ഏലിയാവിന്റെ മേല്‍ ഉണ്ടായിരുന്ന അഭിഷേകത്തിന്റെ ഇരട്ടി പങ്ക് ഏലീശയ്ക്കു ദൈവം നല്‍കി. ഇത് ഏലീശയുടെ ജീവിതത്തിന്മേല്‍ ഉള്ള ദൈവത്തിന്റെ അടയാളമായിരുന്നു. എന്നാല്‍ അവനെ അത്തരത്തില്‍ അഭിഷേകം ചെയ്യുന്നതിനു മുന്‍പ് ദൈവം അവനെ പരീക്ഷിച്ചു. .
എല്ലാ യഥാര്‍ത്ഥ ദൈവദാസന്മാരുടേയും കാര്യത്തില്‍ എന്നവണ്ണം വിശ്വസ്തതയോടെ തന്റെ സാധാരണ ജോലികള്‍ ചെയ്തു കൊണ്ടിരുന്ന ഏലീശയേയും ഒരു ശുശ്രൂഷയ്ക്കായി ദൈവം വിളിക്കുന്നു. .
''ഏലിയാവ് അവിടെ നിന്നും പോയി. അദ്ദേഹം ശാഫാത്തിന്റെ മകനായ ഏലീശയെ കണ്ടെത്തി. അദ്ദേഹം പന്ത്രണ്ട് ഏര്‍ കാളകളെ പൂട്ടി ഉഴുതു കൊണ്ടിരിക്കുകയായിരുന്നു. പന്ത്രണ്ടാമത്തെ ജോഡിയെ തെളിയിച്ചിരുന്നത് അദ്ദേഹം തന്നെയായിരുന്നു ഏലിയാവ് അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു തന്റെ പുതപ്പ് അദ്ദേഹത്തിന്റെ മേല്‍ ഇട്ടു.'' (1 രാജാ.19:19). .
അതിനു ശേഷം വര്‍ഷങ്ങളോളം ഏലീശ, പ്രവാചകനായ ഏലീയാവിനു വേണ്ടി പാദസേവപരമായ ജോലികള്‍ ചെയ്തു കൊണ്ടിരുന്നു. അവന്‍ അറിയപ്പെട്ടിരുന്നതു തന്നെ ''ഏലിയാവിന്റെ കൈകള്‍ക്കു വെള്ളം ഒഴിച്ചു കൊടുക്കുന്നവന്‍'' എന്നായിരുന്നു. .
അവന്‍ വലിയ കാര്യങ്ങളൊന്നും തനിക്കായി ആഗ്രഹിച്ചില്ല. എന്നാല്‍ ദൈവത്തിനു ആ ചെറുപ്പക്കാരനെക്കുറിച്ച് വന്‍ പദ്ധതികളുണ്ടായിരുന്നു. .
ഏലിയാവ് സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെടുന്നതിനു മുമ്പ് ഏലീശായെ പരീക്ഷിക്കേണ്ടതുണ്ടായിരുന്നു. അതിനായി ഏലിയാവ് ബെഥേലിലേയ്ക്കു പോകുവാന്‍ തീരുമാനിച്ചപ്പോള്‍ ഏലീശയോട് ഗില്‍ഗാലില്‍ തന്നെ താമസിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഏലീശ അതിനു വിസമ്മതിച്ചു എന്നു മാത്രമല്ല ഏലിയാവ് എവിടെ പോയാലും കൂടെ വരുമെന്ന് പറഞ്ഞു.ബെഥേലില്‍ വച്ച് ഏലിയാവ് താന്‍ യെരീഹോവിലേയ്ക്കു പോവുകയാണെന്നു പറഞ്ഞ് ഏലീശയെ ഒഴിവാക്കാന്‍ നോക്കി. എന്നാല്‍ ഏലീശ ഒരു അട്ടയെപോലെ കടിച്ചു തൂങ്ങി കിടന്നു. ഒടുവില്‍ യെരീഹോവില്‍ വച്ചും സമാനമായ രീതിയില്‍ ഏലീശ പരീക്ഷിക്കപ്പെട്ടു. ഒടുവില്‍ ഏലീശ നിരന്തരപ്രയത്‌നത്തിന്റെ പരീക്ഷകള്‍ ജയിച്ച് ഏലിയവിനോടൊപ്പം, യോര്‍ദ്ദാനില്‍ പ്രവേശിച്ചു. അങ്ങനെയാണ് അവനു ദൈവത്തില്‍ നിന്നുള്ള ഏറ്റവും മികച്ചത് - ഇരട്ടി പങ്ക് അഭിഷേകം- ലഭിച്ചത്. (2 രാജാ.2:1-14). .
ഇവിടെ നമുക്കുള്ള സന്ദേശമെന്താണ്? നമ്മുടെ ആത്മീയ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ നാം അപ്പോള്‍ ആയിരിക്കുന്നതില്‍ തൃപ്തരായിട്ടിരിക്കുകയാണോ അതോ ദൈവത്തിന്റെ ഏറ്റവും ഉന്നതമായതിലേയ്ക്ക് ആയുകയാണോ എന്നു ദൈവം പരീക്ഷിക്കും. .
ഗില്‍ഗാല്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചു കിട്ടിയ സ്ഥലത്തെ സൂചിപ്പിക്കുന്നു. .
''യഹോവ യോശുവയോട് ഇന്നു ഞാന്‍ മിസ്രയീമിന്റെ ഭര്‍ത്സനം നിങ്ങളില്‍ നിന്നും ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അതു കൊണ്ട് ഇന്നുവരെ ആ സ്ഥലത്തിനു ഉരുള്‍ എന്നര്‍ത്ഥമുഉള്ള ഗില്‍ഗാല്‍ എന്നു പേര്‍ പറയുന്നു.'' (യോശുവ 5:9) .
പല ക്രിസ്ത്യാനികളും ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നു. .
ചിലര്‍ കുറച്ചു കൂടി മുന്നോട്ട് ആഞ്ഞ് ദൈവ ഭവനത്തില്‍ വിശ്വാസികളുമായുള്ള കൂട്ടായ്മയെ കാണിക്കുന്ന ബെഥേല്‍ വരെ എത്തുന്നു. .
യാക്കോബ് ആ സ്ഥലത്തിനു ബെഥേല്‍ എന്ന പേരു വിളിച്ചു. പിന്നെ യാക്കോബ് പറഞ്ഞു ''ഞാന്‍ തൂണായി നിര്‍ത്തിയ ഈ കല്ല് ദൈവത്തിന്റെ ആലയമാകും.'' (ഉല്‍പ 28:19,22) . .
ചിലര്‍ ഇവിടെ നില്‍ക്കുന്നു. .
എന്നാല്‍ വളരെ കുറച്ചു പേര്‍ വീണ്ടും മുന്നോട്ട് പോയി ദൈവത്തിന്റെ പ്രകൃത്യതീതമായ ശക്തിയുടെ തെളിവായ യെരീഹോവില്‍ എത്തുന്നു. .
ജനം കാഹളനാദം കേട്ട് അത്യുച്ചത്തില്‍ ആര്‍പ്പിട്ടപ്പോള്‍ മതില്‍ വീണു. ജനം ഓരോരുത്തര്‍ നേരെ മുന്നോട്ട് കടന്ന് പട്ടണം (യെരീഹോ) പിടിച്ചു. (യോശുവ 6:20). .
ഇവിടം വരെയാണ് മിക്ക ക്രിസ്ത്യാനികളും പോകുന്നത്. .
വളരെ വളരെ കുറച്ച് പേര്‍ മാത്രമേ ക്രിസ്തുവിന്റെ മരണത്തോട് സ്‌നാനത്തിലെന്നവണ്ണം ഏകീഭവിക്കുന്നതിനെ സൂചിപ്പിക്കുന്ന യോര്‍ദ്ദാന്‍ വരെ എത്തുകയുള്ളൂ. .
''അനന്തരം യേശു യോഹന്നാനാല്‍ സ്‌നാനം ഏല്‍ക്കുവാന്‍ ഗലീലയില്‍ നിന്നും യോര്‍ദ്ദാന്‍കരെ അവന്റെ അടുക്കല്‍ വന്നു. (മത്താ. 3:13). .
വളരെ വളരെ കുറച്ചു പേര്‍ മാത്രമേ ക്രൂശിന്റെ വഴിയില്‍ നടക്കുവാന്‍ ആഗ്രഹിക്കുന്നുള്ളൂ-''യേശു തന്റെ ദേഹമെന്ന തിരശ്ശീലയില്‍ കൂടി നമുക്ക് പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴി'' (എബ്രാ. 10:19). .
എന്നാല്‍ ഈ കുറച്ചു പേര്‍ക്ക്, പൂര്‍ണ്ണ ഹൃദയത്തോട് സ്വയത്തെ മരണത്തിനു എല്പിച്ചു കൊണ്ട് മുന്നോട്ട് ആയുന്നവര്‍ക്കു മാത്രമാണ് ഇരട്ടി പങ്ക് ലഭിക്കുന്നത്. ഇവിടെ വരെ വന്നു ദൈവത്തിന്റെ ഏറ്റവും മികച്ചത്. .
ഇന്നു നാം എല്ലാവരും ഏതു നിലയില്‍ വന്നു നില്‍ക്കുന്നു എന്നത് പരിശോധിക്കേതുണ്ട് .