ലേഖകൻ :   സാക് പുന്നൻ
WFTW Body: 

ദൈവത്വത്തിലെ എല്ലാ ശുശ്രൂഷകളിലും വച്ച് ഏറ്റവും അദൃശ്യമായത് പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയാണ്. അവിടുന്ന് നിശബ്ദമായി പ്രോത്സാഹി പ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു , അദൃശ്യമായി, അവിടുത്തെ വേലയ്ക്ക് ഒരു അംഗീകാരമോ പുകഴ്ചയോ ഒന്നും ആഗ്രഹിക്കാതെ പോലും. ആളുകൾ പിതാവിനെയും യേശുവിനെയും മാത്രം സ്തുതിക്കുന്നതിൽ അവിടുന്ന് വളരെ തൃപ്തനാണ്, തന്നെയുമല്ല ആ സ്ഥാനത്തുനിന്ന് മുഴുവനായി മാറിപ്പോവുകയും ചെയ്യുന്നു. എത്ര മനോഹരമായ ഒരു ശുശ്രൂഷ!

അപ്പോൾ അങ്ങനെയൊരു ആത്മാവിനാൽ നിറയപ്പെടുക എന്നാൽ എന്താണർത്ഥം? അവിടുത്തെ ശുശ്രൂഷ പോലെ ഒന്ന് ഉണ്ടായിരിക്കുന്നതിൽ സംതൃപ്തിയുള്ളവരായി , അവിടുത്തെ പോലെ ആകും എന്നായിരിക്കണം അതിന്റെ അർത്ഥം - നിശബ്ദരായി , അദൃശ്യരായി , പുകഴ്ച ഒന്നും എടുക്കാതെ, പുകഴ്ച മറ്റുള്ളവർക്കു പോകുന്നതിൽ തൃപ്തരായി ഇരിക്കുന്ന ശുശ്രൂഷ . നാം വാസ്തവത്തിൽ ഈ ആത്മാവിനാൽ നിറയെപ്പെട്ടവരാണോ?

"പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടവർ " എന്നവകാശപ്പെടുന്ന പലരും ഇന്ന് ഏതുവിധേനയും തങ്ങളുടെ വരങ്ങളെ ക്രിസ്തീയ വേദികളിൽ പ്രയോഗിക്കുന്നതിലൂടെ അവരുടെ തന്നെ പ്രാമുഖ്യം അന്വേഷിക്കുകയും, അവരെ തന്നെ ഉയർത്തുകയും , അവർക്കുവേണ്ടിത്തന്നെ പണത്തിനായി അന്വേഷിക്കുകയും ചെയ്യുന്നു. ഇവയൊന്നും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയേ അല്ല. ഇവയെല്ലാം പരിശുദ്ധാത്മാവിന്റെ വ്യാജാനുകരണം ആയ മറ്റേതോ ആത്മാവിന്റെ പ്രവർത്തനമാണ് , അത്തരം വ്യാജാനുകരണങ്ങളേയും വഞ്ചനയേയും തുറന്നു കാണിക്കുക എന്നതാണ് സഭയ്ക്കുള്ളിലുള്ള നമ്മുടെ കടമ.

പരിശുദ്ധാത്മാവിലുള്ള സ്നാനം ലഭിച്ചു എന്നു തിരിച്ചറിയുന്നതിനുള്ള അടയാളം എന്താണ്? അതു ശക്തിയാണ് എന്ന് അപ്പൊ.പ്ര. 1: 8 ൽ യേശു വ്യക്തമാക്കിയിട്ടുണ്ട്. അന്യ ഭാഷയാണ് പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്നതിന്റെ തെളിവ് എന്ന് ഒരു വാക്കുപോലും ഒരിക്കലും അവിടുന്ന് പറഞ്ഞിട്ടില്ല. ഇതേക്കുറിച്ച് അപ്പൊസ്തലന്മാരും ഒരു വാക്കും പറഞ്ഞിട്ടില്ല. അവിടെ കാത്തിരുന്ന ശിഷ്യന്മാരുടെ അടുത്തു ചെന്ന് നിങ്ങൾ അവരോട് , " നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെടുമ്പോൾ നിങ്ങൾ എങ്ങനെ അറിയും? " എന്ന് ചോദിച്ചിരുന്നെങ്കിൽ , തങ്ങൾ അന്യഭാഷയിൽ സംസാരിക്കുമെന്ന് അവർ പറയുമായിരുന്നില്ല. ഞങ്ങൾക്കു ശക്തി ലഭിക്കും എന്ന് യേശു പറഞ്ഞിട്ടുണ്ട് എന്ന് അവർ പറയുമായിരുന്നു . നിങ്ങൾ ഇപ്രകാരം ചോദിച്ചേക്കാം, " ഞാൻ ഈ ശക്തി പ്രാപിച്ചിരിക്കുന്നു എന്നു ഞാൻ എങ്ങനെ അറിയും? " നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് അവിടുന്ന് നമുക്ക് ഉറപ്പു നൽകിയതുപോലെ തന്നെ, ഈ കാര്യത്തിലും നമുക്ക് ഉറപ്പു നൽകുവാൻ ദൈവത്തിനു കഴിയും. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് സാക്ഷ്യം വഹിച്ച പരിശുദ്ധാത്മാവ്, നാം ശക്തി ധരിക്കപ്പെട്ടിരിക്കുന്നു എന്നതിനും സാക്ഷ്യം വഹിക്കും. പ്രധാനപ്പെട്ട ഈ രണ്ടു കാര്യങ്ങൾക്കും ഉള്ള ഉറപ്പ് നിങ്ങൾക്കു തരേണ്ടതിന് ദൈവത്തോട് അപേക്ഷിക്കുക. അതുകൊണ്ട് അവർ ശക്തിക്കായി കാത്തിരിക്കുകയായിരുന്നു. എന്നാൽ അവർക്കു ശക്തി ലഭിച്ചപ്പോൾ അറിയപ്പെടാത്ത ഭാഷയിൽ (അന്യ ഭാഷയിൽ) സംസാരിക്കാൻ ഉള്ള വരവും പ്രാപിച്ചു.

ഓരോ ക്രിസ്ത്യാനിയും ശക്തിയുള്ളവരായിരിക്കണമെന്നത് തീർച്ചയായും ദൈവഹിതമാണ്. ശക്തി ഉണ്ടാകുക എന്നാൽ നിങ്ങൾ ഒരു ഉജ്ജ്വല സുവിശേഷകനായി തീരുമെന്നല്ല, ക്രിസ്തുവിന്റെ ശരീരത്തിൽ നിങ്ങളുടെ സ്വന്തം ശുശ്രൂഷ തികയ്ക്കുവാൻ നിങ്ങൾക്കു ശക്തി ഉണ്ടായിരിക്കും എന്നാണ്. മനുഷ്യ ശരീരത്തിന്റെ ഒരു അവയവം ആകണമെങ്കിൽ, ആ അവയവത്തിലൂടെ രക്തം ഒഴുകണം. ഒരു കൃത്രിമ കരത്തിന് ശരീരത്തിന്റെ ഭാഗമാകാൻ കഴിയുകയില്ല കാരണം അതിലൂടെ രക്തം ഒഴുകുന്നില്ല. അതേപോലെ, ക്രിസ്തുവിന്റെ രക്തം ഒരാളെ ശുദ്ധീകരിക്കുന്നിടത്തു മാത്രമേ ആ വ്യക്തിക്ക് ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായി തീരാൻ കഴിയൂ . എന്നാൽ ഒരു ഭുജത്തിലൂടെ രക്തം ഒഴുകുന്നുണ്ടെങ്കിൽ പോലും അപ്പോഴും അതു തളർവാതം പിടിച്ചതായിരിക്കാം - അതുകൊണ്ടുതന്നെ പ്രയോജനമില്ലാത്ത ഒരു അവയവം ആയിരിക്കും. തളർവാതം സുഖപ്പെട്ട് ആ ഭുജത്തിന് ശക്തി ലഭിച്ചാൽ , അത് ഒരു നാവാകുമോ ? ഇല്ല ! അതു ശക്തിയുള്ള ഒരു കൈ ആയിത്തീരും. അതേപോലെ, തളർന്ന ഒരു നാവിന് ശക്തി ലഭിക്കുമ്പോൾ അതൊരു ഭുജമായി തീരുകയില്ല അത് ശക്തിയുള്ള ഒരു നാവായി തീരും. അതുകൊണ്ട് ദൈവം നിങ്ങളെ ഒരമ്മ ആയിരിക്കാൻ വിളിച്ചിരിക്കെ നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടാൽ, നിങ്ങൾ ഒരു സുവിശേഷക ആയി തീരുകയില്ല നിങ്ങൾ ശക്തിയുള്ള, ആത്മനിറവുള്ള ഒരു അമ്മ ആയി തീരും.

ഓരോരുത്തരുടേയും തലയിൽ പ്രത്യക്ഷമായ അഗ്നി നാവ് സൂചിപ്പിച്ചത് പുതിയ ഉടമ്പടി യുഗത്തിൽ ദൈവം ഉപയോഗിക്കുന്ന, നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നാവായിരിക്കും എന്നാണ് - പരിശുദ്ധാത്മാവിനാൽ തീയിൽ വെയ്ക്കപ്പെട്ടിരിക്കുന്നതും എല്ലാസമയവും അവിടുത്തെ പൂർണ്ണനിയന്ത്രണത്തിൻ കീഴിലായിരിക്കുന്നതുമായ ഒരു നാവ് . ഇതും അന്യഭാഷാ വരത്തിന്റെ പ്രതീകാത്മക ഭാഗമാണ്. മറ്റുള്ളവരെ അനുഗ്രഹിക്കേണ്ടതിന് നിങ്ങളുടെ നാവ് ഉപയോഗിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു , നിങ്ങൾ ഒരു പ്രാ സംഗികൻ ആണെങ്കിൽ മാത്രമല്ല , എന്നാൽ ഓരോ ദിവസവും മറ്റുള്ളവരുമായി നിങ്ങൾ നടത്തുന്ന സാധാരണ സംഭാഷണത്തിലും . എന്നാൽ ഇതിന് , നിങ്ങളുടെ സംസാരത്തിനു മേൽ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കുവാൻ പരിശുദ്ധാത്മാവിനെ നിങ്ങൾ അനുവദിക്കണം , ഒരു ദിവസത്തിലെ 24 മണിക്കൂറുകളും, ഒരാഴ്ചയിലെ ഏഴു ദിവസങ്ങളും.