ബൈബിളിൽ ഉള്ള ഒരു വിശിഷ്ട ഗുണമാണ് കീഴടങ്ങൽ. എന്നാൽ നമ്മുടെ ഈ കാലത്ത്, വലിയതായി പ്രശംസിക്കപ്പെടുന്ന ഒന്നല്ല ഇത്, അല്ലെങ്കിൽ അത് ഒരു നന്മയായി പോലും കരുതപ്പെടാത്ത ഒന്ന്. ഏതെങ്കിലും ഡയറക്ടർ ബോർഡ്, തങ്ങളുടെ കമ്പനിയുടെ മുഖ്യമായ മൂല്യങ്ങളിൽ ഒന്ന് വിധേയത്വം (കീഴടങ്ങൽ) ആണെന്നു പറയുന്നതായി നിങ്ങൾ കേൾക്കുകയില്ല. അതിൽ നിന്നുവളരെ അകലെ അത് അപഹാസ്യമായി നിർണയിക്കുന്നു എന്ന വസ്തുത കീഴടങ്ങലിന്റെ യഥാർത്ഥ പ്രാധാന്യത്തെ കാണുന്നതിൽ നിന്നും നാം എത്ര ദൂരെ വന്നിരിക്കുന്നു എന്നതിന് അത്ര ഊന്നൽ മാത്രമേ കൊടുക്കുന്നു എന്നതാണ്.
ഈ വാക്കിനെ കുറിച്ച് സമൂഹത്തിനുള്ള അവബോധം അങ്ങനെയാണെങ്കിലും, കീഴടങ്ങൽ എന്നത് തിരുവചനത്തിൽ നാം കാണുന്ന ഏറ്റവും വിലപിടിപ്പുള്ള സൽഗുണങ്ങളിൽ ഒന്നാണ്. കീഴടങ്ങലുള്ള ഇടങ്ങളിലെല്ലാം പൂർണ്ണമായ ഐക്യമുണ്ട്: ഭവനത്തിൽ, സഭയിൽ കൂടാതെ ത്രിത്വത്തിൽ പോലും.
പൂർണ്ണമായ ഐക്യത്തിന്റെ പ്രത്യേക മാതൃകയായി പിതാവാം ദൈവത്തെ എടുക്കുക, വിധേയത്വത്താൽ പൂർണ്ണമാക്കപ്പെട്ടവൻ. പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും സഹ നിത്യനും യുഗങ്ങൾക്കുമുമ്പേ പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടെ ഉണ്ടായിരുന്നവനുമായ യേശുക്രിസ്തു 33.5 വർഷങ്ങൾ സ്വർഗ്ഗസ്ഥനായ തൻ്റെ പിതാവിനു മാത്രമല്ല (യോഹ. 5:19, 30, 6:38, 8:28, 14:31), എന്നാൽ പരിശുദ്ധാത്മാവിന്റെ നേതൃത്വത്തിനും (മത്താ. 4:1, ലൂക്കൊ. 4:1, മർക്കൊ. 1:12) തന്നെത്താൻ വിധേയപ്പെടുത്തി കൊടുക്കാൻ മനസ്സുള്ളവനായിരുന്നു.
യേശുക്രിസ്തുവിന്റെ ജീവിതത്തിൽ വെളിപ്പെട്ട കീഴടങ്ങലിന്റെ വിലയേറിയ മൂല്യം നാം കണ്ടിരിക്കുന്നോ? നമുക്കു തന്നെ വിടാതെ പിന്തുടരുവാൻ കൊള്ളാവുന്ന ഒരു വൈശിഷ്ട്യമായി നാം അതിനെ കണ്ട്, കീഴടങ്ങലിന്റെ ഒരു ഹൃദയം വളർത്തിയെടുക്കുന്ന കാര്യം നാം അന്വേഷിക്കുന്നുണ്ടോ?
ഈ കാലഘട്ടത്തിൽ, നമ്മിൽ സമ്മർദ്ദം ചെലുത്തുന്ന ഈ ലോകത്തിൻ്റെ മൂല്യങ്ങൾ കൊണ്ട്, ഇതിനെ അംഗീകരിക്കുന്നതിനു കൂട്ടാക്കാതിരിക്കുകയോ, അല്ലെങ്കിൽ കുറഞ്ഞപക്ഷം ഈ വിലയേറിയ വൈശിഷ്ട്യത്തിന്റെ യഥാർത്ഥ മൂല്യത്തെ അവഗണിക്കുകയോ ചെയ്യുമോ എന്നു ഞാൻ ഭയപ്പെടുന്നു.
വിധേയപ്പെടൽ ഏതെങ്കിലും വിധത്തിൽ നമ്മുടെ ജീവിതത്തിൻ്റെ ആസ്വാദ്യതയെ കുറയ്ക്കുമോ എന്ന ഭയം നമുക്കുണ്ടാകാതിരിക്കാൻ, ഇതു സത്യമാണോ എന്നു കാണാൻ നാം യേശുക്രിസ്തുവിലേക്കു നോക്കിയാൽ മാത്രം മതി. ലോക ചരിത്രത്തിൽ ഇതിൽ കൂടുതൽ അനുഗൃഹീതമായ ഒരു ജീവിതം ഉണ്ടായിരുന്നോ? ഇതിലധികം സഫലീകൃതമായ ഒരു ജീവിതം? കൂടുതൽ ശക്തിയുള്ള ഒരു ജീവിതം? കൂടുതൽ സന്തോഷമുള്ള ജീവിതം? കൂടുതൽ പ്രതിഫലദായകമായ ഒരു ജീവിതം?
ഈ ലോകത്തിൻ്റെ ചരിത്രത്തിൽ യേശുവിൻ്റെ ജീവിതത്തേക്കാൾ അധികം നവോന്മേഷം ഉണ്ടാക്കുന്ന ഒരു ജീവിതത്തെക്കുറിച്ച് എനിക്കു സങ്കൽപ്പിക്കാൻ കഴിയുന്നില്ല. ജീവനും, സ്വസ്ഥതക്കും, സന്തോഷത്തിനും, സമാധാനത്തിനും, ശക്തിക്കും, നമ്മുടെ ജീവിതത്തിൽ നമുക്ക് ആവശ്യമുള്ള മറ്റെല്ലാ കാര്യങ്ങൾക്കും നമ്മുടെ സ്വർഗ്ഗീയ പിതാവിലേക്കു നോക്കുന്നതിനേക്കാൾ ത്രസിപ്പിക്കുന്ന മറ്റൊന്നുമില്ല. . കീഴടങ്ങലിന്റെ മാർഗ്ഗമാണ് അനുഗ്രഹങ്ങളുടെ മാർഗ്ഗം എന്നു നാം കണ്ടെത്തും, തന്നെയുമല്ല നാം യഥാർത്ഥമായി ആഗ്രഹിക്കുന്നതും നമുക്ക് ആവശ്യമായതും എല്ലാം പ്രാപിക്കുന്നതിനുള്ള താക്കോലും വിധേയപ്പെടൽ തന്നെയാണ്.
കീഴടങ്ങലിന്റെ വില നാം ഒരിക്കൽ കണ്ടു കഴിയുമ്പോൾ അതി സൂക്ഷ്മമായ ഒരു വഞ്ചന പമ്മി പമ്മി കടന്നുവരാം: "ഞാൻ ദൈവത്തിനു മാത്രം കീഴടങ്ങിയാൽ മതി" എന്ന വിശ്വാസം. എല്ലാ വിശ്വാസികളുടെയും പൗരോഹിത്യത്തിലും യേശുക്രിസ്തുവിനെ കൂടാതെ മറ്റൊരു മധ്യസ്ഥനെയും ആർക്കും ആവശ്യമില്ല (എബ്രാ. 7:25) എന്നും ഞാൻ വിശ്വസിക്കുമ്പോൾ തന്നെ, പുതിയ ഉടമ്പടിയിൽ പോലും, "കോരഹിൻ്റെ മത്സരത്തിൽ നിന്ന്" (യൂദാ. 1:11) നമ്മുടെ ഹൃദയങ്ങളെ സൂക്ഷിക്കേണ്ടതിനു നാം കൽപ്പിക്കപ്പെട്ടിരിക്കുന്നു എന്നു ഗൗനിക്കേണ്ടതു വളരെ പ്രാധാന്യമുള്ളതായ കാര്യമാണ്.
കോരഹിൻ്റെ മത്സരം, ദൈവം അവൻ്റെ മേൽ വച്ചിരുന്ന അധികാരത്തോടും മറുത്തു നിൽക്കുന്ന ഒന്നായിരുന്നു. ഇതിനെല്ലാം ശേഷം (അവൻ്റെ യുക്തി അനുസരിച്ച്), അവൻ ഒരു ലേവ്യനായിരുന്നു, ദൈവത്തിൽ നിന്ന് അത്തരം ഒരു പ്രത്യേക സ്ഥാനം ആസ്വദിച്ചവൻ എന്ന നിലയിൽ, അതിനപ്പുറം മറ്റൊരു മനുഷ്യനും തന്നേ വിധേയപ്പെടുത്തേണ്ട ആവശ്യമില്ല. നമ്മുടെ ഹൃദയങ്ങളിലും അതേ ചിന്ത നുഴഞ്ഞു കയറാം: എനിക്കു യേശുക്രിസ്തു ഉണ്ട്, അതുകൊണ്ട് ഏതെങ്കിലും ഒരു നേതാവിനു കീഴടങ്ങാനുള്ള ഒരു ആവശ്യവും ഒരു കൽപ്പനയും എനിക്കില്ല, എൻ്റെ സഭയിലെ അല്ലെങ്കിൽ മറ്റെവിടെയും. എന്നാൽ ഈ മനോഭാവം കൊണ്ട് കോരഹിനെ പാതാളം വിഴുങ്ങി, അതുകൊണ്ട് അതേ പരിണതഫലത്തിനെതിരായി നമ്മുടെ ഹൃദയത്തെ സൂക്ഷിക്കുവാൻ യുദാ നമുക്കു മുന്നറിയിപ്പ് നൽകുന്നു. ഒരു സഭയിൽ ദൈവം സഭയിലുള്ള ജനങ്ങളുടെ സംരക്ഷണത്തിനായി നേതൃത്വം വച്ചിരിക്കുന്നു, യേശുക്രിസ്തുവിനല്ലാതെ മറ്റാർക്കെങ്കിലും കീഴടങ്ങാനുള്ള ആശയം നിരസിക്കുന്നത് ദൈവം തൻ്റെ ശരീരത്തിനു വേണ്ടി തന്നിരിക്കുന്ന രൂപരേഖയെ നിരസിക്കുന്നതാണ്.
അതുകൊണ്ടാണ് 2 പത്രൊ. 2:10ൽ "കർത്താവ് നീ അധികാരത്തെ നിന്ദിക്കുന്ന നീതികെട്ടവരെ ന്യായവിധി ദിവസത്തിലെ ദണ്ഡനത്തിനായി കാപ്പാൻ അറിയുന്നു" (എൻ്റെ പരാവർത്തനം) എന്നു പത്രോസ് മുന്നറിയിപ്പ് നൽകുന്നത് - വാസ്തവത്തിൽ "അധികാരത്തെ നിന്ദിക്കുന്നതിനെ" "മലിന മോഹം കൊണ്ട് ജഡത്തെ അനുസരിച്ച് നടക്കുന്നതിന്റെ" അതേ നിലയിലാണ് വച്ചിരിക്കുന്നത്. അധികാരത്തിനു കീഴിലായിരിക്കുന്നതിനെ നിരസിക്കുന്നത് "മലിന മോഹം കൊണ്ടു ജഡത്തെ അനുസരിച്ചു നടക്കുന്നത്രയും" നമ്മുടെ ആത്മാവിനു നാശകരമാണ് എന്നു നാം കാണുന്നോ?
സഭയ്ക്കുള്ളിൽ പോലും കാണപ്പെടുന്ന വഞ്ചനയാലാണ് അന്ത്യ നാളുകൾ അടയാളപ്പെടുത്തപ്പെടാൻ പോകുന്നതെന്നും ബൈബിൾ പറയുന്നു (മത്താ. 24:24; ലൂക്കൊ. 21:7-9), അതുതന്നെയല്ല - "ഞാൻ അധികാരത്തിനു കീഴ്പെടേണ്ടതില്ല" എന്ന മനോഭാവം അപകടകരമായ ഒരു വഞ്ചനയാണ്. അതിനെതിരെ നാം പ്രത്യേകം സൂക്ഷ്മതയുള്ളവരായിരിക്കണം. കീഴടങ്ങൽ എന്നത് നമ്മുടെ മതിപ്പിലും ജീവിതങ്ങളിലും വളർന്നുകൊണ്ടിരിക്കുന്ന ഒരു വൈശിഷ്ട്യമാക്കി തീർക്കാൻ നാം പോരാടണം.
അതുകൊണ്ട് കീഴടങ്ങൽ എന്ന വിഷയം ഉയർന്നു വരുമ്പോൾ, വചനത്തോട് ചെറുത്തു നിൽക്കാനോ അല്ലെങ്കിൽ നീരസം കാണിക്കാനോ ഉള്ള സ്വയം പ്രേരിതമായി ഉണ്ടാകുന്ന പ്രതികരണത്തെ നമുക്ക് വിധിക്കാം. കീഴടങ്ങലിന്റെ വൈശിഷ്ട്യത്തെ പ്രകീർത്തിക്കുന്ന വചനഭാഗങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ(പൂർണ്ണമായ കീഴടങ്ങൽ കൽപ്പിക്കുമ്പോൾ), ഇവയെല്ലാം സന്തോഷവും സ്വസ്ഥതയും ഉള്ള ഒരു അനുഗൃഹീത ജീവിതത്തിലേക്കുള്ള താക്കോൽ നൽകുന്ന വാഗ്ദത്തങ്ങളായി നമുക്ക് കാണാൻ കഴിയട്ടെ. നമുക്ക് ഈ കൽപ്പനയോടു വൈമുഖ്യം കാണിക്കാതിരിക്കാം, എന്നാൽ അതിലുപരി നമ്മെത്തന്നെ അനുഗൃഹീതരായി കണക്കാക്കാം, കാരണം സമൂലമായ കീഴടങ്ങലിന്റെ ഒരു മനോഭാവം, അവയെല്ലാം പ്രാപിക്കാനുള്ള ഒരു അവസരം നമുക്ക് തീർച്ചയായും കൊണ്ടുവരും.