ലേഖകൻ :   സാക് പുന്നൻ
WFTW Body: 

യേശു ഒരിക്കൽ ഒരു വലിയ പുരുഷാരത്തെ പോഷിപ്പിക്കുവാൻ 5 അപ്പം ഉപയോഗിച്ചു. അവിടുന്ന് ആദ്യം അപ്പത്തെ വാഴ്ത്തി എന്നാൽ അപ്പോഴും ആ 5 അപ്പമായി തന്നെ അവശേഷിച്ചു - പുരുഷാരം പോഷിപ്പിക്കപ്പെട്ടതുമില്ല. ആ അപ്പം നുറുക്കപ്പെട്ടപ്പോൾ മാത്രമാണ് പുരുഷാരം പോഷിപ്പിക്കപ്പെട്ടതു. അതുകൊണ്ട് ആത്മാവിനാൽ അനുഗ്രഹിക്കപെടുന്നത് (അഭിഷേകം ചെയ്യപ്പെടുന്നത് ) കൊണ്ട് മാത്രം പോരാ നാം കർത്താവിനാൽ നുറുക്കപ്പേടേണ്ടതുണ്ട്.അപ്പോൾ നാം നമ്മുടെ മുഖത്തെ പൊടിയിൽ താഴ്ത്തുകയും തടസം കൂടാതെ ദൈവശക്ത്തി നമ്മിലൂടെ ഒഴുകുകയും ചെയ്യും.

പുറപ്പാട് 4ൽ മോശയും അഹരോനും ഒരേ സമയം ദൈവജനത്തിന്നു നേതാക്കന്മാരായി നിയോഗിക്കപ്പെടുന്നു. അഹരോൻ വാക് ചാതുര്യമുള്ള ഒരു പ്രസംഗകൻ ആയിരുന്നു എന്നാൽ മോശ അങ്ങനെ ആയിരുന്നില്ല (പുറപ്പാട് 4:10,14). എന്നിട്ടും ദൈവം മോശെയെ ആണ് ഉപയോഗിച്ചത്, അഹരോനെ അല്ല- കാരണം മോശ നുറുക്കപെട്ട ഒരു മനുഷ്യനായിരുന്നു, എന്നാൽ അഹരോൻ അല്ല. ദൈവം മോശെയെ മരുഭൂമിയിൽ 40 വർഷത്തെ നുറുക്കൽ കാലയളവിലൂടെ നടത്തിക്കൊണ്ടു പോയി. ഒരു രാജകൊട്ടാരത്തിൽ ഒരു ഭരണകർത്താവായിരിക്കുന്നതിൽ നിന്ന് താഴേക്ക് മരുഭൂമിയിലെ ഒരു ആട്ടിടയൻ ആയിരിക്കുന്നതിലേക്ക് കൊണ്ടുവന്നു.

അവിടുന്ന് അവനെ തൻ്റെ അമ്മാവിയപ്പനോട് കൂടെ നാല്പത് വര്ഷം താമസിപ്പിക്കുമാറാക്കുകയും - അയാൾക്കുവേണ്ടി വേല ചെയ്യിപ്പിക്കുകയും ചെയ്തു! അവനെ പൂർണമായി നുറുക്കുവാൻ അത് മതിയായിരുന്നു.അഹരോന് അപ്രകാരമുള്ള ഒരു നുറുക്കൽ ഉണ്ടായിട്ടില്ല. അവർ രണ്ടു പേർക്കുമിടയിൽ ഒരു വത്യാസമുണ്ടാക്കിയത് അതായിരുന്നു.

ഈ രണ്ടു പേരുടെയും പ്രവർത്തിയിലുള്ള സാഫല്യം തമ്മിലുള്ള വത്യാസം നമുക്ക് പുറപ്പാട് 32 ൽ കാണാൻ കഴിയും. നുറുക്കപെട്ടവനായ മോശെ അവരുടെ നടുവിൽ ഉണ്ടായിരുന്നത്രെയും കാലം ഇസ്രായേൽ ജനം യഹോവയെ പിന്തുടർന്നു. എന്നാൽ വെറും 40 ദിവസത്തേക്ക് മോശെ അവരിൽനിന്നു മാറിപോകുകയും, താത്കാലികമായി അഹരോൻ അവരുടെ നേതാവായി തീരുകയും ചെയ്തപ്പോൾ അവർ വിഗ്രഹാരാധനയിലേക്കു വഴുതി പോകുകയും ഉടനെ തന്നെ സ്വർണ്ണ കാളക്കുട്ടിയെ ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അഹരോൻ വാക്‌ചാതുര്യമുള്ള ഒരു പ്രസംഗകൻ ആയിരുന്നു. എന്നാൽ ദൈവജനത്തെ നിര്മലതയിൽ സൂക്ഷിക്കുവാൻ അയാൾക്ക് കഴിഞ്ഞില്ല, കാരണം അയാൾ മനുഷ്യരെ പ്രസാദിപ്പിക്കുന്ന കാര്യം അന്വേഷിച്ചു, നുറുക്കപെടാത്ത മൂപ്പന്മാർ എപ്പോഴും അവരുടെ സ്വന്തമാനം അന്വേഷിക്കുകയും അവരുടെ സഭയിലുള്ളവരെ പ്രസാദിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവരുടെ ആളുകൾ കർത്താവിൽ നിന്ന് അകന്നു ഒഴുകി പോകുന്നത്.

40 വര്ഷങ്ങളോളം മരുഭൂമിയിൽ ഇരുപതു ലക്ഷം ജനങ്ങളെ ദൈവ വഴിയിൽ സംരക്ഷിച്ചത് നുറുക്കപെട്ട ഒരു മനുഷ്യനായ മോശെ ആയിരുന്നു. നൂറ്റാണ്ടിലുടനീളം സഭാചരിത്രത്തിലും അത് അങ്ങനെ തന്നെ ആയിരുന്നു. ദൈവം തൻ്റെ സഭയെ അവിടുത്തെ വഴികളിൽ സൂക്ഷിക്കുവാൻ മനുഷ്യരെ ഉപയോഗിക്കുന്നു. നമ്മുടെ മൂപ്പന്മാർക്കു കീഴടങ്ങിയിരിക്കുവാൻ നമ്മോട് ആവശ്യപ്പെടുന്നതിലൂടെ ദൈവം നമ്മെ നുറുക്കുന്നു. "ഒരു ദൈവമനുഷ്യനോടുള്ള വിധേയത്വം അനേക ഭോഷത്തങ്ങൾ ചെയ്യുന്നതിൽ നിന്നു നമ്മെ സംരക്ഷിക്കും എന്നുമാത്രമല്ല,എന്നാൽ അദ്ദേഹത്തിൽ നിന്നും ഏറെ വിവേകം പഠിക്കുവാൻ നമ്മെ പ്രാപ്‌തരാക്കുകയും ചെയ്യും. അദ്ദേഹം അഭിമുഖീകരിച്ചിട്ടുള്ളതും നമുക്ക് അറിവില്ലാത്തതുമായ അപകടങ്ങളെ കുറിച്ച് നമുക്ക് മുന്നറിയിപ്പ് നൽകുവാൻ അദ്ദേഹത്തിനു കഴിയും. അതുകൊണ്ടു ആത്മീയാധികാരത്തിനു കീഴായിരിക്കുക എന്നതു , കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കൾക്ക് കീഴായിരിക്കുന്നത്ര സുരക്ഷിതമാണ്." 1 പത്രോസ് 5 :5 ൽ ഇളയവർ മൂപ്പന്മാർക് കീഴടങ്ങിയിരിക്കണമെന്നു നാം വായിക്കുന്നു, കാരണം ദൈവം നിഗളികളോടെതിർത്തു നിൽക്കുന്നു എന്നാൽ താഴ്മയുള്ളവർക് കൃപ നൽകുന്നു. ഇവിടെ ദൈവത്തിൽ നിന്ന് ആത്മീയാധികാരം ലഭിക്കുന്നതിനുള്ള വലിയ രഹസ്യം നാം കാണുന്നു.ഒരേയൊരു കാരണം കൊണ്ട് ദൈവത്താൽ ഒരു ആത്മീയാധികാരങ്ങളും നൽകപ്പെടാത്ത അനേകം നല്ല സഹോദരന്മാരെ എനിക്ക് അറിയാം. അവരുടെ മുഴുവൻ ജീവിതത്തിലും അവർ ആർക്കും കീഴടങ്ങിയിരിക്കുവാൻ പഠിച്ചിട്ടില്ല. അതുകൊണ്ടു അവരുടെ ശക്തമായ ഇച്ഛ ഒരിക്കലും തകർക്കപ്പെട്ടിട്ടില്ല.നുറുക്കപ്പെടാത്ത ഒരുവൻറെ കൈയിൽ അധികാരം വരുന്നത് ഒരു വലിയ അപകടകരമായ ഒരു കാര്യമാണ്. നിങ്ങൾ നുറുക്കപ്പെടാതെ ആളായിരിക്കുകയും നിങ്ങൾ മറ്റുള്ളവരുടെ മേൽ അധികാരം പ്രയോഗിക്കുവാൻ ശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ, നിങ്ങൾ അവരെ നശിപ്പിക്കും. ഈ പ്രക്രിയയിലൂടെ നിങ്ങൾ നിങ്ങളെ തന്നെയും നശിപ്പിക്കും. ദൈവത്തിനു നമ്മിൽ ആരെയെങ്കിലും ആത്മീയാധികാരം ഭരമേല്പിക്കുവാൻ കഴിയുന്നതിനു മുൻപ് അവിടുത്തേക്ക്‌ നമ്മുടെ നിഗളത്തിന്റെ ശക്തി തകർക്കേണ്ടതുണ്ട്.

എൻ്റെ സ്വന്ത അനുഭവം ഞാൻ നിങ്ങളോടു പറയട്ടെ. എൻ്റെ ജീവിതത്തിൽ 20 വയസ്സിനും 30 വയസ്സിനും ഇടയ്കുള്ള 10 വർഷങ്ങളോളം എൻ്റെ ശ്രുശ്രുഷയിൽ അസൂയാലുക്കളായ ഒന്നിലധികം സഭകളിലെ മൂപ്പന്മാരാൽ താഴ്ത്തപ്പെടുവാനും പരസ്യമായി പരിഹസിക്കപ്പെടുവാനും എന്നെ ദൈവം അനുവദിച്ചു.ഈ സംഭവങ്ങളിലെല്ലാം വായടച്ചു അവരെ ചോദ്യം ചെയ്യാതെ ആ മൂപ്പന്മാർക്കു കീഴടങ്ങിയിരിക്കുവാൻ കർത്താവ് എന്നോട് പറഞ്ഞു. ഞാൻ അങ്ങനെ തന്നെ ചെയ്തു. അവരുടെ സഭയിൽ ആയിരുന്നപ്പോഴും അവരുടെ സഭ വിട്ടതിനു ശേഷവും അവരുമായി ഒരു നല്ല ബന്ധം ഞാൻ സൂക്ഷിച്ചു. ആ വർഷങ്ങളിലൊന്നും ഭാവിയിൽ ദൈവം എനിക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ശ്രശ്രുഷ എന്താണെന്നു ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല.എന്നാൽ അനേക വർഷങ്ങളുടെ ഒരു കാലയളവുകൊണ്ടു എന്നെ നുറുക്കിയതിലൂടെ ആത്മീയാധികാരം പ്രയോഗിക്കേണ്ടതിനു ദൈവം എന്നെ ഒരുക്കുകയായിരുന്നു. ഇപ്പോഴും എന്നെ നുറുക്കുന്ന കാര്യം അവിടുന്ന് അവസാനിപ്പിച്ചിട്ടില്ല.

കഴിഞ്ഞ കുറേ വർഷങ്ങളായി ഇതിനു മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ശോധനകളിലൂടെ ദൈവം എന്നെ കടത്തിക്കൊണ്ടു പോയി - മത ഭക്തരായ ആളുകളാൽ ഞാൻ കോടതിയിലേക്ക് കൊണ്ടുപോകപ്പെടുകയും അവിടെ വച്ച് വ്യാജമായി കുറ്റം ആരോപിക്കപ്പെടുകയും ചെയ്തു - പത്തു വര്ഷങ്ങളോളം. എന്നാൽ എൻ്റെ ജീവിതത്തെ കുറിച്ചുള്ള അവിടുത്തെ ഉദ്ദേശ്യം മാറ്റമില്ലാതെ നിലനിൽക്കുന്നു - അവിടുത്തെ ജീവനും അവിടുത്തെ അധികാരവും അധികമായി എന്നെ ഭരമേല്പിക്കേണ്ടതിനു എന്നെ ഒന്ന് കൂടെ അധികമായി നുറുക്കുവാൻ.

നമ്മുടെ നേതാക്കന്മാരിലൂടെ നമ്മെ തിരുത്തുന്നതുവഴി ദൈവം നമ്മുടെ ശക്തിയും നിഗളവും തകർക്കുന്നു. മിക്കവാറും എല്ലാ വിശ്വാസികളും തിരുത്തൽ സ്വീകരിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമായി കാണുന്നു. രണ്ടു വയസുള്ള ഒരു കുഞ്ഞിന് പോലും തിരുത്തൽ സ്വീകരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല - പ്രത്യേകിച്ചു പരസ്യമായി. നിങ്ങൾ അവസാനമായി പരസ്യമായ തിരുത്തൽ സന്തോഷത്തോടു കൂടി സ്വീകരിച്ചത് എന്നായിരുന്നു? നിങ്ങളുടെ ജീവതത്തിൽ ഒരിക്കലെങ്കിലും അത് സ്വീകരിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾക്കു ആത്മീയ അധികാരം കുറയുന്നത് അതിശയമില്ല. "നുറുക്കപെടാത്തവർ ഏകാകിലായിരിക്കാനുള്ള പ്രവണത ഉള്ളവരാണ്. അവർ ഒരിക്കലും ആർക്കും കീഴടങ്ങാറില്ല. അവർക്കിഷ്ടമുള്ളയിടത്തു അവർ പോകുകയും അവർക്കു ഇഷ്ടമുള്ളത് അവർ ചെയ്യുകയും ചെയ്യും.

അത്തരം നുറുക്കപെടാത്ത വിശ്വാസികൾക്ക് അവരെ അനുസരിക്കുകയും അവർ പറയുന്നതെല്ലാം അംഗീകരിക്കുകയും ചെയ്യുന്നവരോട് ചേർന്ന് മാത്രമേ അവർക്കു പ്രവർത്തിക്കുവാൻ കഴിയുകയുള്ളു. ദൈവത്തിന് ഒരിക്കലും അത്തരം ഏകാകികളെ ആത്മീയാധികാരം ഏൽപ്പിക്കുവാൻ കഴിയുകയില്ല." കാരണം അവിടുന്ന് ഒരു ശരീരമാണ് പണിയുന്നത് ഒരു കൂട്ടം വ്യക്തിമാഹാത്മ്യ വാദികളായ വിശ്വാസികളെ അല്ല.