WFTW Body: 

നിങ്ങൾ ദൈവത്തിൻ്റെ വചനത്തെ ബഹുമാനിക്കാൻ പഠിച്ചിരിക്കുന്നു എന്നു പിശാചു കാണുമ്പോൾ, അവൻ ദൈവ വചനത്തെ, അതൊട്ടും തന്നെ അർത്ഥമാക്കാത്ത ചില കാര്യങ്ങൾ അർത്ഥമാക്കത്ത വിധം, അതിനെ വളച്ചൊടിക്കാൻ ശ്രമിക്കും. അവൻ ദൈവ വചനത്തെ തെറ്റായി ഉദ്ധരിച്ചിട്ട്, വചനത്തെ സന്ദർഭത്തിനു വെളിയിൽ എടുക്കും. അവൻ യേശുവിനോടു പോലും ഇതു ചെയ്തു!

മത്തായി 4:6 ൽ അവൻ പറഞ്ഞു, "നീ ദൈവത്തിൻ്റെ പുത്രൻ ആണെങ്കിൽ, എന്തുകൊണ്ടു നീ നിന്നെത്തന്നെ ദേവാലയത്തിൻ്റെ മുകളിൽ നിന്നു താഴേക്ക് എറിഞ്ഞിട്ട് ദൈവത്തിൻ്റെ വാഗ്ദത്തത്തെ അവകാശമാക്കുന്നില്ല"? അവൻ 91-ാം സങ്കീർത്തനം ഉദ്ധരിക്കുക പോലും ചെയ്തു "നിൻ്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെ കുറിച്ച് തൻ്റെ ദൂതന്മാരോടു കല്പിക്കും, നിൻ്റെ കാൽ കല്ലിൽ തട്ടി പോകാതിരിക്കേണ്ടതിന് അവൻ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും."

ഇതു നമ്മെ പഠിപ്പിക്കുന്നത്, സാത്താന് നിങ്ങളോടും ദൈവവചനം ഉദ്ധരിച്ച് നിങ്ങളെ കൊണ്ടു പാപം ചെയ്യിക്കാൻ കഴിയും എന്നാണ്.

ഈ പ്രലോഭനം ആദ്യത്തെ പ്രലോഭനത്തോട് അനുബന്ധിച്ചുള്ളതാണ്. ആദ്യത്തെ തവണ, ' സാത്താൻ യേശുവിനോട് കല്ല് അപ്പമാക്കാൻ പറഞ്ഞു, അപ്പോൾ യേശു ഇപ്രകാരം പറഞ്ഞു, "മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്; അവൻ ദൈവത്തിൻ്റെ ഓരോ വചനം കൊണ്ടും ജീവിക്കുന്നു." സാത്താൻ അതിന്മേൽ പിടിച്ചിട്ടു പറഞ്ഞു, "ദൈവത്തിൻ്റെ ഓരോ വചനം കൊണ്ടും, ആഹ്? ശരി ഇവിടെ ഇതാ ദൈവത്തിൻ്റെ വചനം: "നിൻ്റെ കാൽ കല്ലിൽ തട്ടി പോകാതിരിക്കേണ്ടതിന് അവൻ തൻ്റെ ദൂതന്മാരോടു കല്പിക്കും, അതുകൊണ്ട് ദൈവാലയത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് എന്തുകൊണ്ട് നിനക്കു ചാടിക്കൂടാ?"

ഞാൻ പറഞ്ഞതുപോലെ, നിങ്ങൾ ദൈവവചനത്തെ ബഹുമാനിക്കാൻ പഠിച്ചിരിക്കുന്നു എന്നു പിശാചു കാണുമ്പോൾ, അവൻ ചെയ്യാൻ ശ്രമിക്കുന്ന അടുത്ത കാര്യം ദൈവവചനത്തെ വളച്ചൊടിച്ച് അത് ഒട്ടുംതന്നെ അർത്ഥമാക്കാത്ത ചില കാര്യങ്ങൾ അർത്ഥമാകത്തക്ക വിധം ആക്കി തീർക്കുന്നു. അവൻ ദൈവ വചനത്തെ തെറ്റായി ഉദ്ധരിക്കുകയും സന്ദർഭത്തിനു പുറത്ത് എടുക്കുകയും ചെയ്യും. തങ്ങളുടെ സ്വന്തം ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി പൂർണ്ണമായും സന്ദർഭത്തിനു പുറത്ത് അവിടുന്നോ ഇവിടുന്നോ വാക്യങ്ങൾ ഉദ്ധരിക്കുന്ന അനേകം ക്രിസ്ത്യാനികളെ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടുമുട്ടിയിരിക്കുന്നു. തിരുവചനത്തിലേക്കു പോയി നിങ്ങൾ ആഗ്രഹിക്കുന്നതു ചെയ്യേണ്ടതിന് ഒരു വാക്യം കണ്ടുപിടിക്കുന്നത് വളരെ എളുപ്പമാണ്. തിരുവചനത്തിലേക്കു ചെന്ന് തങ്ങൾ ആഗ്രഹിക്കുന്നതു ചെയ്യുന്നതിനെ കൃത്യമായി ന്യായീകരിക്കുന്ന ഒരു വാക്യം കണ്ടുപിടിക്കുന്ന വളരെയധികം ആളുകളുണ്ട്.

നാം ദൈവത്തിൻ്റെ വചനം പ്രാപിക്കുന്നതിൻ്റെ പ്രാധാന്യം മനസ്സിലാക്കി, ക്രമമായി വചനം വായിക്കുമ്പോൾ, സാത്താൻ വന്ന് തിരുവചനം തെറ്റായി ഉദ്ധരിക്കാൻ സാധ്യതയുണ്ട് എന്നതാണ് ഈ പ്രലോഭനത്തിൽ നിന്ന് നാം ഓർക്കേണ്ടത്. അതുകൊണ്ടാണ് തിരുവചനം അതിൻ്റെ സന്ദർഭത്തിൽ പഠിക്കേണ്ടത് പ്രാധാന്യമുള്ളതാകുന്നത്, കൂടാതെ മുഴുവൻ തിരുവചനവും അതിൻ്റെ സന്ദർഭത്തിൽ പഠിക്കേണ്ടത് പ്രാധാന്യമുള്ളതാകുന്നത്, കൂടാതെ മുഴുവൻ തിരുവചനവും, യേശു പറഞ്ഞതുപോലെ "ദൈവത്തിൻ്റെ ഓരോ വചനവും" പഠിക്കേണ്ടത് പ്രാധാന്യമുള്ളതാകുന്നത്. നമുക്ക് ഒരു വചനം കൊണ്ടു മാത്രം ജീവിക്കാൻ കഴിയുകയില്ല (ഉദാഹരണത്തിന് "ദൈവത്തിൻ്റെ ഓരോ വചനം കൊണ്ടും മനുഷ്യൻ ജീവിക്കും"), അതുകൊണ്ടാണ് മുഴുവൻ തിരുവചനവും അറിയുന്നത് പ്രാധാന്യമുള്ളതാകുന്നത്. അതുകൊണ്ടാണ് അതു പഠിക്കുന്ന കാര്യം പ്രാധാന്യമുള്ളതാകുന്നത്. നിങ്ങൾ യൗവനപ്രായത്തിലാണെങ്കിൽ, ഒരു പ്രത്യേക വിഷയത്തെ കുറിച്ച് തിരുവചനം പറയുന്നതെന്താണെന്നു മനസ്സിലാക്കാൻ നിങ്ങൾ ചിന്തിക്കുമ്പോഴെല്ലാം ദൈവവചനം അറിയുന്ന പ്രായമുള്ള ദൈവഭക്തരായ ആളുകളുടെ അടുക്കൽ ചെന്ന് ഉപദേശം അന്വേഷിക്കുന്നതാണ് നല്ലത്. അതു വളരെ എളുപ്പമാണ്. മുഴുവൻ തിരുവചനത്താലും ജീവിക്കാതെ ഒരു പ്രത്യേക വചനത്താൽ മാത്രം ജീവിക്കുവാൻ അന്വേഷിച്ച് തങ്ങളെ തന്നെ വഞ്ചിച്ചിരിക്കുന്ന വളരെയധികം ആളുകളെ ഞാൻ കണ്ടുമുട്ടിയിരിക്കുന്നു.

ഈ വിഷയം പ്രമുഖമാക്കി കാട്ടുന്നതിന് രസകരമായ ഒരു വിശദീകരണം ഞാൻ ഉപയോഗിക്കട്ടെ. ഗ്രേസ് എന്നു വിളിക്കപ്പെടുന്ന ഒരു പെൺകുട്ടിയുമായി വളരെ പ്രേമത്തിലായിരിക്കുന്ന ഒരു യുവാവിൻ്റെ കാര്യം ചിന്തിക്കുക. അവൻ ദൈവ ഹിതം കണ്ടെത്താൻ ആഗ്രഹിക്കുന്നു, അല്ലെങ്കിൽ കുറഞ്ഞപക്ഷം അങ്ങനെ താൻ ആഗ്രഹിക്കുന്നു എന്ന് അവൻ ചിന്തിക്കുന്നു, എന്നാൽ നേരത്തേ തന്നെ അവൻ ഈ പെൺകുട്ടിയുമായി വളരെ സ്നേഹത്തിലായിരുന്നു. അവൻ ഈ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചിട്ട് ദൈവത്തിൻ്റെ അംഗീകാരം കേവലം ആഗ്രഹിക്കുന്നു. അങ്ങനെ ഒരു ദിവസം അവൻ "എൻ്റെ കൃപ നിനക്കു മതി" എന്നു പറയുന്ന 2 കൊരി. 12:9 വായിക്കുകയും അവന് ബോധ്യപ്പെടുകയും ചെയ്യുന്നു. അവൻ തന്നോടു തന്നെ ഇങ്ങനെ പറയുന്നു, "ഹാ, ദൈവം എന്നോടു സംസാരിച്ചിരിക്കുന്നു, ഗ്രേസ് ആണ് എനിക്കുള്ള പെൺകുട്ടി". അവൻ തൻ്റെ സ്വന്ത ആഗ്രഹത്തെ തൃപ്തിപ്പെടുത്തുക മാത്രം ചെയ്യുന്നു. ഇനി മറ്റൊരു ചെറുപ്പക്കാരൻ്റെ കാര്യം നോക്കാം, അവൻ്റെ മാതാപിതാക്കൾ ഗ്രേസ് എന്നു പേരുള്ള ഒരു പെൺകുട്ടിയെ അവനു വേണ്ടി നിർദ്ദേശിച്ചു. അവന് ആ പെൺകുട്ടിയെ ഒട്ടും ഇഷ്ടമായിരുന്നില്ല., അവന് അതിൽ ഒരു താത്പര്യവും ഇല്ലായിരുന്നു, അതുകൊണ്ട് അവൻ തൻ്റെ മാതാപിതാക്കന്മാരോട് "എനിക്കു ദൈവത്തിൻ്റെ ഹിതം കണ്ടെത്തേണ്ടതുണ്ട്" എന്നു പറഞ്ഞു. അവൻ 2കൊരി.12:9 ലെ അതേ വാക്യം വായിച്ചു. "എൻ്റെ കൃപ നിനക്കു മതി". അവൻ തൻ്റെ മാതാപിതാക്കളുടെ അടുക്കൽ ചെന്ന് ഇപ്രകാരം പറയുന്നു, "ദൈവം എന്നോട് അവിടുത്തെ ഗ്രേസ് (കൃപ) എനിക്കു മതി എന്നു പറഞ്ഞിരിക്കുന്നു. എനിക്ക് ഗ്രേസ് എന്ന ഈ പെൺകുട്ടിയെ വേണ്ട എനിക്ക് ദൈവത്തിൻ്റെ ഗ്രേസ് (കൃപ) മതി". ഒരേ വാക്യത്തിൽ നിന്നുതന്നെ, ഈ രണ്ടു യുവാക്കൾക്ക് തങ്ങളുടെ മോഹങ്ങളെ തൃപ്തിപ്പെടുത്താനുള്ള വ്യത്യസ്തമായ രണ്ട് ഉത്തരങ്ങൾ ലഭിച്ചതെങ്ങനെയെന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്നു. അവർ ചെയ്യാനാഗ്രഹിക്കുന്നത്, ദൈവ വചനത്തിലേക്ക് ഇടാൻ അവൻ ശ്രമിക്കുന്നു. പിശാചിന് എങ്ങനെയാണ് ഒരു തിരുവചനമെടുത്ത് അതിനെ നിങ്ങളോട് ഉദ്ധരിക്കാൻ കഴിയുന്നത് എന്നതിനുള്ള ഒരു ഉദാഹരണമാണത്. അവൻ യേശുവിൻ്റെ അടുക്കൽ അതിനു ശ്രമിച്ചെങ്കിൽ, അവർ അത് നിങ്ങളുടെ അടുത്തും ശ്രമിച്ചു നോക്കും എന്നു നിങ്ങൾ ചിന്തിക്കുന്നില്ലേ?

പിശാചിനോടുള്ള യേശുവിൻ്റെ മറുപടി എന്തായിരുന്നു? അതു കാണാൻ വളരെ രസകരമാണ്, മത്തായി 4:6 ൽ "ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു" എന്ന് പിശാച് പറഞ്ഞപ്പോൾ, യേശു ഇപ്രകാരം മറുപടി പറഞ്ഞു "മത്തായി 4:7 ൽ വീണ്ടും ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു", അല്ലെങ്കിൽ, മറുവശത്ത്, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു "വീണ്ടും ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു" എന്നു പറഞ്ഞപ്പോൾ അതാണ് യേശു അർത്ഥമാക്കിയത്. ഇതു നമ്മെ പഠിപ്പിക്കുന്നത് "ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു" എന്നതിൽ മാത്രം മുഴുവൻ സത്യവും കണ്ടെത്തപ്പെടുന്നില്ല എന്നാൽ "ഇത് എഴുതപ്പെട്ടിരിക്കുന്നു, വീണ്ടും ഇങ്ങനെയും എഴുതപ്പെട്ടിരിക്കുന്നു" എന്നതിലാണ്.

നിങ്ങൾ രണ്ടു തിരുവചനങ്ങളും ഒരുമിച്ചു ചേർത്തുവയ്ക്കുമ്പോൾ, അപ്പോൾ നിങ്ങൾക്ക് സത്യം ലഭിക്കുന്നു. അതുകൊണ്ടാണ് ദൈവം നിങ്ങളോട് എന്താണ് പറയുന്നത് എന്നു കേൾക്കുവാൻ തിരുവചനം പഠിക്കേണ്ടത് പ്രാധാന്യമുള്ള കാര്യമായിരിക്കുന്നത്. അല്ലാത്തപക്ഷം, തിരുവചനത്തിലെ ഒരു വാക്യം എടുത്തിട്ട് നിങ്ങൾക്ക് പൂർണ്ണമായി, വഴി തെറ്റി പോകാൻ കഴിയും.