ലേഖകൻ :   സാക് പുന്നൻ
WFTW Body: 

എല്ലാ വിശ്വാസികളും പ്രവാചകന്മാരായി വിളിക്കപ്പെട്ടവരല്ല എന്നാല്‍ പ്രവചിക്കുവാന്‍ ഉത്സാഹത്തോടെ വാഞ്ചിക്കണമെന്ന് എല്ലാ വിശ്വാസികളോടും കല്‍പ്പിച്ചിരിക്കുന്നു (1 കൊരി 14:1). പുതിയ ഉടമ്പടി യുഗത്തിലെ പരിശുദ്ധാത്മ ചൊരിച്ചിലിന്‍റെ ഫലങ്ങളില്‍ ഒന്ന് ഇതാണ് ( അപ്പൊ:പ്ര 2:17,18). പ്രവചിക്കുക എന്നാല്‍ ( പുതിയ ഉടമ്പടിയില്‍ അതിന്‍റെ അര്‍ത്ഥം) ആളുകളെ പ്രബോധിപ്പിക്കുന്നതിനും, വെല്ലു വിളിക്കുന്നതിനും അവരെ പണിയുന്നതിനുമായി അവരോടു സംസാരിക്കുക എന്നാണ് ( 1 കൊരി 14:3). ആത്മനിറവുളള എല്ലാ വിശ്വാസികള്‍ക്കും ചുരുക്കമായി സഭായോഗങ്ങളില്‍ പ്രവചിക്കാവുന്നതാണ് (1 കൊരി 14 :31). ഒരാള്‍ സംസാരിച്ചതിനെ മറ്റു വിശ്വാസികള്‍ വിധിക്കുകയും അത് എത്രമാത്രം ദൈവത്തില്‍ നിന്നുളളതാണെന്നും എത്രമാത്രം മാനുഷികമാണെന്നും വിവേചിക്കുകയും വേണം - സകലവും വചനം കൊണ്ട് പരിശോധിക്കണം. ( 1 കൊരി 14:29).

ദൈവം സഭയില്‍ ചിലരെ പ്രവാചകന്മാരായി നിമിച്ചിട്ടുണ്ട്. ക്രിസ്തുവിന്‍റെ ശരീരം പണിയപ്പെടേണ്ടതിന് ദൈവം സഭയ്ക്കു ദാനമായി നല്‍കിയിരുന്നവരാണ് ഈ പുരുഷന്മാര്‍. .വിശ്വാസികളെ വെല്ലുവിളിക്കേണ്ടതിനും ശക്തിപ്പെടുത്തണ്ടതിനുമായി പ്രവാചകന്മാര്‍ നീണ്ട സന്ദേശങ്ങള്‍ പറയും. "യൂദായും ശീലാസും പ്രവാചകന്മാരായിരുന്നതു കൊണ്ട്, നീണ്ട പ്രസംഗങ്ങള്‍ കൊണ്ട് അവര്‍ സഹോദരന്മാരെ പ്രബോധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു" എന്നു നാം വായിക്കുന്ന (അപ്പെ: പ്ര 15:32). എന്നാല്‍ വളരെ കുറച്ചുപേര്‍ മാത്രമെ സഭയില്‍ പ്രവാചകന്മാരായിരിക്കുവാന്‍ വിളിക്കപ്പെട്ടിട്ടുളളു ( 1 കൊരി 12:28, എഫെ.4.11) - ആ കാര്യം എല്ലാവരും ഓര്‍ക്കണം.

ഒരു സഭായോഗത്തില്‍ ആരെങ്കിലും പ്രവചിക്കുന്നതു കേള്‍ക്കുന്നത് ഒരു വാഴപ്പഴം തിന്നുന്നതുപോലെയാണ്. പഴത്തൊലി (മാനുഷമായത്) നാം ദൂരെ എറിഞ്ഞുകളഞ്ഞിട്ട് തൊലിക്കകത്തുളളതുമാത്രം (ദൈവത്തില്‍ നിന്നുളളത്) നാം തിന്നണം. ഒരു യുവവിശ്വാസിയില്‍ പഴത്തൊലി വളരെ കട്ടിയുളളതും അതിനകത്തുളളത് വളരെ കുറച്ചും ആയിരിക്കും. എന്നാല്‍ ആ കുറച്ചുളളതുപോലും എടുക്കുവാന്‍ നാം സന്തോഷമുളളവരാണ്. കൂടുതല്‍ പക്വതയുളള ഒരു വിശ്വാസിയില്‍ ഏതു വിധത്തിലും, തൊലി കട്ടികുറഞ്ഞതായിരിക്കും എന്നാല്‍ ദൈവത്തില്‍ നിന്നുളളത് കൂടുതലായിരിക്കും. സഹോദരിമാര്‍ക്കും പ്രവചിക്കാം ( അപ്പൊപ്ര : 17,18). എന്നാല്‍ പെന്തക്കൊസ്തു നാളില്‍ പുതിയ ഉടമ്പടി ആരംഭിച്ചതിനുശേഷം പ്രവാചകിമാരായ സ്ത്രീകളെ നാം കാണുന്നില്ല. അപ്പൊസ്തലരായ സ്ത്രീകളും ഇല്ല.

പ്രവചിക്കുന്ന ഏതൊരാളും അവരുടെ വിശ്വാസത്തിന്‍റെ അളവിനൊത്തവണ്ണമെ അതു ചെയ്യാവൂ ( റോമ. 12:6). അതു കൊണ്ടാണ് പ്രവചിക്കുമ്പോള്‍ " യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു" എന്ന വാക്കുകള്‍ പൗലൊസ് ഭയപ്പെട്ടത്. അതിനു പകരം " എനിക്കും ദൈവത്തിന്‍റെ ആത്മാവുണ്ടന്ന് എനിക്കു തോന്നുന്നു." എന്നു പറയാനാണ് പൗലൊസ് കൂടുതല്‍ താല്‍പര്യപ്പെട്ടത് (1കൊരി 7:40). നാം പ്രവചിക്കുമ്പോള്‍, തിരുവചനത്തില്‍ നിന്നും ചില വാക്യങ്ങള്‍ ഉദ്ധരിക്കുമ്പോഴല്ലാതെ, ഒരിക്കലും "യഹോവ (കര്‍ത്താവ്) ഇപ്രകാരം പറയന്നു" എന്നീ വാക്കുകള്‍ ഉപയോഗിക്കരുത് ( യിരെ.23 :21). അതു പോലെ, നാം പ്രവചിക്കുമ്പോഴെല്ലാം, നമ്മുടെ സന്ദേശം കര്‍ത്താവില്‍ നിന്നാണോ അല്ലയോ എന്നു വിവേചിക്കുവാനും തീരുമാനിക്കുവാനും നാം മറ്റുളള വിശ്വാസികളെ അനുവദിക്കുകയും വേണം.

ഒരു പുതിയ ഉടമ്പടി പ്രവാചകന്മാരും ഒരിക്കലും മറ്റുളളവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നുളള നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നില്ല. (പഴയ ഉടമ്പടി പ്രവാചകന്മാര്‍ ചെയ്തതുപോലെ) എന്നുളള കാര്യവും നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കണം. അപ്പൊസ്തലപ്രവൃത്തികള്‍ 11:28 ല്‍, വരുവാനുളള ഒരു ക്ഷാമത്തെ ക്കുറിച്ച് അഗബൊസ് പ്രവചിച്ചതായി നാം കാണുന്നു. എന്നാല്‍ അതിനുവേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന വിധത്തില്‍ ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞില്ല. അതുപോലെ തന്നെ അപ്പൊ: പ്ര 2:11 ല്‍ അദ്ദേഹം പൗലൊസിനോട് അവന്‍ യെരുശലേമിലേക്കു പോയാല്‍, താന്‍ ബന്ധിക്കപ്പെടും എന്നു പറഞ്ഞു, എന്നാല്‍ പൗലൊസിനോട് പോകണോ വേണ്ടയോ എന്നു പറഞ്ഞില്ല. ഇതിന്‍റെ കാരണം, ഇപ്പോള്‍ ഓരോ വിശ്വാസിക്കും പരിശുദ്ധാത്മാവുണ്ട് എന്നതാണ് - ഈ പരിശുദ്ധാത്മാവാണ് ഓരോ വിശ്വാസിയും എന്തുചെയ്യണമെന്ന് പറയേണ്ടത്. പഴയ ഉടമ്പടിയുടെ കീഴില്‍, എങ്ങനെയായാലും ആളുകള്‍ക്ക് തങ്ങളെ വഴികാട്ടുവാന്‍ തക്കവണ്ണം അവരില്‍ അധിവസിക്കുന്ന പരുശുദ്ധാത്മാവില്ല. അതുകൊണ്ട് അവര്‍ എന്തു ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ദൈവാത്മാവുളള പ്രവാചകന്‍ അവരോടു പറയണമായിരുന്നു.

എന്നാല്‍ ഈ മുന്നറിയിപ്പുകളെ കൂട്ടാക്കാതെ, പഴയ ഉടമ്പടി പ്രവാചകന്മാരെ പോല പെരുമാറുകയും, ഇന്നും വിശ്വാസികളോട് അവര്‍ എന്തു ചെയ്യണമെന്നു പറയുകയും ചെയ്യുന്ന പക്വതയില്ലാത്ത വിശ്വാസികള്‍ ഉണ്ട്. ധാര്‍ഷ്ട്യക്കാരനായ പക്വതയില്ലാത്ത ചില വിശ്വാസികള്‍ സോരിലുണ്ടായിരുന്നു. അവര്‍ " അവരുടെ സ്വന്ത ആത്മാവില്‍ നിന്ന് " പൗലൊസിനോടു പോലും പ്രവചിച്ചിട്ട് " യെരുശലേമില്‍ പോകരുത്" എന്നു പറഞ്ഞു ( അപ്പൊ: പ്ര 21:4) എന്നാല്‍ പൗലൊസ് അവരുടെ നിര്‍ദ്ദേശങ്ങളെ തീര്‍ത്തും അവഗണിച്ചിട്ട് അവിടെ പോയി. (അപ്പൊ: പ്ര 21:13). പിന്നീട് കര്‍ത്താവ് പൗലൊസിനോട് ഉറപ്പിച്ചു പറഞ്ഞത് അവന്‍ യെരുശലേമില്‍ പോകണമെന്നുളളത് വാസ്തവമായി അവിടുത്തെ ഹിതമായിരുന്നു എന്നാണ് ( അപ്പൊ:പ്ര 23:11). അതുകൊണ്ട് സോരിലെ വിശ്വാസികള്‍ അവരുടെ 'പ്രവചനം' എന്നു പറയപ്പെടുന്നതില്‍ പൂര്‍ണ്ണമായി തെറ്റി. അതു കര്‍ത്താവില്‍ നിന്നു വന്നതല്ല. നാം നമ്മുടെ സഭയിലുളള വിശ്വാസികള്‍ വഞ്ചിക്കപ്പെടാതിരിക്കേണ്ടതിന്, അവര്‍ക്കു മുന്നറിയിപ്പുകള്‍ നല്‍കേണ്ടകാര്യം, അവരോട് എന്തു ചെയ്യണം അല്ലെങ്കില്‍ എന്തു ചെയ്യരുത് എന്നു പറയുന്ന ഏതെങ്കിലും "നിര്‍ദ്ദേശകമായ- പ്രവചനങ്ങള്‍ക്ക് " (പേരുമാത്രമുളള) ചെവി കൊടുക്കരുത് എന്നാണ്.
പുതിയ ഉടമ്പടി-പ്രവചനത്തിന്‍റെ പ്രധാന ഉദ്ദേശ്യം 1. ദൈവജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കേണ്ടതിന് (2) സഭ പണിയുവാന്‍ . ഇതാണ് നാം നമ്മുടെ എല്ലാ സഭായോഗങ്ങളിലും പ്രഘോഷിക്കേണ്ടത് - കാരണം യേശു വന്നത് ഈ രണ്ട് ഉദ്ദേശ്യങ്ങള്‍ക്കു വേണ്ടിയാണ്.. (1) തന്‍റെ ജനത്തെ സകല പാപത്തില്‍ നിന്നും രക്ഷിക്കേണ്ടതിനും (പുതിയ നിയമത്തിലെ ഒന്നാമത്തെ വാഗ്ദത്തം - മത്തായി 1:21), അവിടുത്തെ സഭയെ പണിയേണ്ടതിനും (മത്തായി 16;18).

മറിച്ച് നിങ്ങള്‍ പാപത്തില്‍ നിന്നുളള സ്വാതന്ത്ര്യം, ക്രിസ്തുവിന്‍റെ ശരീരത്തില്‍ ബന്ധങ്ങള്‍ പണിയുന്നത് ഇവയെക്കാള്‍ അധികം ആത്മാവിന്‍റെ വരങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രസംഗിക്കുകയാണെങ്കില്‍, അപ്പോള്‍ നിങ്ങളുടെ സഭ വളരെ പെട്ടെന്നുതന്നെ കൊരിന്തിലെ സഭ പോലെ ആയി തീരും - ആത്മാവിന്‍റെ എല്ലാ വരങ്ങളും പ്രയോഗിക്കുന്നവര്‍ ( 1കൊരി. 1:7)എങ്കിലും ജഡികരും, പക്വതയില്ലാത്തവരും, സഭയ്ക്കുളളില്‍ തന്നെ പിണക്കമുളളവരും. തന്നെയുമല്ല നിങ്ങളുടെ സഭ ലവോദിക്യയിലെ സഭയെ പോലെ പോലും അവസാനിച്ചേക്കാം - നിര്‍ഭാഗ്യനും, അരിഷ്ടനും, ദരിദ്രനും, കുരുടനും, നഗ്നനും ആയിരിന്നിട്ടും അതറിയാതിരിക്കുന്നവന്‍ ( വെളിപ്പാട് 3:17). അതൊരു ദുരന്തമാണ്.

നിങ്ങള്‍ക്ക് ഒരു പുതിയ ഉടമ്പടി സഭ പണിയണമെങ്കില്‍, അപ്പോള്‍ നിങ്ങളുടെ പ്രസംഗത്തിന്‍റെ ഊന്നല്‍ എപ്പോഴും യേശുവിന്‍റെയും അപ്പൊസ്തലന്മാരുടെയും ഉപേദേശങ്ങളില്‍ ഉണ്ടായിരുന്നതു തന്നെ ആയിരിക്കണം -അല്ലാതെ ഇന്നു നാം മിക്ക ക്രിസ്തീയ സഭകളിലും കേള്‍ക്കുന്ന കാര്യങ്ങളല്ല.