WFTW Body: 

യേശു പറഞ്ഞു, "നീതിക്ക് വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ, കാരണം അവർ നിറയ്ക്കപ്പെടും (അല്ലെങ്കിൽ അവർക്കു തൃപ്തി വരും)" (മത്താ. 5:6). അതുകൊണ്ട് ഒരു മനുഷ്യൻ "ഓ സഹോദരന്മാരെ, പാപത്തിന്റെ മേലുള്ള വിജയത്തിനായി ഞാൻ വളരെ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു, എന്നാൽ എനിക്ക് അത് ലഭിക്കുന്നില്ല" എന്നു പറയുമ്പോൾ, ഈ വചനത്തിന്റെ അടിസ്ഥാനത്തിൽ അയാളോട് എനിക്ക് പറയാൻ കഴിയുന്നത് അയാൾ ഒരു വിശുദ്ധ ജീവിതത്തിനുവേണ്ടി യഥാർത്ഥമായി വിശക്കുകയോ ദാഹിക്കുകയോ ചെയ്യുന്നില്ല എന്നാണ്.പാപത്തെ ജയിക്കുന്നതിനെ കുറിച്ച് അയാൾ പരവശനല്ല.

പാപത്തെ ജയിക്കുവാൻ യേശു എങ്ങനെയാണ് പ്രാർത്ഥിച്ചതെന്നത് പരിഗണിക്കാം. യേശു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ നമ്മെപ്പോലെ തന്നെ പ്രലോഭിപ്പിക്കപ്പെട്ടു എന്നു നമുക്കറിയാം എങ്കിലും അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല, എന്നാൽ അവിടുത്തേക്ക് അത് എളുപ്പമായിരുന്നില്ല. യേശു എങ്ങനെയാണ് പ്രലോഭനത്തെ നേരിട്ടത് എന്ന് എബ്രായർ 5 നമ്മോടു പറയുന്നു. അവിടുന്ന് സകലത്തിലും നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടു എന്ന് എബ്രായർ 4:5 ൽ നമ്മോടു പറഞ്ഞിരിക്കുന്നു, പിന്നെ അത് തുടർന്ന് പറയുന്നത് ഈ ക്രിസ്തുവാണ് മെൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം നമ്മുടെ മഹാ പുരോഹിതൻ എന്നാണ് (എബ്രായർ 5:6).പിന്നെയും 7-ാം വാക്യത്തിൽ, "തൻ്റെ ഐഹിക ജീവിത കാലത്തു തന്നേ മരണത്തിൽ നിന്നു രക്ഷിപ്പാൻ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കുകയും ചെയ്തു" എന്നു പറയുന്നു. ഇത് എൻ്റെ ഭൂമിയിലെ ജീവിതത്തിൻ്റെ അവസാന ദിവസം ഗതസമനയിൽ വച്ചുള്ള കാര്യത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്, എന്നാൽ ഈ ഭൂമിയിൽ താൻ ജഡത്തിൽ ആയിരുന്നപ്പോൾ ഉള്ള മുഴുവൻ കാലയളവിനെയും കുറിച്ചാണ് - 33 1/2 വർഷങ്ങൾ ആയിട്ട്: അവിടുന്ന് അപേക്ഷയും അഭയയാചനയും കഴിച്ചു.

അഭയയാചന എന്നാൽ തന്റെ പിതാവിനോടുള്ള ഒരു പ്രത്യേക അപേക്ഷ എന്നാണ് അർത്ഥമാക്കുന്നത്. "എന്നെ അനുഗ്രഹിക്കണമേ" എന്ന് പറയുന്ന പൊതുവായ പ്രാർത്ഥനകൾ മാത്രമല്ല, എന്നാൽ പ്രത്യേക അപേക്ഷകൾ. അതുതന്നെയല്ല അവിടുന്ന് ഈ പ്രാർത്ഥനകൾ അർപ്പിച്ചത് ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ ആയിരുന്നു. എന്തുകൊണ്ടാണ് ഈ ലോകത്തിൽ വച്ചു പ്രാർത്ഥിച്ചപ്പോൾ അവിടുന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് കണ്ണുനീരോടു പ്രാർത്ഥിച്ചത്? യേശു അതുപോലെ പ്രാർത്ഥിക്കുമായിരുന്നോ? നിങ്ങളുടെ ജീവിതത്തിൽ കണ്ണുനീരോടുകൂടി പ്രാർത്ഥിച്ച ഒരു സമയത്തെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ?ഒരുപക്ഷേ നിങ്ങളുടെ കുഞ്ഞ് രോഗിയായിരിക്കുകയോ, അല്ലെങ്കിൽ നിങ്ങൾക്കു വളരെയധികം ആവശ്യമുണ്ടായിരുന്ന ചിലത് നഷ്ടപ്പെടുകയോ ചെയ്തെങ്കിൽ നിങ്ങൾ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചിരിക്കാം,എന്നാൽ യേശു പ്രാർത്ഥിച്ചത് അങ്ങനെയുള്ള ഒരു കാര്യത്തിനും വേണ്ടിയായിരുന്നില്ല.നിങ്ങൾ എപ്പോഴെങ്കിലും ഉറച്ച നിലവിളിയോടെ പ്രാർത്ഥിച്ചിട്ടുണ്ടോ? ഒരുപക്ഷേ ആരെങ്കിലും മരിക്കുകയോ അല്ലെങ്കിൽ ദുരന്തപൂർണ്ണമായ എന്തെങ്കിലും സംഭവിക്കുകയോ ചെയ്തെങ്കിൽ നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടാകാം, എന്നാൽ യേശു അത്തരം അവസരങ്ങളിലായിരുന്നില്ല പ്രാർത്ഥിച്ചത്.അവിടെ പറയുന്നത് തന്നേ മരണത്തിൽ നിന്നും വിടുവിക്കാൻ കഴിയുന്നവനോട് (അതായത് പിതാവിനോട്)ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെയാണ് പ്രാർത്ഥിച്ചത് എന്നാണ്.അവിടുത്തെ ഭയഭക്തി നിമിത്തം തൻ്റെ പ്രാർത്ഥന കേട്ടു എന്നാണ്.

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക എന്നതിൻ്റെ അർത്ഥം എന്താണെന്നതിനെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്ന അസംഖ്യം കാര്യങ്ങൾ ഇവിടെയുണ്ട്.നമ്മിൽ നിന്നും വ്യത്യസ്തമായ വിധത്തിൽ ഒരു താലത്തിൽ അവിടുത്തേക്ക് നൽകിയ ഒരു നീതി യേശുവിന് ഉണ്ടായിരുന്നില്ല.അതിനുവേണ്ടി അദ്ദേഹത്തിന് അധ്വാനിക്കുകയും പോരാടുകയും ചെയ്യേണ്ടിയിരുന്നു, നമ്മേപ്പോലെ, അതിനു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യേണ്ടിയിരുന്നു, കാരണം അവിടുന്ന് നമ്മെപ്പോലെ ഒരു മനുഷ്യൻ ആയിരുന്നു, നമുക്ക് ഒരു മാതൃകയാകേണ്ടതിന്. നാം നേരിടുന്ന ഓരോ സാഹചര്യത്തിലും, ഓരോ പ്രലോഭനവും അവിടുന്ന് നേരിട്ടു, ആ പ്രലോഭനത്തെ ജയിക്കുവാൻ നാം നേരിടേണ്ടിയിരിക്കുന്ന അതേ മാർഗ്ഗത്തിൽ അവിടുന്ന് അതിനെ നേരിട്ടു. തന്നേ മരണത്തിൽ നിന്ന് രക്ഷിക്കുവാൻ കഴിയുന്നവനോട് പ്രാർത്ഥിക്കുക എന്നതിന്റെ അർത്ഥം അതാണ്.

തിരുവചനം പറയുന്നത് എന്തു മരണത്തെ കുറിച്ചാണ്? കാൽവറി യിലേക്കു പോകുന്നതിനെ യേശു ഭയപ്പെട്ടിരുന്നില്ല.നമ്മുടെ പാപങ്ങളിൽ നിന്നും നമ്മെ രക്ഷിക്കേണ്ടതിന് ഒരായിരം കാൽവറികളിലേക്കു പോകുവാൻ അവിടുത്തേക്കും മനസ്സാകുമായിരുന്നു.ശാരീരിക മരണത്തെ അവിടുന്ന് ഭയപ്പെട്ടിരുന്നില്ല.പാട്ടുപാടിക്കൊണ്ട് മരണത്തിലേക്ക് പോയിരിക്കുന്ന ക്രിസ്തീയ രക്തസാക്ഷികൾ ഉണ്ട്.യേശുവിന് എങ്ങനെയാണ് എന്നെങ്കിലും അത് ഭയപ്പെടാൻ കഴിയുന്നത്? അവിടുത്തെ "പ്രാർത്ഥന കേൾക്കപ്പെട്ടു" എന്നുകൂടെ പറയുന്നു.എന്നാൽ ശാരീരിക മരണത്തിൽ നിന്ന് അവിടുന്ന് രക്ഷിക്കപ്പെട്ടില്ല. അങ്ങനെ ആയാൽ അവിടുത്തെ പ്രാർത്ഥന കേൾക്കപ്പെട്ടത് എങ്ങനെയാണ്?ആ രണ്ടു പ്രസ്താവനകളും സൂചിപ്പിക്കുന്നത് തന്നേ രക്ഷിക്കുവാൻ അവിടുന്ന് പ്രാർത്ഥിച്ചത് മറ്റൊരുതരം മരണത്തിൽ നിന്നായിരുന്നു എന്നാണ്.

ശാരീരിക മരണത്തെക്കുറിച്ചും ആത്മീയ മരണത്തെക്കുറിച്ചും വേദപുസ്തകം സംസാരിക്കുന്നു. "പാപം മുഴുത്തിട്ട് മരണത്തെ പെറുന്നു" എന്നും യാക്കോബ് 1 പറയുന്നു.നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുകയും അതിനു വഴങ്ങുകയും ചെയ്യുമ്പോൾ അത് പാപത്തിലേക്കു നയിക്കുന്നു, അത് മരണത്തിൽ കലാശിക്കുന്നു.പ്രലോഭനത്തിന്റെ വേളയിൽ ആ മരണത്തിൽ നിന്നും രക്ഷിക്കപ്പെടുവാനാണ് യേശു അപേക്ഷിച്ചത്: പ്രലോഭനത്തോട് ഏതെങ്കിലും വിധത്തിൽ അവിടുന്ന് പ്രതികരിക്കുന്നതിലൂടെ ആത്മീയ മരണത്തിൻ്റെ മണം പോലും ഉണ്ടാകരുത് എന്ന് - ചിന്തയിൽ, മനോഭാവത്തിൽ, ലക്ഷ്യത്തിൽ, വാക്കുകളിൽ അല്ലെങ്കിൽ പ്രവൃത്തിയിൽ.പാപത്തിന്റെ ഒരു മണവും ഉണ്ടാകരുത്. പൂർണ്ണമായി നിർമ്മലനായിരിക്കുന്നതിൽ അവിടുന്ന് അത്രമാത്രം പാരവശ്യത്തോടെ ആകാംക്ഷയുള്ളവനായിരുന്നതുകൊണ്ട്, പിതാവിനെ പ്രസാദിപ്പിക്കുന്നതിൽ അത്യാകാംക്ഷയുള്ളവനായിരുന്നതുകൊണ്ട്,അവിടുത്തേക്ക് ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ അപേക്ഷിക്കണമായിരുന്നു.

നസ്രേത്തിലെ 30 വർഷങ്ങളിലും, അതിനുശേഷം 3 1/2 വർഷം അവിടുത്തെ ശുശ്രൂഷയിലും (തൻ്റെ ജഡത്തിലായിരുന്ന എല്ലാ ദിവസങ്ങളും), അവിടുന്ന് ഇപ്രകാരം പ്രാർത്ഥിച്ചു, "പിതാവേ, എനിക്ക് ഒരിക്കലും പാപം ചെയ്യാൻ ആഗ്രഹമില്ല.ഒരിക്കലും എന്റെ സ്വന്ത ഹിതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല (എല്ലാ പാപത്തിന്റെയും വേര് അതാണ്". ഗതസമനയിൽ അവിടുന്ന് പോരാടിയതും പ്രാർത്ഥിച്ചതും അതേ കാര്യത്തിനു വേണ്ടി തന്നെ ആയിരുന്നു, വിയർപ്പ് വലിയ രക്തത്തുള്ളികളായി വീണു, കാരണം ഒരിക്കലും അവിടുന്ന് തൻ്റെ സ്വന്തം ഹിതം ചെയ്യാൻ ആഗ്രഹിച്ചില്ല അതുകൊണ്ട് അവിടുത്തെ ദൈവഭയം നിമിത്തം അവിടുന്ന് പിതാവിനാൽ കേൾക്കപ്പെട്ടു.

അതുകൊണ്ട്, ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ, ദൈവഭയത്തിന്റെ അടയാളം എന്താണ്?ദൈവഭയത്തിന്റെ ഒരടയാളം ഒരു വിധത്തിലും ദൈവത്തിനു അനിഷ്ടം വരുത്തുന്നതൊന്നും ചെയ്യുകയില്ല എന്ന് നിങ്ങൾ വളരെ ആവശ്യ ബോധത്തോടെ കരയും.അങ്ങനെ അവിടുന്ന് രക്ഷിക്കപ്പെട്ടു, അവിടുത്തെ പ്രാർത്ഥനകൾ കേൾക്കപ്പെട്ടു, അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല.ഒരുപക്ഷേ നാം പാപം ചെയ്യുന്നതിൻ്റെ കാരണം ഇതായിരിക്കാം - കാരണം അതിൽ നിന്നും രക്ഷിക്കപ്പെടാൻ നാം അത്ര പരവശരല്ല.ബൈബിൾ പറയുന്നു, "ദുർമാർഗം വിട്ട് ഓടുക". ഇവിടെയാണ് ഒരു ദൈവഭയമുള്ള ജീവിതം ജീവിക്കുന്നതിന്റെ രഹസ്യം കിടക്കുന്നത്.ആദ്യത്തെ പടി, "നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ".അവിടെ ഒരു വാഗ്ദത്തം ഉണ്ട്: നിങ്ങൾ നിറയ്ക്കപ്പെടും അതു സംബന്ധിച്ച് ഒരു സംശയവുമില്ല.