്മാരെപ്പോലെ വഴികാട്ടികളായി അവര്‍ക്കു മാതൃകകളായി നടക്കുവാന്‍ സി.എഫ്.സിയില്‍ ഞങ്ങള്‍ ഭര്‍ത്താക്കന്മാരെ പഠിപ്പിക്കുന്നു.

ദൈവത്തിന്റെ പുത്രിമാരും ഇന്നു പ്രവചിക്കേണ്ടതാകയാല്‍ സി.എഫ്.സിയിലെ എല്ലാ സഹോദരിമാരെയും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടവരായി പ്രവചന വരം പ്രാപിക്കുവാന്‍ ഞങ്ങള്‍ ഉത്സാഹിപ്പിക്കുന്നു (അപ്പൊ. പ്രവ. 2:17, എഫെ. 5:19, 1 കൊരി. 14:1). അതിന്റെ അര്‍ത്ഥം 1 കൊരി. 14:3ല്‍ കാണുംപോലെ മറ്റുള്ളവര്‍ക്കു പ്രബോധനത്തിനും ആശ്വാസത്തിനുമായി സംസാരിക്കുക എതാണ്. ഒന്നാമതായി സ്വന്ത കുടുംബത്തില്‍ ഭര്‍ത്താവിനെയും മക്കളെയും ആശ്വസിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്ക. തുടര്‍ന്നു മറ്റു സഹോദരിമാരെയും.

സി.എഫ്.സിയുടെ ഭാവിനേതൃത്വം

സി.എഫ്.സിയിലുള്ള എല്ലാ യുവജനങ്ങളെയും പൂര്‍ണ്ണ ഹൃദയത്തോടെയുള്ള ഒരു സമര്‍പ്പണ ജീവിതത്തിനായി ഞങ്ങള്‍ ഉത്സാഹിപ്പിക്കാറുണ്ട്. കാരണം വരുംനാളുകളില്‍ അവരില്‍ ചിലര്‍ക്കെങ്കിലും സഭകളുടെ നേതൃത്വം ഭരമേല്‍പ്പിക്കുവാന്‍ തക്കവണ്ണം കര്‍ത്താവു കൃപ നല്‍കിയേക്കാം.

മനുഷ്യചരിത്രത്തോളം പഴക്കമുള്ള ഒന്നാണ് അസൂയ. അതു വലിയ ഒരു പ്രശ്‌നമാണ്. കായീന് ഹാബേലിനോടും ശൗലിന് ദാവീദിനോടും അസൂയ ഉണ്ടായിരുന്നു. ഇളംതലമുറയെ ഉയര്‍ന്നുവരാതെ അടിച്ചമര്‍ത്തുന്ന മുതിര്‍ന്ന സഹോദരന്മാരുടെ ഉദാഹരണങ്ങള്‍ െ്രെകസ്തവ ചരിത്രത്തില്‍ ഒട്ടേറെയാണ്. എന്നാല്‍ സി.എഫ്.സിയില്‍ നേതൃത്വപാടവവും ദൈവഭക്തിയുമുള്ള യുവസഹോദരന്മാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യണമെന്ന്് സി.എഫ്.സി. മൂപ്പന്മാരോട് ഞങ്ങള്‍ പറയാറുണ്ട്.

ദൈവത്തിന്റെ വേലയില്‍ വിരമിക്കല്‍ എന്നൊന്നില്ല. അതുകൊണ്ടുതന്നെ സി.എഫ്.സിയില്‍ മൂപ്പന്മാര്‍ വിരമിക്കുന്നില്ല. പിതാക്കന്മാര്‍ മക്കളെ വളര്‍ത്തി പ്രാപ്തരാക്കി അവര്‍ സ്വയം തങ്ങളുടെ ജീവിതം നയിക്കുവാന്‍ അനുവദിച്ചുകൊണ്ട് പിന്‍വലിയുന്നതുപോലെയാണ് സി.എഫി.സിയിലെ മുതിര്‍ന്ന നേതൃത്വവും. അത്തരം താഴ്മയും ദൈവഭക്തിയും പിതൃഹൃദയവുമുള്ള മൂപ്പന്മാര്‍ എല്ലാ കാലത്തും ബഹുമാനിക്കപ്പെടുകയും ഇളംതലമുറ അവരുടെ ഉപദേശങ്ങള്‍ തേടുകയും ചെയ്യും.

""സഹോദരന്മാര്‍ ഒത്തൊരുമിച്ച് വസിക്കുത് എത്ര ശുഭവും എത്ര മനോഹരവുമാണ്. അവിടെയാണ് കര്‍ത്താവു നിത്യജീവന്റെ അനുഗ്രഹങ്ങള്‍ നല്‍കിയിരിക്കുന്നത്"" (സങ്കീ. 133:1,3).

""കര്‍ത്താവില്‍ നിന്നും ലഭിച്ച പ്രത്യേക ശുശ്രൂഷ ശ്രദ്ധിച്ചുനോക്കി അതിനെ നിവൃത്തിച്ചു എന്ന് ഉറപ്പു വരുത്തുക"" (കൊലൊ. 4:17)