WFTW Body: 

ഒരു സംതുലിതമായ ക്രിസ്തീയ ജീവിതം എന്നത് 3 ദിശകളിലേക്ക് നോക്കിയു ളളതാണ്.

1. മുകളിലേക്ക് - ദൈവത്തോടും കര്‍ത്താവായ യേശുക്രിസ്തുവിനോടുമുളള ആരാധനയിലും ഭക്തിയിലും.

2. ഉളളിലേക്ക് - ക്രിസ്തുവിന്‍റെ തേജസ്സ് കാണുന്നതിന്‍റെ ഫലമായി ഒരാള്‍ തന്‍റെ ജീവിതത്തില്‍ ക്രിസ്താനുരൂപമല്ലാത്ത മേഖലകള്‍ കണ്ടെത്തുകയും അവയെക്കുറിച്ച് അനുതപിക്കുകയും ചെയ്യുന്നത്.

3. പുറത്തേക്ക് - മറ്റുളളവര്‍ക്ക് ഒരനുഗ്രഹമായിക്കൊണ്ട്, ഭൂമിയില്‍ ദൈവഹിതം നിറവേറ്റുന്നതിനുവേണ്ടി അന്വേഷിക്കുന്നത്.

മുകളിലേക്കുളള നോട്ടം

ദൈവം നമ്മെ വിളിച്ചിരിക്കുന്നത് എല്ലാറ്റിനും മുമ്പേ അവിടുത്തെ ആരാധകരായിരിക്കുവാനാണ് - അവിടുത്തേക്കായി ഒരു വിശപ്പും ദാഹവും ഉളളവരായിരിക്കുവാന്‍. ഒരു ആത്മീയ മനസ്സുളളവന്‍ ദൈവത്തെ ആരാധിക്കുന്നു. ദൈവം മാത്രമാണ് അവന്‍റെ ഏക ആഗ്രഹം. ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ ദൈവത്തെയല്ലാതെ അവന്‍ മറ്റൊന്നും ആഗ്രഹിക്കുന്നില്ല (സങ്കീ.73:25 കാണുക). പണവും ലോകത്തിന്‍റെ മാനവും അവനെ ആകര്‍ഷിക്കുന്നില്ല. മാന്‍ നീര്‍ത്തോടിനായി കാംക്ഷിക്കുന്നതു പോലെ, അവര്‍ ദൈവത്തിനായി കാംക്ഷിക്കുന്നു. ദാഹം കൊണ്ടു മരിക്കാന്‍ പോകുന്ന ഒരു മനുഷ്യന്‍ വെളളത്തിനായി ആഗ്രഹിക്കുന്നതിനെക്കാള്‍ , അവന്‍ ദൈവത്തിനായി ആഗ്രഹിക്കുന്നു. ഭൗമികമായ ഏതൊരു ആശ്വാസത്തെക്കാളും സുഖത്തെക്കാളുമധികം അവന്‍ ദൈവവുമായുളള കൂട്ടായ്മക്കായി ആഗ്രഹിക്കുന്നു. ദിനം തോറും ദൈവം അവനോട് സംസാരിക്കുന്നത് കേള്‍ക്കുന്നതിനും അവന്‍ ആഗ്രഹിക്കുന്നു. .

പണം, ലോകസുഖം, തങ്ങളുടെ തന്നെ സൗകര്യം ഇവയെല്ലാം അന്വേഷിക്കുന്നവര്‍, പരാതിപ്പെടുവാന്‍ ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ മറ്റൊന്ന് എപ്പോഴും കണ്ടെത്തും. എന്നാല്‍ ആത്മീയ-മനസ്സുളള വ്യക്തിക്ക് ഒരു പരാതിയുമില്ല, കാരണം അവര്‍ ദൈവത്തെ മാത്രം ആഗ്രഹിക്കുകയും അവന് എപ്പോഴും ദൈവത്തെ ലഭിക്കുകയും ചെയ്യുന്നു. തന്‍റെ ജീവിത സാഹചര്യങ്ങള്‍ മൂലം അവന്‍ ഒരിക്കലും നിരാശപ്പെടുന്നില്ല, കാരണം എല്ലാ സാഹചര്യങ്ങളിലും അവന്‍ ദൈവത്തിന്‍റെ സര്‍വ്വശക്തിയുളള കരം കാണുകയും എല്ലാ സമയങ്ങളിലും ദൈവകരത്തിന്‍റെ കീഴില്‍ സന്തോഷത്തോടെ അവനെതന്നെ താഴ്ത്തുകയും ചെയ്യുന്നു.

അത്തരത്തിലുളള ഒരാള്‍ക്ക് അവന്‍റെ ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ ഏതെങ്കിലും നിയമമോ ചട്ടമോ ആവശ്യമില്ല - കാരണം അവന്‍ എല്ലായ്പോഴും നയിക്കപ്പെടുന്നത് അവന്‍റെ ആത്മാവിലുളള പരിശുദ്ധാത്മാവിന്‍റെ സാക്ഷ്യത്താലാണ്. 'നډതിډകളെ' ക്കുറിച്ചുളള മാനുഷികമായ ഏതെങ്കിലും അറിവിനാലല്ല അവന്‍ ജീവിക്കുന്നത്. ക്രിസ്തുവിനോടുളള ലളിതവും നിര്‍മ്മലവുമായ ഭക്തിയാല്‍ അവന്‍ പിടിക്കപ്പെട്ടിരിക്കുന്നതിനാല്‍ രണ്ടാം തരം സംഗതികള്‍കൊണ്ട് അവന്‍ വഴിമാറിപ്പോകുന്നില്ല. യേശുവിനെ നോക്കിക്കൊണ്ട്, അങ്ങനെയുളള ഒരു വ്യക്തി, അവന്‍റെ കര്‍ത്താവിനെപ്പോലെ ആകുന്നതില്‍ കൂടുതല്‍ കൂടുതല്‍ വളര്‍ന്നുവരുന്നു.

ദൈവത്തിങ്കലേക്ക് നോക്കുന്ന മുകളിലേക്കുളള നോട്ടം അങ്ങനെയുളള ഒരു വ്യക്തിയെ സ്ഥിരമായി തന്നെത്താന്‍ താഴ്ത്തുന്നവനാക്കി തീര്‍ക്കുന്നു. അവന്‍ അവന്‍റെ നല്ല പ്രവര്‍ത്തികളെ മനുഷ്യന്‍റെ കണ്ണുകളില്‍ നിന്നു മറച്ചുവയ്ക്കും. ദൈവം അവനു സ്ഥിരമായി കൃപ നല്‍കുന്നതു കൊണ്ട് അവന്‍ പാപത്തിനു മീതെ ഉയര്‍ത്തപ്പെടുകയും തന്‍റെ സ്വര്‍ഗ്ഗീയ പിതാവുമായി കൂടുതല്‍ അടുത്ത ബന്ധത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഉളളിലേക്കുളള നോട്ടം

മുകളിലേക്കുളള നോട്ടം അങ്ങനെയുളള ഒരു വ്യക്തിയെ അവന്‍റെ ഹൃദയത്തിന്‍റെ ഉളളിലേക്കുളള നോട്ടത്തിലേക്കു നയിക്കുന്നു. യെശയ്യാവ് യഹോവയുടെ മഹത്വം കണ്ടയുടനെ പെട്ടെന്ന് അദ്ദേഹം തന്‍റെ തന്നെ പാപകരമായ അവസ്ഥയെക്കുറിച്ച് ബോധവാനായി തീര്‍ന്നു. (യെശയ്യാവ് 6:1-5). ഇയ്യോബ്, പത്രൊസ്, യോഹന്നാന്‍ എന്നിവരെ സംബന്ധിച്ചും അത് അങ്ങനെതന്നെ ആയിരുന്നു (ഇയ്യോബ് 42:5,6, ലൂക്കോ.5.8. വെളി.1:17). ദൈവീകസാന്നിധ്യത്തില്‍ നാം ജീവിക്കുമ്പോള്‍, അങ്ങനെയല്ലായിരുന്നെങ്കില്‍ നമുക്ക് കണ്ടുപിടിക്കുവാന്‍ കഴിയുകയില്ലായിരുന്ന ക്രിസ്താനുരൂപമല്ലാത്ത അനേകം മേഖലകളെക്കുറിച്ച് നാം ബോധവാډാരായി തീരും. അതുകൊണ്ട് ആത്മീയ- മനസ്സുളള മനുഷ്യന് അവന്‍റെ ജീവിതത്തിന്‍റെ അബോധമണ്ഡലങ്ങളില്‍ മറഞ്ഞുകിടക്കുന്ന പാപത്തിേډല്‍ വെളിച്ചം ലഭിക്കുന്നു - സ്ഥിരമായി അവന്‍ തന്നെയല്ല അവന്‍റെ ഉളളിലേക്കുനോക്കുന്നത്. അങ്ങനെയായാല്‍ അത് അവനെ നിരാശയിലേക്ക് നയിക്കും. അവന്‍ ദൈവത്തിലേക്ക് നോക്കുകയും അങ്ങനെ അവന്‍റെ ജീവിതത്തിലെ അബോധപൂര്‍വ്വമായ പാപങ്ങളിേډല്‍ വെളിച്ചം ലഭിക്കുകയും ചെയ്യുന്നു. അത് അവനെ ഒരിക്കലും നിരുത്സാഹപ്പെടാതെ ഉത്സാഹിപ്പിക്കപ്പെട്ടവനായിരിക്കുന്നതിലേക്കു നയിക്കുന്നു.

അങ്ങനെയുളള ഒരു വ്യക്തി " എല്ലായ്പോഴും ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പാകെ ശുദ്ധമനസ്സാക്ഷി സൂക്ഷിക്കുവാന്‍ അവനാലാവതു ചെയ്യുന്നു." (അപ്പൊ പ്ര.24:16). ഒരു ബിസ്സിനസ്സുകാരന്‍ കൂടുതല്‍ പണമുണ്ടാക്കുവാന്‍ അയാളുടെ കഴിവിന്‍റെ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നതു പോലെയും, ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുവാന്‍ അയാളുടെ കഴിവിന്‍റെ പരമാവധി ചെയ്യുന്നതു പോലെയും തന്നെ ആയിരിക്കും ആത്മീയ -മനസ്സുളള ഒരു വ്യക്തി എല്ലായ്പോഴും അവന്‍റെ മനസ്സാക്ഷി നിര്‍മ്മലമായി സൂക്ഷിക്കുന്നതിന് അവന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുന്നത്. അങ്ങനെയുളള ഒരു വ്യക്തി സ്ഥിരമായി തന്നെത്താന്‍ വിധിക്കുന്നു. കാരണം അവന്‍റെ ജീവിതത്തില്‍ വെടിപ്പാക്കപ്പെടേണ്ട അനേക കാര്യങ്ങള്‍ അവന്‍ കണ്ടുപിടിക്കുന്നു- മറ്റു വിശ്വാസികള്‍ക്ക് ഒരു അസ്വസ്ഥത ഉണ്ടാക്കാന്‍ പോലും സാധ്യതയില്ലാത്തകാര്യങ്ങള്‍.

അത്തരമൊരു വ്യക്തി മനസ്സിലാക്കുന്ന ഒരു കാര്യം, ദൈവത്തിനു വേണ്ടി ഫലപ്രദമായിരിക്കുന്നതില്‍ നിന്ന് അവനെ തടയുന്ന അനേകം കാര്യങ്ങള്‍ക്ക് അവന്‍ ഓരോ ദിവസവും ആന്തരികമായി മരിക്കേണ്ടതുണ്ട് എന്നതാണ്. അതുകൊണ്ട് നാള്‍തോറും ക്രൂശെടുക്കുക എന്നത് അവന്‍റെ ജീവിതശൈലിയായി തീരുന്നു - "എല്ലായ്പോഴും യേശുവിന്‍റെ മരണം വഹിക്കുന്ന ശൈലി" ( 2കൊരി.4:10).

ആരുടെ മുമ്പിലും തന്നെത്താന്‍ താഴ്ത്തുന്നതിനോ ആരില്‍ നിന്നെങ്കിലും ക്ഷമ ചോദിക്കുന്നതിനോ അയാള്‍ക്കൊരു പ്രശ്നവുമില്ല - ആ വ്യക്തി അയാളെക്കാള്‍ പ്രായമുളളതോ പ്രായം കുറഞ്ഞവനോ ആയാല്‍ പോലും. അയാള്‍ ആരെയെങ്കിലും ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, അവന്‍റെ പ്രാര്‍ത്ഥനയും ശുശ്രൂഷയും ഒരിക്കലും ദൈവത്താല്‍ കൈക്കൊളളപ്പെടുകയില്ലെന്ന് അവന്‍ മനസ്സിലാക്കുന്നു. അതു ഭാര്യയോടോ, സഹോദരനോടോ അല്ലെങ്കില്‍ അയല്‍ക്കാരനോടോ ആയാലും. അതുകൊണ്ട്, ആരെയെങ്കിലും താന്‍ വേദനിപ്പിച്ചു എന്നു മനസ്സിലായാലുടന്‍ തന്നെ അയാള്‍ " തന്‍റെ വഴിപാട് യാഗപീഠത്തില്‍ വച്ചിട്ട് ആ വ്യക്തിയോട് ചെന്ന് കാര്യങ്ങള്‍ നിരപ്പാക്കുകയും അതിനുശേഷം മടങ്ങിവന്ന് തന്‍റെ വഴിപാട് ദൈവത്തിന് അര്‍പ്പിക്കുകയും ചെയ്യുന്നു" (മത്തായി 5:23,24)

പുറത്തേക്കുളള നോട്ടം.

മുകളിലേക്കും ഉളളിലേക്കും ഉളള നോട്ടം പുറത്തേക്കുളള നോട്ടത്തിലേക്കു നയിക്കുന്നു.

ദൈവം തന്നെ അനുഗ്രഹിച്ചിരിക്കുന്നത് താന്‍ മറ്റുളളവര്‍ക്കൊരു അനുഗ്രഹമാകേണ്ടതിനാണ് എന്നു മനസ്സിലാക്കുന്നവനാണ് ആത്മീയമനസ്സുളള ഒരുവന്‍. ദൈവം അവനോട് ഇത്രയധികം ക്ഷമിച്ചിരിക്കുന്നതു കൊണ്ട്, അവനെ ഉപദ്രവിച്ചിട്ടുളള എല്ലാവരോടും അവന്‍ സന്തോഷത്തോടെ ക്ഷമിക്കുന്നു. ദൈവം അവനോട് ഇത്രയധികം നല്ലവനായിരുന്നതു കൊണ്ട്, അവനും മറ്റുളളവര്‍ക്ക് നല്ലവനായിരിക്കുന്നു. അവന്‍ ദൈവത്തില്‍ നിന്ന് വളരെയധികം സൗജന്യമായി പ്രാപിച്ചിരിക്കുന്നതു കൊണ്ട് -അവനും മറ്റുളളവര്‍ക്ക് സൗജന്യമായി നല്‍കുന്നു. അവന്‍റെ ജീവിതത്തിേډലുളള ദൈവത്തിന്‍റെ അനുഗ്രഹം അവനെ സകലമനുഷ്യര്‍ക്കും കടംപെട്ടവനാക്കിത്തീര്‍ത്തിരിക്കുന്നു.

വീഴ്ച സംഭവിച്ച മനുഷ്യനുവേണ്ടി കരുതുന്നവനാണ് ദൈവം -അവനെ സഹായിക്കുവാന്‍, അവനെ അനുഗ്രഹിക്കുവാന്‍, അവനെ പൊക്കി എഴുന്നേല്‍പിക്കുവാന്‍, സാത്താന്‍റെ ബന്ധനങ്ങളില്‍ നിന്ന് വിടുവിക്കുവാന്‍. ആത്മീയ- മനസ്സുളള വ്യക്തിയുടെ താല്പര്യവും ഇതു തന്നെയാണ്. അതുകൊണ്ട്, യേശുവിനെ പോലെ, അവന്‍ തനിക്കുചുറ്റുമുളള മറ്റുളളവരെ ശുശ്രൂഷിക്കുന്ന കാര്യം അന്വേഷിക്കുന്നു, അവരാല്‍ ശുശ്രൂഷിക്കപ്പെടുവാനല്ല. യേശു നډ ചെയ്തു കൊണ്ടും സാത്താനാല്‍ ബന്ധിക്കപ്പെട്ടവരെ വിടുവിച്ചുകൊണ്ടും ചുറ്റിസഞ്ചരിച്ചു (അപ്പൊ : പ്ര 10:38). ആത്മീയ - മനസ്സുളളവനും അതേ കാര്യം തന്നെ ചെയ്യുന്നു.

അങ്ങനെയുളള ഒരുവന്‍ താന്‍മറ്റുളളവര്‍ക്കു ചെയ്ത ശുശ്രൂഷയിലൂടെ അവരില്‍ നിന്ന് എന്തെങ്കിലും നേട്ടം ഉണ്ടാക്കുന്ന കാര്യം അന്വേഷിക്കുന്നില്ല - പണമോ, മാനമോ,ഒന്നും. ദൈവത്തെ പോലെ, തന്‍റെ ജീവിതത്തിലൂടെയും തന്‍റെ വേലയിലൂടെയും മറ്റുളളവരെ അനുഗ്രഹിക്കുന്ന കാര്യം മാത്രമെ അവന്‍ അന്വേഷിക്കുന്നുളളൂ. അയാള്‍ ഒരിക്കലും ആരില്‍ നിന്നും ഒരു ദാനവും പ്രതീക്ഷിക്കുന്നില്ല - കാരണം അവന്‍റെ ഓരോ ആവശ്യത്തിനും അവന്‍ ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നു.

അതുകൊണ്ട് നാം കാണുന്നത്, യഥാര്‍ത്ഥമായ ആത്മീയ-മനസ്സുളള ഒരുവന്‍ മുകളിലേക്കും, ഉളളിലേക്കും, പുറത്തേക്കും നോക്കുന്നു എന്നാണ്.

അവന്‍ മുകളിലേക്കു മാത്രം നോക്കിയിരുന്നെങ്കില്‍, അവന്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തവനായിരുന്നേനെ -"ഈ ഭൂമിയില്‍ ഒരു പ്രയോജനവുമില്ലാത്ത വിധം സ്വര്‍ഗ്ഗീയമനസ്സുളളവന്‍.

അവന്‍ ഉളളിലേക്കു മാത്രം നോക്കിയിരുന്നെങ്കില്‍, അവന്‍ വിഷാദമൂകനായിരുന്നേനെ.

അവന്‍ പുറത്തേക്കു മാത്രം നോക്കിയിരുന്നെങ്കില്‍, അവന്‍റെ പ്രവൃത്തികള്‍ ആഴം കുറഞ്ഞതും ഉപരിപ്ലവമായതുമായേനെ.

എന്നാല്‍ ആത്മീയ- മനസ്സുളള ഒരു വ്യക്തി നിരന്തരമായി ഈ മൂന്നു ദിശകളിലേക്കുംനോക്കുന്നു.

ഈ പുതുവര്‍ഷത്തില്‍ ഈ സംതുലിമായ ക്രിസ്തീയ ജീവിതം കൂടുതല്‍ കൂടുതല്‍ വളര്‍ത്തുവാന്‍ ദൈവം നിങ്ങളെ പ്രാപ്തിയുളളവരാക്കി തീര്‍ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു

ആമേന്‍ (അത് അപ്രകാരം തന്നെ ആയിരിക്കട്ടെ)