WFTW Body: 

ഒരു സഭയിൽ കർത്താവ് ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതിൻ്റെ രണ്ടു തെളിവുകൾ, പൂർണ്ണഹൃദയരായ ശിഷ്യരെ അതിനോട് ചേർക്കുന്നു എന്നും കർത്താവിനെ പിൻഗമിക്കുവാൻ താല്പര്യമില്ലാത്തവരെ അതിൽ നിന്നു നീക്കുന്നു എന്നതുമാണ്. തിരുവചനത്തിൽ നാം ഇങ്ങനെ വായിക്കുന്നു:

"കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തു കൊണ്ടിരുന്നു". (ആ നാളുകളിൽ, ശിഷ്യത്വത്തിന്റെ സന്ദേശം സ്വീകരിച്ചവരെ മാത്രമാണ് രക്ഷിക്കപ്പെട്ടവരായി പരിഗണിച്ചിരുന്നത്) (അപ്പൊ. പ്ര. 2:47).

യഹോവ ഇപ്രകാരം അരുളി ചെയ്യുന്നു, "ഞാൻ നിൻ്റെ മധ്യേ നിന്നു ഗർവ്വോല്ലസിതന്മാരെ നീക്കി കളയുകയും നിൻ്റെ നടുവിൽ താഴ്മയും ദാരിദ്ര്യം ഉള്ള ഒരു ജനത്തെ ശേഷിപ്പിക്കുകയും ചെയ്യും. നിൻ്റെ ദൈവമായ യഹോവ (അപ്പോൾ) രക്ഷിക്കുന്ന വീരനായി നിൻ്റെ മധ്യേ ഇരിക്കുകയും, നിന്നിൽ അത്യന്തം സന്തോഷിക്കുകയും ഘോഷത്തോടെ നിന്നിൽ ആനന്ദിക്കുകയും ചെയ്യും" (സെഫ. 3:8-17).

ഞങ്ങളുടെ സ്വർഗീയ പിതാവ് ഈ രണ്ടു രീതികളിലും ഞങ്ങളുടെ സഭയിൽ പ്രവർത്തിക്കുന്നതു തുടക്കം മുതൽ ഞങ്ങൾ കണ്ടിരിക്കുന്നു.

100 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യത്തിൽ, കർത്താവായ യേശുക്രിസ്തുവിന്റെ ശിഷ്യരാകാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തുന്നത് ഒരു നൂറായിരം വൈക്കോൽ കൂനകളിൽ ഏതാനും സൂചികൾക്കു വേണ്ടി തിരയുന്നതു പോലെയാണ്!! വൈക്കോൽ കൂനകളിലൂടെ അന്വേഷിച്ച് ഒരു ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ നമുക്ക് കഴിയും, അപ്പോഴും ഒന്നോ രണ്ടോ സൂചികൾ മാത്രമായിരിക്കും കണ്ടെത്താൻ കഴിയുക. എന്നാൽ കൂടുതൽ ഫലപ്രദമായ മാർഗം ഈ വൈക്കോൽ കൂനയുടെ പുറത്ത് വളരെ ശക്തിയുള്ള കാന്തങ്ങൾ വയ്ക്കുന്നതാണ്. ഈ സൂചികൾ കാന്തങ്ങളാൽ കച്ചിത്തുറുവിനു പുറത്തേക്കു വലിക്കപ്പെടുന്നു - വളരെ കുറഞ്ഞ പ്രയത്നം കൊണ്ട്! പൂർണ്ണഹൃദയരായവരെ കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ലതും ഏറ്റവും കാര്യക്ഷമവുമായ മാർഗ്ഗം ഇതാണ്. അതു നിർവഹിക്കപ്പെടാൻ ദൈവം ആഗ്രഹിക്കുന്ന മാർഗ്ഗവും ഇതുതന്നെയാണ്. യേശു പറഞ്ഞത് മറ്റുള്ളവർ നമ്മുടെ അന്യോന്യം ഉള്ള സ്നേഹം കാണുമ്പോൾ നാം യേശുവിൻ്റെ ശിഷ്യന്മാർ എന്ന് അവർ അറിയും എന്നാണ് (യോഹ. 13:33-35). ഒരു സഭയെന്ന നിലയിൽ മറ്റുള്ളവരെ നമ്മിലേക്ക് ആകർഷിക്കാനുള്ള നമ്മുടെ സാക്ഷ്യം അതാണ്.

അതുകൊണ്ട് ഞങ്ങളുടെ സഭ (അതുപോലെ ഞങ്ങളിലൂടെ ദൈവം സ്ഥാപിച്ച എല്ലാ സഭകളും) ഇന്ത്യയിലും മറ്റ് ഏതു സ്ഥലങ്ങളിലും ആയിരക്കണക്കിനു വൈക്കോൽ കൂനകളിൽ നിന്നും ശിഷ്യന്മാരെ വലിച്ചെടുക്കുന്ന അത്തരം കാന്തങ്ങൾ ആയിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.

യേശു ഞങ്ങളോട് ശിഷ്യന്മാരെ (മതം മാറുന്നവരെയല്ല)ഉണ്ടാക്കാൻ കല്പിച്ചതു കൊണ്ട് (മത്താ. 28:18-20), തുടക്കം മുതൽ ശിക്ഷ്യത്വത്തിന്റെ മൂന്നു വ്യവസ്ഥകൾ ഞങ്ങൾ പ്രസംഗിച്ചു. (ലൂക്കൊ. 14:26-33 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിട്ടുള്ളവ), - യേശുവിനെ പരമപ്രധാനമായി സ്നേഹിക്കുന്നത്, നാൾ തോറും സ്വയത്തിനു മരിക്കുന്നതും നമുക്കുള്ള ഭൗതിക വസ്തുക്കളോടുള്ള സ്നേഹത്തിൽ നിന്നും സ്വതന്ത്രമാകുന്നതും. ശിഷ്യത്വത്തിന്റെ ഈ വ്യവസ്ഥകൾ പൂർത്തിയാക്കുന്നതിൽ താല്പര്യമുള്ളവരെ മാത്രം ഞങ്ങളുടെ സഭകളിൽ കൂട്ടിച്ചേർക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

അതുകൊണ്ട് ഞങ്ങൾ പ്രാർത്ഥിച്ചത്,അങ്ങനെയുള്ള ശിഷ്യന്മാരാകാൻ ആഗ്രഹിക്കുന്നവരെ ഞങ്ങളോട് കൂട്ടി ചേർക്കണമെന്നാണ്. ഞങ്ങളുടെ സഭയോട് ചേരുവാൻ ഞങ്ങൾ ആരെയും ഒരിക്കലും ക്ഷണിച്ചില്ല. ആളുകൾ സ്വമേധയാ ഞങ്ങളോടു ചേരണമെന്നു ഞങ്ങൾ ആഗ്രഹിച്ചു. 1975 മുതൽ,ഈ വർഷങ്ങളിലൊന്നും,ഞങ്ങളുടെ ഏതെങ്കിലും സഭകളിൽ അംഗമാകാൻ ഞാൻ ഒരിക്കലും ആരെയും ക്ഷണിച്ചിട്ടില്ല. പൂർണ്ണമായും അവരുടെ സ്വന്ത ഇഷ്ടപ്രകാരം ഞങ്ങളുടെ അടുത്തേക്ക് വന്നവരെ മാത്രമേ ഞങ്ങൾ സ്വീകരിക്കുന്നുള്ളൂ. ഞങ്ങൾ പാലിക്കേണ്ടുന്നതും ശുശ്രൂഷിക്കേണ്ടതുമായവരെ കർത്താവ് തന്നെ ഞങ്ങളുടെ അടുത്തേക്ക് അയക്കുമെന്നു ഞങ്ങൾ വിശ്വസിച്ചു. തൻ്റെ സഭയിലേക്ക് ആളുകളെ ചേർക്കുന്നതു കർത്താവു തന്നെയാണ്. യേശു ഇപ്രകാരം പറഞ്ഞു, "എൻ്റെ പിതാവ് എനിക്കു തരുന്നതൊക്കെയും എൻ്റെ അടുക്കൽ വരും, എൻ്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരു നാളും തള്ളിക്കളയുകയില്ല" (യോഹ. 6:37).

ഭൂമിയിലുള്ള ക്രിസ്തുവിൻ്റെ ശരീരമെന്ന നിലയിൽ ഇത് ഞങ്ങളുടെ കാര്യത്തിലും സത്യമായി തീരും എന്നു ഞങ്ങൾ വിശ്വസിച്ചു. ശിഷ്യന്മാരെ ഞങ്ങളോട് ചേർക്കുന്നതിന് കർത്താവ് ആശ്ചര്യകരമായ മാർഗ്ഗങ്ങൾ ഉപയോഗിച്ചു.

ഞങ്ങളുടെ രാജ്യത്തിന് അടുത്തുള്ള ഒരു രാജ്യത്തിൽ, ആളുകൾ തങ്ങൾക്കുണ്ടായിരുന്ന സകലവും ഉപേക്ഷിച്ചിട്ട് അവരുടെ കുടുംബവുമായി ചെറിയ വള്ളങ്ങളിൽ നാടുവിട്ട് ഓടിപ്പോകുന്നതിലേക്കു നയിച്ച, ഒരു യുദ്ധമുണ്ടായി. അതിൽ ചില വള്ളങ്ങൾ കടലിൽ മുങ്ങുകയും അനേകർ മുങ്ങി മരിക്കുകയും ചെയ്തു. എന്നാൽ ചിലർ അതിജീവിച്ച് ഇന്ത്യൻ തീരങ്ങളിൽ എത്തി. ഇന്ത്യാ ഗവൺമെൻ്റ് ഈ അഭയാർത്ഥികളെ ഒരു ക്യാമ്പിൽ താമസിപ്പിച്ചു. ഞങ്ങളുടെ രണ്ടു സഭകൾ ഈ ക്യാമ്പിനടുത്ത് ഉണ്ടായിരുന്നു. അതുകൊണ്ട് ആ സഭയിലുള്ള ഞങ്ങളുടെ ചില സഹോദരന്മാർ ഈ അഭയാർത്ഥികളെ സന്ദർശിച്ച് അവരോട് സുവിശേഷം പങ്കുവെച്ചു. അതിൻ്റെ ഫലമായി അവരിൽ പലരും വീണ്ടും ജനിച്ചു. അതിനുശേഷം ഞങ്ങളുടെ സഹോദരന്മാർ അവരെ പതിവായി അവരുടെ ക്യാമ്പിൽ പോയി സന്ദർശിക്കുകയും അവരെ ഒരു സഭയായി പണിയുകയും ചെയ്തു. അവർ രണ്ടു വർഷങ്ങളോളം ബാംഗ്ലൂരിലും, മറ്റു സ്ഥലങ്ങളിലും ഉള്ള കോൺഫറൻസുകളിലും പങ്കെടുത്തു. പ്രസംഗ പീഠത്തിലേക്ക് ഓടിക്കയറി ധൈര്യത്തോടെ സാക്ഷ്യം പറയത്തക്കവിധം അത്ര വലിയതായിരുന്നു അവർക്കു സാക്ഷ്യം പറയാനുള്ള ആവേശം. അവർ അവിടെയുള്ളപ്പോൾ ഞങ്ങളുടെ സഭാംഗങ്ങൾക്ക് സാക്ഷ്യം പറയാനുള്ള അവസരം കിട്ടിയില്ല!! അവരുടെ എരിവിനാൽ ഞങ്ങൾ എല്ലാവരും വെല്ലുവിളിക്കപ്പെട്ടു. ഒരു കോൺഫറൻസിൽ, സഭ ക്രിസ്തുവിനെന്ന വണ്ണം ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴ്പ്പിടുന്നതിനെക്കുറിച്ച് ബൈബിൾ എങ്ങനെ പഠിപ്പിക്കുന്നു എന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചു കഴിഞ്ഞപ്പോൾ, അവരുടെ ഇടയിൽ ഉണ്ടായിരുന്ന അടുത്തിടെ വിവാഹം കഴിഞ്ഞ ഒരു ഭാര്യ, കരഞ്ഞുകൊണ്ട് കർത്താവിനോട് പ്രാർത്ഥിക്കുകയും അവളുടെ വിവാഹ ജീവിതത്തിൻ്റെ ആരംഭം മുതൽ കീഴ്പ്പെടുന്ന ഒരു ഭാര്യ ആയിരിക്കാനുള്ള കൃപ തനിക്കു നൽകേണ്ടതിനു ദൈവത്തോടു യാചിക്കുകയും ചെയ്തു. അത്തരം ഒരു അപേക്ഷ അത്രയും തീഷ്ണതയോട് ഒരു ഭാര്യ കരഞ്ഞു പ്രാർത്ഥിക്കുന്നത് ഒരിക്കലും ഞാൻ എൻ്റെ ജീവിതത്തിൽ കേട്ടിട്ടില്ല!!

ഏതാണ്ട് രണ്ടുവർഷം കഴിഞ്ഞപ്പോൾ, അവരെ തങ്ങളുടെ മാതൃരാജ്യത്തേക്ക് അയയ്ക്കുവാൻ ഇന്ത്യാ ഗവൺമെൻ്റ് തീരുമാനിച്ചു. എന്നാൽ അപ്പോഴേക്ക്, ഈ വിശ്വാസികൾ വിശ്വാസത്തിൽ നന്നായി ഉറയ്ക്കുകയും അവർ തിരിച്ചു പോകുന്നതിനു മുമ്പ് അവരിൽ മൂന്നു പേരെ മൂപ്പന്മാരായി നിയമിക്കാൻ ഞങ്ങൾക്കു കഴിയുകയും ചെയ്തു. അതുകൊണ്ട് ദൈവം പൂർണ്ണതയോടെ അവരുടെ ഇന്ത്യയിലെ താമസത്തിൻ്റെ സമയം ക്രമീകരിച്ചു. അവർ സ്വന്തം ദേശത്തേക്ക് മടങ്ങിപ്പോയി കുറച്ചുകാലം കഴിഞ്ഞപ്പോൾ,അവരുടെ മേഖലയിൽ വീണ്ടും ഒരു യുദ്ധം ഉണ്ടാവുകയും അവർ മൂന്നു വ്യത്യസ്ത ഭാഗങ്ങളിലേക്കു ചിതറപ്പെടുകയും ചെയ്തു. എന്നാൽ അത്ഭുതം എന്നു പറയട്ടെ, ഈ മൂന്നു ഗ്രൂപ്പുകൾക്കും ഞങ്ങൾ അവരുടെ ഇടയിൽ നിന്നും നിയമിച്ച മൂപ്പന്മാരിൽ ഒരാൾ വീതം ഉണ്ടായിരുന്നു!അതുകൊണ്ട് ആ മൂപ്പന്മാരുടെ കീഴിൽ മൂന്നു സഭകളായി അവർക്കു പ്രവർത്തിക്കാൻ കഴിഞ്ഞു. അവിടുത്തെ അവരുടെ സാക്ഷ്യങ്ങളിലൂടെ മറ്റു പലരും ഈ സഭകളിലേക്ക് കൂട്ടി ചേർക്കപ്പെട്ടു. ഞങ്ങളുടെ സഹോദരന്മാരിൽ ഒരാൾ അവരെ പല സമയങ്ങളിൽ സന്ദർശിച്ച് അവരുടെ ഇടയിൽ യോഗങ്ങൾ നടത്തി അവരെ പ്രോത്സാഹിപ്പിച്ചു.

ഞങ്ങളുടെ സഹോദരന്മാരിൽ മറ്റൊരാൾ ഒരു ചെറിയ ബിസിനസ് തുടങ്ങുന്നതിനായി, ഒരു പുതിയ സ്ഥലത്ത് താമസിക്കുവാൻ തീരുമാനിച്ചു. ഇവിടെയും ക്രിസ്തുവിൻ്റെ കാലം മുതൽ ഒരു സഭ പോലും ഉണ്ടായിരുന്നില്ല. അവിടെ ഈ സഹോദരൻ്റെ സാക്ഷ്യത്തിലൂടെ, ചിലർ ശിഷ്യന്മാരായി തീർന്നിട്ട് ഇന്ന് അവിടെ വളരെ നല്ല ഒരു സഭയുണ്ട് - 2000 വർഷങ്ങൾക്കകം ആദ്യമായിട്ട്.

കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഞങ്ങളുടെ മധ്യത്തിൽ ദൈവം ചെയ്ത ഏറ്റവും വലിയ അത്ഭുതം, 2000 വർഷങ്ങളായി സഭയൊന്നും ഇല്ലാതിരുന്നിടങ്ങളിൽ സഭ സ്ഥാപിച്ചതല്ല,എന്നാൽ അനേകം സഭകളെ നയിക്കാൻ കഴിവുള്ള ദൈവഭക്തരായ മൂപ്പന്മാരെ എഴുന്നേൽപ്പിച്ചതാണ്. ആത്മീയ മനസ്സുള്ളവരും ശമ്പളമെന്നും കൂടാതെ ദൈവത്തിൻ്റെ കുഞ്ഞാടുകളെയും ആടുകളെയും സേവിക്കാനും പാലിക്കുവാനും മനസ്സുള്ള നേതാക്കന്മാരെ ഇന്ത്യ പോലൊരു രാജ്യത്തിൽ കണ്ടെത്തുന്നത് അതിശയകരമായ ഒരു അത്ഭുതമാണ് - ഇവിടെ അധികം ക്രിസ്തീയ വേലക്കാരും വിദേശ സ്രോതസ്സിൽ നിന്നു വരുന്ന പണത്തിൽ നിന്ന് ശമ്പളം പറ്റുന്ന പ്രവർത്തകരാണ്. ദൈവം ഏതുവിധേനയും, ഞങ്ങൾക്ക് ഞങ്ങളുടെ സഭകളിൽ മൂപ്പന്മാരായും ഇടയന്മാരായും സൗജന്യമായി ശുശ്രൂഷിക്കുന്ന പുരുഷന്മാരെ അയച്ചിരിക്കുന്നു -ദശകങ്ങളായിട്ട്.

ഞങ്ങൾ ഒരു മൂപ്പന്മാർക്കും ശമ്പളം കൊടുക്കാതിരിക്കുന്നതുകൊണ്ട്, അല്ലായിരുന്നെങ്കിൽ ഞങ്ങളുടെ കൂടെ ചേരുമായിരുന്ന 'ക്രിസ്തീയ കവർച്ചക്കാരിൽ ' നിന്ന് ഞങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്ന് മറ്റു പല ക്രിസ്തീയ സഭകളും സംഘടനകളും നേരിടുന്ന പ്രശ്നം ഇതാണ്.

രാജ്യത്തിൽ ഉടനീളം ചിതറപ്പെട്ടിരിക്കുന്ന ഞങ്ങളുടെ കാന്തങ്ങൾ നല്ലതും യഥാർത്ഥവുമായ ഏതാനും സൂചികളെ വൈക്കോൽ കൂനകളിൽ നിന്നും വലിച്ചെടുത്തിരിക്കുന്നു. വരുന്ന നാളുകളിൽ ഇതിലും അധികം പേരെ വലിച്ചെടുക്കുമെന്നു പ്രത്യാശിക്കുന്നു. കർത്താവിനെ സ്തുതിക്കുന്നു!