WFTW Body: 

അവിടുത്തേക്ക് നമ്മിൽ വെളിപ്പെടുത്തുവാൻ കഴിയുന്ന അവിടുത്തെ ശക്തിയുടെ മഹത്വം നിങ്ങൾ കണ്ടിരിക്കുന്നുവോ? ഈ പ്രപഞ്ചത്തിൽ ദൈവം എക്കാലത്തും വെളിപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ശക്തി സൃഷ്ടിപ്പിലായിരുന്നില്ല,എന്നാൽ യേശുവിൻ്റെ പുനരുത്ഥാനത്തിലാണ് (എഫെ. 1:20).

നമുക്കു ചുറ്റുമുള്ള പ്രപഞ്ചത്തിൽ നാം കാണുന്നത് ആദ്യത്തെ സൃഷ്ടിയാണ്. യേശുവിൻ്റെ പുനരുത്ഥാനത്തിൽ,രണ്ടാമത്തെ സൃഷ്ടിയാണ് നാം കാണുന്നത്,പുതിയ സൃഷ്ടി. പുതിയ സൃഷ്ടി പഴയതിനേക്കാൾ അധികം ശക്തിയുള്ളതാണ്. യോഹന്നാൻ 20 ൽ വായിക്കുന്നത് ഉല്പത്തി 1 ൽ വായിക്കുന്നതിനേക്കാൾ വളരെ ശക്തിയുള്ളതാണ്.ഈ പ്രപഞ്ചത്തിൽ എക്കാലത്തും കാണപ്പെട്ടിട്ടുള്ള ഏറ്റവും മഹത്തരമായ വെളിപ്പെടുത്തൽ ക്രിസ്തുവിൻ്റെ പുനരുത്ഥാനമാണ്. ധർമ്മപ്രഭാവം ശാരീരിക ശക്തിയേക്കാൾ വലിയതാണ്.

പൗലൊസ് പ്രാർത്ഥിക്കുന്നത്,ആ ശക്തി നാം അനുഭവിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു എന്ന വസ്തുതയുടെ മേൽ നമുക്കൊരു വെളിപ്പാട് ഉണ്ടാകണമെന്നാണ്. ആ ശക്തി ആദ്യം നമ്മുടെ ആന്തരിക ജീവനിൽ അനുഭവിക്കണമെന്നാണ് അവിടുന്നാഗ്രഹിക്കുന്നത്.പിന്നീട്,ഒരു ദിവസം അത് നാം നമ്മുടെ ശരീരത്തിലും അനുഭവിക്കും. ദൈവത്തിൻ്റെ പ്രവൃത്തി എപ്പോഴും ആരംഭിക്കുന്നത് അകത്തു നിന്നാണ്. ഒരു ദിവസം ക്രിസ്തുവിൻ്റെ പുനരുത്ഥാനശക്തി നാം നമ്മുടെ ശരീരത്തിൽ അനുഭവിക്കും. ഇന്ന് ആ പുനരുത്ഥാന ശക്തി നമ്മുടെ ആത്മാവിൽ നാം അനുഭവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.ആത്മീയ മരണത്തിൽ നിന്ന് നമ്മെ മുകളിലേക്ക് ഉയർത്തുന്ന ശക്തിയാണ് പുനരുത്ഥിനശക്തി.പാപത്തിന്റെ പ്രമാണം നമ്മെ ആത്മീയ മരണത്തിലേക്ക് താഴ്ത്തി കൊണ്ടുവരുന്നു.പുനരുത്ഥാന ശക്തി നമ്മെ അതിനെതിരെ ഉയർത്തുന്നു.

പാപത്തിന്റെ പ്രമാണത്തിൽ നിന്നു നമ്മെ ഉയർത്തുന്ന പുനരുത്ഥാനശക്തി, (ഒരു ബുക്കിനെ താഴേക്ക് വലിക്കാൻ ശ്രമിക്കുന്ന) ഭൂഗുരുത്വാകർഷണത്തിനെതിരായി ആ ബുക്കിനെ ഉയർത്തുന്നതുപോലെയാണ്. പുനരുത്ഥാനശക്തി നമ്മെ സ്വർഗ്ഗീയ സ്ഥലങ്ങളിലേക്കുയർത്തുന്നു. എഫെ. 2:1-6 വരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നത് നാം നമ്മുടെ പാപങ്ങളിൽ മരിച്ചവരായിരുന്നപ്പോൾ, ഈ ശക്തിയാണ് നമ്മെ മുകളിലേക്ക് ഉയർത്തി ക്രിസ്തുവിനോടു കൂടെ സ്വർഗ്ഗ സ്ഥലങ്ങളിൽ ഇരുത്തുമാറാക്കിയത് (എഫെ. 2:6). ചിലർ ഇതിനെ വിചിത്രമായ ചിത്രഭാഷയായി കരുതിയേക്കാം.എന്നാൽ അതല്ല.അതു വാസ്തവമായി സത്യമാണ്.ഇതു സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ,നിങ്ങൾക്കിതിന്റെ യാതൊരു പ്രയോജനവും ലഭിക്കുകയില്ല -കാരണം നമ്മുടെ വിശ്വാസത്തിൻ അളവിനൊത്തവണ്ണമാണ് നാം പ്രാപിക്കുന്നത്.ദൈവം സത്യവാൻ സകല മനുഷ്യരും ഭോഷ്കു പറയുന്നവരുമാണ്. നമ്മുടെ തോന്നലുകൾ എല്ലാം വഞ്ചിക്കുന്നതാണ്. നമ്മുടെ കാഴ്ചയ്ക്ക് പോലും നമ്മെ വഞ്ചിക്കുവാൻ കഴിയും.

സൂര്യാസ്തമനം നോക്കിക്കൊണ്ടിരുന്ന രണ്ടു ചെറിയ ആൺകുട്ടികളുടെ ഒരു കഥയുണ്ട്. 12 വയസ്സുണ്ടായിരുന്ന മൂത്തവൻ പറഞ്ഞു, "ഹെ,സൂര്യൻ നീങ്ങിക്കൊണ്ടിരിക്കുന്നു രാവിലെ അതു കിഴക്കായിരുന്നു,ഇപ്പോൾ അതു പടിഞ്ഞാറാണ്." 6 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി പറഞ്ഞു, "അല്ല. ഡാഡി നമ്മോട് പറഞ്ഞത് നീ ഓർക്കുക. സൂര്യനല്ല ചലിക്കുന്നത്.ഭൂമിയാണ് അതിൻ്റെ അച്ചുതണ്ടിന്മേൽ തിരിയുന്നത്". മറ്റേ കുട്ടി പറഞ്ഞു, "ഞാൻ കാണുന്നതും എനിക്ക് അനുഭവപ്പെടുന്നതുമാണ് ഞാൻ വിശ്വസിക്കുന്നത്.സൂര്യനെ കിഴക്ക് കണ്ടു ഇപ്പോൾ അതു പടിഞ്ഞാറാണ്.ഭൂമി കറങ്ങുന്നതായി എൻ്റെ പാദങ്ങളുടെ അടിയിൽ എനിക്ക് തോന്നുന്നില്ല. അതു നിശ്ചലമാണ്." ഇളയവൻ പറഞ്ഞു, "ഞാൻ ഡാഡിയെ വിശ്വസിക്കുന്നു."

ഇവരിൽ ആരാണ് ശരി - തൻ്റെ പിതാവിനെ വിശ്വസിച്ചവനോ അതോ താൻ കണ്ടതും തനിക്ക് തോന്നിയതും വിശ്വസിച്ചവനോ? അനേകം ക്രിസ്ത്യാനികളും ജീവിക്കുന്നത് അവർ കാണുന്നതും അവർക്ക് തോന്നുന്നതുമായ കാര്യങ്ങളാലാണ്. എന്നാൽ നമ്മുടെ ഇന്ദ്രിയങ്ങൾക്ക് നമ്മെ വഞ്ചിക്കുവാൻ കഴിയും അതുകൊണ്ട് ഞാൻ എൻ്റെ സ്വർഗ്ഗീയ പിതാവിനെ വിശ്വസിക്കുന്നു, അതുതന്നെയല്ല അവിടുന്ന് പറയുന്നത് എപ്പോഴും ശരിയാണ്,എനിക്കതു കാണാനോ അനുഭവിക്കാനോ കഴിയുന്നില്ലെങ്കിൽ പോലും.

അതുകൊണ്ട്, ഞാൻ ഉയർപ്പിക്കപ്പെട്ട് ക്രിസ്തുവിൽ സ്വർഗ്ഗ സ്ഥലങ്ങളിൽ ഇരുത്തിയിരിക്കുന്നു എന്ന് ദൈവം പറയുന്നതു ഞാൻ വിശ്വസിക്കുന്നു. എൻ്റെ വികാരങ്ങൾ എന്തു പറയുന്നു എന്ന് ഞാൻ ശ്രദ്ധിക്കുന്നില്ല. എൻ്റെ തോന്നലുകൾ എൻ്റെ കാഴ്ച പോലെ തന്നെ എന്നെ വഞ്ചിക്കുന്നതാണെന്നു ഞാൻ അറിയുന്നു. എൻ്റെ സ്വർഗ്ഗീയ പിതാവ് പറയുന്നതു ഞാൻ വിശ്വസിക്കുമ്പോൾ,എല്ലാ കാര്യവും എന്റെ ജീവിതത്തിൽ ശരിയായ വിധം പ്രവർത്തിക്കുന്നു എന്നു ഞാൻ കണ്ടിരിക്കുന്നു. നാം നമ്മുടെ സ്വർഗ്ഗീയ പിതാവിനെ വിശ്വസിക്കാതിരിക്കുമ്പോൾ, നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസ്ഥയിൽ നാം എത്തിച്ചേരുന്നു.ഇവിടെ നമ്മോട് പറയുന്നത് ഈ ആശ്ചര്യകരമായ പുനരുത്ഥാനശക്തി എല്ലാവർക്കും ലഭ്യമല്ല എന്നാണ്, എന്നാൽ വിശ്വസിക്കുന്നവർക്കു മാത്രം. നിങ്ങൾ ഇത് വിശ്വസിക്കുന്നില്ലെങ്കിൽ,അപ്പോൾ ഈ ശക്തി നിങ്ങൾ അനുഭവിക്കുകയില്ല.യേശു തോമസിനോട് പറഞ്ഞു, "കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ" (യോഹ. 20:29). അവരിൽ ഒരാളാണ് ഞാൻ.