WFTW Body: 

സംഭവിക്കുന്ന ഒരു കാര്യവും നിങ്ങളെ നിരുത്സാഹപ്പെടുത്തുവാൻ അനുവദിക്കരുത്, കാരണം നിങ്ങൾ കർത്താവിനെ മുറുകെ പിടിച്ചിരിക്കുന്നതു കൊണ്ട്, ഓരോ സാഹചര്യത്തെയും അതിജീവിക്കുവാൻ (ജയിക്കുവാൻ) അവിടുന്ന് സഹായിക്കും - അതെന്തു തന്നെ ആയിരുന്നാലും. ഓരോ ശോധനയും ദൈവത്താൽ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതാണ്, അത് നിങ്ങൾ അവിടുത്തെ കൂടുതൽ നന്നായി അറിയേണ്ടതിന് നിങ്ങളെ പ്രാപ്തരാക്കേണ്ടതിനാണ്. ഇവിടെയാണ് അവിശ്വാസികളും ലൗകികരായ ക്രിസ്ത്യാനികളും പരാജയപ്പെടുന്നത്‌. ദൈവത്തിലേക്കു തിരിയുന്നതിനു പകരം, അവർ ലോകത്തിലേക്കു തിരിഞ്ഞ് തങ്ങളുടെ പരാജയങ്ങളിലും ദുരവസ്ഥയിലും ആശ്വാസവും സമാധാനവും ലഭിക്കേണ്ടതിന് നിരോധിക്കപ്പെട്ട വസ്തുക്കൾ കൊണ്ട് പരീക്ഷണം നടത്തുന്നു. അത്തരം സാധനങ്ങൾ ഒന്നും നിങ്ങൾ ഒരിക്കലും പരീക്ഷിക്കരുത്. തുടക്കത്തിൽ നിരുപദ്രവകാരികൾ എന്നു തോന്നുന്നവയ്ക്കു പോലും എളുപ്പത്തിൽ നിങ്ങൾ അടിമയായി തീരാം.

ഒരിക്കലും പരാജയപ്പെടാത്തവരല്ല പൂർണ്ണത കൈവരിക്കുന്നത്. എന്നാൽ തങ്ങളുടെ പരാജയങ്ങളെ കുറിച്ച് സത്യസന്ധരായവരും പരാജയപ്പെട്ടാലുടൻ ചാടി എഴുന്നേറ്റ് മുന്നോട്ട് ആയുന്നവരുമാണ്.

മതഭക്തരായി തീർന്നിട്ട് അത് ആത്മീയതയാണെന്നു ചിന്തിക്കുന്ന ഒരപകടം നാം എപ്പോഴും നേരിടുന്നു. മതഭക്തരായ ആളുകൾ ബാഹ്യമായ കാര്യങ്ങളാൽ പിടിക്കപ്പെട്ടിരിക്കുന്നവരാണ് - കർത്താവിനു വേണ്ടി ബാഹ്യമായ യാഗങ്ങൾ, സഭയിൽ നല്ല സ്ഥാനം നിലനിർത്താൻ വേണ്ടി തങ്ങൾ ചെയ്യേണ്ട എറ്റവും കുറച്ചു കാര്യങ്ങളെ കുറിച്ച് അവർക്കുള്ള അറിവനുസരിച്ചുള്ള ബാഹ്യമായ ആചാരങ്ങൾ, സഭയുടെ പ്രവർത്തനങ്ങളിൽ, ബാഹ്യമായ വേഷവിധാനങ്ങളിൽ, വചനത്തിൻ്റെ ബൗദ്ധികമായ പഠനത്തിൽ (പ്രായോഗികത ഇല്ലാതെ) കൂടാതെ വൈകാരികമായ സഭാ യോഗങ്ങളിൽ (അത്തരം വൈകാരികത ആത്മാവിൻ്റെ ശക്തിയുടെ തെളിവാണെന്നു കരുതി) തുടങ്ങിയവ. ഇവയൊന്നും തെറ്റോ അല്ലെങ്കിൽ അപ്രധാനമോ അല്ല. എന്നാൽ മത ഭക്തരായവർക്ക്, ഈ പ്രവർത്തനങ്ങളാണ് പ്രാഥമികമായത് തന്നെയുമല്ല ഇവയെല്ലാം ആത്മീയതയുടെ ലക്ഷണമാണെന്ന് കരുതുകയും അങ്ങനെ അവർ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു.

യഥാർത്ഥമായി ആത്മീയരായവർ ഏതു വിധേനയും, ദൈവത്തെ അധികം നന്നായി അറിയുന്ന കാര്യത്താൽ പിടിക്കപ്പെട്ടിരിക്കുന്നു, അതിനായി അവർ തങ്ങളെ തന്നെ യേശുവിനോടും തങ്ങളുടെ സഹ വിശ്വാസികളോടുമുള്ള തീക്ഷ്ണമായ സ്നേഹത്തിൽ സൂക്ഷിക്കേണ്ടതിനും, അവർ എന്തു ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ കണ്ടെത്തേണ്ടതിനും (ദൈവത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനേക്കാൾ), പരിശുദ്ധാത്മാവിൻ്റെ ശക്തിക്കു വേണ്ടിയും, തങ്ങളുടെ പ്രവൃത്തികളിലുള്ള സ്വാർത്ഥപരമായ ലക്ഷ്യങ്ങളിൽ നിന്ന് അവരെ തന്നെ വെടിപ്പാക്കുന്ന കാര്യവും അന്വേഷിക്കുന്നു. മതഭക്തരായവർ കൂട്ടങ്ങൾ പണിയുന്നു. ആത്മീയർ ക്രിസ്തുവിൻ്റെ ശരീരം പണിയുന്നു.

വളച്ചൊടിച്ച അനുപാതത്തിനു പുറത്തുള്ള സത്യവുമായി നടക്കുന്ന, കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന പരീശന്മാരെ പോലെ അല്ലാതെ, അവിടുത്തേക്കു വേണ്ടി നിലകൊള്ളുന്ന മനുഷ്യർക്കു വേണ്ടി ലോകമെമ്പാടും ദൈവം അന്വേഷിക്കുന്നു. അവിടുത്തെ വചനത്തിൻ്റെ പ്രമാണങ്ങൾക്കായി നിലകൊള്ളുന്ന പുരുഷന്മാർക്കായി ദൈവം അന്വേഷിക്കുന്നു, ഏലിയാവിനെ പോലെ, സ്നാപക യോഹന്നാനെ പോലെ, പൗലൊസിനെ പോലെ, മാർട്ടിൻ ലൂഥർ, ജോൺ വെസ്‌ലി, എറിക് ലിഡൽ എന്നിവരെ പോലെ തങ്ങൾ വിശ്വസിച്ച കാര്യങ്ങൾക്കു വേണ്ടി, എന്തു വില കൊടുക്കേണ്ടി വന്നപ്പോഴും, നിന്നവർ. ദൈവം അങ്ങനെ പ്രമാണങ്ങളുള്ള ആളുകളെ കൊണ്ട് സ്വർഗ്ഗം നിബിഢമാക്കുവാൻ പോകുകയാണ്. ആ എണ്ണത്തിൽ നിങ്ങളും ഉണ്ടാകണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു. കോളേജിൽ കർത്താവിനു വേണ്ടി നിൽക്കാൻ ധാരാളം അവസരങ്ങൾ നിങ്ങൾക്കുണ്ടാകും. അതിനു ലഭിക്കുന്ന ഓരോ അവസരങ്ങളിലും നിങ്ങൾ അങ്ങനെ ചെയ്യുവാൻ ഇടയാകട്ടെ.

ദൈവഭക്തരായ അനേകം പുരുഷന്മാർ വേദപുസ്തകം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി കഴിഞ്ഞ നൂറ്റാണ്ടുകളിലെ നിർമ്മല സുവിശേഷത്തിൻ്റെ സന്ദേശങ്ങൾ സംരക്ഷിക്കുവാൻ തങ്ങളുടെ ജീവിതങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ദൗർഭാഗ്യമെന്നു പറയട്ടെ, ഇന്ന്, അനേകം വിശ്വാസികളും വേദപുസ്തകം വായിക്കുവാൻ 5 മിനിറ്റു പോലും തങ്ങളുടെ ഭവനങ്ങളിൽ ചെലവാക്കുന്നില്ല, തന്നെയുമല്ല അതു പഠിക്കുവാൻ അതിലും കുറച്ചു സമയമാണെടുക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടുകളിലുണ്ടായിരുന്ന അനേകം ദൈവ ഭക്തരായ മനുഷ്യർക്കും ഇന്നു നമുക്ക് ഉള്ള ഉപദേശത്തെ കുറിച്ചുള്ള ഗ്രാഹ്യം ഇല്ലായിരുന്നു. എന്നാൽ ഇന്ന് വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ക്രിസ്തുവിനോടുള്ള തീക്ഷ്ണമായ ഭക്തി അവർക്കുണ്ടായിരിക്കുന്നു - അന്തിമ സൂക്ഷ്മ പരിശോധനയിൽ കാര്യമായിട്ടുള്ളത് അതാണ് - ഉപദേശത്തിലുള്ള കൃത്യതയല്ല.

മറവി എന്നത് പാപം പോലെ ഗൗരവതരമായ ഒരു കാര്യമല്ല എന്നാൽ അതിനെ അതിജീവിക്കുന്നത് അനേകം അസൗകര്യങ്ങളിൽ നിന്നു നിങ്ങളെ രക്ഷിക്കാൻ കഴിയും. നാം എല്ലാവരും മറവിയുള്ളവരാണ്. ഇപ്പോൾ എൻ്റെ മറവിയെ അതിജീവിക്കാൻ ഞാൻ ചെയ്യുന്നത്, എനിക്കു ചെയ്യാനുള്ള പ്രധാന കാര്യങ്ങൾ ഞാൻ എപ്പോഴും കൊണ്ടു നടക്കുന്ന ഒരു ചെറിയ പോക്കറ്റ് ബുക്കിൽ എഴുതുക എന്നതാണ്. കർത്താവ് എന്നോടു സംസാരിക്കുന്ന കാര്യങ്ങളും ഞാൻ എഴുതാറുണ്ട്. ഞാൻ ആ കാര്യങ്ങൾ എഴുതി വച്ചില്ലെങ്കിൽ, കർത്താവ് എന്നോടു സംസാരിച്ച കാര്യങ്ങൾ മിക്കപ്പോഴും മറന്നു പോകുന്നതായി ഞാൻ കാണുന്നു.