ദൈവത്തെ അറിയുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കാര്യം. കാരണം നാം ദൈവത്തെ അറിയുമ്പോൾ, നാം അഭിമുഖീകരിക്കുന്ന ഓരോ സാഹചര്യത്തിലും നാം എന്താണു ചെയ്യേണ്ടത് എന്നു നാം അറിയും. നാം ജീവിതത്തെ നേരിടാൻ ധൈര്യമുള്ളവരും ആയിരിക്കും, ലോകം മുഴുവൻ നമുക്കെതിരായാൽ പോലും, കാരണം നാം ഉറച്ച നിലത്താണ് നിൽക്കുന്നതെന്നു നമുക്കറിയാം. ദൈവത്തെ അറിയേണ്ടതിന്, ഈ ലോകത്തിലെ എല്ലാ കാര്യങ്ങളും അതിനെ അപേക്ഷിച്ച്, ചവറായി എണ്ണുവാൻ നിങ്ങൾ തയ്യാറായിരിക്കണം. അത് അർത്ഥമാക്കുന്നത്, ലൗകികർ വലിയതായി കരുതുന്നതിനോട് നിങ്ങൾക്ക് ആകർഷണമൊന്നുമുണ്ടായിരിക്കരുത് എന്നു മാത്രമല്ല, എന്നാൽ അത് ചണ്ടി ആയി കാണപ്പെടണം! പൗലൊസിന് അത് അങ്ങനെ ആയിരുന്നു
(ഫിലി. 3:8 കാണുക).
നാം ഈ ലോകത്തിൽ സുഖത്തേയോ മാനത്തേയോ അല്ലെങ്കിൽ മഹത്വത്തെയോ പിൻതുടരുകയാണെങ്കിൽ, നിത്യതയുടെ വെളിച്ചത്തിൽ, നമ്മുടെ കൈ നിറയെ ചണ്ടിയാണെന്ന്, ഒരുനാൾ നാം കണ്ടെത്തും. എല്ലാ സമയത്തും ദൈവത്തിൻ്റെ സമ്പത്ത് കൈവശമാക്കുവാൻ വേണ്ടി അവിടുന്നു നമ്മെ വിളിച്ചുകൊണ്ടിരുന്നപ്പോൾ, നാം നമ്മുടെ ഭൗമിക ജീവിതം ചണ്ടി കൂമ്പാരങ്ങളെ അള്ളിപിടിച്ചു കൊണ്ടു ചെലവഴിച്ചു എന്നു നാം കണ്ടെത്തും. അതുകൊണ്ട് വിവേകമുള്ളവരായിരിക്കുക - ഭൂമിയിലെ കാര്യങ്ങൾ ഉപയോഗിക്കുക മാത്രം ചെയ്യുക (കാരണം ഇവിടെ ജീവിക്കുവാൻ അവ നമുക്ക് ആവശ്യമാണ്) എന്നാൽ ഒരിക്കലും അവയാൽ പിടിക്കപ്പെടരുത്, ഒരു കോപ്പ പായസത്തിന് വേണ്ടി നിങ്ങളുടെ ജന്മാവകാശം വിൽക്കാതിരിക്കണമെങ്കിൽ.
നിങ്ങളുടെ ക്രിസ്തീയ ജീവിതത്തെ കുറിച്ചു നിങ്ങൾ ഗൗരവമുള്ളവനാണെന്നു ദൈവം കണ്ടാൽ, നിങ്ങളുടെ ജീവിതത്തിൽ ഇളക്കമുള്ളതിനെയെല്ലാം ഇളക്കി കളയും, അവിടുത്തോടുള്ള നിങ്ങളുടെ ബന്ധത്തിൻ്റെ കാര്യത്തിൽ നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. നിങ്ങൾ വ്യക്തിപരമായി അവിടുത്തെ അറിയണമെന്ന് അവിടുന്നാഗ്രഹിക്കുന്നു എന്നാൽ അത് ഒരു പുസ്തകത്തിൽ നിന്നോ (വേദപുസ്തകം) അല്ലെങ്കിൽ മറ്റൊരു വ്യക്തിയിലൂടെയോ അല്ല.
നമ്മുടെ യഥാർത്ഥ അവസ്ഥ നമ്മെ കാണിച്ചു തരുന്ന അവിടുത്തെ സ്നേഹത്തിനായി ദൈവത്തെ സ്തുതിക്കുന്നു. അങ്ങനെ നമുക്ക് തിരുത്തേണ്ടതെല്ലാം, ഇപ്പോൾ തന്നെ തിരുത്താൻ കഴിയുന്നു. നാം പാപത്തെ വെറുത്ത് നമ്മെ തന്നെ നിർമ്മലമായി സൂക്ഷിക്കുന്നതുകൊണ്ടു മാത്രം പോരാ. പോരാ. കർത്താവായ യേശു ക്രിസ്തുവുമായി ആഴത്തിലുള്ള ഒരു വ്യക്തിപര ബന്ധത്തിലേക്കു നാം വരണം. അല്ലാത്തപക്ഷം നമ്മെ തന്നെ വെടിപ്പാക്കുന്ന എല്ലാ പ്രവൃത്തികളും "സദാചാരപരമായി സ്വയം മെച്ചപ്പെടുത്തുന്ന ഒരു പരിപാടി" മാത്രം ആയി തീരും. കർത്താവുമായി ഒരു അടുത്ത ബന്ധം കെട്ടിപ്പടുക്കാൻ, ഒന്നാമതായി നിങ്ങളുടെ മനസ്സാക്ഷി തെളിമയുള്ളതായി സൂക്ഷിക്കുന്ന കാര്യത്തിൽ നിങ്ങൾ വളരെ ശ്രദ്ധയുള്ളവനായിരിക്കണം, അതു ചെയ്യുന്നത്, ഏതെങ്കിലും പാപത്തെ കുറിച്ചു നിങ്ങൾക്കു ബോധ്യമുണ്ടായാൽ ഉടൻ ബോധ്യമായ പാപങ്ങളെയോർത്ത് വിലപിക്കുകയും അത് ഏറ്റു പറയുകയും ചെയ്യുന്നതിലൂടെയാണ്. അതിനു ശേഷം ദിവസത്തിൽ കൂടെ കൂടെ, കർത്താവിനോട് സംസാരിക്കുന്ന ഒരു ശീലം വളർത്തിയെടുക്കണം. അങ്ങനെ മാത്രമെ, നിങ്ങൾക്കു ചുറ്റുമുള്ളതെല്ലാം ഒരുനാൾ തകർന്നു പൊടിയായി നിലംപതിക്കുമ്പോൾ, നിങ്ങൾക്ക് ഉറച്ചു നിൽക്കാൻ കഴിയുകയുള്ളു.
എൻ്റെ ഏറ്റവും വലിയ ആഗ്രഹം ഇതാണ് - കർത്താവിനെ അറിയണമെന്ന്, കാരണം ഇതു മാത്രമാണ് നിത്യജീവൻ (യോഹന്നാൻ 17:3). ഇന്ത്യയിലും വിദേശത്തുമുള്ള ക്രിസ്തീയ വിഭാഗങ്ങളാലും പാസ്റ്റർമാരാലും എതിർക്കപ്പെടുകയും, ദുഷിക്കപ്പെടുകയും ചെയ്തപ്പോൾ പ്രക്ഷുബ്ധനാകാതെ, സ്വസ്ഥതയിൽ, എല്ലാറ്റിനും ഉപരിയായി സ്നേഹത്തിൽ ഉറച്ചു നിൽക്കുവാൻ എന്നെ സഹായിച്ചത് കർത്താവിൻ്റെ ഈ അറിവാണ്. നിങ്ങളും ഇതേ രീതിയിൽ തന്നെ - എന്നു മാത്രമല്ല ഞാൻ അറിഞ്ഞിരിക്കുന്നതിലും മികച്ച രീതിയിൽ തന്നെ കർത്താവിനെ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.