ലേഖകൻ :   സാക് പുന്നൻ
WFTW Body: 

തീത്തൊസിനെ പോലെയുള്ള പൗലൊസിൻ്റെ അടുത്ത പ്രവർത്തകർ യഹൂദരല്ലായിരുന്നു. പൗലൊസ് തന്നെ ഉറച്ച നിലപാടുള്ള ഒരു യഹൂദനായിരുന്നു , പരീശന്മാരിൽ പരീശനായിരുന്നു. എന്നാൽ തൻ്റെ യാത്രകളിൽ സ്ഥിരമായി ഉണ്ടായിരുന്ന കൂട്ടാളി ലൂക്കോസ് എന്നു പേരുള്ള ഒരു ഗ്രീക്ക് ഡോക്ടർ ആയിരുന്നു.. അദ്ദേഹമാണ് ലൂക്കോസിൻ്റെ സുവിശേഷവും അപ്പൊസ്തലന്മാരുടെ പ്രവൃത്തികളും എഴുതിയത് . അദ്ദേഹം വളരെ അടുത്തു പ്രവർത്തിച്ച മറ്റൊരു വ്യക്തി തിമൊഥെയൊസ് ആയിരുന്നു. അവൻ്റെ പിതാവ് ഒരു ഗ്രീക്ക്കാരൻ (യവനൻ) ആയിരുന്നതിനാൽ അവൻ ഒരു അർദ്ധ യവനൻ ആയിരുന്നു. അതു കൊണ്ട് വ്യത്യസ്തങ്ങളായ സമൂഹങ്ങളിൽ നിന്നു വന്ന് ഒരുമിച്ചു പ്രവർത്തിക്കുന്ന ഈ നാല് ആളുകൾ - പൗലൊസ് , തീത്തൊസ് , തിമൊഥെയൊസ് , ലൂക്കോസ് എന്നിവർ - വ്യത്യസ്ത ദേശീയതയുള്ളവർക്ക് ഒന്നായി പ്രവർത്തിക്കാൻ കഴിയും എന്നതിൻ്റെ പുതിയ ഉടമ്പടി സുവിശേഷത്തിലെ ജീവിക്കുന്ന തെളിവ് ആണ് .

നിങ്ങളുടെ സ്വന്തം സംസ്കാരവും ദേശീയതയും ഉള്ളവരോട് ചേർന്നു മാത്രമെ നിങ്ങൾക്കു പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എങ്കിൽ , നിങ്ങളുടെ ക്രിസ്തീയതയ്ക്ക് എന്തോ കുഴപ്പം ഉണ്ട് . നിങ്ങൾ ഒരു മലയാളിയും നിങ്ങൾക്ക് മലയാളിയുടെ കൂടെ മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നും ആണെങ്കിൽ നിങ്ങൾക്കു സുവിശേഷം എന്താണെന്നു മനസ്സിലായിട്ടില്ല . സുവിശേഷം പൗലൊസിനെ വ്യത്യസ്ത ഭാഷയും വ്യത്യസ്ത ദേശീയതയും ഉള്ളവരുടെ കൂടെ പ്രവർത്തിക്കുമാറാക്കി. ഏതു ദേശക്കാരോടും അല്ലെങ്കിൽ ഏതു സ്വഭാവഗുണവിശേഷങ്ങളുള്ളവരോടും ചേർന്നു പ്രവർത്തിക്കുവാൻ നാം മനസ്സുള്ളവരായിരിക്കണം - അവർ യേശുവിൻ്റെ ശിഷ്യന്മാരാണെങ്കിൽ - അവർ ചൈനക്കാരോ, ആഫ്രിക്കക്കാരോ , റഷ്യക്കാരോ , തെക്കെ അമേരിക്കക്കാരോ, അല്ലെങ്കിൽ വടക്കെ അമേരിക്കക്കാരോ , അവർ അന്തർമുഖ രോ അല്ലെങ്കിൽ ബഹിർമുഖരോ ആണെങ്കിലും. പ്രകൃതി ഗുണങ്ങളും ദേശീയതയും എല്ലാം വ്യത്യസ്തമായിരിക്കാം , അപ്പോഴും അവർക്ക് അടുത്ത പ്രവർത്തകരായിരിക്കാൻ കഴിയും. നന്മുടെ സ്വന്തം ദേശീയതയും സ്വഭാവ ഗുണ വിശേഷങ്ങളും ഉള്ളവരുടെ കൂടെ പ്രവർത്തിക്കുന്നതു മാത്രമേ സുഖപ്രദമാകുകയുള്ളൂ എന്ന സങ്കുചിതവും , സാമൂഹികവുമായി ഇടുങ്ങിയ വിധത്തിൽ ചിന്തിക്കുന്നതിൽ നിന്നു നാം പുറത്തു വന്നിട്ട് , ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള എല്ലാവരുടെയും കൂടെ പ്രവർത്തിക്കുവാൻ നാം പഠിക്കണം.

ചില ദേശങ്ങൾക്കും സമുദായങ്ങൾക്കും വിചിത്രമായ ചില പ്രത്യേക ലക്ഷണങ്ങൾ ഉണ്ട്. എന്നാൽ അവർ ക്രിസ്തുവിലേക്കു വരുമ്പോൾ ഈ പ്രത്യേക ലക്ഷണങ്ങളിൽ നിന്ന് അവർക്ക് വിടുവിക്കപ്പെടുവാൻ കഴിയും. തീത്തൊസ് ക്രേത്തയിൽ ആയിരുന്നപ്പോൾ , പൗലൊസ് തീത്തൊസിനോടു പറഞ്ഞത് , " ക്രേത്തർ സർവ്വദാ അസത്യവാദികളും മടിയന്മാരായ പെരുവയറന്മാരുമാണ് " എന്ന് ക്രേത്തയിലെ ഒരു വിദ്വാൻ പറഞ്ഞിട്ടുണ്ട് (1:12) എന്നാണ്. അതു ശരിയായിരുന്നിരിക്കാം. എന്നാൽ അങ്ങനെയുള്ള ഒരു ക്രേത്തൻ ക്രിസ്തുവിലേക്കു വന്ന് പരിശുദ്ധാത്മാവിനാൽ നിറയപ്പെടുമ്പോൾ , അവൻ ഒരു ഭോഷ്കു പറയുന്നവനോ ദുഷ്ടനോ ആയിരിക്കുകയില്ല , അവൻ ഒരു മൃഗത്തെപ്പോലെ പെരുമാറുകയില്ല , അവൻ ഒരു മടിയൻ ആയിരിക്കുകയില്ല , അവൻ ഒരു പെരുവയറനും ആയിരിക്കുകയില്ല. അതു കൊണ്ട് നാം ഒരിക്കലും ഒരു വ്യക്തിയെ അയാളുടെ ദേശീയതയുടെ പേരിലോ , സമുദായത്തിൻ്റെ പേരിലോ വിധിക്കരുത് . ഏതെങ്കിലും ക്രിസ്ത്യാനിയെ അവൻ്റെ സമുദായത്തിൻ്റെ പേരിൽ വിധിച്ചാൽ , നാം ആത്മീയമായി ദാരിദ്ര്യത്തിൽ നിലനിൽക്കും.

വ്യത്യസ്ത രാഷ്ട്രങ്ങളിലും സമുദായങ്ങളിലും ഉള്ള ആളുകളോടുള്ള കൂട്ടായ്മയിലൂടെ , ദൈവം എന്നെ ആത്മീയമായി വലിയ സമ്പന്നനാക്കിയിരിക്കുന്നു - ചൈനക്കാർ , ആഫ്രിക്കക്കാർ , വിവിധ വർഗ്ഗങ്ങളിലുള്ള ഇന്ത്യക്കാർ , യൂറോപ്യർ , അമേരിക്കക്കാർ തുടങ്ങിയവർ . എല്ലാ സമൂഹങ്ങളിൽ നിന്നും രാഷ്ട്രങ്ങളിൽ നിന്നുമുള്ള ദൈവ ജനത്തോട് എൻ്റെ ഹൃദയം എപ്പോഴും തുറന്നിരിക്കുന്നു - കാരണം ദൈവഭക്തി ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിൽ അല്ല കാണപ്പെടുന്നത് എന്ന് എനിക്കറിയാം. ചില സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ വളരെ ധാർഷ്ട്യമുള്ളവരാണ് എന്നു ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ആ രാജ്യങ്ങളിൽ നിന്നുള്ള യഥാർത്ഥ വിശ്വാസികൾ വിനയമുള്ളവരാണ് . അതുപോലെ ക്രേത്തർ ഭോഷ്ക്കു പറയുന്നവരായിരിക്കാം , എന്നാൽ ക്രേത്തയിലുള്ള ക്രിസ്ത്യാനികൾ ഭോഷ്ക്കു പറയുന്നവരല്ല . ചില സമൂഹങ്ങളിലുള്ളവർ വളരെ മോശം കുടുംബ മൂല്യങ്ങളുള്ളവരാണ് . എന്നാൽ ആ സമുദായങ്ങളിൽ നിന്നുള്ള ക്രിസ്ത്യാനികൾ മറ്റുള്ളവരെപോലെ ആയിരിക്കണമെന്നില്ല . അതുകൊണ്ട് നാം ഒരു ക്രിസ്ത്യാനിയെ അവൻ വരുന്ന സമൂഹത്തിൻ്റെ പേരിൽ വിധിക്കരുത് . അവൻ ഒരു പുതിയ സൃഷ്ടിയാണ്. അതുകൊണ്ടാണ് മറ്റു രാഷ്ട്രങ്ങളിൽ നിന്നുള്ള ഏറ്റവും അടുത്ത ചില സഹപ്രവർത്തകർ തനിക്കുണ്ടായിരിക്കുന്നതിൽ പൗലൊസിനു പ്രശ്നമൊന്നും ഇല്ലാതിരുന്നത്.

നിങ്ങളിൽ നിന്നു വ്യത്യസ്തരായി ക്രിസ്തുവിൻ്റെ ശരീരത്തിലുള്ളവരുമായി പ്രവർത്തിക്കുവാൻ നിങ്ങൾക്കു മനസ്സില്ലെങ്കിൽ , നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ മുഴുവൻ ഉദ്ദേശ്യങ്ങളും നിറവേറ്റാൻ നിങ്ങൾക്കു കഴിയില്ല. അപ്പോൾ നിങ്ങളുടെ സഹപ്രവർത്തകർ ആരായിരിക്കണമെന്ന് ദൈവം കാണിച്ചു തരികയില്ല - കാരണം അവിടുത്തെ ആലോചനയിൽ , നിങ്ങൾ , മറ്റൊരു രാഷ്ട്രത്തിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യയുടെ മറ്റൊരു ഭാഗത്തു നിന്നോ ഉള്ള ചിലരുമായി പ്രവർത്തിക്കണമെന്നായിരിക്കാം അവിടുന്നാഗ്രഹിക്കുന്നത് എന്നാൽ അവിടുത്തെ ആലോചന സ്വീകരിക്കുവാൻ നിങ്ങൾക്കു സമ്മതമല്ല എന്ന് അവിടുന്നു കാണുന്നു.

യാതൊരു തരത്തിലുള്ള വ്യത്യാസവും കൂടാതെ , ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള മറ്റുള്ളവരുമായി ചേർന്നു പ്രവർത്തിക്കുവാൻ നമുക്കു കഴിയുന്നതിനു മുമ്പ് തകർക്കപ്പെടേണ്ട അനേകം തെറ്റായ മനോഭാവങ്ങൾ തമ്മിലുണ്ട്. നമ്മെ പോലെ തന്നെയുള്ള ആളുകളുമായി മാത്രം പ്രവർത്തിക്കാനുള്ള ഒരു താൽപര്യം നമുക്കുണ്ടെങ്കിൽ , ദൈവം നമുക്ക് വഴി കാട്ടുകയില്ല . നാം തന്നെ നമ്മുടെ സഹപ്രവർത്തകരെ തിരഞ്ഞെടുത്തിട്ട് കർത്താവു നമ്മെ അവരുടെ അടുക്കലേക്കു നയിച്ചു എന്നു നാം പറയും - എന്നാൽ അതു സത്യമായിരിക്കുകയില്ല. നമ്മുടെ ജഡിക താൽപര്യങ്ങളായിരിക്കാം നമ്മെ നയിച്ചത്. അവർ നമ്മുടെ അതേ ബൗദ്ധിക നിലവാരമോ , അതേ സമുദായമോ , അല്ലെങ്കിൽ നമ്മുടെ അതേ പ്രകൃതി ഗുണമോ , ഉള്ളവരായതുകൊണ്ടാണ് നാം അവരെ തിരഞ്ഞെടുത്തത്. വിവാഹത്തിൻ്റെ കാര്യത്തിൽ ആ വിധത്തിലുള്ള ഒന്നിച്ചു ചേരൽ ശരിയാണ്. എന്നാൽ ദൈവത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ , നമ്മുടെ സഹപ്രവർത്തകരായി ദൈവം തിരഞ്ഞെടുക്കുന്ന ആരോടും നാം തുറന്ന മനസ്സുള്ളവരായിരിക്കണം.