WFTW Body: 

പല പഴയ ഉടമ്പടി ആചാരങ്ങൾക്കും പുതിയ ഉടമ്പടിയിൽ ഒരു പൂർത്തീകരണം ഉണ്ട്. പഴയ ഉടമ്പടിയുടെ കീഴിൽ വളരെ പ്രാധാന്യമുള്ള ഒരു ആചാരമായിരുന്നു പരിച്ഛേദന. അത്തരം ഒരു പ്രധാന ആചാരത്തിന് തീർച്ചയായും പുതിയ ഉടമ്പടിയിൽ മഹത്വപൂർണ്ണമായ ഒരു ആത്മീയ അർത്ഥം ഉണ്ടായിരിക്കണം - അത് ഉണ്ടുതാനും.

അതിൻ്റെ അർത്ഥം ഫിലിപ്യർ 3:3, 4 വാക്യങ്ങളിൽ നമുക്കു വേണ്ടി വിവരിച്ചിട്ടുണ്ട് : "നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിൻ്റെ ആത്മാവു കൊണ്ട് ആരാധിക്കുകയും ക്രിസ്തു യേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന നാം തന്നെ". ഈ മൂന്നു പദപ്രയോഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവിൽ ആരാധിക്കുക എന്നാൽ ക്രിസ്തുവിൽ മാത്രം പുകഴുക എന്നാണ്. തന്നെയുമല്ല അതു വെളിപ്പെടുത്തുന്നത് നമുക്ക് ജഡത്തിൽ ഒരു ആശ്രയവും ഇല്ലാത്ത ഒരു ജീവിതം ഉള്ള ഇടത്തു മാത്രവുമാണ്.

ശാരീരിക പരിച്ഛേദനയിൽ ആളുകൾ അവരുടെ ഭൗതിക ശരീരത്തിൻ്റെ ഒരു ഭാഗം മുറിച്ചു കളയുന്നു. ആത്മീയ പരിച്ഛേദനയിൽ, നാം നമ്മുടെ ജഡത്തിലുള്ള ആശ്രയത്തെ (നമ്മുടെ സ്വയ ജീവനെ) മുറിച്ച് മരണത്തിനേൽപ്പിക്കുന്നു. പഴയ നിയമത്തിൽ പരിച്ഛേദന ഏൽക്കാത്തവർക്കാർക്കും യിസ്രായേലിൻ്റെ ഒരു ഭാഗമാകുവാൻ കഴിയുമായിരുന്നില്ല (ഉൽ.17:14). പുതിയ നിയമത്തിൽ, തന്നിൽ തന്നെ ഉറച്ച വിശ്വാസം (ആശ്രയം) ഉള്ള ആർക്കും യേശു ക്രിസ്തുവിൻ്റെ സത്യസഭയുടെ ഒരു ഭാഗമായിരിക്കാൻ കഴിയുകയില്ല. ക്രിസ്തുവിൽ മാത്രം പുകഴുകയും തങ്ങളിൽ തന്നെ ആശ്രയമില്ലാതിരിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യ സഭയുടെ ഭാഗമായിരിക്കുന്നത്. മറ്റുള്ളവർ പണിതിരിക്കുന്നതിനേക്കാൾ നന്നായി നാം നമ്മുടെ സഭ പണിതിരിക്കുന്നു എന്ന വസ്തുതയിൽ നാം പ്രശംസിക്കുകയാണെങ്കിൽ, ദൈവത്തിൻ്റെ സത്യ സഭയിൽ നമുക്കു വേണ്ടി അവിടുത്തേക്ക് ഒരു സ്ഥാനവും ഉണ്ടായിരിക്കുകയില്ല.

അപ്പൊ. പ്ര. 7:41 ൽ "തങ്ങളുടെ തന്നെ കൈപ്പണിയിൽ" പ്രശംസിക്കുന്നവരെ കുറിച്ചു പറയുന്നു. നാം നേടിയ കാര്യങ്ങളെ കുറിച്ചു നാം പ്രശംസിക്കുന്നെങ്കിൽ, അപ്പോൾ നാം ആത്മീയമായി പരിച്ഛേദനയില്ലാത്തവരാണ് (അഗ്രചർമ്മികളാണ്). നിങ്ങൾ തന്നെ സ്വയമായി എന്തെങ്കിലും നേടി എന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ, അപ്പോൾ നിങ്ങളുടെ വിശ്വാസം പരാജയപ്പെട്ടിരിക്കുന്നു. അപ്പോൾ ദൈവം അവിടുത്തേക്കു നിങ്ങളോടുള്ള സ്നേഹത്തിൽ, നിങ്ങളെ "രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും പിടിച്ചില്ല" എന്ന അവസ്ഥയിലെത്താൻ അനുവദിക്കും (യോഹ. 21:3), അത് സത്യ വിശ്വാസം എന്നാൽ ദൈവത്തിൽ മാത്രമുള്ള പൂർണ്ണമായ ആശ്രയമാണെന്ന കാര്യം നിങ്ങളെ പഠിപ്പിക്കുവാനാണ്.

ഒരു ദിവസം നെബുഖദ് നേസർ രാജാവ് താൻ പണിത ബാബേലിലെ രാജമന്ദിരത്തിൻ്റെ മട്ടുപ്പാവിൽ ഉലാവിക്കൊണ്ട് അഹങ്കാരത്തോടെ അതു നോക്കിക്കൊണ്ടിരുന്നു (ദാനി. 4:29, 30). അവൻ അങ്ങനെ ചിന്തിക്കാൻ തുടങ്ങിയപ്പോൾ, ദൈവം അയാളെ രാജസ്ഥാനത്തു നിന്നു നീക്കി അവനെ ഒരു മൃഗത്തെ പോലെ ആക്കി. അയാളെ സുബോധത്തിലേക്കു യഥാസ്ഥാനപ്പെടുത്താൻ അതിനുശേഷം പല വർഷങ്ങളെടുത്തു. അയാളെ പോലെ അനേകം വിശ്വാസികൾ തങ്ങൾ ദൈവത്തിനു വേണ്ടി ചെയ്തു തീർത്ത കാര്യങ്ങളുടെ മേൽ അകമേ അഹങ്കരിക്കാറുണ്ട്. എന്നാൽ നെബുഖദ്നേസർ ഒടുവിൽ തൻ്റെ ഭോഷത്തം ഓർത്ത് അനുതപിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു (ദാനി. 4:34 - 36). അയാൾ ഒടുവിൽ ഹൃദയ പരിച്ഛേദന ചെയ്യപ്പെട്ടവനായി തീർന്നു. എന്നാൽ അനേകം ക്രിസ്തീയ നേതാക്കളും ഈ ആത്മീയ പരിച്ഛേദന അനുഭവിക്കുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം.

നമുക്കു ദൈവത്തെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കാൻ കഴിയേണ്ടതിന് നാം ഹൃദയ പരിച്ഛേദനയുള്ളവരായിരിക്കണമെന്ന് ദൈവം നമ്മെ കുറിച്ചാഗ്രഹിക്കുന്നു (ആവ.30: 6). അതാണ് ഹൃദയ പരിച്ഛേദനയുടെ ലക്ഷണം. നാം നമ്മെ തന്നെ സ്നേഹിക്കുകയും നമ്മിൽ തന്നെ പുകഴുകയും ചെയ്താൽ നാം പരിച്ഛേദന ചെയ്യപ്പെട്ടവരല്ല.