"നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. എന്നാൽ സ്വന്തം കണ്ണിലെ കോൽ ഓർക്കാതെ സഹോദരൻ്റെ കണ്ണിലെ കരട് നോക്കുന്നത് എന്ത്? അല്ല. സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട്, നില്ല് നിൻ്റെ കണ്ണിൽനിന്ന് കരട് എടുത്തു കളയട്ടെ, എന്നു പറയുന്നത് എങ്ങനെ? കപട ഭക്തിക്കാരാ, മുമ്പേ സ്വന്ത കണ്ണിൽ നിന്നും കോൽ എടുത്തു കളക, പിന്നെ സഹോദരൻ്റെ കണ്ണിൽനിന്ന് കരട് എടുത്തു കളവാൻ വെടിപ്പായി കാണും" (മത്താ. 7:1-5).
നിർഭാഗ്യവശാൽ, ക്രിസ്ത്യാനികളുടെ ഇടയിൽ ഉള്ള വളരെ വളരെ സാധാരണമായ ഒരു ശീലമാണ്, ആളുകളെ വിധിക്കുകയും അവരെ പുച്ഛിക്കുകയും, അവരെ നിന്ദിക്കുകയും ചെയ്യുക എന്നത്. മറ്റുള്ളവരെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാതിരിക്കെ പോലും. മിക്കസമയവും നിങ്ങളെ തന്നെ മറ്റുള്ളവരെക്കാൾ നല്ലവരെന്നു കണക്കാക്കുന്നത് ക്രിസ്ത്യാനികളുടെ ഇടയിലുള്ള ഒരു ശീലമാണ്. എബ്രായർ 9:27 ൽ ഇപ്രകാരം പറയുന്നു, "ഒരിക്കൽ മരിക്കുകയും പിന്നെ ന്യായവിധിയും മനുഷ്യർക്കും നിയമിച്ചിരിക്കുന്നു" അപ്പോൾ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവായ സർവ്വശക്തനായ ദൈവം മനുഷ്യനെ വിധിക്കുന്നത് എപ്പോഴാണ്? ഈ വാക്യമനുസരിച്ച്, ഒരിക്കൽ മരിക്കുന്നു അതിനുശേഷം ന്യായവിധി ഉണ്ടാകുന്നു അതുകൊണ്ട് ദൈവം ആളുകളെ വിധിക്കുന്നത് അവർ മരിച്ചതിനുശേഷമാണ്.
നിങ്ങൾ എപ്പോഴാണ് ആളുകളെ വിധിക്കുന്നത്? അവർ മരിക്കുന്നതിനു മുമ്പേ നിങ്ങൾ ആളുകളെ വിധിക്കുന്നു. വിധിക്കുന്നതിനു മുമ്പ് ദൈവം എന്തുകൊണ്ടാണ് അവർ മരിക്കുന്നതു വരെ കാത്തിരിക്കുന്നത്? അയാൾ ദുഷ്ടനായ ഒരു മനുഷ്യൻ ആയിരിക്കാം, എന്നാൽ ദൈവം പറയുന്നു, "എനിക്ക് അവനിൽ പ്രത്യാശയുണ്ട്. ഒരുപക്ഷേ അവൻ മാറിയേക്കും", അതുകൊണ്ട് ദൈവം കാത്തിരിക്കുന്നു. പറുദീസയിലേക്ക് പോയ ക്രൂശിലേ കള്ളനെ അവൻ മരിക്കുന്നതിനു മുമ്പ് ദൈവം വിധിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നതിനെക്കുറിച്ചു ചിന്തിക്കുക. അവൻ മരിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുമ്പേയോ അല്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കു മുമ്പേയോ പോലും ദൈവം അവനെ വിധിച്ചിരുന്നെങ്കിലത്തെ കാര്യം ഒന്നു ചിന്തിച്ചു നോക്കുക. അത് ദാരുണമാകുമായിരുന്നു. അവസാനം അയാൾ പറുദീസയിലേക്ക് പോകുവാൻ അർഹനായിരുന്നു, എന്നാൽ അവൻ വിധിക്കപ്പെട്ട് നരകത്തിനു യോഗ്യനായി തീരുമായിരുന്നു. അയാൾ മരിക്കുന്നതുവരെ ദൈവം കാത്തിരുന്നു, അതിനുശേഷം അവനെ പറുദീസയിലേക്ക് കൊണ്ടുപോയി. ഇത് കാണിക്കുന്നത് ദൈവം ഒരു വ്യക്തിയെ വിധിക്കുന്നതിനു മുമ്പ് അയാൾ മരിക്കുന്നതുവരെ കാത്തിരിക്കുന്നു. മനുഷ്യൻ ക്ഷമ ഇല്ലാത്തവനാണ് അതുകൊണ്ട് ആളുകൾ മരിക്കുന്നതിനും വളരെ മുമ്പേ തന്നെ അവരെ വിധിക്കുന്നു. ഇതു മനുഷ്യൻ്റെ ഭോഷത്തമാണ്. അവൻ എല്ലാ വസ്തുതയും അറിയുന്നില്ല. താൻ വിധിക്കുന്ന ഒരു വ്യക്തിയുടെ സ്വകാര്യ ആന്തരിക ജീവിതത്തിൻ്റെ 99% വും അയാൾ അറിയുന്നില്ല. ആ വ്യക്തി എത്രമാത്രം കഠിനപ്രയത്നം ചെയ്തു എന്നോ പ്രാർത്ഥിച്ചെന്നോ അയാൾ അറിയുന്നില്ല, എന്നാൽ അയാൾ ആ മനുഷ്യനെ വിധിക്കുന്നു. ഗൗരവ ബോധമുള്ള ഒരു ഹൈക്കോടതി ന്യായാധിപനും ഇത്രയും കുറച്ചു തെളിവുകൾ വച്ച് വിധിക്കയില്ല. ഒരു ന്യായാധിപന് ഒരു കാര്യത്തിന്റെ 1% മാത്രമേ അറിയുന്നുള്ളൂ എങ്കിൽ, അദ്ദേഹം ഇങ്ങനെ പറയും, "കേൾക്കുക, ഒരു വിധി പ്രസ്താവിക്കുന്നതിന് മുമ്പ് എനിക്ക് കൂടുതൽ തെളിവുകൾ ആവശ്യമുണ്ട്. അതുവരേയ്ക്ക് വിധി അവധി വച്ചു മാറ്റുന്നു". ഇതുതന്നെയാണ് ഏതൊരു ക്രിസ്ത്യാനിയും പറയേണ്ടത്.
നാം ഒരു വ്യക്തിയെ വിധിക്കുമ്പോൾ, നാം യഥാർത്ഥത്തിൽ നമ്മുടെ ഹൃദയത്തിൻ്റെ അവസ്ഥയെ തന്നെയാണ് കാണിക്കുന്നത്. സദൃശ. 27:19 ൽ പറയുന്നതുപോലെ, "വെള്ളത്തിൽ മുഖത്തിനൊത്തവണ്ണം മുഖത്തെ കാണുന്നു, മനുഷ്യൻ തൻ്റെ ഹൃദയത്തിനൊത്തവണ്ണം മനുഷ്യനെ കാണുന്നു". അല്ലെങ്കിൽ ഒരു കണ്ണാടിയിൽ, ഒരു മനുഷ്യൻ തൻ്റെ സ്വന്ത മുഖം കാണുന്നതുപോലെ. ഇത് അർത്ഥമാക്കുന്നത് ഒരു ദുഷ്ടലാക്ക് ആ മനുഷ്യൻ്റെ ഹൃദയത്തിൽ കണ്ടെത്തി എന്നു നിങ്ങൾ സങ്കൽപ്പിക്കുന്നത് നിങ്ങളുടെ സ്വന്തം ഹൃദയത്തിൽ നിങ്ങൾക്കുള്ള തെറ്റായ മനോഭാവത്തിന്റെ സൂചന മാത്രമാണ്. നിങ്ങൾ കരുതുന്നത് ആ മനുഷ്യന് ആ കാര്യം ഒരു നല്ല ലക്ഷ്യത്തോടെ ചെയ്യാൻ കഴിയില്ല എന്നാണ്. നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നു, "അതൊരു ചീത്ത ഉദ്ദേശത്തോടെ ആയിരിക്കണം കാരണം ഞാൻ തന്നെ അത്തരം ഒരു കാര്യം ഒരു ചീത്ത ഉദ്ദേശത്തോടെയേ ചെയ്യുകയുള്ളൂ". നിങ്ങൾ നിങ്ങളുടെ സ്വന്തം ഹൃദയത്തെ വെളിപ്പെടുത്തുകയാണ്. മറ്റുള്ളവരെ വിധിക്കുന്നത് വളരെ ഭോഷത്തമാണ്.
ധൂർത്ത പുത്രൻ്റെ കഥയെപ്പറ്റി ചിന്തിക്കാം. ധൂർത്ത പുത്രൻ്റെ കഥയിൽ മൂത്ത മകനെ കുറിച്ച് നാം വായിക്കുന്നു. ധൂർത്ത പുത്രൻ്റെ മടങ്ങിവരവിൽ സന്തോഷിക്കുന്ന പിതാവിനെ കണ്ടപ്പോൾ അവൻ വളരെ അസ്വസ്ഥനായിരുന്നു. പിതാവ് പുറത്തുചെന്ന് നീ അകത്തു വരാതിരുന്നത് എന്തുകൊണ്ട് എന്ന് ആ പിതാവ് അവനോട് ചോദിച്ചപ്പോൾ, അവൻ പറയുന്നതെന്താണെന്ന് ലൂക്കൊ. 15:30 ൽ കാണുക, "ഈ നിൻ്റെ മകൻ". അയാൾ അവനെ "ഈ എൻ്റെ സഹോദരൻ" എന്നുപോലും വിളിക്കുന്നില്ല. എത്ര അവജ്ഞാപൂർവ്വമാണ് സംസാരിക്കുന്നത്. "വേശ്യമാരോടു കൂടി നിൻ്റെ മുതൽ അവൻ തിന്നു കളഞ്ഞു". അവൻ അത് എങ്ങനെ അറിഞ്ഞു? തൻ്റെ ഇളയ സഹോദരൻ വേശ്യമാരോടു കൂടി ചുറ്റി നടക്കുകയായിരുന്നു എന്ന് അയാൾ എങ്ങനെ സങ്കൽപ്പിച്ചു? ആരെങ്കിലും അവൻ്റെ അടുക്കൽ തിരിച്ചുവന്ന് അവനോട് ഇതറിയിച്ചോ? ഒരിക്കലും ഇല്ല. ഈ മനുഷ്യൻ, അവൻ്റെ ഇളയ സഹോദരൻ, വേശ്യമാരോടു കൂടെ പണം ചെലവഴിക്കുകയായിരുന്നിരിക്കണം എന്ന് അയാൾ സങ്കൽപ്പിച്ചു. അത് ഒട്ടും സത്യമായിരുന്നിരിക്കില്ല. അവൻ മദ്യപിച്ച് ഭോഷത്തമായ വഴികളിൽ അവൻ്റെ പണം പാഴാക്കി കളഞ്ഞിരിക്കാം, എന്നാൽ ഒരുപക്ഷേ വേശ്യമാരോടു കൂടെ ആയിരിക്കില്ല. ഈ മൂത്ത സഹോദരന് തൻ്റെ ഇളയ സഹോദരനോടുള്ളതുപോലെ തെറ്റായ ഒരു മനോഭാവം നിങ്ങൾക്കുണ്ടാകുമ്പോൾ, മറ്റേ വ്യക്തിയെക്കുറിച്ച് ഏറ്റവും മോശമായത് എപ്പോഴും നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയും. മറ്റാരെയെങ്കിലും കുറിച്ച് ഏറ്റവും മോശമായതു സങ്കൽപ്പിക്കുമ്പോൾ, മറ്റേ വ്യക്തിയെക്കാൾ നിങ്ങൾക്കാണ് അധികം പ്രശ്നം ഉള്ളത് എന്നും നിങ്ങൾക്കു തിരിച്ചറിയാൻ കഴിയും. മറ്റേ വ്യക്തി തൻ്റെ പിതാവിനോടൊപ്പം തീൻ മേശയിൽ ഇരുന്ന് കൊഴുപ്പിച്ച കാള കുട്ടിയെ ആസ്വദിക്കുന്നതിന് ഇടയാകും, എന്നാൽ നിങ്ങൾ വീടിന് പുറത്താകുന്നതിന് ഇടയാകും.
കഥയുടെ തുടക്കത്തിൽ ഇളയ മകൻ വീടിൻ്റെ പുറത്തും മൂത്തമകൻ വീടിൻ്റെ അകത്തുമായി ഉള്ള ഒരു കഥയാണ് ധൂർത്ത പുത്രൻ്റെ കഥ. കഥയുടെ അവസാനം ഇളയ മകൻ വീടിൻ്റെ അകത്തും മൂത്തമകൻ വീടിൻ്റെ പുറത്തുമാണ് കാരണം അയാൾ ആളുകളെ വിധിക്കുകയാണ്. മതിയായ അറിവുകൾ ഇല്ലാതെ മറ്റുള്ളവരെ വിധിക്കുന്നു എന്ന കാരണത്താൽ നിങ്ങൾ പിതാവിൻ്റെ വീടിൻ്റെ പുറത്താകാൻ ഇടയാകുന്നില്ല എന്ന കാര്യം ഉറപ്പാക്കുക. ഏറ്റവും സുരക്ഷിതമായ കാര്യം വിധിക്കാതിരിക്കുന്നതാണ്.
വിധിക്കരുത്. യേശു പറഞ്ഞു നിങ്ങൾ വിധിക്കുകയാണെങ്കിലും, നിങ്ങൾ എന്താണ് ചെയ്യുന്നത്? നിങ്ങളുടെ സ്വന്തം കണ്ണിൽ വലിയ ഒരു കോൽ ഉള്ളപ്പോൾ നിങ്ങളുടെ സഹോദരൻ്റെ കണ്ണിലെ ഒരു ചെറിയ കരടിനെ വിധിക്കുന്നു. അതാണ് അവിടുന്ന് പറഞ്ഞത്. ഒരു വ്യക്തിയുടെ കണ്ണിലെ കോൽ എന്താണ്? ഭൗതികമായ ഒരു കോൽ നിങ്ങളുടെ കണ്ണിൽ ഉണ്ടാകാൻ നിങ്ങൾക്കു കഴിയില്ല. അവന്റേതിനോടു താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ പാപം എത്ര ഗുരുതരമാണ് എന്ന് കാണിക്കുവാൻ യേശു അതിശയോക്തിപരമായി പറയുകയാണ്. ഒരു പക്ഷേ അയാൾ അങ്ങേയറ്റം തെറ്റായ ചിലകാര്യങ്ങൾ ചെയ്തിരിക്കാം എന്നു സമ്മതിക്കുന്നു. എന്നാൽ ആ വ്യക്തിയോട് നിങ്ങൾക്കുള്ള സ്നേഹമില്ലാത്ത മനോഭാവം ഒരു തടിക്കഷണമാണ്, ഒരു. കരടു പോലെ മാത്രമുള്ള അവൻ്റെ പാപത്തോടു താരതമ്യം ചെയ്യുമ്പോൾ.
അവൻ വേശ്യമാരുടെ കൂടെ പോയിരിക്കാം. ശരി, അതൊരു പാപമാണ്. എന്നാൽ അപ്പോൾ പോലും നിൻ്റെ സ്നേഹമില്ലാത്ത മനോഭാവത്തോട് താരതമ്യം ചെയ്യുമ്പോൾ അതൊരു കരടാണ്. നിൻ്റെ മനോഭാവം ഒരു തടിക്കഷണം പോലെയാണ്. ആ സ്നേഹ ശൂന്യമായ മനോഭാവം വെടിയുവാൻ കർത്താവ് പറയുന്നു. അവിടുന്ന് പറയുന്നത് ആ സ്നേഹ ശൂന്യമായ മനോഭാവം സ്ഥിരമായി അവനിൽ കുറ്റം കണ്ടെത്തുവാൻ ആഗ്രഹിക്കുന്ന ഒരുവനാക്കി നിന്നെ തീർക്കുന്നു. ആ വ്യക്തി എന്ത് ചെയ്താലും, നീ അതിന് മോശമായ ഒരു ലക്ഷ്യം നൽകുന്നു. ആ വ്യക്തിക്ക് നല്ലതൊന്നും ചെയ്യാൻ കഴിയില്ല. നിൻ്റെ കണ്ണുകളിൽ ആ വ്യക്തി തിന്മ നിറഞ്ഞവനാണ്, എന്നാൽ ആ വ്യക്തിയോട് അത്തരം സ്നേഹരഹിതമായ ഒരു മനോഭാവം ഉണ്ടായിരിക്കുന്നത് എത്ര തിന്മയാണെന്ന് നീ കാണുന്നില്ല. അതുകൊണ്ട് അവിടുന്ന് എന്താണ് പറയുന്നത്? വളരെ. മോശമായ കാഴ്ചശക്തിയുള്ള ഒരു മനുഷ്യനെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ കണ്ണിൽനിന്ന് എന്തെങ്കിലും വലിച്ചെടുത്തു കളയുവാൻ നിങ്ങൾ ആ വ്യക്തിയുടെ അടുത്ത് പോകുമോ? തിമിരവും തൻ്റെ കണ്ണിൻ്റെ മറ്റു പ്രശ്നങ്ങളും മൂലം ഏതാണ്ട് അന്ധനായ ഒരു കണ്ണു ഡോക്ടറുടെ അടുത്ത് നിങ്ങൾ പോകുമോ? ഈ ലോകത്തിൽ അയാൾക്ക് നിൻ്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് അവയിൽ നിന്ന് ഒരു ചെറിയ പൊടിക്കഷണം എങ്ങനെ എടുത്തു കളയാൻ കഴിയും? ആ മനുഷ്യൻ്റെ അടുത്തെങ്ങും പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അതാണ് കർത്താവ് പറയുന്നത്. ശരിയാംവിധം കാണാൻ പറ്റാത്ത വിധത്തിൽ നിൻ്റെ കണ്ണിൽ വലിയ ഒരു തടിക്കഷണം ഇരിക്കെ നിനക്ക് നിൻ്റെ സഹോദരനോട്, "ഞാൻ നിൻ്റെ കണ്ണിലെ കരട് എടുക്കട്ടെ" എന്ന് എങ്ങനെയാണ് പറയാൻ കഴിയുന്നത്? നിനക്ക് അവൻ്റെ കണ്ണിന് കേടു വരുത്താൻ കഴിയും. എന്നാൽ കർത്താവു പറയുന്നു, "കപടഭക്തിക്കാരാ! നിൻ്റെ സ്നേഹശൂന്യമായ മനോഭാവം കാണുക". മത്താ 7:5 അനുസരിച്ച് മറ്റൊരു വ്യക്തിയോട് സ്നേഹശൂന്യമായ മനോഭാവം ഉണ്ടായിരിക്കുകയും അയാളെ വിധിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും ഒരു കപട ഭക്തനാണ്. ഒന്നാമത്, ഈ സ്നേഹം ഇല്ലാത്ത മനോഭാവം വിട്ടുകളയുക, അപ്പോൾ നീ വ്യക്തമായി കാണും. അപ്പോൾ ആ സഹോദരൻ അവൻ്റെ തന്നെ ഇഷ്ടപ്രകാരം നിൻ്റെ അടുക്കൽ വന്ന് ഇങ്ങനെ പറഞ്ഞേക്കാം "സഹോദരാ, നിനക്ക് എൻ്റെ കണ്ണിൽനിന്ന് ഈ കരട് പുറത്തെടുക്കാമോ"? അത്തരത്തിലുള്ള ഒരു സാഹചര്യത്തിലേക്ക് നിങ്ങൾ വരുമ്പോൾ അത് അത്ഭുതകരമല്ലേ?