WFTW Body: 

സത്യസന്ധരായിരിക്കുക

മത്തായി 5:28 ൽ യേശു ഇപ്രകാരം പറയുന്നു, "സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയം കൊണ്ട് അവളോട് വ്യഭിചാരം ചെയ്തു പോയി". ഇതിൽ നിന്നുള്ള വിടുതലിനായി നാം ദൈവത്തിൻ്റെ അടുക്കൽ പോകേണ്ടതുണ്ട്, അതിനുള്ള ആദ്യത്തെ പടി സത്യസന്ധനായിരിക്കുക എന്നതാണ്. നിങ്ങൾ കോപിച്ചാൽ, സത്യസന്ധത കാണിക്കുക. നിങ്ങൾ ആരോട് തെറ്റ് ചെയ്തോ അയാളുടെ അടുക്കൽ ചെന്നിട്ട്, "സഹോദരാ ഞാൻ ദുഃഖിക്കുന്നു. നിങ്ങളോട് സംസാരിച്ച വിധം ഓർത്ത് ഞാൻ ദുഃഖിക്കുന്നു" എന്നു പറയുക, തന്നെയുമല്ല ഒരു ദിവസം 10 പ്രാവശ്യം കോപിച്ച് നിങ്ങൾ പാപം ചെയ്യുന്നു എങ്കിൽ, ആ 10 പ്രാവശ്യവും ആ വ്യക്തിയുടെ അടുത്ത് ചെന്നിട്ട് നിങ്ങൾ ദുഃഖിക്കുന്നു എന്നു പറയുക. നിങ്ങൾ സത്യസന്ധനും വിനയമുള്ളവനും ആണെന്ന് ദൈവം കാണുന്നു എങ്കിൽ, അതിൽനിന്നും സ്വതന്ത്രനാകാനുള്ള ശക്തി അവിടുന്ന് നിങ്ങൾക്ക് നൽകും.

എന്നാൽ നിങ്ങൾ അതു മറച്ചുവച്ച്, ഒരു ഒഴികഴിവ് പറഞ്ഞ്, നിങ്ങളുടെ കോപത്തെ നീതീകരിക്കുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും സ്വതന്ത്രനാകുകയില്ല. കോപത്തിൻ്റെ കാര്യത്തിൽ നിങ്ങൾ നീതീകരിക്കപ്പെടുന്ന ഒരേയൊരു സമയം അത് ദൈവത്തിൻ്റെ മഹത്വത്തെ സംബന്ധിച്ചുള്ളതാകുമ്പോൾ മാത്രമാണ്, നിങ്ങളെ സംബന്ധിച്ചുള്ളതാകുമ്പോഴല്ല.

സ്ത്രീയെ മോഹിക്കുന്ന കാര്യത്തിൽ വരുമ്പോൾ, നിങ്ങൾ ഒരിക്കലും നീതീകരിക്കപ്പെടുന്നില്ല. നിനക്ക് നിൻ്റെ ഭാര്യയെ നോക്കി അവളെ പ്രശംസിക്കാം, എന്നാൽ മറ്റൊരു സ്ത്രീയെയും അരുത്. അത് ദൈവഹിതം അല്ല. ഇവിടെ നിങ്ങൾ ഉൽപ്പതിഷ്ണു ആയിരിക്കണമെന്ന് ദൈവം പറയുന്നു. ഒന്നാമതായി,നിങ്ങൾ സത്യസന്ധതയോടെ "കർത്താവേ, ഞാൻ വ്യഭിചാരം ചെയ്തു" എന്നു പറയണം. "ഒരു സൗന്ദര്യമുള്ള മുഖത്തെ ഞാൻ ആസ്വദിച്ചു" എന്ന് ഒരിക്കലും പറയരുത്. അതിനുപകരം "ഞാൻ വ്യഭിചാരം ചെയ്തു" എന്നു പറയുക. നിങ്ങൾ സത്യസന്ധൻ ആണെങ്കിൽ, ദൈവം നിങ്ങളെ വിടുവിക്കും.

ഉൽപ്പതിഷ്ണു ആയിരിക്കുക

നിങ്ങൾ ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങൾ ഉൽപ്പതിഷ്ണു ആയിരിക്കുക എന്നതാണ്. ബൈബിൾ പറയുന്നു, "ദുർന്നടപ്പ് വിട്ടോടുവിൻ" (1 കൊരി. 6:18). നിങ്ങൾ കമ്പ്യൂട്ടറിൻ്റെ മുന്നിൽ ഇരിക്കുമ്പോൾ പ്രലോഭിപ്പിക്കപ്പെടുകയാണെങ്കിൽ, ഒന്നുകിൽ അവിടെനിന്ന് ഓടിപ്പോകുക അല്ലെങ്കിൽ അത് ഓഫ് ചെയ്തിട്ട് ഇപ്രകാരം പറയുക, "കർത്താവേ എനിക്ക് എന്തു നഷ്ടപ്പെടും എന്ന് ഞാൻ ശ്രദ്ധിക്കുന്നില്ല, എന്നാൽ ഇവിടെ വീഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല". "നിങ്ങളുടെ വലതു കണ്ണ് നിങ്ങൾക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞു കളയുക" എന്ന് യേശു പറയുമ്പോൾ, ശാരീരികമായി നമ്മുടെ വലം കണ്ണ് പറിച്ചു കളയാൻ അല്ല അവിടുന്ന് നമ്മോട് പറയുന്നത്. അപ്പോഴും ഇടതു കണ്ണുകൊണ്ട് നിങ്ങൾക്ക് മോഹിക്കാൻ കഴിയും എന്നത് വ്യക്തമാണ്. പാപത്തിന്റെ നേർക്ക് തീവ്രമായ ഒരു നിലപാട് എടുക്കണം എന്നാണതിൻ്റെ അർത്ഥം, നിങ്ങളുടെ നാവിനു നേരെയും നിങ്ങളുടെ കണ്ണുകൾക്കു നേരെയും തീവ്രമായ ഒരു നിലപാട്.

നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുമ്പോൾ ഒരു അന്ധനെ പോലെയും ഊമനെ പോലെയും ആയിരിക്കുക. ഒരു ഊമന് മറ്റൊരാളിനോട് ശബ്ദം ഉയർത്തി ആക്രോശിക്കാൻ കഴിയുമോ? അന്ധനായ ഒരു മനുഷ്യന് മോഹിക്കാൻ കഴിയുമോ? ഇല്ല. ഒരു അന്ധനെപ്പോലെ ആയിട്ട് പറയുക "കർത്താവേ സ്ത്രീകളെ മോഹിക്കാൻ അവിടുന്ന് എനിക്ക് കണ്ണുകൾ തന്നിട്ടില്ല. അവിടുത്തെ മഹത്വം കാണാനാണ് അവിടുന്ന് എനിക്ക് കണ്ണുകൾ നൽകിയത്". യേശു പറഞ്ഞത് നിങ്ങൾ അത് ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ ദേഹത്തെ സംബന്ധിക്കുന്ന അവയവങ്ങളെ നിങ്ങൾ സംരക്ഷിക്കുന്നുണ്ടാകാം, എന്നാൽ അപ്പോഴും നിങ്ങൾ നരകത്തിലേക്ക് എറിയപ്പെടും. നിങ്ങളുടെ ശരീരത്തിലെ ഒരു ഭാഗം നഷ്ടപ്പെടുത്തിയിട്ട് നിങ്ങൾ ദൈവരാജ്യത്തിൽ കടക്കുന്നതാണ് നിങ്ങൾക്ക് നല്ലത് (അതായത് നിങ്ങളുടെ ഭൗതിക ദേഹം അതിയായി ആശിക്കുന്ന പാപകരമായ സന്തോഷങ്ങളെ സ്വമേധയാ നിരസിക്കുന്നത്).

അതുപോലെതന്നെ, യേശു പറയുന്നു, "നിങ്ങളുടെ വലം കൈകൊണ്ട് ലൈംഗികമായി പാപം ചെയ്ത നിങ്ങൾക്ക് ഇടർച്ച ഉണ്ടാകുന്നെങ്കിൽ, അതിനെ വെട്ടി കളക" (മത്താ 5:30). നിങ്ങളുടെ കൈ മുറിച്ചു മാറ്റപ്പെട്ടിട്ട് നിങ്ങളുടെ വലതു കൈകൊണ്ടോ ഇടതു കൈകൊണ്ടോ നിങ്ങൾക്കു പാപം ചെയ്യാൻ കഴിയാതിരിക്കുന്ന അവസ്ഥ നിങ്ങൾ സങ്കൽപ്പിക്കുക. യേശു വിനീതനും പ്രായോഗികതയുമുള്ള ഒരുവനുമായിരുന്നു. യേശു നിങ്ങളോട് പറയുന്നത് നിങ്ങൾ ഒരു അന്ധനാണ് എന്നപോലെയും, നിങ്ങൾ കൈകൾ മുറിച്ചു മാറ്റപ്പെട്ടവനെ പോലെയും പ്രവർത്തിക്കുക, കാരണം പാപം വളരെ ഗൗരവകരമാണ് എന്നാണ്. നാം അത്തരം തീവ്രമായ ഒരു നിലപാടെടുത്താൽ, ഞാൻ വിശ്വസിക്കുന്നു ദൈവം നമ്മെ പൂർണമായി സ്വതന്ത്രരാകാൻ സഹായിക്കും, അങ്ങനെ നമുക്ക് മെച്ചമായ വിവാഹ ജീവിതവും ഉണ്ടാകും. മോഹത്തിന്റെ പ്രശ്നം വിവാഹം പരിഹരിക്കും എന്നു കരുതരുത്. തങ്ങളുടെ ചിന്തകളിൽ എല്ലാ സമയവും വ്യഭിചാരത്തിൽ വീഴുന്ന ധാരാളം വിവാഹിതരായ ആളുകളുണ്ട്. എല്ലാദിവസവും ഇൻ്റർനെറ്റ് അശ്ലീല ചിത്രങ്ങൾ കാണുന്ന വിവാഹിതരായ ധാരാളം ആളുകളുണ്ട്. വിവാഹം ആ പ്രശ്നം പരിഹരിക്കുന്നില്ല കാരണം അത് ആന്തരികമായ ഒരാഗ്രഹമാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയിൽ നിങ്ങൾ അതിനോട് പോരാടുന്നില്ലെങ്കിൽ, നിങ്ങൾ പരാജിതനാകും, തന്നെയുമല്ല നിങ്ങൾ ഒരു ആത്മീയ ക്രിസ്ത്യാനിയാണെന്ന് നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങളെത്തന്നെ വഞ്ചിക്കും, നിങ്ങൾ അങ്ങനെ അല്ലാതിരിക്കെ തന്നെ.

ബിരുദാനന്തര ബിരുദത്തിന്റെ നിലയിലുള്ള ക്രിസ്തീയതയെ കുറിച്ചാണോ യേശു ഇവിടെ സംസാരിക്കുന്നത്? അല്ല. നരകത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ച് മാത്രമാണ് അവിടുന്ന് സംസാരിക്കുന്നത്. നരകത്തിൽ നിന്നുരക്ഷിക്കപ്പെടുക എന്നത് ബിരുദാനന്തര ബിരുദ ക്രിസ്തീയതയുടെ വിവരങ്ങൾ അല്ല. അത് പ്രാഥമിക പാഠങ്ങളാണ്. യേശു പറയുന്നത് നിങ്ങളുടെ ശരീരം മുഴുവൻ നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നല്ലത് നിങ്ങളുടെ ശരീരഭാഗം നശിക്കുന്നതാണ് എന്നാണ്. നരകത്തിൽ നിന്നുള്ള രക്ഷ എന്നത് ഏറ്റവും കുറഞ്ഞതാണ്, എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ശിഷ്യരേയും നാം പഠിപ്പിക്കണമെന്ന് നമ്മെക്കുറിച്ച് യേശു ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. ഇത് എത്രമാത്രം പഠിപ്പിക്കപ്പെടുന്നുണ്ട്? തീരെയില്ല, അതുകൊണ്ടുതന്നെയാണ് വ്യക്തിപരമായി എൻ്റെ സ്വന്തം ശുശ്രൂഷയിൽ ഇതിന് ഊന്നൽ കൊടുത്തു കൊണ്ടേയിരിക്കേണ്ടതിന് ഞാൻ കർത്താവിനാൽ നിയോഗിക്കപ്പെട്ടിരിക്കുന്നത്.