40-ാം അധ്യായത്തോടുകൂടി തുടങ്ങുന്ന യെശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൻ്റെ അവസാന ഭാഗത്ത്, ക്രിസ്ത്യാനികൾക്ക് വേണ്ടി വളരെ അൽഭുതാവഹമായ ചില വാഗ്ദത്തങ്ങൾ ഉണ്ട്. യെശയ്യാവിൻ്റെ പുസ്തകത്തിന് രണ്ടു ഭാഗങ്ങളുണ്ട്, ആദ്യത്തെ 39 അധ്യായങ്ങൾ ആദ്യത്തെ 39 പഴയ നിയമ പുസ്തകങ്ങളുമായി സാമ്യമുള്ളതാണ്, എന്നാൽ അടുത്ത 27 അധ്യായങ്ങൾ പുതിയ നിയമത്തിലെ 27 പുസ്തകങ്ങളുമായി ഒത്തിരിക്കുന്നു. യെശയ്യാവിൻ്റെഅവസാനത്തെ 27 അദ്ധ്യായങ്ങൾ അടിസ്ഥാനപരമായി പുതിയ ഉടമ്പടി പ്രവചനങ്ങളിണ് - അവയിൽ അനേക പ്രവചനങ്ങൾ ക്രിസ്തുവിനെ പരാമർശിക്കുന്നതും അവയിൽ ധാരാളം പ്രവചനങ്ങൾ നാം യേശുവിൻ്റെ കാൽച്ചുവട് പിന്തുടരുന്നതിനെ പരാമർശിക്കുന്നതുമാണ് - അങ്ങനെ യെശ. 40-66 വരെയുള്ള അധ്യായങ്ങളിൽ അടിസ്ഥാനപരമായി പുതിയ ഉടമ്പടിയിലുള്ളവരായ നമ്മെ സംബന്ധിക്കുന്ന ചില അത്ഭുതകരമായ വാഗ്ദാനങ്ങളുണ്ട്.
യെശ. 66:1-2 അധ്യായങ്ങൾ, പാതാള ഗോപുരങ്ങൾക്ക് ഒരിക്കലും ജയിക്കാൻ കഴിയാത്ത യേശുക്രിസ്തുവിന്റെ സഭയുടെ ഒരു ചിത്രമാണ്. "സ്വർഗ്ഗം എൻ്റെ സിംഹാസനവും ഭൂമി എൻ്റെ പാദപീഠവും ആകുന്നു". നിങ്ങൾ എനിക്ക് പണിയുന്ന ആലയം എവിടെയാണ്?മനുഷ്യരായ നിങ്ങൾ, വീണ്ടും ജനിച്ച ക്രിസ്ത്യാനികളെന്നു നിങ്ങളെ തന്നെ വിളിക്കുന്നവർ, എനിക്ക് വേണ്ടി പണിയാൻ പോകുന്ന സഭ എവിടെയാണ്? "ഈ ഒരുവനെ ഞാൻ കടാക്ഷിക്കും" എന്ന് യഹോവ അരുളി ചെയ്യുമ്പോൾ, പാതാള ഗോപുരങ്ങൾക്കും ജയിക്കാൻ കഴിയാത്ത അവിടുത്തെ സഭ പണിയുവാൻ അവിടുന്ന് നോക്കുന്ന വ്യക്തിയെക്കുറിച്ച് വിവരിക്കുകയാണ്. കോപം, മോഹം, വ്യഭിചാരം, ഭോഷ്ക് പറച്ചിൽ, മോഷണം കൂടാതെ ആദാമ്യവർഗ്ഗത്തിൽ കാണപ്പെടുന്ന മറ്റെല്ലാ മ്ലേച്ഛകരമായ കാര്യങ്ങളെയും കൊണ്ട് സാത്താന് നുഴഞ്ഞുകയറാൻ കഴിയാത്ത ഒരു സഭ.
"അരിഷ്ടനും മനസ്സ് തകർന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും" (യെശ. 66:2). അവിടുന്ന് അന്വേഷിക്കുന്ന ഒന്നാമത്തെ ഗുണവിശേഷം താഴ്മയും നുറുക്കവും അല്ലെങ്കിൽ ആത്മാവിൻ്റെ തകർച്ചയുമാണ്. തങ്ങളെ കുറിച്ചുതന്നെ താഴ്ന്ന അഭിപ്രായമുള്ളവരെ ദൈവം നോക്കുന്നു, സ്വയനിന്ദയുള്ളവരെയല്ല. യേശുവിന് സ്വയനിന്ദ ഉണ്ടായിരുന്നില്ല. അവിടുന്ന് ദൈവപുത്രനായിരുന്നു. അവിടുന്ന് തൻ്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു "ഞാൻ നിങ്ങളുടെ കർത്താവും ഗുരുവും ആകുന്നു. നിങ്ങൾ എന്നെ അങ്ങനെ വിളിക്കുന്നു, ഞാൻ അങ്ങനെ തന്നെ ആണ്" (യോഹ. 13:14). താൻ ആരാണെന്നതിന് അവിടുത്തേക്ക് ഒരു സംശയവും ഇല്ലായിരുന്നു. താൻ ദൈവപുത്രനാണ് എന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. തന്നെക്കുറിച്ച് ഒരു സ്വയനിന്ദയും അവിടുത്തേക്ക് ഇല്ലായിരുന്നു. എന്നാൽ മറ്റുള്ളവരെ കുറിച്ച് അവർ താൻ ശുശ്രൂഷിക്കേണ്ടവരും, അവിടുന്ന് അവരുടെ കാലുകൾ കഴുകേണ്ടതും ആണെന്ന് കരുതുവാൻ തക്കവണ്ണമുള്ള വലിയ താഴ്മ അവിടുത്തേക്ക് ഉണ്ടായിരുന്നു. ഇസ്കര്യോത്ത യൂദായുടെ കാലുകൾ പോലും അവിടുന്ന് കഴുകി എന്ന് നിങ്ങൾക്കറിയാമോ?അതാണ് താഴ്മ, ഏതാനും മണിക്കൂറുകൾക്കകം നിങ്ങളെ ഒറ്റി കൊടുക്കാൻ പോകുന്ന ഒരുവന്റെ കാലുകൾ കഴുകുന്നത്. അവിടുത്തേക്ക് സ്വയ നിന്ദയില്ലായിരുന്നു, എന്നാൽ ഒരു താഴ്ന്ന സ്ഥാനം അവിടുന്ന് എടുത്തു. തന്നെക്കുറിച്ച് അവിടുത്തേക്ക് താഴ്ന്ന ചിന്തയാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധത്തിൽ ഫിലി. 2:3 പറയുന്നത്, "മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരെന്ന് എണ്ണുവിൻ" എന്നാണ്. അതാണ് ഒന്നാം തരം ആത്മാവിൻ്റെ നുറുക്കം. നാം ക്രിസ്തുവിനെപ്പോലെ അല്ലാത്തതുകൊണ്ടാണ് ദുഃഖത്തിൽ ഒരു നുറുക്കം ഉണ്ടാകുന്നത്. ദൈവം അത്തരത്തിലുള്ളവരെ നോക്കുന്നു.
യെശ. 66:2ൽ ദൈവം ഒരു വ്യക്തിയിൽ അന്വേഷിക്കുന്ന രണ്ടാമത്തെ ഗുണവിശേഷം, "എൻ്റെ വചനത്തിൽ വിറയ്ക്കുന്നവൻ" എന്നതാണ്. യേശുവിൻ്റെ കൽപ്പനകളോടുള്ള ബന്ധത്തിൽ ഇതിനെ കാണുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഗിരിപ്രഭാഷണം വായിക്കുമ്പോൾ, നിങ്ങൾ ദൈവത്തിൻ്റെ വചനത്തിങ്കൽ വിറയ്ക്കുന്നുണ്ടോ?നിങ്ങൾ കോപിക്കുകയോ കോപത്തിൽ ഒരു വ്യക്തിയോട് സംസാരിക്കുകയോ ചെയ്യുന്നത് നിങ്ങൾ നരകത്തിൽ പോകാൻ വേണ്ടത്ര കുറ്റക്കാരനാക്കുകയാണെന്നു പറയുന്നവചനത്തിൽ നിങ്ങൾ വിറയ്ക്കുന്നുണ്ടോ?നിങ്ങളുടെ കണ്ണുകൾ കൊണ്ടു മോഹിക്കാനോ കണ്ണുകൾ കൊണ്ടോ കൈകൾ കൊണ്ടോ പാപം ചെയ്യാൻ കാരണമാകുന്ന നിങ്ങളുടെ ശാരീരിക അവയവങ്ങൾ വെട്ടിക്കളയാൻ തീക്ഷ്ണമായ ഒരു നിലപാട് നിങ്ങൾ എടുത്തില്ലെങ്കിൽ, നിങ്ങൾ തീക്ഷ്ണമായ ഒരു നിലപാട് എടുക്കണം അല്ലെങ്കിൽ നരകത്തിൽ പോകും എന്നു പറയുന്ന വചനത്തിൽ നിങ്ങൾ വിറയ്ക്കുന്നുണ്ടോ?ആ വചനത്തിങ്കൽ നിങ്ങൾ വിറയ്ക്കുന്നുണ്ടോ?
ആ വചനത്തിങ്കൽ വിറയ്ക്കുന്ന വളരെ കുറച്ചു പേരെ മാത്രമേ ഞാൻ കാണുന്നുള്ളു, ഞാൻ ഈ കാര്യം പറയുന്നത് വർഷങ്ങളായി കേൾക്കുന്നവരുടെ ഇടയിൽ പോലും. എനിക്ക് ഉത്തരവാദിത്തമുള്ള, 25വർഷങ്ങളായി ഈ പാപങ്ങൾക്കെതിരായി സംസാരിക്കുന്നത് കേൾക്കുന്ന ആളുകൾ ഉള്ള ചില സഭകളിൽ പോലും,അവർ ഇപ്പോഴും ഈ വചനത്തിങ്കൽ വിറയ്ക്കുന്നില്ല. ഇതാണ് അനേകം ക്രിസ്ത്യാനികളുടെ അവസ്ഥ: അവർക്ക് അറിവുണ്ട് എന്നാൽ അവർ അത് ലഘുവായി എടുക്കുന്നു. നമ്മെ പാപത്തിൽ നിന്നും വിടുവിക്കാൻ ക്രിസ്തു ക്രൂശിൽ കൊടുത്ത വില നിങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് എങ്ങനെ പാപത്തെ ലഘുവായി കാണാൻ കഴിയും?
ഞാൻ മിക്കപ്പോഴും എന്നോട് തന്നെ പാടുന്ന ഒരു പാട്ടുണ്ട്, അതു പറയുന്നത് ഇങ്ങനെയാണ്:
എപ്പോൾ പ്രലോഭിപ്പിക്കപ്പെട്ടാലും എന്നെ കാണുമാറാക്കണം, കർത്താവേ കാണാൻ എന്നെ സഹായിക്കണെ,
എൻ്റെ ദൈവം തനിയെ കൈകാലുകൾ വിരിച്ച് മുറിവേറ്റവനായി
ഭൂമിയിൽ രക്തം വാർന്നവനായി തീർന്നത്
അത് എൻെ പാപമാണ് എന്ന് എനിക്ക് തോന്നിക്കണേ.
അവിടെ മറ്റു പാപങ്ങളൊന്നും ഇല്ലായിരുന്നു എന്നപോലെ
ലോകത്തെ വഹിക്കുന്നവന്
അത് ഒട്ടും വഹിക്കാൻ കഴിഞ്ഞില്ല
ഈ പ്രപഞ്ചത്തിന്റെ ഭാരം മുഴുവൻ തൻ്റെ തോളിൽ വഹിക്കാൻ കഴിഞ്ഞ എന്റെ കർത്താവിന് എൻ്റെ പാപത്തിന്റെ ഭാരം വഹിക്കാൻ എങ്ങനെ കഴിയാതിരുന്നു, എന്ന് എന്നെ തന്നെ ഓർപ്പിക്കുവാൻ ആ പാട്ട് പല പ്രാവശ്യം എന്നോട് തന്നെ ഞാൻ പാടുന്നു. അത് അവിടുത്തെ കാൽവറിയിൽ ചതച്ചു കളഞ്ഞു... അതാണ് പാപത്തോട് ഒരു വലിയ വെറുപ്പ് എനിക്ക് ഉണ്ടാകാൻ എന്നെ സഹായിച്ചിരിക്കുന്നത്, തന്നെയുമല്ല അതാണ് ദൈവവചനത്തിങ്കൽ വിറയ്ക്കുവാൻ എനിക്ക് കാരണമായിരിക്കുന്നത്. ഇതാണ് എയിഡ്സ് അല്ലെങ്കിൽ കാൻസർ പിടിപെടുന്നതിനേക്കാൾ വഷളാണ് നിങ്ങളുടെ കണ്ണുകൊണ്ട് മോഹിക്കുന്നത് എന്നറിയുവാൻ ക്രിസ്ത്യാനികളെ പഠിപ്പിക്കാനുള്ള ഒരു ഭാരം ഉണ്ടാകുവാൻ എന്നെ സഹായിക്കുന്നത്.
നിങ്ങൾ അത് മനസ്സിലാകുന്ന ആ ദിവസം നിങ്ങൾ ഈ പാവങ്ങളോട് തീക്ഷ്ണതയോടെ പോരാടും. എയിഡ്സിനാൽ അണുബാധിതമായ സിറിഞ്ച് കൊണ്ട് നിങ്ങൾ മണ്ടൻ കളിക്കുകയില്ല. അതേക്കുറിച്ച് നിങ്ങൾക്ക് ഇത്ര ശ്രദ്ധയുള്ളത് എന്തുകൊണ്ടാണ്, അപ്പോഴും എയിഡ്സിനെക്കാൾ വളരെയധികം വഷളായ കാര്യങ്ങളെക്കുറിച്ച് ശ്രദ്ധയില്ലാതെ ഇരിക്കുന്നത് എന്തുകൊണ്ടാണ്? ഞാൻ നിങ്ങളോട് പറയാം:കാരണം എയിഡ്സിനെയോ കാൻസറിനെയോ കാൾ വഷളാണ് പാപം എന്നു നിങ്ങൾ വിശ്വസിക്കുന്നില്ല, നിങ്ങൾ ദൈവവചനത്തിങ്കൽ വിറയ്ക്കുന്നില്ല. ഇത് വിശ്വസിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഞാൻ കോപം, സ്ത്രീകളെ മോഹിക്കുന്നത്, വിവാഹമോചനം എന്നിവ പോലെയുള്ള പാപങ്ങളോട് ശ്രദ്ധയുള്ളവനായിരിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ നമ്മുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നതായിരിക്കണം.
ഇത് ഗൗരവത്തോടെ എടുക്കുന്ന വളരെ കുറച്ചു ക്രിസ്ത്യാനികളെയും ഇത് ഗൗരവത്തോടെ പ്രസംഗിക്കുന്ന വളരെ കുറച്ചു പ്രാസംഗികരേയുമേ ഞാൻ കാണുന്നുള്ളൂ. നമുക്കുണ്ടായിരിക്കേണ്ട അടിസ്ഥാന ആവശ്യകത ഗിരിപ്രഭാഷണമാണ്. യേശു പറഞ്ഞു, "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" (മത്താ. 5:20).
ഞാൻ ഇത് എൻ്റെ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു. ക്രിസ്ത്യാനികൾ 10 കൽപ്പനകളെക്കാൾ വളരെ ഉന്നതമായ ഒരു ഗുണനിലവാരമുള്ള നീതി കാണിക്കണമെന്ന് കർത്താവ് പ്രതീക്ഷിക്കുന്നു. മരംകൊണ്ടും കല്ലുകൊണ്ടുമുള്ള വിഗ്രഹങ്ങളുടെ മുമ്പിൽ വണങ്ങുന്നതല്ല വിഗ്രഹാരാധന. ദൈവം അല്ലാത്ത മറ്റെന്തിനെങ്കിലും എൻ്റെ ഹൃദയത്തിൽ ഒരു സ്ഥാനം കൊടുക്കുന്നതാണത്. ശബ്ബത്ത് എന്നാൽ ശബ്ബത്ത് നാളിൽ കേവലം വേല ചെയ്യാതിരിക്കുന്നതു മാത്രമല്ല; അത് സ്വസ്ഥതയുള്ള ഒരു ആന്തരിക ജീവനാണ്. വ്യഭിചാരം എന്നാൽ കേവലം ശാരീരികമായ വ്യഭിചാരം അല്ല;അതു കണ്ണുകൊണ്ട് മോഹിക്കുന്നതാണ്. കൊലപാതകം എന്നാൽ ആരെയെങ്കിലും കേവലം കൊല്ലുന്നതല്ല;അതു കോപമാണ്. അതുപോലെ തുടർന്നുവരുന്ന എല്ലാ കല്പനകളുടെ കാര്യവും, പിന്നീട് നാം കാണുന്നതുപോലെ.
ദൈവത്തിന് നമ്മെ അവിടുത്തെ സഭയെ പണിയാൻ ഉപയോഗിക്കാൻ കഴിയേണ്ടതിന് നമുക്ക് ദൈവ വചനത്തിങ്കൽ വിറയ്ക്കാൻ പഠിക്കാം. അവിടുത്തെ ആലയം പണിയേണ്ടതിന് ദൈവം അന്വേഷിക്കുന്നതും ഉപയോഗിക്കുന്നതും നാം യെശ. 66:1-2 വാക്യങ്ങളിൽ കണ്ടതുപോലെയുള്ള വ്യക്തിയെയാണ്.
ദൈവം നമ്മെ സഹായിക്കട്ടെ.