WFTW Body: 

പരിശുദ്ധാത്മാവ് സത്യത്തിൻ്റെ ആത്മാവ് എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. യേശു പറഞ്ഞു, "സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും,അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചു തരികയും ചെയ്യും" (യോഹ. 16:13).

എൻ്റെ ജീവിതം ആപാദചൂഡം മുഴുവനായി സത്യമുള്ളതായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം യേശുവിനെ അനുഗമിക്കുക എന്നാൽ അതാണ്. യേശു പറഞ്ഞു, "ഞാൻ തന്നെ സത്യം ആകുന്നു". തന്നിമിതം ക്രിസ്തീയ പ്രഭാഷകർ പോലും മറ്റുള്ളവരോട് സംസാരിക്കുന്ന രീതി നയകുശലതയുള്ളതാണ്. അവർ ഇങ്ങനെ പറയുന്നു, "ഞാൻ ഇങ്ങനെ പറഞ്ഞാൽ, കൊള്ളാം, അത് ചില പ്രശ്നങ്ങൾക്ക് കാരണമാകും അതുകൊണ്ട് ഞാൻ അല്പം നയതന്ത്രതയോടെ ആയിരിക്കാം". യേശു ഒരിക്കലും നയോപായമുള്ള ആളായിരുന്നില്ല. അവിടുന്ന് എപ്പോഴും സത്യം തെളിവായി വളച്ചുകെട്ടില്ലാതെ സംസാരിച്ചു. അവിടുന്ന് ദാക്ഷിണ്യമില്ലാത്തവൻ ആയിരുന്നു എന്നല്ല ഞാൻ അർത്ഥമാക്കുന്നത് തന്നെയുമല്ല നാമും ദാക്ഷിണ്യമില്ലാത്തവരായിരിക്കണമെന്നു ഞാൻ വിശ്വസിക്കുന്നില്ല, എന്നാൽ വ്യക്തിപരമായ ഒരു നേട്ടത്തിനും വേണ്ടി യേശു നയ കുശലതയുള്ളവനായിരുന്നില്ല. നാം കൃപയുള്ളവരും സത്യം സംസാരിക്കുന്നതിൽ കരുതൽ ഉള്ളവരും ആയിരിക്കണമെന്നു ഞാൻ വിശ്വസിക്കുന്നു (നിർദാക്ഷിണ്യം ആകരുത്) -മറ്റുള്ളവരോട് സംസാരിക്കുമ്പോൾ നാം എപ്പോഴും കൃപയോടുകൂടെ ആയിരിക്കണം -എന്നാൽ ഞാൻ പറയുന്നത് നിങ്ങളെ ബാധിക്കുന്നു എന്ന് വരുമ്പോൾ. സത്യം സംസാരിക്കുന്നതിനെ കുറിച്ചാണ്. നമ്മുടെ തന്നെ കാര്യം വരുമ്പോൾ നാം സത്യമുള്ളവരായിരിക്കണം.

പരിശുദ്ധാത്മാവ് നമ്മെ സകല സത്യത്തിലേക്കും വഴി നടത്തും എന്ന് നിങ്ങൾ അറിയുന്നുണ്ടോ? ആദിമസഭയിൽ ന്യായം വിധിക്കപ്പെട്ട ആദ്യ പാപം കാപട്യമായിരുന്നു, ദുർമോഹം എന്ന പാപം ആയിരുന്നില്ല. അപ്പൊ. പ്ര. 5 ൽ അനേകം ആളുകൾ തങ്ങളുടെ വസ്തുക്കൾ വിറ്റ് ആ പണം അപ്പൊസ്തലന്മാരുടെ കാൽക്കൽ കൊണ്ടുവരുന്നത് അനന്യാസും സഫീറയും കണ്ടു (അപ്പൊ. പ്ര. 4:34 ൽ പലയാളുകളും അത് ചെയ്തിരുന്നു എന്ന് കാണുന്നു) സഭയിൽ പൂർണ്ണ മനസ്കരും ദൈവത്തിനു പൂർണമായി വിധേയപ്പെട്ടവരും എന്ന ഒരു പ്രസക്തി ലഭിക്കണമെന്ന് അനന്യാസും സഫീറയും ആഗ്രഹിച്ചു, അതുകൊണ്ട് അവരും തങ്ങളുടെ വസ്തുവിന്റെ ഒരു ഭാഗം വിറ്റു, എന്നാൽ മറ്റുള്ളവർ ചെയ്തതുപോലെ മുഴുവൻ തുകയും അപ്പൊസ്തലന്മാരുടെ കാൽക്കൽ കൊണ്ടുവച്ചില്ല. അവർ 1,00,000 രൂപയ്ക്ക് അവരുടെ വസ്തുവിറ്റു എന്ന് നമുക്ക് അനുമാനിക്കാം, അതിനുശേഷം 50,000 രൂപ അവർ മാറ്റിവച്ചു, അങ്ങനെ 50% സഭയ്ക്കു നൽകി. ഇന്ന് ആരെങ്കിലും തങ്ങളുടെ വസ്തു വിറ്റ് 50% ദൈവത്തിനു കൊണ്ടുവന്നാൽ, നിങ്ങൾ അയാളെ മുഴു ഹൃദയ ക്രിസ്ത്യാനി എന്ന് വിളിക്കും!എന്നാൽ അനന്യാസ് കൊല്ലപ്പെട്ടു, കാരണം അയാൾ എന്തു കൊടുത്തു അല്ലെങ്കിൽ കൊടുക്കാതിരുന്നു എന്നതല്ല, എന്നാൽ അയാൾ കള്ളം പറഞ്ഞു എന്നതാണ്.

മറ്റുള്ളവർ തങ്ങളുടെ പണം അപ്പൊസ്തലന്മാരുടെ കാൽക്കൽ വയ്ക്കുമ്പോൾ അവൻ മിണ്ടാതെ മറ്റുള്ളവരുടെ കൂടെ നിരയിൽ നിന്നു. അയാളും തൻ്റെ പണം അവിടെ വച്ചിട്ട് മുന്നോട്ടു നീങ്ങി. അയാൾ നീങ്ങി തുടങ്ങിയപ്പോൾ പത്രൊസ് പറഞ്ഞു, "അനന്യാസെ, ഇങ്ങോട്ടു തിരിച്ചുവരിക". ഈ മനുഷ്യൻ ഒരു കള്ളംപറയുന്നവനാണ് എന്ന വിവേചന ബുദ്ധി ദൈവം പത്രൊസിനു നൽകി. അപ്പൊ. പ്ര. 5:4 ൽ പത്രൊസ് അവനോട് പറഞ്ഞു, "അത് വിൽക്കും മുമ്പേ നിൻ്റേതായിരുന്നില്ലയോ? അത് വിൽക്കുവാൻ നിന്നോട് ആരും ആവശ്യപ്പെട്ടില്ല. ദൈവത്തിനു നിൻ്റെ പണമോ നിൻ്റെ ഭൂമിയോ ആവശ്യമില്ല. എല്ലാവരും സ്വമേധയാ ആണ് നൽകുന്നത് തന്നെയുമല്ല അത് വിറ്റ ശേഷവും ആ പണം നിൻ്റെ കൈവശം അല്ലാഞ്ഞുവോ. ആരും നിന്നോട് 50 ശതമാനമോ അല്ലെങ്കിൽ 10 അല്ലെങ്കിൽ 1 ശതമാനം പോലും നൽകുവാൻ ആവശ്യപ്പെട്ടില്ല -പിന്നെ നീ ഇങ്ങനെ ചിന്തിച്ചത് എന്തുകൊണ്ട്? ദൈവത്തോട് നീ കള്ളം പറഞ്ഞിരിക്കുന്നു". അനന്യാസ്ഇപ്രകാരം പറയുമായിരുന്നു, "ഞാൻ ഒരിക്കലും എൻ്റെ വായ് തുറന്നില്ല!ഞാൻ ഒരിക്കലും ഒരു വാക്കുപോലും പറഞ്ഞില്ല", എന്നാൽ നിങ്ങളുടെ വായ് തുറക്കാതെ ദൈവത്തോട് കള്ളം പറയാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? അനന്യാസ് കേവലം നിരയിൽ നിന്നു, പണം അപ്പൊസ്തലന്മാരുടെ കാൽക്കൽ വച്ചിട്ട് മുന്നോട്ടു നീങ്ങി. അയാൾ ഒരിക്കൽപോലും അയാളുടെ വായ് തുറന്നില്ല എന്നാൽ ആ പ്രവൃത്തിയിൽ, ഒരു ഭോഷ്ക് ഉണ്ടായിരുന്നു. ഇതു കാപട്യമാണ് -നടിക്കുക എന്നത്.

നിങ്ങൾക്ക് ഒരു സഭയിലെ കൂട്ടായ്മയ്ക്ക് വന്ന് മറ്റെല്ലാവരെയും പോലെ പൂർണ ഹൃദയമുള്ളവരാണെന്ന് നടിക്കാനും അപ്പോഴും ഭോഷ്ക് പറയുന്ന ഒരുവനായിരിക്കാനും കഴിയും. മറ്റുള്ളവരെപ്പോലെ പൂർണ്ണഹൃദയം ഉള്ളവരാണെന്നു നടിക്കുന്നവരുടെ കൂടെ ഇരിക്കുകയും നിങ്ങളും ഒരു പൂർണ്ണഹൃദയം ഇല്ലാത്തവനും ആണെങ്കിൽ, നിങ്ങളുടെ വായ് നിങ്ങൾ തുറക്കാതിരുന്നാലും നിങ്ങൾ കള്ളം പറയുന്നവനാണ്. "എൻ്റെ വെള്ളിയും പൊന്നും എടുക്കുക, അല്പംപോലും ഞാൻ പിടിച്ചു വയ്ക്കുകയില്ല" എന്ന് നിങ്ങൾക്കു യേശുവിനോട് പാടാൻ കഴിയും, കാരണം നിങ്ങൾ മറ്റെല്ലാവരോടും ചേർന്നാണ് പാടുന്നത്, തന്നെയുമല്ല അതിൻ്റെ ഈണവും വാക്കുകളും വളരെ മനോഹരവുമാണ്, എന്നാൽ നിങ്ങൾ തീർത്തും ഭോഷ്ക് പറയുന്ന ഒരുവനാണ് കാരണം നിങ്ങൾ അത് അർത്ഥമാക്കുന്നില്ല. പല ക്രിസ്ത്യാനികളും അവർ പാടുന്ന പാട്ടുകാരനും ദൈവത്തോട് മറ്റു ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ കള്ളം പറയുന്നത് ഞായറാഴ്ചയാണ്! "യേശുവിന് ഞാൻ എല്ലാം അർപ്പിക്കുന്നു" എന്നു പാടിയിട്ട് നിങ്ങൾ എല്ലാം അർപ്പിച്ചില്ലെങ്കിൽ അപ്പോൾ നിങ്ങൾ കള്ളം പറയുന്നവനാണ്. നിങ്ങളോട് ഈ സത്യം പറയുന്ന ഒരു പ്രാസംഗികനെ നിങ്ങൾ കേൾക്കുന്നില്ലായിരിക്കാം, എന്നാൽ നിങ്ങളത് കേൾക്കേണ്ട ആവശ്യമുണ്ട് കാരണം അതാണ് സത്യം. നിങ്ങൾ ക്രിസ്തുവിന് എല്ലാം കീഴ്പെടുത്തി കൊടുത്തിരിക്കുന്നെങ്കിൽ, അപ്പോൾ നിങ്ങൾ അതു പറയുക, അല്ലാത്തപക്ഷം നിങ്ങളുടെ വായ് അടച്ചു സൂക്ഷിക്കുക, അല്ലെങ്കിൽ ഇങ്ങനെ പറയുക, "കർത്താവേ എനിക്ക് എല്ലാം അർപ്പിക്കാൻ ആഗ്രഹമുണ്ട്, എന്നാൽ ഞാൻ അതു ചെയ്തിട്ടേയില്ല" അതാണ് കൂടുതൽ സത്യസന്ധമായത്. മറ്റുള്ളവർ പാടുന്ന ഈണവുമായി അത് ചേർന്നു പോകുന്നില്ലെങ്കിലും അത് കാര്യമല്ല നിങ്ങൾ ദൈവത്തോട് സത്യസന്ധരായിരിക്കുക.

ഇതിൻ്റെ അനന്തരഫലമെന്താണ്? 2 തെസ്സ 2:10 ൽ സത്യത്തെ സ്നേഹിച്ചു കൊള്ളാത്തവരെ കുറിച്ച് പറയുന്നു. സത്യത്തെ സ്നേഹിക്കുക എന്നാൽ സത്യം സംസാരിക്കുന്നതിനേക്കാൾ അധികമാണ്. എനിക്കു സത്യം സംസാരിക്കാൻ കഴിയും എന്നാൽ അതിനേക്കാൾ ഉന്നതമായ ഒരു തലമാണ് സത്യത്തെ സ്നേഹിക്കുക എന്നത്. ഞാൻ അതിനെ സ്നേഹിക്കുകയും എന്നിൽ ഒരു കള്ളവും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുകയും ചെയ്യുവാൻ തക്കവണ്ണം സത്യം സംസാരിക്കാനുള്ള ഒരു വലിയ ആഗ്രഹം എനിക്കുണ്ട്. സകല ഭോഷ്കിൽ നിന്നും രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തോടുള്ള സ്നേഹം നാം പ്രാപിക്കുന്നില്ലെങ്കിൽ, അപ്പോൾ 2 തെസ്സ 2:11 ൽ അതിൻ്റെ അനന്തരഫലത്തെ കുറിച്ചു നമ്മോടു പറയുന്നു: അതു ദൈവം തന്നെ നമ്മെ വഞ്ചിക്കും എന്നാണ്. പുതിയ നിയമത്തിലെ ഏറ്റവും ഭയാനകമായ വാക്യങ്ങളിൽ ഒന്നാണത്.

പ്രിയ സ്നേഹിതാ, നിങ്ങൾ സത്യത്തെ സ്നേഹിക്കുന്നില്ലെങ്കിൽ, ഞാൻ നിങ്ങളോട് നേരെ പറയട്ടെ: സർവ്വശക്തനായ ദൈവം നിങ്ങളെ വഞ്ചിക്കും സാത്താൻ ഒരു വഞ്ചകനാണ്. നിങ്ങളുടെ മോഹങ്ങൾ നിങ്ങളെ വഞ്ചിക്കും.നിങ്ങളുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്. ഇതിനെല്ലാം മുകളിൽ, വഞ്ചനയിൽ നിന്നുള്ള സംരക്ഷണത്തിനായി നിങ്ങൾക്കുള്ള ഏക പ്രത്യാശയായ, സർവ്വശക്തനായ ദൈവം നിങ്ങളെ വഞ്ചിക്കാനായി തീരുമാനിച്ചാൽ നിങ്ങൾക്ക് ഒരു പ്രതീക്ഷയ്ക്കും വകയില്ല. 2 തെസ്സ. 2:11 പറയുന്നത് വ്യാജം വിശ്വസിക്കുവാൻ ദൈവം നിങ്ങളെ ഇടയാക്കും. വീണ്ടും ജനിക്കാത്തവർ ആയിരിക്കെ നിങ്ങൾ വീണ്ടും ജനിച്ചവൻ ആണെന്നും അവിടുന്ന് നിങ്ങളെ വിശ്വസിപ്പിക്കും. നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെടാതിരിക്കെ നിങ്ങൾ പരിശുദ്ധാത്മ നിറവുള്ളവൻ ആണെന്ന് അവിടുന്ന് നിങ്ങളെ വിശ്വസിപ്പിക്കും. എന്തുകൊണ്ട്? ഒരേ ഒരു കാരണത്താൽ: നിങ്ങൾ സത്യത്തിൻ്റെ സ്നേഹത്തെ കൈക്കൊണ്ടില്ല.

വേദപുസ്തകത്തിൽ സൂചിപ്പിക്കപ്പെട്ട ആദ്യത്തെ പാപം എന്താണെന്ന് നിങ്ങൾക്കറിയാമോ? അതൊരു ഭോഷ്ക് ആയിരുന്നു, "നിങ്ങൾ മരിക്കയില്ല" (ഉൽ. 3:4) എന്നു സാത്താൻ ഹവ്വായോട് ഒരു ഭോഷ്ക് പറഞ്ഞപ്പോൾ.അതാണ് വേദ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ആദ്യത്തെ പാപം - ഒരു ഭോഷ്ക്.

ബൈബിളിൽ പറഞ്ഞിരിക്കുന്ന അവസാനത്തെ പാപം എന്താണ്? ബൈബിളിലെ ഏറ്റവും ഒടുവിലത്തെ അധ്യായത്തിലേക്ക് നിങ്ങൾ തിരിഞ്ഞാൽ ഭോഷ്ക് പറയുന്നതു തന്നെയാണ് അവസാനത്തെ പാപവും എന്നു നിങ്ങൾ കാണും. വെളിപ്പാട് 22:15 ൽ പറയുന്നത് ഭോഷ്ക് പറയുന്നവർ വിശുദ്ധ നഗരത്തിനു പുറത്താണ് എന്നാണ്. അതുകൊണ്ട് ബൈബിളിൽ പറഞ്ഞിരിക്കുന്ന ഒന്നാമത്തെയും അവസാനത്തെയും പാപം ഭോഷ്കു പറയുന്നതാണ്. ആദിമ സഭയിൽ ന്യായം വിധിക്കപ്പെട്ട ആദ്യത്തെ പാപം ഭോഷ്ക് പറഞ്ഞതായിരുന്നു. സത്യത്തെ സ്നേഹിക്കാത്തവരെയാണ് ദൈവം വഞ്ചിക്കുന്നത്.

ഇത് വളരെ ഗൗരവത്തോടെ എടുക്കേണ്ടത് വളരെ പ്രാധാന്യമുള്ളതാണ്. "നിങ്ങളുടെ ഉവ്വ്, ഉവ്വ് എന്നും നിങ്ങളുടെ ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ" (മത്താ. 5:37) ഇത് നമ്മെ വഞ്ചനയിൽ നിന്നും സംരക്ഷിക്കുന്നു. യേശു പറഞ്ഞു, "ഞാൻ തന്നെ വഴി". നാം എല്ലാവരും അത് അംഗീകരിക്കുന്നു. വഴിയും ജീവനും യേശുവാണെന്ന് നാം എല്ലാവരും സമ്മതിക്കുന്നു എന്നാൽ "ഞാൻ തന്നെ സത്യം,ഞാനാണ് യാഥാർത്ഥ്യം" (യോഹ. 14:6) എന്നും അവിടുന്ന് പറഞ്ഞു.

പഴയ നിയമത്തിൽ അവർക്ക് ഇതുണ്ടായിരിക്കാൻ കഴിഞ്ഞില്ല. ബത്ശേബയുമായി പാപം ചെയ്ത ശേഷം തൻ്റെ ഏറ്റുപറച്ചിൽ നടത്തുന്നിടത്ത് സങ്കീ. 51:6 ൽ ദാവീദ് പറയുന്നു, "യഹോവേ അന്തർഭാഗത്തിലെ സത്യമാണ് അവിടുന്ന് ഇച്ഛിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു, എനിക്കതില്ല. ഞാൻ ഒരു കാപട്യക്കാരൻ ആയിരിക്കുന്നു. എനിക്ക് ഗോല്യാത്തിനെ കൊല്ലാൻ കഴിഞ്ഞു, എനിക്കു ഫെലിസ്ത്യരെ പരാജയപ്പെടുത്താൻ കഴിഞ്ഞു, എന്നാൽ ഞാൻ ഹൃദയത്തിൽ ഒരു കാപട്യക്കാരൻ ആയിരുന്നു. ഞാൻ ബത്ശേബയുമായി പാപം ചെയ്തിട്ട് അത് മറയ്ക്കാനായി ആദ്യം അവളുടെ ഭർത്താവിനെ അവളുടെ കിടക്കയിലേക്ക് അയക്കാൻ നോക്കി. അവിടെ ഞാൻ വിജയിച്ചില്ല. പിന്നീട് അവളുടെ ഭർത്താവിനെ ഇല്ലാതാക്കി ഞാൻ അവളെ വിവാഹം കഴിച്ചു. യഹോവേ അന്തർഭാഗത്തിലെ സത്യമാണ് അവിടുന്ന് ഇച്ഛിക്കുന്നത് എന്ന് ഞാൻ അറിയുന്നു. അത് എനിക്കില്ല". എന്നാൽ അന്തർഭാഗത്തിലെ സത്യം എന്നത് ഇന്നു നമുക്ക് ഉണ്ടായിരിക്കാൻ കഴിയുന്ന അത്ഭുതകരമായ കാര്യങ്ങളിൽ ഒന്നാണ് കാരണം അതും പരിശുദ്ധാത്മാവിനാൽ സാധ്യമാണ്. സത്യത്തിന്റെ ആത്മാവ് തങ്ങളുടെ ജീവിതത്തിൻ്റെ അന്തർഭാഗം വരെയുള്ള എല്ലാ വഴിയിലും ഹൃദയത്തിലും നമ്മെ സത്യമുള്ളവരാക്കി തീർക്കും.

സീയോൻ മലയിൽ കുഞ്ഞാടിനോട് കൂടെ നിൽക്കുന്ന ചില ആളുകളെ കുറിച്ച് വെളിപ്പാട് 14 സംസാരിക്കുന്നു. വെളിപ്പാട് 14:4, കുഞ്ഞാട് പോകുന്നിടത്തെല്ലാം തന്നെ അനുഗമിക്കുന്ന ജയാളികളുടെ ഒരു സമൂഹത്തെക്കുറിച്ച് പറയുന്നു. അവരെ കുറിച്ചുള്ള ഒരു സവിശേഷത, "ഭോഷ്ക് അവരുടെ വായിൽ ഉണ്ടായിരുന്നില്ല" (വെളി. 14:5) എന്നതായിരുന്നു. മനുഷ്യരുടെ കുഞ്ഞുങ്ങളെല്ലാം അവർ ജനിച്ച സമയം മുതൽ ഭോഷ്ക് പറയുന്നവരാണ്. സങ്കീ. 58:3 ൽ അതു നാം വായിക്കുന്നു. എന്നാൽ തങ്ങളുടെ മുഴുവൻ വ്യവസ്ഥിതിയിലും ഭോഷ്ക് കണ്ടെത്താൻ പറ്റാത്ത വിധം ഭോഷ്ക് പറയുന്നതിൽ നിന്നും പൂർണ്ണമായി വിടുവിക്കപ്പെട്ട ഒരു കൂട്ടം ആളുകൾ ഇവിടെയുണ്ട്. അവർ യേശുവിനെ പോലെ ആയിത്തീർന്നിരിക്കുന്നു: സത്യം കൊണ്ടു നിറഞ്ഞത്! ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ ആഗ്രഹിക്കുന്നു: ഓരോ തരത്തിലും ഉള്ള ഭോഷ്കിൽ നിന്ന് നാം നമ്മെ തന്നെ വെടിപ്പാക്കേണ്ടതുണ്ട്.

നിങ്ങൾ സത്യത്തിനു വേണ്ടി നിൽക്കുകയും നിങ്ങളുടെജീവിതത്തിൽ നിന്ന് ഭോഷ്ക് പറയുന്നത് ഇല്ലാതാക്കുമെന്ന് തീരുമാനിക്കയും ചെയ്താൽ, സത്യം സംസാരിക്കുന്നതിന് വേണ്ടി ഒരു വില കൊടുക്കേണ്ടി വന്നാലും, അപ്പോൾ നിങ്ങളുടെ ജീവിതം 100% വെടിപ്പായിരിക്കും. നിങ്ങൾക്കു ദൈവത്തെ കാണാൻ കഴിയും. ഇന്ന് ക്രിസ്തീയ ഗോളത്തിൽ ചുറ്റും നടക്കുന്ന ഏതെങ്കിലും വഞ്ചനകളാൽ നിങ്ങൾ വഞ്ചിക്കപ്പെടുകയില്ല. നിങ്ങൾ സത്യം അറിയും കാരണം ദൈവം തന്നെ നിങ്ങളെ സത്യം കാണിച്ചു തരും, അതുകൊണ്ട് നിങ്ങൾ ഒരിക്കലും നിങ്ങളുടെ ആത്മീയ അവസ്ഥയുടെ കാര്യത്തിൽ വഞ്ചിക്കപ്പെടുകയില്ല.