WFTW Body: 

ആമോസിന്‍റെ പുസ്തകത്തില്‍ ഒരിക്കലും ഇടം ലഭിച്ചിട്ടില്ലാത്ത രണ്ടു പദപ്രയോഗങ്ങളാണ് 'യിസ്രായേലിന്‍റെ ദൈവം', 'യിസ്രായേലിന്‍റെ പരിശുദ്ധന്‍' എന്നിവ. ഇതിന്‍റെ കാരണം ആമോസ് ദൈവത്തെ സകല ദേശങ്ങളുടെയും ദൈവമായിട്ടാണ് കണ്ടത്, യിസ്രായേലിന്‍റെ മാത്രം ദൈവമായിട്ടല്ല. അദ്ദേഹം കര്‍ത്താവിന്‍റെ തന്നെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ടുപറയുന്നു, " യിസ്രായേല്‍മക്കളെ, നിങ്ങള്‍ എനിക്കു കുശിനെക്കാള്‍ (എത്യോപ്യക്കാര്‍) പ്രാധാന്യമുളളവരാണെന്നു നിങ്ങള്‍ കരുതുന്നുവോ? ഞാന്‍ നിങ്ങളെ മിസ്രയിമില്‍ (ഈജിപ്ത്) നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നു. അതു ശരിയാണ്. എന്നാല്‍ അത്രയും തന്നെ ഞാന്‍ മറ്റു ദേശങ്ങളോടും ചെയ്തില്ലയോ? ഞാന്‍ ഫെലിസ്ത്യരെ കഫ്തോരില്‍ നിന്നും, അരാമ്യരെ അതായത് സിറിയക്കാരെ കീറില്‍ നിന്നും കൊണ്ടുവന്നില്ലയോ? ഞാന്‍ നിങ്ങളെ ഈജിപ്തില്‍ നിന്നു പുറത്തു കൊണ്ടുവന്നു. നിങ്ങളും അവരും തമ്മിലുളള വ്യത്യാസം എന്താണ്? (ആമോസ് 9:7).

സകല രാജ്യങ്ങളിലുമുളള എല്ലാ ആളുകളെയും ഉള്‍പ്പെടുത്തിയിട്ടുളള "പുതിയ ഉടമ്പടിയുടെ" ദര്‍ശനമുളള ഒരു പ്രവാചകനായിരുന്നു ആമോസ്. ദൈവം ജാതികളെയും യഹൂദന്മാരോടു കൂടെ ഒരുമിച്ചു ചേര്‍ത്ത് അവരെ എല്ലാവരെയും ഒരു ശരീരമാക്കി തീര്‍ക്കും എന്ന് അദ്ദേഹം വിശ്വസിച്ചു. ആമോസ് യിസ്രായേല്യരുടെ നിന്ദ്യമായ സങ്കുചിത മനസ്ഥിതിക്കു മീതെ ഉയര്‍ന്നു. ലോകമെമ്പാടുമുളള മനു ഷ്യര്‍ക്കു വേണ്ടി അദ്ദേഹത്തിന് ഒരു വിശാല ഹൃദയമുണ്ടായിരുന്നു. " ദൈവം അംഗീകരിച്ചിട്ടുളള ഏകജനം ഞങ്ങള്‍ മാത്രമാണ്" എന്നു കരുതുന്ന മറ്റു യിസ്രായേ ല്യരെപ്പോലെ മറ്റുളളവരെ ബഹിഷ്കരിക്കുന്ന ഒരാള്‍ അല്ലായിരുന്നു അദ്ദേഹം.

ഈ ഭൂമിയില്‍ അവിടുത്തെ ജനമായിരിക്കുവാന്‍ ദൈവം തങ്ങളെ മാത്രമെ തിരഞ്ഞെടുത്തിട്ടുളള എന്നു ചിന്തിക്കുന്ന അനേകം ക്രിസ്തീയ കൂട്ടങ്ങള്‍ ഇന്നും ഉണ്ട്!! വാസ്തവത്തില്‍, ഒരു കള്‍ട്ടിനെ തിരിച്ചറിയുന്നതിനുളള അടയാളങ്ങളില്‍ ഒന്നാണ് ഈ നിലപാട്. അതുപോലെയുളള ആളുകള്‍ ആ നാളുകളില്‍ യിസ്രായേലിലും ഉണ്ടായിരുരന്നു. എന്നാല്‍ ആമോസ് അങ്ങനെ ആയിരുന്നില്ല- അദ്ദേഹത്തിന് ഒരു വിശാല ഹൃദയം ഉണ്ടായിരുന്നു.

ഒരു യഥാര്‍ത്ഥ ദൈവദാസന്‍ എല്ലാ കൂട്ടങ്ങളിലും സഭകളിലുമുളള ദൈവജനത്തെ അംഗീകരിക്കുവാന്‍ തക്ക ഒരു വിശാല ഹൃദയമുളളവനായിരിക്കും. ഏതെങ്കിലും ഒരു സഭാവിഭാഗത്തില്‍ കാണപ്പെടുന്ന ഒരു വ്യവസ്ഥയല്ല ബാലിലോണ്‍. അതു നിങ്ങളുടെ ഹൃദയത്തിനുളളില്‍ കണ്ടെത്തപ്പെടാന്‍ കഴിയുന്ന ഒരു ലോക വ്യവസ്ഥയാണ്. ആളുകള്‍ക്ക് ലോകത്തിലെ ഏറ്റവും നല്ല സഭയില്‍ ഇരിക്കുമ്പോള്‍ തന്നെ ബാബിലോണിന്‍റെ ഒരു ഭാഗമായിതീരുവാന്‍ കഴിയും. കാരണം ബാബിലോണ്‍ അവരുടെ ആത്മാവിലുണ്ടായിരിക്കുവാന്‍ കഴിയും. ഒരു സമുദായ വ്യവസ്ഥയില്‍ നിന്നു വെളിയില്‍ വന്നതു കൊണ്ട് തങ്ങള്‍ ബാബിലോണില്‍ നിന്നു സ്വതന്ത്രരായി എന്ന് അവര്‍ ചിന്തിച്ചേക്കാം. എന്നാല്‍ സത്യം അതല്ല. ഉദാഹരണത്തിന്, നിങ്ങള്‍ പണത്തെ സ്നേഹിക്കുന്നു എങ്കില്‍, ലോകത്തിലുളള ഏതു സഭയില്‍ നിങ്ങള്‍ ആയിരുന്നാലും, നിങ്ങള്‍ ബാബിലോണിന്‍റെ ഒരു ഭാഗമാണ്. നിങ്ങള്‍ ജഡത്തിന്‍റെ മോഹങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നു എങ്കില്‍, നിങ്ങള്‍ ഒരു വ്യഭിചാരിണി ആണ്. നിങ്ങളുടെ നിര്‍മ്മലമായ ഉപദേശത്തില്‍ പ്രശംസിച്ചുകൊണ്ട് നിങ്ങള്‍ക്കിങ്ങനെ പറയാന്‍ കഴിയും, ഞങ്ങള്‍ മറിയയെ ആരാധിക്കുന്നില്ല, ഞങ്ങള്‍ ശിശുസ്നാനം അനുഷ്ഠിക്കുന്നില്ല---". നല്ലത്. എന്നാല്‍ നിങ്ങള്‍ പണത്തെ ആരാധിക്കുകയും നിങ്ങളുടെ മോഹങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്താല്‍ ആ പറഞ്ഞ മറ്റുളളവരെക്കാള്‍ നിങ്ങള്‍ മോശമായിരിക്കും. അവരുടേത് തലയുടെ പ്രശ്നമാണ് ( ഉപദേശ സംബന്ധമായത്) അതേ സമയം നിങ്ങളുടേത് കൂടുതല്‍ ഗൗരവമുളള ഹൃദയ-പ്രശ്നമാണ് ( ജീവനുമായി ബന്ധപ്പെട്ടത്).

തങ്ങളുടെ ചെറിയ കൂട്ടത്തിനുവേണ്ടി മാത്രമെ ദൈവം കരുതുന്നുളളൂ എന്നു ചിന്തിക്കുന്ന മറ്റുളളവരെ തളളിക്കളയുന്ന ഒരു നിലപാട് ഇന്നു ക്രിസ്തീയഗോളത്തില്‍ ധാരാളമുണ്ട്!! ഏതൊരു സഭാവിഭാഗത്തെക്കാളും വലിയതാണ് ക്രിസ്തുവിന്‍റെ ശരീരം. ഇന്നത്തെ ഏതെങ്കിലും ഒരു സഭാവിഭാഗത്തില്‍ മാത്രമല്ല ദൈവജനം കാണപ്പെടുന്നത്. ഓരോ സഭാവിഭാഗത്തിലും ദൈവത്തിനു അവിടുത്തെ ജനമുണ്ട്. വ്യത്യസ്ത ഉപദേശങ്ങള്‍ ഉളള വീണ്ടും ജനിച്ച ആളുകള്‍ അനേകം സഭകളിലുണ്ട്. മിക്ക സഭകളുടെയും ഉപദേശങ്ങളോടു ഞാന്‍ യോജിക്കുന്നില്ല, എന്നാല്‍ അവിടെ ദൈവത്തിനു തന്‍റെ മക്കളില്‍ ചിലര്‍ ഉണ്ടെന്നകാര്യം നിഷേധിക്കുവാന്‍ എനിക്കു കഴിയുന്നില്ല. അതുപോലെതന്നെ, സുവിശേഷവിഹിത സഭകളില്‍, രക്ഷിക്കപ്പെടാത്തവര്‍ രജിസ്റ്ററില്‍ പേരുളള അംഗങ്ങളായി ഇരിക്കുന്നുണ്ട്, " വേര്‍പെട്ട" കൂടി വരവുകളില്‍ അവര്‍ അപ്പം നുറുക്കുകയും ചെയ്യുന്നു- പ്രത്യേകിച്ച് ആ സഭകളിലെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറകളിലുളളവര്‍. ഈ നാളുകളില്‍ ആമോസിന്‍റെ ദര്‍ശനത്തില്‍ നിന്നു ചില കാര്യങ്ങള്‍ നാം കാണേണ്ടതുണ്ട്. ദൈവം എല്ലാ ദേശങ്ങളിലും എല്ലാ സഭാവിഭാഗങ്ങളിലുമുളള വരെ ശിക്ഷിക്കുന്നു. അതുപോലെ അവിടുന്നു സകലദേശങ്ങളില്‍ നിന്നും സകലസഭാവിഭാഗങ്ങളിലുമുളളവരെ ഒരുമിച്ചു കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.

2. പ്രവാചക വചനത്തെ വിലമതിക്കുക

ആമോസ് 8: 11,12 വാക്യങ്ങളില്‍ അന്ത്യ നാളുകളെക്കുറിച്ചുളള ഈ പ്രവാചക വചനങ്ങള്‍ നാം വായിക്കുന്നു. " അന്ത്യനാളുകളില്‍ ഒരു ക്ഷാമം ഉണ്ടാകും - അപ്പത്തിന്‍റെ ക്ഷാമമല്ല എന്നാല്‍ യഹോവയുടെ വചനത്തിന്‍റെ ക്ഷാമം - അപ്പോള്‍ ആളുകള്‍ യഹോവയില്‍ നിന്നു ഒരു വചനത്തിനായി അന്വേഷിച്ചുകൊണ്ട് അവിടെയും ഇവിടെയും അലഞ്ഞു നടക്കും". ഇന്നു നാം ആ ക്ഷാമം കണ്ടുകൊണ്ടിരിക്കുന്നു. ദൈവവചനം സൂചിപ്പിക്കുന്നതു ബൈബിളിനെയാണ് - അതിനു ഒരു ക്ഷാമവും ഇല്ല. ബൈബിള്‍ സൊസൈറ്റി ഓരോ വര്‍ഷവും ലക്ഷക്കണക്കിനു ബൈബിളുകള്‍ വിതരണം ചെയ്യുന്നുണ്ട്. തന്നെയുമല്ല ഇപ്പോഴും ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പുസ്തകവും ബൈബിള്‍ തന്നെയാണ്. എന്നാല്‍ ഇവിടെ പറഞ്ഞിരിക്കുന്നതു "യഹോവയുടെ വചനത്തെക്കുറിച്ചാണ് - അതു സൂചിപ്പിക്കുന്നത് അതതു സമയത്തിന്‍റെ ആവശ്യത്തിനനുസരിച്ചു ദൈവത്തില്‍ നിന്നു പ്രവാചകന്മാരുടെ വായിലൂടെ വരുന്ന പ്രവാചക വചനത്തെയാണ്. അന്ത്യനാളുകളില്‍ " യഹോവയുടെ വചനം" വളരെ വിരളമായിരിക്കും. ജനങ്ങള്‍ ഒരു യഥാര്‍ത്ഥ പ്രവാചകനെ കേള്‍ക്കുവാന്‍ എല്ലായിടത്തും അലഞ്ഞു നടക്കും - എന്നാല്‍ അതു കണ്ടെത്തുന്നത് അവര്‍ക്കു എളുപ്പമായിരിക്കുകയില്ല. അതുകൊണ്ട്, കര്‍ത്താവില്‍ നിന്നു ഒരു പ്രവചനശബ്ദം കേള്‍ക്കുവാന്‍ നിങ്ങള്‍ക്കു അവസരം ലഭിക്കുമ്പോള്‍, അതു ശ്രദ്ധിക്കുകയും സൂക്ഷ്മതയോടെ അതു കേള്‍ക്കുകയും - അതു ഗൗരവമായി എടുക്കുകയും ചെയ്യുക.

3. മഹത്വകരമായ ഒരു വാഗ്ദത്തം

ആമോസ് 9:13 ല്‍ നാം ഇപ്രകാരം വായിക്കുന്നു. "ഉഴുന്നവന്‍ കൊയ്യുന്നവനെ പിന്‍തുടര്‍ന്നു മിറകടക്കുന്ന നാളുകള്‍ വരുന്നു"എന്ന് യഹോവയുടെ അരുളപ്പാട്. അതിന്‍റെ അര്‍ത്ഥം ഇതാണ്: നാം കഴിഞ്ഞ നാളുകളില്‍ ധാരാളം തിന്മകള്‍ വിതച്ചിട്ടുണ്ട്. നാം ക്ഷമിക്കപ്പെട്ടവരാണെങ്കിലും, നാം വിതച്ചിട്ടുളളത് ചെറിയ അളവില്‍ ഇപ്പോഴും കൊയ്യും. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ വിതയ്ക്കുന്ന പുതിയ കാര്യങ്ങള്‍ ( ഒരു പൂര്‍ണ്ണ ഹൃദയശിഷ്യനായതിനുശേഷം), നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ( നിങ്ങളുടെ കഴിഞ്ഞകാല ജീവിതം മൂലം) തുടച്ചു മാറ്റുന്ന സമയം വേഗം വരും. ഉദാഹരണത്തിന്, കഴിഞ്ഞ കാലങ്ങളില്‍ അശ്ലീല കഥകളും അസഭ്യചിത്രങ്ങളും നിങ്ങള്‍ വായിക്കുകയും കാണുകയും ചെയ്തിട്ടുളളതുകൊണ്ട് നിങ്ങളുടെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദുഷിച്ച ചിന്തകളും സ്വപ്നങ്ങളും ക്രമേണ ആത്മീയ കാര്യങ്ങളെക്കുറിച്ചുളള ചിന്തകളാലും സ്വപ്നങ്ങളാലും മാറ്റിവെയ്ക്കപ്പെടും, കാരണം ഇപ്പോള്‍ നിങ്ങളുടെ മനസ്സിനെ നിങ്ങള്‍ നിറച്ചിരിക്കുന്നതു ദൈവവചനം കൊണ്ടാണ്.അങ്ങനെ നിങ്ങളുടെ ജീവിതം ദൈവത്തിനു ഫലപ്രദമായിതീരും. അത് എത്ര മഹത്വകരമായ ഒരു വാഗ്ദത്തം ആണ്! ഹാലേലൂയ്യാ!