WFTW Body: 

ആളുകളെ വെറുക്കുന്ന തെറ്റായ ഒരു മനോഭാവത്തെക്കുറിച്ച് യേശു സംസാരിക്കുന്നു. "കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളി ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ" (മത്താ. 5:43). പഴയ നിയമത്തിൽ ഇസ്രായേല്യർ കനാന്യരെ വെറുത്തു, അവർ ഫെലിസ്ത്യർ, അമോര്യർ, മോവാബ്യർ മുതലായവരെയെല്ലാം വെറുത്തു അവർ അവരെ നശിപ്പിക്കാൻ ഉദ്ദേശിച്ചു. എന്നാൽ ഇന്ന് യേശു പറയുന്നു, "ഞാനോ നിങ്ങളോട് പറയുന്നത്, നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ". ഈ വർഷങ്ങൾ കൊണ്ട് ദൈവത്തിനു മാറ്റം ഉണ്ടായോ? ഇല്ല. ഇന്നു മനുഷ്യന് യേശുവിനെ പോലെ ജീവിക്കാനുള്ള കൂടുതൽ ഉന്നതമായ സാധ്യതയുണ്ട്. പഴയ നിയമത്തിൽ അവൻ യേശുവിനെ പോലെ ജീവിക്കാൻ വേണ്ട കഴിവുള്ളവൻ ആയിരുന്നില്ല. പരിശുദ്ധാത്മാവിനെ കൂടാതെ നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ സ്നേഹിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ അവരെ യഥാർത്ഥമായി സ്നേഹിക്കുന്ന കാര്യം അസാധ്യമാണ്. വളരെ കൃപാലു എന്ന ബഹുമതി ലഭിക്കേണ്ടതിന് നിങ്ങൾ നിങ്ങളുടെ ശത്രുവിനെ സ്നേഹിക്കുമായിരിക്കും, എന്നാൽ ദൈവത്തിൻ്റെ മഹത്വത്തിനായി നിങ്ങളുടെ ശത്രുവിനെ സ്നേഹിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു? പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ട ഒരു വ്യക്തിക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ. "അതുകൊണ്ട് നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവാനും നിങ്ങളെ ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ഞാൻ നിങ്ങളോട് പറയുന്നു".

ലോകമെമ്പാടുമുള്ള ഓരോ ശിഷ്യനെയും നാം പഠിപ്പിക്കേണ്ട കല്പനകൾ ആണിവ എന്നോർക്കുക. ഞാൻ ഒരു സഭ പണിയേണ്ടതുണ്ടെങ്കിൽ, അവിടെയുള്ള ഓരോ വ്യക്തിയും തൻ്റെ ശത്രുക്കളെ സ്നേഹിക്കുന്ന ഒരു സഭ ആയിരിക്കണം ഞാൻ പണിയുന്നത്. അയാൾക്ക് 10 ശത്രുക്കൾ ഉണ്ടായിരിക്കുകയും അയാൾ അവരിൽ 9 പേരെ സ്നേഹിക്കുകയും ചെയ്താൽ, അയാൾ ആ കൽപ്പന അനുസരിക്കുന്നില്ല. യേശു ഇപ്രകാരം പറഞ്ഞു, "നിങ്ങൾ പുറപ്പെട്ട് ഞാൻ നിങ്ങളോട് കൽപ്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ". മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഈ അനുഭവത്തിലൂടെ ആദ്യം ഞാൻ തന്നെ കടന്നു പോകേണ്ടതുണ്ട്, അതുകൊണ്ടാണ് ഓരോ ദൈവദാസനും തൻ്റെ ജീവിതത്തിൽ ശത്രുക്കളെ നേരിടുവാൻ അനുവദിക്കപ്പെടുന്നത് - അദ്ദേഹത്തിന് അവരെ സ്നേഹിക്കാൻ കഴിയേണ്ടതിനാണത്. അങ്ങനെയാണ് അയാൾക്ക് തങ്ങളുടെ ശത്രുക്കളെ സ്നേഹിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയുന്നത്.

ദൈവത്തിൻ്റെ ഓരോ യഥാർത്ഥ ദാസനും ഉപദ്രവം നേരിടേണ്ടി വരുന്നതും അതുകൊണ്ടുതന്നെയാണ് -കാരണം അപ്പോൾ മാത്രമേ അയാൾക്ക് തന്നെ ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ പഠിക്കാൻ കഴിയൂ, അപ്പോൾ അയാൾക്ക്, തങ്ങളെ ഉപദ്രവിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കാനും കഴിയും - അതുകൊണ്ടാണ് യേശു ഇങ്ങനെ പറഞ്ഞത്, "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവിനുപുത്രന്മാരായി തീരേണ്ടതിന്". "ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും ദുഷ്ടന്മാരുടെ മേലും മഴപെയ്യ്യിക്കുകയും ചെയ്യുന്ന" നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിനെ നോക്കുവാൻ അവിടുന്ന് നമ്മോട് നിർദ്ദേശിക്കുന്നു (മത്താ. 5:45).

രണ്ടു കർഷകരെ കുറിച്ച് ചിന്തിക്കുക, ഒരാൾ ഒരു നിരീശ്വരവാദിയും മറ്റേയാൾ ദൈവഭയമുള്ള ഒരു കൃഷിക്കാരനുമാണ്. അവരുടെ വയലുകൾ തമ്മിൽ അടുത്തടുത്താണ്, ഒരാൾ പതിവായി പ്രാർത്ഥിക്കുന്നു അതേസമയം മറ്റേയാൾ ചിന്തിക്കുന്നത് ദൈവം ഇല്ല എന്നും അതെല്ലാം ചവറാണെന്നുമാണ്. എന്നിട്ടും ദൈവം അവർ രണ്ടുപേരുടെ മേലും അവരുടെ വയലുകളിലും സൂര്യനെ ഉദിപ്പിക്കുന്നു! അവർക്ക് നല്ല വിളവു ഉണ്ടാകേണ്ടതിനും അവരുടെ വൃക്ഷങ്ങളിൽ നല്ല ഫലം ഉണ്ടാകേണ്ടതിനും ഇവർ രണ്ടുപേരുടെയും വയലുകളിൽ ദൈവം തുല്യ അളവിൽ മഴപെയ്യിക്കുന്നു. ദൈവം എത്ര നല്ലവൻ ആണെന്നു നിങ്ങൾ കാണുന്നോ!നിരീശ്വരവാദിയുടെ മേലും ദൈവഭയമുള്ളവന്റെ മേലും ഒരുപോലെ മഴ പെയ്യിക്കുന്നു, എന്നിട്ട് അതുപോലെ ആയിരിക്കുവാൻ അവിടുന്ന് നമ്മോട് പറയുന്നു. ദൈവത്തെ പോലെ ആയിരിക്കുക -നിങ്ങൾക്കു നന്മ ചെയ്യുന്നവനോടും ദോഷം ചെയ്യുന്നവനോടും ഒരുപോലെ നല്ലവനായിരിക്കുക. പരിശുദ്ധാത്മാവിന്റെ ശക്തി കൂടാതെ ഇതെല്ലാം അസാധ്യമാണ് - അതുകൊണ്ടാണ് പഴയ നിയമത്തിൽ ഇത്തരം കൽപ്പനകൾ ഒന്നും നാം വായിക്കാത്തത്.

യേശു തുടർന്ന് പറയുന്നത് നമ്മെ സ്നേഹിക്കുന്നവരെ മാത്രം നാം സ്നേഹിച്ചാൽ അതിന് പ്രത്യേകത ഒന്നുമില്ല, കാരണം ചുങ്കക്കാർ, കൊലപാതകന്മാരെപ്പോലെ പാപികളായ ദുഷ്ടന്മാർ, വ്യാജ മതങ്ങൾ, വ്യാജ കൂട്ടങ്ങൾ എന്നിവയിലുള്ളവർ പോലും അത് ചെയ്യുന്നു. അതുകൊണ്ട് നിങ്ങളുടെ സ്നേഹിതന്മാരെ അല്ലെങ്കിൽ സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ, നിങ്ങൾ വിജാതീയരെക്കാൾ ഒട്ടും മെച്ചമല്ല (മത്താ. 5:47).

നിങ്ങളെ അഭിവന്ദനം ചെയ്യാത്ത ആരെയെങ്കിലുംവന്ദനം ചെയ്യാനായി നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ വഴിമാറി പോയിട്ടുണ്ടോ? ഞാൻ അനേകം തവണ അങ്ങനെ ചെയ്തിരിക്കുന്നു. കർത്താവിൻ്റെ ഒരു ദാസനെന്ന നിലയിൽ, ഞാൻ പ്രഘോഷിക്കുന്ന സത്യം -ദൈവവചനത്തിന്റെ സത്യം സംബന്ധിച്ച് പലരും എന്നോട് അസ്വസ്ഥരാണ്. യേശുവിനോടും പൗലൊസിനോടും ഈ കഴിഞ്ഞ 20നൂറ്റാണ്ടുകളിലായി മറ്റു പല ദൈവദാസന്മാരോടും ആളുകൾ അസ്വസ്ഥരായിരുന്നതുപോലെ തന്നെ, പലരും റോഡിലൂടെ എന്നെ കടന്നു പോകേണ്ടി വരുമ്പോൾ എന്നെ അവർ അഭിവാദ്യം ചെയ്യുകയില്ല. ചില സമയങ്ങളിൽ ഞാൻ റോഡ് കുറുകെ കടന്ന് അവരെ അഭിവാദ്യം ചെയ്യാറുണ്ട് കാരണം നിങ്ങളെ വന്ദനം ചെയ്യുന്നതിൽ താല്പര്യം ഇല്ലാത്തവരെ വന്ദനം ചെയ്യുവാൻ വേദ പുസ്തകം പറയുന്നു, അത് അവർക്ക് വിരോധമായി നിങ്ങളിൽ ഒന്നുമില്ല എന്ന് കാണിക്കേണ്ടതിനാണ്.

എനിക്ക് എത്ര സ്നേഹിതന്മാർ ഉണ്ടെന്ന് ഒരിക്കൽ ആരോ എന്നോട് ചോദിച്ചു. ലോകത്തിൽ എത്ര ആളുകൾ ഉണ്ടോ അത്രയും പേർ എന്റെ സ്നേഹിതന്മാരാണ്, ഓരോ ദിവസവും അവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു!ലോകത്തിൽ 7 ലക്ഷം കോടി ആളുകളുണ്ടെങ്കിൽ, എന്നെ സംബന്ധിച്ചിടത്തോളം, അവരെല്ലാം എൻ്റെ സ്നേഹിതന്മാരാണ്. എനിക്ക് ശത്രുക്കളാരുമില്ല;ഞാൻ അവരെയെല്ലാം സ്നേഹിക്കുന്നു. അവർ എന്നെ അവരുടെ ശത്രുവായി കണക്കാക്കുന്നുണ്ടായിരിക്കാം, എന്നാൽ ഞാൻ അവരെ എൻ്റെ ശത്രുവായി കണക്കാക്കുന്നില്ല. എന്നെ വേദനിപ്പിച്ചവർ, എന്നെ ഉപദ്രവിച്ചവർ, ഇവർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ ശപിച്ചവരെ അനുഗ്രഹിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. "നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ" (മത്താ. 5:44). നിങ്ങൾ അത് ചെയ്യുന്നുണ്ടോ?

ഒരു ശാപത്തിനും നിങ്ങൾക്കു കേടു വരുത്തുവാൻ കഴിയുകയില്ല എന്ന് നിങ്ങൾ അറിയുന്നു. അത് അസാധ്യമാണ് കാരണം നാം ദൈവത്തിൻ്റെ അനുഗ്രഹത്തിന്റെ കീഴിലാണ്. ക്രിസ്തു നമ്മുടെ സകല ശാപവും ക്രൂശിന്മേൽ വഹിച്ചിട്ട് നാം ഇപ്പോൾ ദൈവത്തിൻ്റെ അനുഗ്രഹത്തിന്റെ കീഴിലാണ്, അതുകൊണ്ട് എന്നെ ശപിക്കുന്ന ആരും എനിക്ക് ഒരു തരത്തിലും ഹാനി വരുത്തുവാൻ പോകുന്നില്ല. അയാൾ അതറിയുന്നില്ല എന്നാൽ അതിനു പകരമായി "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്നു പറഞ്ഞ് എനിക്കയാളെ അനുഗ്രഹിക്കാൻ കഴിയും. ലോകത്തിലെ ഓരോ മനുഷ്യൻ്റെയും നേരെ തിരിഞ്ഞ് "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്ന് എനിക്ക് പറയാൻ കഴിയും. ഓരോ വ്യക്തിക്കും വേണ്ടി പരമാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നത് അതാണ്. ദൈവം അയാളെ അനുഗ്രഹിക്കുമോ ഇല്ലയോ എന്നത് അയാളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു, എന്നാൽ ദൈവം അയാളെ അനുഗ്രഹിക്കണമെന്ന് ഞാൻ തീർച്ചയായി ആഗ്രഹിക്കുന്നു.