പല ആളുകളും കോപം, പണസ്നേഹം, മനുഷ്യമാനം തേടൽ, തങ്ങളുടെ ശത്രുവിനെ വെറുക്കുന്നത് അല്ലെങ്കിൽ വെളുത്ത കള്ളങ്ങൾ പറയുന്നത് തുടങ്ങിയവ ഒരു പാപമാണെന്ന് വിചാരിക്കാത്തതു പോലെ ആകുല ചിന്തയും ഒരു പാപമായി പലതും കരുതുന്നില്ല.
പലരും അത്തരം കാര്യങ്ങളെ വെറും ബലഹീനത എന്നു വിളിക്കുന്നു. അതിനെ ബലഹീനത എന്നു വിളിക്കുന്നിടത്തോളം കാലം നിങ്ങൾ അതിൽ നിന്നും സ്വതന്ത്രരാകുകയില്ല. യേശു വന്നത് നമ്മെ ബലഹീനതകളിൽ നിന്നും രക്ഷിക്കാനല്ല; അവിടുന്ന് വന്നത് നമ്മെ പാപത്തിൽ നിന്നും രക്ഷിക്കാനാണ്. ഏതെങ്കിലും കാര്യങ്ങളെ പാപമെന്നു നാം ഏറ്റുപറഞ്ഞാൽ യേശു നമ്മെ അതിൽ നിന്ന് രക്ഷിക്കും. എന്നാൽ നിങ്ങൾ അതിനെ കുറച്ചുകൂടി മാന്യമായ പേര് നൽകാൻ ശ്രമിച്ചാൽ, നിങ്ങൾ ഒരിക്കലും അതിൽ നിന്നും സ്വതന്ത്രമാക്കപ്പെടില്ല. ഏതു കാര്യത്തിനെയും നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്ന ഏറ്റവും വൃത്തികെട്ട പേരിൽ അതിനെ വിളിക്കുക -- മോഹത്തെ വ്യഭിചാരം എന്നു വിളിക്കുക, കോപത്തെ കൊലപാതകം എന്നു വിളിക്കുക, പണസ്നേഹത്തെ ദൈവത്തോടുള്ള വെറുപ്പ് എന്നു വിളിക്കുക, അപ്പോൾ നിങ്ങൾ അതിൽ നിന്നും സ്വാതന്ത്രരാകും. കാരണം അത് എത്ര തിന്മയാണെന്നു നിങ്ങൾ കാണുന്നു.
നിങ്ങൾ എയ്ഡ്സിനെയും കാൻസറിനെയും ഒരു ചുമ പോലെയോ ഒരു ജലദോഷം പോലെയോ ഗൗരവമുള്ളതായി മാത്രമേ കരുതുന്നുള്ളൂ എങ്കിൽ നിങ്ങൾ അതിനെ ഗൗരവമായി എടുക്കാൻ പോകുന്നില്ല. യേശു ഈ പാപങ്ങൾക്കെതിരെ വളരെ ശക്തമായി സംസാരിച്ചിട്ടുപോലും അനേകരും ഈ പാപങ്ങളെ വളരെ ലഘുവായി എടുക്കുന്നു. ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല കാരണം അവരുടെ നേതാക്കന്മാരും ഉപദേഷ്ടാക്കന്മാരും ഈ കാര്യങ്ങൾ അവരെ പഠിപ്പിക്കുന്നില്ല എന്ന് ഞാൻ പറയും. ദൈവത്തിൻ്റെ മുഴുവൻ സത്യവും പ്രസംഗിക്കുകയും മനുഷ്യ മാനം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന ക്രിസ്തീയ പ്രഭാഷകരുടെയും ഉപദേഷ്ടാക്കന്മാരുടെയും ഒരു വലിയ കുറവ് ഇന്നുണ്ട്. ആരുടെയും പണം ആവശ്യമില്ലാത്ത എന്നാൽ ദൈവത്തിൻ്റെ ജനത്തെ ആത്മീയ സഹായത്തിലേക്ക് നയിക്കേണ്ടതിന് സത്യം സംസാരിക്കുവാൻ ആഗ്രഹിക്കുന്ന പ്രാസംഗികർ വിരളമാണ്. അത്, നിങ്ങളുടെ പണത്തിൽ താല്പര്യമില്ലാത്ത എന്നാൽ നിങ്ങളെ ആരോഗ്യത്തിലേക്ക് നയിക്കാൻ താല്പര്യം ഉള്ള ഒരു ഡോക്ടറെ പോലെയാണ്. അതുപോലെയുള്ള വളരെ കുറച്ചു പ്രാസംഗികരേ ഉള്ളൂ.
ആളുകൾ ആകുല ചിന്തയെ ബലഹീനത എന്നു വിളിക്കുന്നു. അത് വെറുമൊരു ബലഹീനതയല്ല.
മത്തായി 6:25-34 വരെയുള്ള വാക്യങ്ങളിൽ "വിചാരപ്പെടരുത്" എന്ന് ഈ പ്രപഞ്ചത്തിന്റെ കർത്താവ് മൂന്നുപ്രാവശ്യം പറയുന്നു. വെറും 10 വാക്യങ്ങളുടെ ഇടയ്ക്ക് മൂന്നുതവണ "വിചാരപ്പെടരുത്" എന്നു കർത്താവ് പറയുന്നു. നമ്മോടു കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത് എന്നു കൽപ്പിച്ച അതേ കർത്താവ് തന്നെയാണിത്. അവയെല്ലാം കൂടി ചേർത്തു വെച്ചാൽ: "കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, വിചാരപ്പെടരുത്". ഇതിൽ ഏതാണ് പാപമല്ലാത്ത ഒന്ന്? നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയുമോ, "ഓ, കൊള്ളാം, ഞാൻ ആഴ്ചയിൽ ഒരു തവണയോ അല്ലെങ്കിൽ രണ്ട് തവണയോ മാത്രമേ വിചാരപ്പെടാറുള്ളൂ"? അത് ഇങ്ങനെ പറയുന്നതുപോലെയാണ്, "കൊള്ളാം, ഒരു ആഴ്ചയിൽ ഒരു തവണയോ രണ്ട് തവണയോ മാത്രമേ ഞാൻ ആളുകളെ കൊല്ലാറുള്ളൂ" അല്ലെങ്കിൽ, "ഒരാഴ്ചയിൽ ഒരു പ്രാവശ്യമോ, അല്ലെങ്കിൽ രണ്ടു പ്രാവശ്യമോ, മാത്രമേ വ്യഭിചാരം ചെയ്യാറുള്ളൂ, കൂടെ കൂടെ ഇല്ല".
എന്തുകൊണ്ടാണ് നാം ചില പാപങ്ങളെ ഗൗരവമായി എടുക്കുന്നതും മറ്റുള്ളവയെ അങ്ങനെ എടുക്കാത്തതും? കാരണം നിങ്ങളുടെ ഉപദേഷ്ടാക്കന്മാർ നിങ്ങളെ പഠിപ്പിക്കുന്നില്ല. ഭയം ഒരു ബലഹീനതയല്ല, അതൊരു പാപമാണ് -കൊലപാതകം ഒരു പാപമായിരിക്കുന്നതുപോലെ. എന്താണ് പാപമെന്നു നാം എങ്ങനെയാണ് അറിയുന്നത്? ഒരു കാര്യം നിങ്ങൾ ചെയ്യരുതെന്ന് ദൈവം പറയുന്നെങ്കിൽ അത് പാപമാണ്. നിങ്ങളുടെ ഭാര്യയെ നിങ്ങൾ സ്നേഹിക്കണം എന്നു ദൈവം പറഞ്ഞിരിക്കുന്നെങ്കിൽ, നിങ്ങളുടെ ഭാര്യ ഒരു തിന്മ നിറഞ്ഞ സ്ത്രീ ആണെങ്കിലും, നിങ്ങൾ അവളെ സ്നേഹിക്കണം കാരണം ദൈവം അങ്ങനെ പറഞ്ഞിരിക്കുന്നു. എന്തെങ്കിലും ചെയ്യരുതെന്ന് ദൈവം നിങ്ങളോട് പറഞ്ഞിരിക്കുന്നെങ്കിൽ, അതു ദോഷകരമാണെന്നു നിങ്ങൾ കരുതുന്നില്ലെങ്കിലും, അത് ചെയ്യരുത്. അത് തിന്മ നിറഞ്ഞതാണ് -- അതു തിന്മ നിറഞ്ഞതാണ്. വ്യഭിചാരം ചീത്ത ആണെന്നു ഞാൻ ചിന്തിക്കുന്നത് കൊണ്ടല്ല. അതു ചെയ്യരുത് എന്നു ദൈവം പറഞ്ഞിരിക്കുന്നു. അവിടുന്ന് ഇപ്രകാരം പറഞ്ഞിരിക്കുന്നു, "വിചാരപ്പെടരുത് കൂടാതെ ഭയപ്പെടരുത്". ദൈവം "ചെയ്യരുത്" എന്നു പറഞ്ഞിരിക്കുന്നതിനെ ദോഷകരമായി കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ആകുലചിന്ത ദൈവവുമായുള്ള എൻ്റെകൂട്ടായ്മയെ നശിപ്പിക്കുന്നു. ആകുല ചിന്ത പറയുന്നത് ദൈവം എനിക്കായി കരുതുന്നില്ല എന്നാണ്. അതു ദൈവത്തിന് അപമാനമാണ്. കുപ്പത്തൊട്ടിയിൽ നിന്നും പെറുക്കിയെടുത്തു തിന്നുന്ന നാലു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞിനെക്കുറിച്ചു നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? അവരെപ്പോലെ അനേകർ നമ്മുടെ രാജ്യത്തുണ്ട്. നിർഭാഗ്യവശാൽ അവർക്ക് വേണ്ടി കരുതുന്ന മാതാപിതാക്കൾ അവർക്കില്ല. നമ്മുടെ സ്വർഗീയ പിതാവ് അതുപോലെയാണോ? നമ്മുടെ സ്വർഗ്ഗീയ പിതാവ് നമുക്ക് വേണ്ടി കരുതുകയില്ലേ? കുപ്പത്തൊട്ടിയിൽ നിന്നും പെറുക്കി തിന്നുന്ന ആ കുഞ്ഞുങ്ങളുടെ പിതാക്കന്മാരുടെ അതേ വിഭാഗത്തിൽ നമ്മുടെ സ്വർഗീയ പിതാവിനെയും പെടുത്തുന്നത് ഒരു അവഹേളനമാണ്. ഈ കുഞ്ഞുങ്ങൾക്ക് തങ്ങളുടെ അടുത്ത ഭക്ഷണം എവിടെനിന്നാണ് വരാൻ പോകുന്നത് എന്ന് അവർക്കറിയില്ല -- അവർക്ക് ആകുലപ്പെടാനുള്ള ഒരു അവകാശമുണ്ട്, കാരണം ഭൂമിയിലുള്ള അവരുടെ പിതാക്കന്മാർ അവർക്ക് വേണ്ടി കരുതുന്നില്ല. എന്നാൽ നിങ്ങൾക്ക് ഒരു സ്വർഗ്ഗീയ പിതാവ് ഉണ്ടായിട്ട് നിങ്ങൾ വിചാരപ്പെട്ടാൽ, നിങ്ങൾ പറയുന്നത് നിങ്ങളുടെ പിതാവും അതേ വിഭാഗത്തിൽ തന്നെയാണെന്നാണ്.
"അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത് നിങ്ങളുടെ ജീവനായി കൊണ്ട് വിചാരപ്പെടരുത്" (വാ. 25). നിങ്ങളുടെ ജീവനുവേണ്ടി വിചാരപ്പെടരുത് - എന്തു തിന്നും എന്തു കുടിക്കും എന്നോ അല്ലെങ്കിൽ എന്തുടുക്കും എന്ന് നിങ്ങളുടെ ശരീരത്തിന് വേണ്ടിയോ. ലൂക്കോസ് ആകാശത്തിലെ പറവകളുടെ ഉദാഹരണം എടുക്കുന്നു - അവ വിതയ്ക്കുന്നില്ല, അവ കൊയ്യുന്നില്ല, അവ കളപ്പുരയിൽ കൂടിവയ്ക്കുന്നുമില്ല, എങ്കിലും നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അവയെ പോറ്റുന്നു. ഒരു ചത്ത പക്ഷിയെ എത്ര തവണ റോഡിൽ കണ്ടിരിക്കുന്നു? ഒരു ചത്ത പക്ഷി റോഡിൽ കിടക്കുന്നത് കാണുന്നത് വളരെ അപൂർവമായ ഒരു കാഴ്ചയാണ്. എൻ്റെ ജീവിതകാലം മുഴുവൻ നോക്കിയാലും റോഡിൽ ചത്തു കിടക്കുന്ന ഒരു പക്ഷിയെ ഞാൻ കണ്ട. തവണകളുടെ എണ്ണം എനിക്ക് വിരലിൽ എണ്ണാവുന്നതാണെന്ന് ഞാൻ ചിന്തിക്കുന്നു. പക്ഷികൾ പട്ടിണിയാകുന്നത് നിങ്ങൾ എവിടെയാണ് കണ്ടിരിക്കുന്നത്? അകും വളരെ അപൂർവമായ ഒരു കാര്യമാണ്. ഈ ഭൂമിയിൽ ലക്ഷക്കണക്കിന് പക്ഷികൾ ഉണ്ട്, അവ വിതയ്ക്കുകയും കൊയ്കയും ചെയ്യുന്നില്ലെങ്കിലും അവയ്ക്ക് ആഹാരം കിട്ടുന്നു, എന്നാൽ ആഹാരം തേടി അവിടെയും ഇവിടെയും അവയ്ക്ക് പോകേണ്ടതുണ്ട്. ആരാണ് അവയെ പോറ്റുന്നത്? യേശു പറഞ്ഞു നിങ്ങളുടെ സ്വർഗീയ പിതാവ് അവയെ പോറ്റുന്നു, അവിടുന്ന് അവരുടെ സ്വർഗ്ഗീയ പിതാവല്ല; അവിടുന്ന് അവരുടെ സൃഷ്‌ടാവ് ആണ്, എങ്കിലും അവിടുന്ന് അവരെ പോറ്റുന്നു, എന്നാൽ നിങ്ങളെ സംബന്ധിച്ച്, അവിടുന്ന് നിങ്ങളുടെ സൃഷ്ടാവ് അല്ല;അവിടുന്ന് നിങ്ങളുടെ പിതാവാണ്. നിങ്ങൾ ഈ പക്ഷികളേക്കാൾ വിലയേറിയവരല്ലേ?
ഞാൻ ഒരിക്കൽ വളരെ രസകരമായ ഒരു കവിത വായിച്ചു. അത് രണ്ട് പക്ഷികൾ തമ്മിൽ സംസാരിക്കുന്നതിനെ കുറിച്ചാണ്. ഒരു വണ്ണാത്തിക്കിളി കുരുവിയോടു പറഞ്ഞു, "ഈ ആകുലചിത്തരായ മനുഷ്യർ ഇങ്ങനെ പരക്കം പായുകയും ഇത്രമാത്രം ഉത്കണ്ഠപ്പെടുകയും ചെയ്യുന്നത്എന്തു കൊണ്ടാണെന്നറിയാൻ വാസ്തവത്തിൽ എനിക്ക് ആഗ്രഹമുണ്ട്". അപ്പോൾ കുരുവി വണ്ണാത്തിക്കിളിയോടു പറഞ്ഞു, "സുഹൃത്തേ ഞാൻ ചിന്തിക്കുന്നത് എനിക്കും നിനക്കും വേണ്ടി കരുതുന്നതുപോലെയുള്ള ഒരു സ്വർഗ്ഗീയ പിതാവ് അവർക്കില്ലാത്തതിനാലാണ് എന്നാണ്".
ഇത് ഒരു സുന്ദരമായകഥ മാത്രമല്ലെന്ന് നാം ഓർക്കേണ്ട ആവശ്യമുണ്ട്. നമ്മുടെ ഓരോ ആകുല ചിന്തയ്ക്കും വേണ്ടി അവിടുന്ന് കരുതുന്നില്ല എന്ന് ചിന്തിക്കുന്നത് ദൈവത്തിന് അപമാനമാണ്.
അതിനുള്ള പരിഹാരം എന്താണ്? ഫിലിപ്യർ 4:6ൽ, വേദപുസ്തകം പറയുന്നത് ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് എന്നാണ് അതൊരു സമ്പൂർണ്ണമായ പ്രസ്താവനയാണ്, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്". എന്നാൽ നാം ഈ വിചാരപ്പെടുന്നതിന്റെ കാരണത്തെക്കുറിച്ച് നാം എന്തെങ്കിലും ചെയ്യേണ്ട ആവശ്യമുണ്ട്. ഒരുപക്ഷേ നിങ്ങൾ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങൾ ഉണ്ടായിരിക്കാം, അതെങ്ങനെ പ്രവർത്തിച്ചെടുക്കും എന്ന് നിങ്ങൾക്ക് അറിയുന്നുമില്ല. നിങ്ങൾ എന്തു ചെയ്യണം? ഒന്നും ചെയ്യരുതെന്ന് ദൈവം പറയുന്നില്ല, അതിനെക്കുറിച്ച് പ്രാർത്ഥിക്കാൻ അവിടുന്ന് പറയുന്നു. അപേക്ഷ എന്നാൽ ദൈവത്തോട് പ്രത്യേകമായ ഒരു യാചന നടത്തിയിട്ട് കൃത്യമായ പ്രശ്നം എന്താണെന്ന് ദൈവത്തോട് പറയുക. അപേക്ഷിച്ചതിനുശേഷം നന്ദി (സ്‌തോത്രം) പറയാതെ പ്രാർത്ഥന പൂർത്തിയാക്കാൻ മറക്കരുത്. സ്തോത്രം അർപ്പിക്കുക എന്നാൽ ഇങ്ങനെ പറയുന്നതാണ്, "എൻ്റെ പ്രാർത്ഥന കേൾക്കുന്നതിനും, എനിക്കുവേണ്ടി കരുതുന്നതിനുമായി അങ്ങയോടു നന്ദി പറയുന്നു പിതാവേ". "ദൈവത്തിനു നന്ദി പറയുന്നത് ഒരു രസീത് പോലെയാണ് -- എൻ്റെ കത്ത് ദൈവത്തിൻ്റെ സന്നിധിയിൽ എത്തുകയും അവിടുന്ന് അത് സ്വീകരിക്കുകയും ചെയ്തു എന്നതിൻ്റെ ഒരു അംഗീകരണം" -- "എന്നെ കേൾക്കുന്നതിന് അങ്ങേയ്ക്കു നന്ദി"എന്ന് ഞാൻ പറയുമ്പോൾ ഇതാണ് ഞാൻ പറയുന്നത്.
നിങ്ങൾ ഈ രണ്ടു കാര്യങ്ങൾ ചെയ്യുമ്പോൾ, ഫിലിപ്യർ 4:7 പറയുന്നു, അപ്പോൾ "സകല ബുദ്ധിയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും" (കാക്കുക എന്നത് സൈനിക സംബന്ധിമായ ഒരു വാക്കാണ്).
വിചാരപ്പെടരുത് എന്നത് നാം അനുസരിക്കേണ്ടിയ ഒരു കൽപ്പനയാണ്. ആ കുലതയിൽ നിന്ന് ഞാൻ സ്വതന്ത്രനാകുമ്പോൾ, നിരുത്സാഹത്തിൽ നിന്നും ധാരാളമായി ഞാൻ സ്വതന്ത്രനാകും. നാം വയ്ക്കേണ്ട അതിശയകരമായ ഒരു ചുവടാണിത്.