WFTW Body: 

"ക്രിസ്തു സഭയെ സ്നേഹിച്ച അവൾക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചു കൊടുത്തു" (എഫെ. 5:25). സഭ പണിയുവാൻ, ക്രിസ്തു സഭയെ സ്നേഹിച്ച അതേ വിധത്തിൽ നാം സഭയെ സ്നേഹിക്കേണ്ടതുണ്ട്. നമ്മുടെ പണമോ നമ്മുടെ സമയമോ കൊടുത്താൽ പോരാ. നാം നമ്മെത്തന്നെ -നമ്മുടെ സ്വയജീവനെ കൊടുക്കേണ്ടതുണ്ട്.

മനുഷ്യനോടുള്ള അവിടുത്തെ സ്നേഹം വിവരിക്കുവാൻ ദൈവം ആഗ്രഹിച്ചപ്പോൾ, ഭൗമികമായ ഒരേ ഒരു ഉദാഹരണത്തോടു മാത്രമേ അവിടുത്തെ സ്നേഹത്തെ താരതമ്യം ചെയ്യുവാൻ അവിടുത്തേക്ക് കഴിഞ്ഞുള്ളൂ -ഒരമ്മയ്ക്ക് തൻ്റെ നവജാത ശിശുവിനോടുള്ള സ്നേഹം (യെശ. 49:15 കാണുക). നിങ്ങൾ ഒരമ്മയെ നിരീക്ഷിച്ചാൽ, അവൾക്കു തൻ്റെ കുഞ്ഞിനോടുള്ള സ്നേഹം ത്യാഗത്തിന്റെ ആത്മാവിനാൽ നിറഞ്ഞതാണെന്ന് നിങ്ങൾ കാണും. അതിരാവിലെ മുതൽ രാത്രി വളരെ വൈകുന്നതു വരെയും, പിന്നെ രാത്രി മുഴുവനും, ഒരമ്മ ത്യാഗം ചെയ്യുന്നു, വീണ്ടും ത്യാഗം ചെയ്യുന്നു, തൻ്റെ കുഞ്ഞിനുവേണ്ടി ത്യാഗം ചെയ്യുന്നു; അതിനുപകരം അവൾക്കൊന്നും തിരിച്ചു കിട്ടുന്നുമില്ല. തൻ്റെ കുഞ്ഞിനുവേണ്ടി വർഷംതോറും സന്തോഷത്തോടെ, ഒന്നും പ്രതീക്ഷിക്കാതെ വേദനയും അസൗകര്യവും സഹിക്കുന്നു. അങ്ങനെയാണ് ദൈവവും നമ്മെ സ്നേഹിക്കുന്നത്. ആ സ്വഭാവമാണ് നമ്മിലേക്ക് പകരുവാൻ ദൈവം ആഗ്രഹിക്കുന്നത്. അതുപോലെ അന്യോന്യം സ്നേഹിക്കുന്നവരാണ് അവരെല്ലാവരും എന്നും സത്യസന്ധമായി പറയാൻ കഴിയുന്ന ഒരു കൂട്ടായ്മയും ലോകത്തിലെങ്ങും കണ്ടെത്തുക അസാധ്യമാണ്, മിക്ക വിശ്വാസികൾക്കും തങ്ങളോട് അനുകൂലിക്കുന്നവരെയും അവരുടെ ഗ്രൂപ്പിൽ ചേരുന്നവരെയും സ്നേഹിക്കേണ്ടതെങ്ങനെ എന്നുമാത്രം അറിയാം. അവരുടെ സ്നേഹം മാനുഷികവും അമ്മമാരുടെ ത്യാഗപരമായ സ്നേഹത്തിൽ നിന്നും ദൂരെ മാറ്റപ്പെട്ടതും ആണ്!! എന്നു വരികിലും, ദിവ്യ സ്നേഹം എന്ന ലക്ഷ്യത്തിലേക്ക് ആയിരിക്കണം നാം ഉദ്യമിക്കുന്നത്.

തൻ്റെ ചുറ്റുമുള്ള മറ്റാരെങ്കിലും തൻ്റെ കുഞ്ഞിനുവേണ്ടി എന്തെങ്കിലും ത്യാഗം ചെയ്യുന്നുണ്ടോ എന്ന് ഒരമ്മ ശ്രദ്ധിക്കുന്നില്ല. അവൾ തന്നെ സന്തോഷത്തോടെ എല്ലാം ത്യജിക്കുന്നു. അതേപോലെ, സഭയെ തൻ്റെ 'സ്വന്തം കുഞ്ഞായി കണ്ടിരിക്കുന്ന ഒരുവനും തൻ്റെ. ചുറ്റുമുള്ള മറ്റുള്ളവർ സഭയ്ക്കു വേണ്ടി എന്തെങ്കിലും ത്യാഗം ചെയ്യുന്നോ ഇല്ലയോ എന്ന കാര്യത്തിൽ അലോസരപ്പെടുന്നില്ല. അയാൾ തന്നെത്തന്നെ സന്തോഷത്തോടെ ത്യാഗംചെയ്യും, തന്നെയുമല്ല അയാൾക്ക് മറ്റാർക്കെതിരെയും ഒരു പരാതിയും ഉണ്ടായിരിക്കുകയുമില്ല.മറ്റുള്ളവർ സഭയ്ക്കു വേണ്ടി ത്യാഗം ചെയ്യുന്നില്ല എന്ന് പരാതി പറയുന്നവർ അമ്മമാർ അല്ല കൂലിക്കെടുത്ത ആയമാരാണ്. അങ്ങനെയുള്ള ആയമാർക്ക് കൃത്യമായ പ്രവൃത്തി സമയമുണ്ട്, കൂടാതെ അടുത്ത എട്ടുമണിക്കൂർ ഷിഫ്റ്റിനുള്ള ആയ സമയത്ത് വന്നില്ലെങ്കിൽ അവർ പരാതി പറയും.

എന്നാൽ ഒരു മാതാവ് ഓരോ ദിവസവും എട്ടുമണിക്കൂർ ഷിഫ്റ്റ് ജോലിയല്ല ചെയ്യുന്നത്. അവൾ നാൾതോറും ഒരു 24 മണിക്കൂർ ഷിഫ്റ്റ് ജോലിയാണ് ചെയ്യുന്നത് -വർഷം തോറും -അതിന് അവൾക്ക് വേതനമൊന്നും കിട്ടുന്നുമില്ല. അവളുടെ കുഞ്ഞിന് 20 വയസ് പ്രായമാകുമ്പോഴും, ആ അമ്മയുടെ ജോലി കഴിയുന്നില്ല!! അമ്മമാർക്കു മാത്രമേ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ട പാൽ ഓരോ ദിവസവും ഉണ്ടാകുകയുള്ളൂ. തങ്ങൾ പരിചരിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി പാൽ ഉല്പാദിപ്പിക്കുവാൻ ആയമാർക്കു കഴിയുകയില്ല. അതുപോലെ തന്നെ,സഭയിൽ അമ്മമാരെ പോലെയുള്ളവർക്ക് തങ്ങളുടെ ആത്മീയ മക്കൾക്ക് വേണ്ടി എപ്പോഴും ഒരു വചനം ഉണ്ടായിരിക്കും -ഓരോ മീറ്റിംഗിലും. അനേകം മൂപ്പന്മാർക്ക് സഭയ്ക്കുവേണ്ടി ഒരു വചനം ഇല്ലാത്തതിന് കാരണം അവർ ആയമാരായതുകൊണ്ടാണ്, അമ്മമാർ അല്ല.

ഒരു മാതാവ് തൻ്റെ മക്കളിൽ നിന്ന് ശമ്പളമൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരു കുഞ്ഞും ഒരിക്കലും അതിൻ്റെ അമ്മയ്ക്ക് അവളുടെ സേവനത്തിന് വേണ്ടി ശമ്പളം ഒന്നും കൊടുക്കുന്നില്ല. വാസ്തവത്തിൽ, ഒരു മണിക്കൂറിന് 20 രൂപ നിരക്കിൽ (ആയമാർക്കുകൊടുക്കുന്നതുപോലെ), ഒരമ്മയ്ക്കുനൽകേണ്ട കൂലി നിങ്ങൾ കണക്കു കൂട്ടേണ്ടിവന്നാൽ, ഓരോ കുഞ്ഞും അവൻ 20 വയസ്സ് പ്രായമാകുമ്പോഴേക്ക് അവൻ്റെ അമ്മയ്ക്ക് 30 ലക്ഷം രൂപയിൽ അധികം കടം പെട്ടിരിക്കുന്നു എന്ന് നിങ്ങൾ കണ്ടെത്തും!! ഏതു കുഞ്ഞിനാണ് അത്രയും വലിയ തുക എന്നെങ്കിലും മടക്കി നൽകാൻ കഴിയുന്നത്?

ഇപ്പോൾ നമ്മിലേക്ക് വരുന്ന ചോദ്യം ഇതാണ്: കർത്താവിനു വേണ്ടിയും അവിടുത്തെ സഭയ്ക്കു വേണ്ടിയും അതുപോലെ വേല ചെയ്യാൻ മനസ്സുള്ളവനാരാണ് -ഒരു ശമ്പളവും സ്വീകരിക്കാതെ, ദിവസം തോറും, വർഷം തോറും, യേശു വരുന്നതുവരെ? അങ്ങനെ ഒരാ ത്മാവുള്ള ഒരു വ്യക്തിയെ ദൈവത്തിന് എവിടെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞാൽ, ത്യാഗത്തിന്റെ ആത്മാവില്ലാതെ അവിടുത്തെ സേവിക്കാൻ ശ്രമിക്കുന്ന അർദ്ധമനസ്കരായ 10,000 വിശ്വാസികളേക്കാൾ വളരെയധികം ആ ഒരുവനെ അവിടുത്തേക്ക് ഉപയോഗിക്കാൻ കഴിയും.

യേശു ഭൂമിയിലേക്ക് മടങ്ങിവന്ന് നിങ്ങൾ അവിടുത്തെ മുമ്പിൽ നിൽക്കുമ്പോൾ, നിങ്ങൾ ജീവിച്ച വഴികളുടെ മേൽ നിങ്ങൾക്ക് എന്തെങ്കിലും സങ്കടങ്ങൾ ഉണ്ടാകുമോ അതോ ദൈവരാജ്യത്തിന് വേണ്ടി പ്രയോജനകരമായി ചെലവഴിച്ച ഒരു ജീവിതത്തിലേക്ക് നിങ്ങൾക്കു തിരിഞ്ഞു നോക്കുവാൻ കഴിയുമോ? അനേകർ ഭൂമിയിൽ തങ്ങളുടെ ജീവിതങ്ങൾ പാഴാക്കിക്കൊണ്ട് കൂടെ ഒഴുകുന്നു. അധികം വൈകുന്നതിനു മുൻപ് ഉണരുക, എന്നിട്ട് അവിടുത്തെ മാർഗ്ഗം ത്യാഗത്തിൻ്റെ മാർഗമാണെന്നു നിങ്ങൾക്കു കാണിച്ചു തരുവാൻ ദൈവത്തോട് അപേക്ഷിക്കുക. കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ.