WFTW Body: 

ദൈവത്തിൻ്റെ കാഴ്ചപ്പാട് അനുസരിച്ച് ഈ ലോകത്തിൽ അവസാന സ്ഥാനത്തുള്ളവർ അവിടുത്തെ കണ്ണുകളിൽ ആദ്യസ്ഥാനത്താണ്.

യേശുവിൻ്റെ ഏഴ് ഉപമകളിലൂടെ പുറത്തു വരുന്ന അത്ഭുതകരമായ ഒരു സത്യം ഇതാണ്:

1. മത്തായി 20:1 ൽ തങ്ങളുടെ ജീവിതത്തിൻ്റെ 90% പാഴാക്കി കളഞ്ഞിട്ട് (12 മണിക്കൂറിൽ 11 മണിക്കൂറും) 11-ാം മണിക്കൂറിൽ ജോലിക്കു വന്ന ജോലിക്കാർക്ക്‌ ആദ്യം കൂലി (പ്രതിഫലം) നൽകപ്പെട്ടു.

2. ലൂക്കോസ് 15:22 ൽ തൻ്റെ പിതാവിൻ്റെ സമ്പത്തിൻ്റെ 50% നഷ്ടപ്പെടുത്തുകയും തൻ്റെ പിതാവിൻ്റെ പേരിന് അപമാനം വരുത്തുകയും ചെയ്ത ഇളയ മകൻ, അപ്പോഴും വീട്ടിൽ വന്നപ്പോൾ മേൽത്തരമായ അങ്കിയും മോതിരവും ലഭിച്ചു - സ്വയനീതിയിൽ അഭിമാനിക്കുന്ന മൂത്ത സഹോദരനു ലഭിക്കാതിരുന്ന രണ്ടു കാര്യങ്ങൾ.

3. ലൂക്കോസ് 7:41 ൽ അധികം പാപം ചെയ്തയാൾ (അധികം ഇളച്ചു കിട്ടിയ ആളും) അധികം സ്നേഹിക്കുന്നയാളായി തീർന്നു (അങ്ങനെ കർത്താവിനോട് കൂടുതൽ അടുത്തു വന്നു).

4. മത്തായി 21:28 ൽ ആദ്യം മത്സരി ആയിരുന്നെങ്കിലും, തൻ്റെ സഹോദരൻ ചെയ്തതുപോലെ ചെയ്യാതെ, ഒടുവിൽ പിതാവിൻ്റെ ഇഷ്ടം ചെയ്ത മകൻ.

5. ലൂക്കോസ് 15:3 ൽ നഷ്ടപ്പെട്ട ആട് മറ്റുള്ള ആടുകളെക്കാൾ അധികം ഇടയനോട് അടുത്തു വന്നു - ഇടയൻ്റെ തോളിൽ വഹിച്ച് കൊണ്ടുവരപ്പെട്ടതിനാൽ.

6. ലൂക്കോസ് 14:10 ൽ വിവാഹ സദ്യയ്ക്ക് ഏറ്റവും ഒടുവിലത്തെ സ്ഥാനത്ത് ഇടം പിടിച്ചവന്, ഏറ്റവും പ്രധാന സ്ഥാനം ലഭിച്ചു.

7. ലൂക്കോ 18:9 ൽ വക്രബുദ്ധിയായ ചുങ്കക്കാരൻ, പുറമേ പരീശനെക്കാൾ വളരെ മോശമായിരുന്നു എങ്കിലും രണ്ടാമത്തവനെക്കാൾ ചുങ്കക്കാരൻ മുന്നോട്ടു പോയി - കാരണം ദൈവം അവനെ നീതിമാനായി പ്രഖ്യാപിച്ചു.

ഈ ഉപമകളെല്ലാം മുന്നോട്ടുവയ്ക്കുന്നത് ഒരു സന്ദേശമാണ് - വളരെ മോശമായി തുടങ്ങിയ അനേകർ ഒടുവിൽ സമ്മാനാർഹരായി തീരുന്നതിൽ അവസാനിക്കുന്നു എന്നാണ് അത്.

നാം ഓട്ടം എങ്ങനെ പൂർത്തിയാക്കുന്നു എന്നതാണ് കാര്യം അല്ലാതെ നാം അത് എങ്ങനെ ആരംഭിക്കുന്നു എന്നതല്ല. തങ്ങളുടെ ജീവിതങ്ങളിലുണ്ടായ മോശമായ തുടക്കം കാരണം നിരുത്സാഹപ്പെടാതെയും തങ്ങളെ തന്നെ കുറ്റം വിധിക്കാതെയും തുടരുന്നവർ (പൗലൊസിനെ പോലെ) തങ്ങളെക്കാൾ നന്നായി തുടങ്ങിയ മറ്റു പലരേയും കാൾ മുന്നിലെത്തുന്നതിൽ അവസാനിക്കും. ഇത് തങ്ങളുടെ ജീവിതങ്ങൾ താറുമാറാക്കിയ എല്ലാവരെയും ഉത്സാഹിപ്പിക്കണം, ഒരിക്കലും നിരാശയിൽ വിട്ടു കളയരുത്, എന്നാൽ ഓട്ടത്തിൽ മുന്നോട്ട് ആയുക.

പൗലൊസ് തൻ്റെ ജീവിതത്തിൻ്റെ ആദ്യത്തെ 30 വർഷങ്ങൾ താറുമാറാക്കി. എന്നാൽ അതിനു ശേഷം "ഒരേ ഒരു കാര്യം" മാത്രം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. യേശുവിനെ പോലെ ആയിതീരുന്നതിന് വേണ്ടി മുന്നോട്ട് ആയാൻ - കഴിഞ്ഞകാല പരാജയങ്ങളെല്ലാം മറന്നു കൊണ്ട് ഭൂമിയിൽ തനിക്കു ശേഷിച്ചിരിക്കുന്ന അല്പകാലം യേശുവിനെ പോലെ ആയിതീരുന്നതു മാത്രം മുന്നോട്ട് നോക്കിക്കൊണ്ട് (ഫിലി. 3:13, 14). ദൈവം തന്നെ വിളിച്ചാക്കിയ ശുശ്രൂഷ തികയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. അങ്ങനെ തൻ്റെ ജീവിതാവസാനത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു, "ഞാൻ ഓട്ടം തികച്ചിരിക്കുന്നു. ഇപ്പോൾ സ്വർഗ്ഗത്തിൽ ഒരു കിരീടം എന്നെ കാത്തിരിക്കുന്നു" (2 തിമൊ. 4:7).

"ഒന്നാം സമ്മാനം നേടുവാൻ തക്കവണ്ണം ഓടുവിൻ" എന്ന് കൊരിന്തിലുള്ള ജഡിക ക്രിസ്ത്യാനികളോട് പൗലൊസ് പറഞ്ഞു.

ആ ജഡിക ക്രിസ്ത്യാനികൾക്കു പോലും ക്രിസ്തീയ ഓട്ടത്തിൽ ഒന്നാമതു വരാൻ കഴിയും, അവർ മാനസാന്തരപ്പെട്ട് ദൃഢനിശ്ചയത്തോടും അച്ചടക്കത്തോടും കൂടെ ഓടുമെങ്കിൽ. ഈ പ്രത്യാശയാണ് പരാജയപ്പെട്ടിരിക്കുന്ന ഓരോ ക്രിസ്ത്യാനിക്കും മൂപ്പന്മാരെന്ന നിലയിൽ നാം നൽകേണ്ടത്, അവർ മാനസാന്തരപ്പെട്ട് എന്തു വില കൊടുത്തും ക്രിസ്തുവിനെ പോലെ ആയിതീരുന്ന ലക്ഷ്യത്തിലേക്ക് ആയുവാൻ തീരുമാനിക്കുമെങ്കിൽ മാത്രം.