ദൈവം "നിഗളികളെയും ഗർവോല്ലസിതന്മാരെയും" സഭയിൽ നിന്നും നീക്കി കളയുന്നു (സെഫ. 3:8-17).
അപ്പൊസ്തലനായ യോഹന്നാൻ തൻ്റെ നാളുകളിൽ ഇതു സംഭവിക്കുന്നതു കണ്ടു. "അവർ നമ്മുടെ ഇടയിൽ നിന്നും പുറപ്പെട്ടവർ ആണെങ്കിലും നമ്മിൽപ്പെട്ടവരായിരുന്നില്ല. അവർ നമ്മിൽപ്പെട്ടവരായിരുന്നെങ്കിൽ നമ്മോടു കൂടി നിൽക്കുമായിരുന്നു. എന്നാൽ, അവരാരും നമ്മിൽപ്പെട്ടവരല്ല എന്നു പ്രകടമാകേണ്ടതിനാണ് അവർ നമ്മെ വിട്ടുപോയത്" (1 യോഹ. 2:19).
ഓരോ സഭയുടെയും മൂപ്പന്മാരാണ് തങ്ങളുടെ സഭയെ ഏത് ആത്മീയ നിലവാരത്തിലാണ് നിലനിർത്തേണ്ടത് എന്നു തീരുമാനിക്കുന്നത്.വിശുദ്ധിയുടെ ഒരു നിലവാരവും ഇല്ലാത്ത സഭയ്ക്ക് അവരെ വിട്ടു പോകുന്നവരാരും ഉണ്ടായിരിക്കുകയില്ല. എന്നാൽ യേശു പഠിപ്പിച്ച നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന സഭകൾ യേശു തന്നെ കണ്ടെത്തിയതുപോലെ അനേകർ അവരെ വിട്ടുപോകും എന്നു കണ്ടെത്തും. ഞങ്ങളുടെ ഇടയിലും ഈ കാര്യം സംഭവിക്കുന്നത് ഞങ്ങൾ കണ്ടിരിക്കുന്നു.
ഞങ്ങളുടെ സഭകൾ വിട്ടു പോയവർ ഒന്നാമത് ധനവാന്മാരും ശക്തന്മാരുമായവരായിരുന്നു, അവർക്ക് ഇടർച്ച ഉണ്ടായി പോകുവാൻ കാരണം ലോകത്തിൽ നിന്നും മറ്റു സഭകളിൽ നിന്നും അവർക്കു ലഭിച്ച മുൻഗണനാർഹമായ ഉപചാരം അവർക്ക് ഇവിടെ ലഭിച്ചില്ല എന്നതാണ്. യേശുവിൻ്റെ ശിഷ്യന്മാരായി തീരുന്നതിൽ നിന്ന് അവരെ തടഞ്ഞത് അവരുടെ സമ്പത്തോ അവരുടെ സ്ഥാനമാനമോ ആയിരുന്നില്ല, എന്നാൽ ഈ കാര്യങ്ങളിൽ അവർക്ക് ഉണ്ടായിരുന്ന നിഗളമായിരുന്നു. ഞങ്ങൾ ആരുടെയും ഭൗതിക സമ്പത്തിനെയോ സ്ഥാനമാനത്തെയോ ഒരിക്കലും ശ്രദ്ധിച്ചില്ല. താഴ്മയും ദൈവഭയവും ഉള്ളവരെ മാത്രമാണ് ഞങ്ങൾ ആദരിച്ചത് - അവർ ധനവാന്മാരായാലും ദരിദ്രരായാലും (സങ്കീ. 15:4).
മറ്റു ചിലർ ഞങ്ങളെ വിട്ടു പോയതിനു കാരണം അവർ ഞങ്ങളുടെ സഭകളിൽ മൂപ്പന്മാരാകാൻ ആഗ്രഹിച്ചു എന്നാൽ അവർ മൂപ്പന്മാരായി നിയോഗിക്കപ്പെട്ടില്ല! മൂപ്പന്മാരായി നിയമിക്കപ്പെട്ട ചിലർ, അവരുടെ ഉത്തരവാദിത്തങ്ങളോടുള്ള അവിശ്വസ്തത കാരണം മൂപ്പൻ എന്ന പദവിയിൽ നിന്ന് താഴെയിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ, ഞങ്ങളെ വിട്ടുപോയി. അവരിൽ ചിലർ തങ്ങളുടെ പ്രസംഗ പാടവത്തിലൂടെ പണം ഉണ്ടാക്കാൻ ആഗ്രഹിച്ചു (1 പത്രൊ. 5:2) - പണസമ്പാദനത്തിനായി സുവിശേഷം പ്രസംഗിക്കുന്ന എല്ലാവരിൽ നിന്നും അകന്നു നിൽക്കാനിണ് ഞങ്ങളോടു കൽപ്പിച്ചിരിക്കുന്നത് (1 തിമൊ. 6:3). മറ്റു ചിലർ യജമാനന്മാരെ പോലെ തങ്ങളുടെ ആടുകളുടെ മേൽ അധികാരം പ്രയോഗിച്ചു (1 പത്രൊ. 5:3). ഇനിയും ചിലർ ജനത്തെ കർത്താവിനോട് ചേർക്കുന്നതിന് പകരം തങ്ങളോടു തന്നെ ചേർത്തുനിർത്തി (അപ്പൊ. പ്ര. 20:30)! ദൈവം ഇവരെ മാറ്റി പകരം അവരെക്കാൾ നല്ലവരെ നിയമിച്ചു അങ്ങനെ ദൈവം തന്നെയാണ് അവരെ നീക്കിയത് എന്നത് ഞങ്ങൾക്ക് ഉറപ്പിച്ചു തന്നു.
മറ്റു ചിലർ ഞങ്ങളെ വിട്ടുപോയതിനു കാരണം ഞങ്ങളുടേതു പോലെയുള്ള പാവപ്പെട്ട ഒരു ഇന്ത്യൻ സഭയോടല്ല സമ്പന്നരായ പടിഞ്ഞാറൻ സഭകളോട് ബന്ധപ്പെട്ടു നിൽക്കാൻ അവർ ആഗ്രഹിച്ചു എന്നതാണ്. മിക്ക ഭാരതീയ ക്രിസ്ത്യാനികളും വിശ്വസിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളിലെ ക്രിസ്ത്യാനികളാണ് ആത്മീയ മായി ഉന്നതർ എന്നാണ്, അതുകൊണ്ട് നിന്ദ്യമായ വിധത്തിൽ അവർക്ക് അത്യാനുവർത്തികളായിരിക്കുന്നു. ഇന്ത്യയിലെ മിക്ക സഭകൾക്കും, കുറഞ്ഞപക്ഷം ഒരു അമേരിക്കൻ പ്രാസംഗികനോ, അല്ലെങ്കിൽ ഒരു യൂറോപ്യൻ പ്രാസംഗികനോ പ്രധാന പ്രാസംഗികനായി ഇല്ലാത്ത ഒരു പ്രത്യേക യോഗങ്ങളും ഒരിക്കലും ഉണ്ടാകുകയില്ല. അങ്ങനെ മാത്രമേ അവർക്ക് ആളുകളെ തങ്ങളുടെ മീറ്റിങ്ങുകളിലേക്ക് ആകർഷിക്കാൻ കഴിയൂ! ഞങ്ങൾ ഏതു വിധമായാലും, എല്ലാ വർഗ്ഗങ്ങളിലുള്ളവരെയും തുല്യരായി കരുതുകയും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താലും ഞങ്ങൾ പ്രസംഗിക്കുന്ന സന്ദേശങ്ങളിലൂടെയും ആളുകളെ ഞങ്ങളുടെ സഭകളിലേക്ക് ആകർഷിക്കുവാൻ ശ്രമിക്കുകയും ചെയ്തു - അതല്ലാതെ പ്രാസംഗികന്റെ ത്വക്കിൻ്റെ നിറത്താലല്ല!! അനേകം ഭാരതീയ ക്രിസ്ത്യാനികൾ പടിഞ്ഞാറൻ കൂട്ടങ്ങളോട് പറ്റി നിൽക്കുന്നത് സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടിയും പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് സൗജന്യമായി യാത്ര ചെയ്യുന്നതിനുവേണ്ടിയുമാണ്!! ഇങ്ങനെയുള്ള സ്വന്ത താല്പര്യമന്വേഷിക്കുന്ന,എല്ലാ കാര്യങ്ങളോടും ഞങ്ങൾ എതിർത്തുനിന്നു.
ഞങ്ങൾ പ്രസംഗിച്ച വിശുദ്ധിയുടെ നിലവാരം വളരെ ഉയർന്നതാണ് എന്ന് തോന്നിയ കാരണത്താൽ ഞങ്ങളെ വിട്ടുപോയ കുറച്ചുപേർ ഉണ്ട്! ഞങ്ങൾ പ്രസംഗിച്ചത് ശിഷ്യത്വം, പരിശുദ്ധാത്മസ്നാനം (കൂടാതെ അവിടുത്തെ വരങ്ങൾ), ബോധപൂർവമായ എല്ലാ പാപങ്ങളുടെയും മേലുള്ള വിജയം, ഗിരിപ്രഭാഷണം (മത്താ. 5, 6, 7 അധ്യായങ്ങൾ), പൂർണ്ണതയിലേക്ക് ആയുന്നത്, യേശു നടന്നതുപോലെ നടക്കുന്നത്, ദൈവഭക്തിയുള്ള ഒരു കുടുംബ ജീവിതം, നാൾതോറും ക്രൂശെടുക്കുന്നത്, ഈ ലോകത്തിൻ്റെ ആത്മാവിൽ നിന്നുള്ള വേർപാട്, പണസ്നേഹത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, ഉപവാസവും പ്രാർത്ഥനയും, ഹൃദയപൂർവ്വം എല്ലാവരോടും ക്ഷമിക്കുന്നത്, യേശു നമ്മെ സ്നേഹിച്ചതുപോലെ മറ്റുള്ളവരെ സ്നേഹിക്കുന്നത്, ക്രിസ്തുവിൻ്റെ ശരീരം എന്ന നിലയിൽ പ്രാദേശിക സഭ പണിയുന്നത് തുടങ്ങിയ വിഷയങ്ങളായിരുന്നു. അങ്ങനെയുള്ള പ്രസംഗങ്ങൾ അനേകം പേർക്ക് ഇടർച്ച ഉണ്ടാക്കുകയും അതുകൊണ്ട് അവർ ഞങ്ങളെ വിട്ടു പോകുകയും ചെയ്തു. എന്നാൽ ഇതു ഞങ്ങളെ അസ്വസ്ഥരാക്കിയില്ല - കാരണം അനേകർ യേശുവിൻ്റെ സന്ദേശം കേട്ടപ്പോഴും ഇടർച്ചയുണ്ടായി യേശുവിനെ വിട്ടുപോയി എന്ന് ഞങ്ങൾക്കറിയാമായിരുന്നു (യോഹ. 6:60, 66). എന്നാൽ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഏറ്റവും നല്ല സ്കൂളുകളും അവരുടെ വൈദ്യ ചികിത്സയ്ക്കായി ഏറ്റവും നല്ല ആശുപത്രികളും തിരഞ്ഞെടുക്കുന്നവർ, അവരുടെ ആത്മീയ കൂട്ടായ്മയ്ക്കായി വിശുദ്ധിയുടെ താഴ്ന്ന നിലവാരമുള്ള സഭകൾ തിരഞ്ഞെടുക്കുന്നത് ഞങ്ങളെ ആശ്ചര്യപ്പെടുത്തി.ഇത് തെളിയിക്കുന്നത് അവർ ആത്മീയ കാര്യ ങ്ങളെക്കാൾ ഭൗമിക കാര്യങ്ങളെയും തങ്ങളുടെ പ്രാണനേക്കാൾ അവരുടെ ശരീരത്തെയും ആണ് അവർ വിലമതിക്കുന്നത് എന്നു മാത്രമാണ്.
എന്നാൽ ഞങ്ങളെ കൂടുതൽ അത്ഭുതപ്പെടുത്തുന്നത് ദൈവഭക്തിയുള്ള ഒരു ജീവിതത്തിനു വേണ്ടി അല്പം പോലും ആഗ്രഹമില്ലാത്ത ചിലർ ഇപ്പോഴും ഞങ്ങളുടെ സഭയിൽ തന്നെ തുടരുന്നത് തിരഞ്ഞെടുത്തു എന്നതാണ്. അവർ തുടരുന്നതിനു കാരണം അവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ ഇടയിൽ നല്ല ഒരു അന്തരീക്ഷം അവർ കണ്ടെത്തി എന്നതു മാത്രമാണെന്ന് ഞങ്ങൾ കണ്ടുപിടിച്ചു. ഒരു അംഗത്വ ഫീസും ഈടാക്കാത്ത നല്ല ഒരു ക്ലബ് പോലെ ആയിരുന്നു ഞങ്ങളുടെ സഭ!! അതുകൊണ്ടുതന്നെ അസംഖ്യം "ബാബിലോന്യ" ക്രിസ്ത്യാനികൾ അപ്പോഴും ഞങ്ങളുടെ സഭകളിൽ തങ്ങി. യേശുവിനും തൻ്റെ സഭയിൽ ഒരു ഇസ്കര്യോത്ത യൂദാ ഉണ്ടായിരുന്നു!
ഞങ്ങളുടെ സഭകളിലെ മൂപ്പന്മാരുടെ ഇടയിൽ ഏതുവിധേനയും ഒരു ഉന്നത നിലവാരം നിലനിർത്താൻ ഞങ്ങൾ അന്വേഷിച്ചു, അവർക്ക് വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്യപ്പെട്ട കൂടക്കൂടെയുള്ള മീറ്റിംഗുകൾ കൊണ്ടും കോൺഫറൻസുകൾ കൊണ്ടും. ഞങ്ങളുടെ സഭകളിൽ മൂപ്പന്മാരാകുവാൻ ശ്രേഷ്ഠരായ ചിലരെ ദൈവം എഴുന്നേൽപ്പിച്ചു. അവരിൽ പലരും വാക്ചാതുര്യമുള്ള പ്രാസംഗികരായിരുന്നില്ല, എന്നാൽ അവർ ക്രിസ്തുവിൻ്റെ മഹത്വം അന്വേഷിക്കുന്നവരും ദൈവജനത്തിന്റെ നന്മയ്ക്കുവേണ്ടി പരമാർത്ഥമായ ഒരു കരുതൽ ഉള്ളവരുമായിരുന്നു (ഫിലി. 2:19-21). ഒരു സ്ഥലത്ത് അത്തരം ഒരു സഹോദരനെ പോലും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ഞങ്ങൾ അവിടെ ഒരു സഭ സ്ഥാപിച്ചിരുന്നില്ല - കാരണം ദൈവഭക്തിയുള്ള ഒരു ഇടയനെ കൂടാതെ ആടുകൾ വഴിതെറ്റിപ്പോകുക മാത്രമേ ഉള്ളൂ എന്നു ഞങ്ങൾ മനസ്സിലാക്കി.
ഇന്നു ഞങ്ങൾ ഞങ്ങളുടെ സഭകളെ നോക്കുമ്പോൾ, ഞങ്ങൾ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതിനേക്കാൾ വളരെ കുറവുള്ളവരാണെന്നു ഞങ്ങൾ കാണുന്നു. എന്നാൽ ഞങ്ങൾ പൂർണ്ണതയിലേക്ക് ആഞ്ഞുകൊണ്ട് യേശു പഠിപ്പിച്ച വിശുദ്ധിയുടെ നിലവാരം നിലനിർത്താൻ ഞങ്ങൾ അന്വേഷിക്കുന്നു - ഞങ്ങളുടെ കൂടെ ആർ ചേരുന്നു എന്നതോ ഞങ്ങളെ വിട്ടുപോകുന്നു എന്നതോ കൂട്ടാക്കാതെ.
സഭ ദൈവത്തിൻ്റെ വാസസ്ഥലമാണ് - പഴയ നിയമത്തിൽ സമാഗമന കൂടാരം ഉണ്ടായിരുന്നതുപോലെ. ആ സമാഗമന കൂടാരത്തിൽ മൂന്നു ഭാഗങ്ങൾ ഉണ്ടായിരുന്നു പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം. പ്രാകാരത്തിൽ, യാഗപീഠത്തിനും തൊട്ടിക്കും (പാപക്ഷമയുടെയും ജലസ്നാനത്തിന്റെയും പ്രതീകം)ചുറ്റുമായി ധാരാളം പേർ തടിച്ചു കൂടിയിരുന്നു.വിശുദ്ധ സ്ഥലത്തിൽ ഏതുവിധമായാലും, ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. അവിടെ വിളക്കു തണ്ട്, കാഴ്ചയപ്പം വയ്ക്കുന്ന മേശ, പരിശുദ്ധാത്മാവിന്റെ അഭിഷേകത്തെ പ്രതീകവൽക്കരിക്കുന്ന ധൂപ പീഠം, ദൈവവചന പഠനം, പ്രാർത്ഥന തുടങ്ങിയവയും ഉണ്ടായിരുന്നു. പഴയ നിയമകാലത്ത് അതി വിശുദ്ധ സ്ഥലത്തേക്ക് ആർക്കും പ്രവേശിക്കുവാൻ കഴിയുമായിരുന്നില്ല. ഈ പരിശുദ്ധ സ്ഥലമാണ് ദൈവവുമായി കൂട്ടായ്മ അന്വേഷിക്കുന്നവരും താങ്കളുടെ സകലവും അവിടുത്തേക്ക് വിധേയപ്പെടുത്തുന്നവരും അവിടുത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവരും ആയ ഏവർക്കും വേണ്ടി ഇന്നു തുറക്കപ്പെട്ടിരിക്കുന്നത്.
സമാഗമന കൂടാരത്തിന്റെ ഈ മൂന്നു ഭാഗങ്ങൾ ദൈവവുമായുള്ള അടുത്ത സ്നേഹബന്ധത്തിന്റെ മൂന്നു വലയങ്ങളെ പ്രതിനിധീകരിക്കുന്നു. ഓരോ സഭയ്ക്കും (ഞങ്ങളുടേത് ഉൾപ്പെടെ)ഈ മൂന്നു മേഖലകളിൽ ഏതെങ്കിലും ഒന്നിൽ ജീവിക്കുന്നത് തിരഞ്ഞെടുക്കുന്നവർ ഉണ്ടായിരിക്കും. ജയാളികൾ ആണ് ഏത് വിധം ആയാലും എല്ലാ സമയവും അതിവിശുദ്ധ സ്ഥലത്ത് ജീവിക്കുന്നതു തിരഞ്ഞെടുക്കുന്നവർ, അതുകൊണ്ട് അവർ അവസാനം വരെ കർത്താവിനോട് വിശ്വസ്തരായി നിലനിൽക്കും.അവരാണ് ഞങ്ങളുടെ സഭകളുടെ യഥാർത്ഥ ശക്തി രൂപവൽക്കരിക്കുന്നത് - അതുപോലെ ഓരോ സഭയുടെയും.