WFTW Body: 

2 കൊരിന്ത്യർ 7:1 ൽ ദൈവഭയത്തിൽ വിശുദ്ധിയെ തികയ്ക്കുവാൻ നമ്മോടു കല്പിച്ചിരിക്കുന്നു. അതുകൊണ്ട്, കഴിഞ്ഞവർഷം ആയിരുന്നതിനേക്കാൾ ഇന്നു നമ്മുടെ വിശുദ്ധി കൂടുതൽ തികവുള്ളതല്ലെങ്കിൽ, നാം ദൈവത്തെ വേണ്ടവിധം ഭയപ്പെട്ടില്ല എന്നാണ് അത് തെളിയിക്കുന്നത്‌. മൂപ്പന്മാർ എന്ന നിലയിൽ ഈ കാര്യത്തിൽ നാം അന്യോന്യം സഹായിക്കണം - കാരണം നാം നമ്മുടെ സഹോദരന്മാരുടെ കാവൽക്കാരാണ്. അതുകൊണ്ടാണ് ദൈവം ഓരോ സഭയിലും ഒന്നിലധികം മൂപ്പന്മാരെ നിയമിക്കുന്നത്. എബ്രാ. 3:13 നമ്മോടു പറയുന്നത്, "നാം പാപത്തിൻ്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന് 'ഇന്ന്' എന്നു പറയുന്നിടത്തോളം നാൾ തോറും അന്യോന്യം പ്രബോധിപ്പിച്ചു കൊൾവിൻ" എന്നാണ്. അങ്ങനെ വഞ്ചിക്കപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാൻ അന്യോന്യം സഹായിക്കാൻ നമുക്കു കഴിയും.

യെശയ്യാവ് 11:3 ൽ നാം വായിക്കുന്നത് ദൈവത്തിൻ്റെ ആത്മാവ് യേശുവിനെ "ദൈവഭയത്തോട് സൂക്ഷ്മ സംവേദനക്ഷമതയുള്ളവനാക്കി" എന്നാണ്. പരിശുദ്ധാത്മാവിന് നമ്മെയും ദൈവഭയത്തോട് സൂക്ഷ്മസംവേദനശക്തിയുള്ളവരാക്കാൻ കഴിയും - നാം അവിടുത്തെ അനുവദിക്കുമെങ്കിൽ. നാം യഥാർത്ഥമായി പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടവരാണെങ്കിൽ, നാം ദൈവ ഭയത്താൽ നിറയപ്പെടും.ദൈവം എപ്പോഴും നമ്മുടെ പക്ഷത്താണ്, പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ നമുക്കുള്ളതിനേക്കാൾ കൂടുതൽ ഉത്സാഹം നമ്മെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കുവാൻ ദൈവത്തിനുണ്ട്. നമ്മിൽ ആരിൽ കൂടെയും വലിയ പ്രവൃത്തി ചെയ്യുവാൻ അവിടുത്തേക്ക് കഴിയും, നമ്മുടെ എല്ലാ ബലഹീനതകൾക്കുമപ്പുറം. നാം ചെയ്യേണ്ട ഏക കാര്യം നമ്മെ തന്നെ താഴ്ത്തി അവിടുത്തെ മുഖം തുടർമാനം അന്വേഷിക്കുക എന്നതു മാത്രമാണ്. നമ്മുടെ ജഡത്തിനും പിശാചിനും എതിരായി ദൈവം എപ്പോഴും നമ്മുടെ പക്ഷത്താണ്.

നാം ജീവിക്കുന്നത് മറ്റൊരു യേശുവിനെ (ശിഷ്യത്വം ആവശ്യപ്പെടാത്ത) ക്രിസ്ത്യാനികളുടെ ഇടയിൽ പ്രഘോഷിക്കുന്ന, മറ്റൊരു ആത്മാവിനെ പ്രാപിക്കുന്ന (ആളുകളെ വിശുദ്ധരാക്കാതെ വ്യാജ വരങ്ങളെ നൽകുന്ന), കൂടാതെ മറ്റൊരു സുവിശേഷം (ആരോഗ്യത്തിൻ്റെയും സമ്പത്തിൻ്റെയും) പ്രസംഗിക്കപ്പെടുന്ന (2 കൊരി. 11:4) ഒരു സമയത്താണ്. അതുകൊണ്ട് നമ്മുടെ ഈ സമയത്ത് യഥാർത്ഥ യേശുവിനെയും, പരിശുദ്ധാത്മാവിനെയും, ദൈവ കൃപയുടെ സുവിശേഷത്തെയും ഉയർത്തി പിടിക്കുന്നതിൽ നാം വിശ്വസ്തരായിരിക്കണം.

തന്നെത്താൻ ന്യായീകരിക്കാതെ ക്ഷമ ചോദിക്കുന്നത്:
നാം നുറുക്കമുള്ളവരും പശ്ചാത്തപിക്കുന്നവരും ആത്മാവിൽ ദരിദ്രരും അല്ലെങ്കിൽ, നാം എന്തെങ്കിലും തെറ്റു ചെയ്തു എന്ന് ബോധ്യം വന്നാൽ ഉടൻ, സകല വിനയത്തോടും കൂടെ ക്ഷമ ചോദിക്കുവാൻ നാം മടിക്കുന്നവരായിരിക്കും (ശങ്കിക്കുന്നവരായിരിക്കും).

മിക്ക മനുഷ്യർക്കും പറയാൻ മടിയുള്ള ഏറ്റവും പ്രയാസമുള്ള പത്തു വാക്കുകൾ ആണ്: "ഞാൻ ദുഃഖിക്കുന്നു. അത് എൻ്റെ തെറ്റാണ്. ദയവു ചെയ്ത് എന്നോട് ക്ഷമിക്കണമെ".

നുറുക്കപ്പെടാത്ത ഒരാത്മാവ്, നാം ക്ഷമ ചോദിക്കുമ്പോൾ തന്നെ, നമ്മെ തന്നെ ന്യായീകരിക്കുകയും ചെയ്യും - എന്നാൽ നാം ക്ഷമ ചോദിക്കുമ്പോൾ അതിൽ എന്തെങ്കിലും സ്വയ ന്യായീകരണം ഉണ്ടെങ്കിൽ അതൊരു ക്ഷമാപണമേ അല്ല. അവിടെ സ്വയ ന്യായീകരണത്തിൻ്റെ ഒരു ഗന്ധമെങ്കിലും നമ്മുടെ ക്ഷമാപണത്തിൽ ഉണ്ടെങ്കിൽ, നാം നുറുക്കപ്പെട്ടിട്ടില്ല എന്നു നമുക്ക് തീർച്ചപ്പെടുത്താം. തന്നെത്താൻ നീതീകരിക്കുന്നത് ഒരു പരീശൻ്റെ ലക്ഷണമാണ് എന്ന് യേശു പറഞ്ഞു (ലൂക്കോ.16:15). നാം ചെയ്ത ഏതെങ്കിലും കാര്യം തെറ്റിപ്പോയി എന്നു നാം മനസ്സിലാക്കുമ്പോൾ ഉടനെ തന്നെ നാം അത് ഏറ്റു പറയുകയും പെട്ടെന്നു തന്നെ അത് നിരപ്പാക്കുകയും വേണം. നുറുക്കപ്പെട്ട ഒരുവന് ഈ കാര്യം ചെയ്യുന്നതിന് ഒരു പ്രശ്നവും ഇല്ല.നുറുക്കപ്പെടാത്ത ഒരുവൻ ഈ രണ്ടു കാര്യങ്ങളും ചെയ്യാൻ ഏതു വിധത്തിലും കാലതാമസമെടുക്കും. തന്നെയുമല്ല അവൻ ക്ഷമാപണം ചെയ്യുമ്പോൾ, അവൻ മറ്റാരെയെങ്കിലും കൂടെ കുറ്റപ്പെടുത്തും.

ആദാം പാപം ചെയ്തപ്പോൾ, വിലക്കപ്പെട്ട കനി അവൻ തിന്നു എന്നു സമ്മതിച്ചു, എന്നാൽ ദൈവം അവനു തുണയായി നൽകിയ സ്ത്രീയാണ് അത് അവനു നൽകിയതെന്ന് പറഞ്ഞു കൊണ്ട് അവനെ തന്നെ ന്യായീകരിച്ചു. അതിലൂടെ, അവൻ തൻ്റെ ഭാര്യയെ കുറ്റപ്പെടുത്തി, ദൈവത്തെയും അവൻ കുറ്റപ്പെടുത്തി, അങ്ങനെയുള്ള ഒരു ഭാര്യയെ അവനു കൊടുത്തതിന്! ഒരു പാപമോ ഒരബദ്ധമോ എറ്റു പറയുന്ന രീതി അതല്ല.

സങ്കീർത്തനം 51 ൽ ദാവീദ് തൻ്റെ പാപം എറ്റു പറഞ്ഞതെങ്ങനെയെന്ന് ശ്രദ്ധിക്കുക. അവിടെ സ്വയ ന്യായീകരണത്തിൻ്റെ ഒരു മണം പോലും നാം അറിയുന്നില്ല. അതാണ് യഥാർത്ഥമായി നുറുക്കപ്പെട്ട ഒരുവൻ്റെ ലക്ഷണം. 51-ാം സങ്കീർത്തനം സവിസ്തരം ധ്യാനിക്കുകയും കർത്താവിൽ നിന്ന് യഥാർത്ഥത്തിൽ നുറുക്കം എന്താണെന്നും എങ്ങനെയാണ് നിങ്ങളുടെ പാപങ്ങൾ ഏറ്റു പറയേണ്ടതെന്നും മനസ്സിലാക്കാൻ ശ്രമിക്കേണ്ടതിന് ഞാൻ നിങ്ങളോടു ശുപാർശ ചെയ്യുന്നു. ഒന്നുകൂടി പറഞ്ഞാൽ, നിങ്ങളെ തന്നെ ന്യായീകരിക്കുവാൻ നിങ്ങൾ ഒരു കള്ളം തന്നെ പറഞ്ഞേക്കാം. അതൊരു ചെറിയ കള്ളമായിരിക്കാം - ഒരു അതിശയോക്തിയുടെ രൂപത്തിലോ, അല്ലെങ്കിൽ സംഭവങ്ങളിൽ ചിലത് മറച്ചുവച്ചോ, നിങ്ങളെ തന്നെ നല്ലതായി തോന്നുന്ന രീതിയിൽ അവതരിപ്പിക്കേണ്ടതിന്. ഒരു കള്ളം പറയാൻ എളുപ്പമാണ്, എന്നാൽ ഒരു കള്ളം മാത്രം പറയാൻ പ്രയാസമാണ് - ഒരിക്കൽ നാം ഒരു കള്ളം പറഞ്ഞതുകൊണ്ട് ആദ്യത്തെ കള്ളത്തെ പിൻതാങ്ങാൻ കൂടുതൽ കള്ളങ്ങൾ പറയേണ്ടി വരും. അതു കൊണ്ട് നാം കള്ളം പറയുന്നതിനെ വെറുത്ത് പുർണ്ണ ഹൃദയത്തോടെ സത്യത്തെ സ് നേഹിക്കണം. അല്ലാത്തപക്ഷം അഭിഷേകവും നമ്മുടെ ജീവിതങ്ങളുടെ മേലുള്ള ദൈവത്തിൻ്റെ നല്ല പ്രസാദവും നമുക്കു നഷ്ടപ്പെടും - നമുക്ക് ഒരിക്കലും താങ്ങാൻ കഴിയാത്ത ഏറ്റവും വലിയ നഷ്ടം അതാണ്.

തുറന്നു കാട്ടപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യേണ്ട ഏതെങ്കിലും നിഗളം ദൈവം നമ്മിൽ കാണുമ്പോൾ, നാം ഏതെങ്കിലും വിധത്തിൽ ഇടറി വീഴത്തക്കവണ്ണം ചില ചെറിയ സംഭവങ്ങൾ ഉണ്ടാകുവാൻ അവിടുന്ന് അനുവദിക്കും (യെഹെസ്ക്കേൽ 3:20 കാണുക: "... ഞാൻ അവൻ്റെ മുമ്പിൽ ഇടർച്ച വയ്ക്കുമ്പോൾ..."). നാം വീഴുമ്പോൾ, 1. നാം - നമ്മെ വീഴു മാറാക്കിയ - നമ്മുടെ നിഗളം സമ്മതിക്കുന്നുണ്ടോ? 2. നമ്മുടെ പാപം ഏറ്റു പറയുന്നുണ്ടോ? 3. അവിടുത്തെ മുമ്പാകെ നമ്മെ തന്നെ വിനയപ്പെടുത്തുന്നുണ്ടോ? 4. മനുഷ്യരുമായി കാര്യങ്ങൾ നിരപ്പാക്കുന്നുണ്ടോ? എന്നീ കാര്യങ്ങൾ കർത്താവ് പരിശോധിക്കും. നാം നമ്മെ തന്നെ വിധിച്ച് ഈ കാര്യങ്ങൾ ചെയ്താൽ, നാം വിധിക്കപ്പെടുകയില്ല.എന്നാൽ നാം നമ്മെ തന്നെ ന്യായീകരിച്ചാൽ, നാം നുറുക്കപ്പെടാതെ അവശേഷിക്കുകയും ഒരുനാൾ ലോകത്തോടു കൂടെ ശിക്ഷ വിധിക്കപ്പെടുക്കും ചെയ്യും (1 കൊരി. 11:31, 32).