WFTW Body: 

1 കൊരിന്ത്യർ 11 ൽ, നമ്മോട് പറയുന്നത് നാം അപ്പം നുറുക്കുമ്പോൾ കർത്താവിൻ്റെ മരണത്തെ ഓർക്കുവാനാണ്. യേശു വന്ന് അവിടുത്തെ ജീവിതത്തിലൂടെയും തൻ്റെ ഉപദേശങ്ങളിലൂടെയും നമുക്ക് കാണിച്ചു തന്നത് "ദൈവത്തിൻ്റെ ജീവനിലേക്കുള്ള പ്രവേശന കവാടം മരണമാണെന്നാണ്" (2 കൊരി. 4:10 കാണുക). അതു കൊണ്ട് ക്രിസ്തുവിൻ്റെ മരണത്തിൻ്റെ എല്ലാ വശങ്ങളെയും കുറിച്ച് ധ്യാനിച്ച്, ആ മരണത്തിൻ്റെ പങ്കാളികളാകുക (നുറുക്കിയ അപ്പം ഭക്ഷിക്കുക), ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടുക എന്നീ കാര്യങ്ങളുടെ അർത്ഥം മനസ്സിലാക്കുന്നത് നമുക്ക് നല്ലതാണ്.

ക്രിസ്തുവിൻ്റെ മരണത്തിൻ്റെ ഒരുവശം, താൻ ഒരിക്കൽ പോലും ചെയ്തിട്ടില്ലാത്ത കുറ്റം അവിടുന്ന് ക്രൂശിൽ ഏറ്റെടുത്തു എന്നതാണ് ("ഒരിക്കൽ പോലും ചെയ്യാത്ത കുറ്റത്തിന് ഞാൻ ശിക്ഷിക്കപ്പെടുകയും ഞാൻ കവർച്ച ചെയ്യാത്തതു മടക്കി കൊടുക്കേണ്ടി വരികയും ചെയ്യുന്ന " - സങ്കീ.69:4 - ലിവിംഗ്). ഇത് ആദാം ചെയ്തതിൻ്റെ നേരേ വിപരീതമാണ് - അവൻ ചെയ്ത കുറ്റം അവൻ നിഷേധിച്ചു. അവൻ തൻ്റെ ഭാര്യയെ കുറ്റപ്പെടുത്തി (ഉൽ. 3:12). ഇതാണ് ആദാമിൻ്റെ മക്കളും ദൈവ മക്കളും നടക്കുന്ന തീർത്തും വ്യത്യസ്തമായ രണ്ടു വഴികൾ.

ആദാമിൻ്റെ മക്കൾ അവരുടെ പിതാവിനെ പോലെ തങ്ങളെ തന്നെ നീതീകരിക്കുന്നു. "നിങ്ങൾ നിങ്ങളെ തന്നെ നീതീകരിക്കുന്നവരാണ്" എന്ന് യേശു പരീശന്മാരോടു പറഞ്ഞു (ലൂക്കോ.16:15). ആദാമിന് അവൻ്റെ തന്നെ ആവശ്യത്തെയോ അവൻ്റെ പാപത്തെയോ കാണാൻ കഴിഞ്ഞില്ല. അവന് മറ്റൊരാളിൻ്റെ പാപം മാത്രമെ കാണാൻ കഴിഞ്ഞുള്ളു. ആരെങ്കിലും തന്നിൽ തന്നെ ഒരു തെറ്റും കാണാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോൾ, അയാൾ വാസ്തവത്തിൽ അപവാദിയായ സാത്താനുമായി കൂട്ടായ്മയിലാണ്.

മരിച്ചു കൊണ്ടിരുന്ന ആ കള്ളൻ രക്ഷിക്കപ്പെട്ടത്, "കർത്താവെ, എന്നെയും ഓർക്കണമേ" എന്നു പറഞ്ഞതു കൊണ്ടു മാത്രമല്ല. ആ വാക്കുകൾ പറയുന്നതിനു മുമ്പ് അവൻ സ്വന്തം കുറ്റം ഏറ്റെടുത്തു.

മറ്റുള്ളവരെ വിധിക്കുവാൻ ദൈവത്തിനു നമ്മുടെ സഹായം ആവശ്യമില്ല. അവയെല്ലാം തന്നത്താൻ ചെയ്യുവാൻ അവിടുന്ന് പ്രാപ്തനാണ്! നാം നമ്മെ തന്നെ വിധിക്കുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നാം ഒരേയൊരു കാര്യം ചെയ്യുവാനാണ് ദൈവം നമ്മെ വിളിക്കുന്നത്: "നിൻ്റെ അകൃത്യം സമ്മതിക്കുക മാത്രം ചെയ്ക" (യിരെ. 3:13). അങ്ങനെയുള്ള വിശ്വാസികളായിരിക്കും ലോകത്തിലുള്ള ഏറ്റവും സന്തുഷ്ടരായ ആളുകൾ.

യഹൂദാ രാഷ്ട്രത്തോട് യിരെമ്യാവു മുഖാന്തരം യഹോവ അരുളിച്ചെയ്തത്, യിസ്രായേലിൻ്റെ വടക്കൻ രാജ്യങ്ങളുടെ പരാജയത്തിൽ നിന്ന് യഹൂദാ അവർക്കു വേണ്ടി ഒരു പാഠവും പഠിച്ചില്ല എന്നാണ്. അതിനു ശേഷം അവിടുന്ന് പറഞ്ഞത് യിസ്രയേൽ യഹൂദായെക്കാൾ മെച്ചമാണ് എന്നാണ്. ചത്ത സഭാ വിഭാഗങ്ങളിൽ നിന്ന് പുറത്തു വന്ന അനേകം ക്രിസ്തീയ കൂട്ടങ്ങൾ, ആ ചത്ത സഭാ വിഭാഗങ്ങളോട് ദൈവം ചെയ്തതെന്താണെന്ന് പഠിച്ചിരുന്നില്ല. അതുകൊണ്ട് അവർ ആ സഭാവിഭാഗങ്ങളെക്കാൾ അധികം പരീശത്വമുള്ളവരും നിർജ്ജീവരും ആയി അവസാനിച്ചിരിക്കുന്നു.

എല്ലായ്പോഴും യേശുവിലേക്കു നോക്കിക്കൊണ്ട്, അവിടുത്തെ സാന്നിധ്യത്തിൽ ജീവിക്കുക. ഇതു നിങ്ങളെ നിരന്തരം സ്വയം വിധിക്കുന്ന ഒരു ജീവിതത്തിലേക്കു നയിക്കും. എല്ലാ ആത്മീയ പുരോഗതിയുടെയും മാർഗ്ഗം അതാണ്. ഇത് അവിടെ നിങ്ങൾ പോകുന്ന ഒരു സഭയിലും കേൾക്കാവുന്ന ഒരു സന്ദേശമല്ല. അതുകൊണ്ട് നിങ്ങൾ തന്നെ നിങ്ങൾക്കൊരു പ്രാസംഗികൻ ആയിരിക്കേണ്ടതുണ്ട്. നിങ്ങളൊരു അന്തർമുഖനാകരുത് (നിങ്ങളുടെ ഉള്ളിലക്ക് തന്നെ നോക്കുന്നവൻ) - അത് നിങ്ങളെ കുറ്റം വിധിയിലേക്കും നിരുത്സാഹത്തിലേക്കും നയിക്കും. എന്നാൽ യേശുവിങ്കലേക്കു നോക്കുക - അവിടുത്തെ മുഖത്തേക്കു നോക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ മലിനതകൾ കാണും, യെശയ്യാവും ഇയ്യോബും യോഹന്നാനും (പത്മോസിൽ) കണ്ടതുപോലെ. അപ്പോൾ നിങ്ങൾക്കു നിങ്ങളെ തന്നെ വിധിക്കാൻ കഴിയും.

ഞാൻ ഒരിക്കലും എൻ്റെ ഉള്ളിലേക്കു തന്നെ നോക്കുകയില്ല. ഞാൻ സ്ഥിരമായി യേശുവിലേക്കു മാത്രം നോക്കുന്നു - അവിടുത്തെ തികഞ്ഞ നിർമ്മലതയിലേക്ക് (എന്നെ പോലെ തന്നെ പ്രലോഭിപ്പിക്കപ്പെട്ട ഒരു മനുഷ്യൻ എന്ന നിലയിൽ), അവിടുത്തെ സ്നേഹത്തിലേക്ക്, പിന്നെ അവിടുത്തെ താഴ്മയിലേക്ക്. അതെന്നെ എല്ലാ സമയവും എൻ്റെ ആവശ്യങ്ങളെ കുറിച്ച് ബോധമുള്ളവനായി നില നിർത്തുന്നു.