"യഹോവാ ഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു" (സദൃശ. 1:7).
ഇതാണ് ഒന്നാമത്തെ സദൃശവാക്യം. ഇത് ഒന്നാമത്തെ സദൃശവാക്യം ആണെന്ന കാര്യം വളരെ പ്രാധാന്യമുള്ളതാണ്. ജ്ഞാനത്തിന്റെ ആരംഭം എന്ന് അതു പറയുമ്പോൾ ഇത് അടിസ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്. പിന്നീട് സദൃശ. 9:10 ലും ഇപ്രകാരം പറയുന്നു. "യഹോവാ ഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു". ജ്ഞാനവും വിവേകവും യഥാർത്ഥമായി പരസ്പരം ബന്ധപ്പെട്ടതാണ്, കാരണം ജ്ഞാനം എന്നാൽ വേദ പുസ്തജ്ഞാനം എന്നല്ല അർത്ഥമാക്കുന്നത്. അത് അർത്ഥമാക്കുന്നത് ദൈവത്തിൻ്റെ ജ്ഞാനം എന്നാണ്. നാം അറിവിനെ കുറിച്ച് വായിക്കുമ്പോൾ, ബൈബിളിനെ കുറിച്ചുള്ള സിദ്ധാന്തപരമായ അറിവ് എന്നല്ല അർത്ഥമാക്കുന്നത്. കാരണം പിശാചിന് അതുണ്ട് എന്നാൽ അവന് യഹോവാ ഭയം ഇല്ല. അതുകൊണ്ട് സദൃശ. 1:7 പരാമർശിച്ചിരിക്കുന്നത് ബൈബിൾ ജ്ഞാനമല്ല എന്നത് സുവ്യക്തമാണ്. ഇവിടെ പറഞ്ഞിരിക്കുന്ന അറിവ് ദൈവത്തെ കുറിച്ചുള്ള അറിവാണ്! അത് ബൈബിൾ ജ്ഞാനത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്.
ബൈബിൾ ജ്ഞാനമുള്ള അനേകം ആളുകൾക്ക് ദൈവത്തെക്കുറിച്ച് ഒരറിവും ഇല്ല. യഹോവാ ഭയമാണ് ജ്ഞാനത്തിന്റെ ആരംഭം. "ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു" (യോഹ 17:3). ദൈവം എങ്ങനെയുള്ളവൻ ആണെന്ന് കൂടുതൽ കൂടുതൽ അറിയേണ്ടതിന്, പൗലൊസ് പറയുന്നത് തൻ്റെ ജീവിതത്തിൻ്റെ ഏറ്റവും വലിയ ആഗ്രഹം അതായിരുന്നു എന്നാണ്: "...അവിടുത്തെ അറിയേണ്ടതിന്..." (ഫിലി. 3:10). അതായത്, ദൈവത്തെ കൂടുതൽ, കൂടുതൽ, കൂടുതൽ, കൂടുതൽ അറിയേണ്ടതിന് അദ്ദേഹം ആഗ്രഹിച്ചു. ദൈവംഎങ്ങനെയുള്ളവനാണെന്ന്, ദൈവം ആളുകളെ എങ്ങനെ നോക്കുന്നു, സാഹചര്യങ്ങളെ എങ്ങനെ നോക്കുന്നു, കാര്യങ്ങളെ ദൈവം എങ്ങനെ നോക്കുന്നു എന്നീ കാര്യങ്ങൾ അധികമധികമായി അറിയുവാൻ - അതിനുശേഷം ആ ചിന്താമാർഗ്ഗത്തിലേക്ക് തൻ്റെ സ്വന്തം മനസ്സിനെ മാറ്റുവാൻ കഴിയേണ്ടതിനു പൗലൊസ് ആഗ്രഹിച്ചു. അതാണ് ഇവിടെ പറഞ്ഞിരിക്കുന്ന അറിവ്.
ഏറ്റവും ഒന്നാമത്തെ സദൃശവാക്യം നമ്മെ പഠിപ്പിക്കുന്നത് ദൈവത്തെ അറിയാനുള്ള ഒന്നാമത്തെ ചുവട് അവിടുത്തെ ഭയപ്പെടുന്നതാണ്, അവിടുത്തോട് ഒരു ഭയഭക്തി (ആദരവ്) ഉണ്ടാകുക എന്നതാണ്. പാപത്തെ വെറുക്കുകയും നീതിയെ സ്നേഹിക്കുകയും ചെയ്യുന്നത്, അതാണ് ദൈവത്തെ ഭയപ്പെടുക എന്നാൽ. അപ്പോൾ നമുക്കു ദൈവത്തെ കൂടുതൽ നന്നായി അറിയാൻ കഴിയും. അതുകൊണ്ട് നമുക്ക് എത്രമാത്രം ബുദ്ധിയുണ്ട് എന്നതല്ല ചോദ്യം, എന്നാൽ നമുക്ക് എത്രമാത്രം ദൈവഭയം ഉണ്ട് എന്നതാണ്, നാം എത്രമാത്രം ആത്മീയ ജ്ഞാനത്തിലും ആത്മീയ വിവേകത്തിലും വർദ്ധിച്ചു വന്നിട്ടുണ്ട് എന്ന കാര്യം തീരുമാനിക്കുന്നത്.
അതുകൊണ്ടാണ് അത് ആരംഭത്തിൽ തന്നെയുള്ളത് -അടിസ്ഥാനം എന്നോ മൂലക്കല്ല് എന്നോ നിങ്ങൾ ആഗ്രഹിക്കുന്നത് അതിനെ നിങ്ങൾക്കു വിളിക്കാം -യഹോവാ ഭയം. ഓട്ട മത്സരത്തിന്റെ സ്റ്റാർട്ടിംഗ് ലൈൻ അതാണ്. നിങ്ങൾ അവിടെ എത്താതെ വേറെ എങ്ങും എത്തുന്നില്ല. സകല ജ്ഞാനത്തിന്റെയും സാരം അതാണെന്ന് നമുക്ക് പറയാം. എല്ലാ അറിവിൻ്റെയും പ്രധാന ഭാഗം ദൈവഭയമാണ്,എനിക്കു ദൈവ ഭയം നഷ്ടപ്പെടുന്ന നാളിൽ,ദൈവത്തെക്കുറിച്ചുള്ള എന്തെങ്കിലും കൂടുതൽ അറിവോ വിവേകമോ ഒന്നും എനിക്ക് ലഭിക്കുവാൻ കഴിയുകയില്ല. വിവേകത്തിൽ വർദ്ധിച്ചു വരാനുള്ള മാർഗം യഹോവാ ഭയത്തിൽ വർദ്ധിച്ചു വരിക എന്നതാണ്.
ഒരു ഭോഷൻ ആരാണെന്ന കാര്യം കൂടെ ഈ വാക്യത്തിൽ നിന്നും നാം മനസ്സിലാക്കുന്നു. വേദ പുസ്തകം ഒരു ഭോഷനെ കുറിച്ചു പറയുമ്പോൾ, അത് ഗണിതശാസ്ത്രത്തിൽ 15% വും ശാസ്ത്രത്തിൽ 10% വും മാർക്ക് കിട്ടിയ ഒരാളിനെ കുറിച്ചല്ല പറയുന്നത്. ആ മാർക്കുകൾ ലഭിച്ച ഒരു വ്യക്തി പോലും അയാൾക്ക് ദൈവഭയം ഉണ്ടെങ്കിൽ തിരുവചന പ്രകാരം അയാൾ ജ്ഞാനിയാണ്. ബൈബിൾ ഒരു ഭോഷനെ കുറിച്ച് പറയുമ്പോൾ, അത് തൻ്റെ പഠന വിഷയങ്ങളിൽ മോശമായ ഒരാളിനെ കുറിച്ചല്ല. അത് യഹോവാ ഭയമില്ലാത്ത ഒരുവനെ കുറിച്ചാണ് പറയുന്നത് - ഒരു സ്ത്രീയെ മോഹിച്ചിട്ട് അതേക്കുറിച്ച് ദുഃഖിക്കാത്തവൻ അല്ലെങ്കിൽ അതിനെക്കുറിച്ച് വിലപിക്കാത്തവൻ. അവന് കണക്കിലും സയൻസിലും 90%മാർക്ക് ലഭിച്ചാലും അയാൾ ഒരു ഭോഷനാണ്!അയാൾ തീർത്തും ഒരു ഭോഷനാണ്, സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ ശലോമോൻ 66 കാര്യങ്ങൾ എഴുതിയിരിക്കുന്നത് ഈ വ്യക്തിയെ കുറിച്ചാണ്. പാപത്തിൻ്റെ കാര്യത്തിൽ വരുമ്പോൾ ഒരു ദൈവഭയവുമില്ലാത്ത തരത്തിലുള്ള ഒരു വ്യക്തിയാണ് ഇയാൾ -കള്ളം പറയേണ്ടിവരുമ്പോൾ അല്ലെങ്കിൽ വ്യാജ പ്രസ്താവനകൾ ഒപ്പിടുമ്പോൾ, മറ്റ് എല്ലാത്തരത്തിലും ഉള്ള പാപം ചെയ്യുമ്പോൾ. അത്തരം കാര്യങ്ങളെക്കുറിച്ച് ഹൃദയത്തിൽ ഒട്ടും അസ്വസ്ഥൻ ആകാത്ത ഒരുവൻ. അത്തരം ഭോഷന്മാരെ കുറിച്ച് 66 കാര്യങ്ങൾ ശലോമോൻ എഴുതിയിട്ടുണ്ട്.
ജ്ഞാനവും പ്രബോധനവും നിരസിക്കുന്നവരാണ് ഭോഷന്മാർ. ദൈവത്തിൻ്റെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ നോക്കാനുള്ള അറിവ് അവർക്കില്ല. മനുഷ്യരെയും വസ്തുക്കളെയും മുഴു ലോകത്തെയും ദൈവം നോക്കിക്കാണുന്ന അതേ വിധത്തിൽ കാണുന്നതാണ് ജ്ഞാനം എന്ന് നമുക്ക് പറയാം. നമുക്ക് ജ്ഞാനം (വിവേകം) എത്രകണ്ട് കൂടുതലുണ്ടോ അത്ര കണ്ടു കൂടുതലായി, ദൈവം മനുഷ്യനെ നോക്കുന്നതുപോലെ നാം അവരെ നോക്കും-ആർദ്രതയോടെ, മനസ്സലിവോടെ, സ്നേഹത്തോടെയും നിർമ്മലതയോടെയും. എനിക്ക് മനുഷ്യരെ ആർദ്രത, മനസ്സലിവ്, സ്നേഹം, നിർമ്മലത ഇവയോടെ കാണാൻ കഴിയുന്നില്ലെങ്കിൽ, എനിക്ക് വിവേകം ലഭിക്കുന്നില്ല, ഞാൻ ബൈബിൾ പരിജ്ഞാനത്തിൽ എത്രമാത്രം വർദ്ധിക്കുന്നുണ്ടെങ്കിലും (അത് എന്നെക്കാൾ വളരെയധികം ഏതു കാര്യത്തിലും പിശാചിനുണ്ട്). അവിടെയാണ്, ബൈബിൾ പറയുന്ന ഭോഷൻ ദൈവത്തെ ഭയപ്പെടാത്ത ഭോഷനാണെന്നു നാം കാണേണ്ടത്, തൻ്റെ ജീവിതത്തിൽ ദൈവത്തിനു വേണ്ടി ഭയഭക്തി ആദരവില്ലാത്തവൻ, പാപത്തെ വെറുക്കാത്തവനും നീതിയെ സ്നേഹിക്കാത്തവനും.
ജ്ഞാനത്തിന്റെ പുസ്തകം ഏറ്റവും ഒന്നാമതായി ഊന്നൽ കൊടുക്കുന്നത് ദൈവത്തെ ഭയപ്പെടുന്നതിനാണ് എന്നത് പ്രാധാന്യമുള്ളതാണ്. ആത്മാവ് പറയുന്നതെന്തെന്ന് കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.