ഒരു വിശുദ്ധജീവിതത്തിനു വേണ്ടിയുള്ള പ്രയാണത്തിനിടയില്‍ ക്രിസ്ത്യാനിയെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നു് ആത്മീയതയ്ക്കു പകരം മതഭക്തിയില്‍ ചെന്നവസാനിക്കുവാനുള്ള സാധ്യതയാണു്. വിവേചന ശക്തിയില്ലാത്ത വിശ്വാസി പലപ്പോഴും മതഭക്തിയെ ആത്മീയതയായി തെറ്റിദ്ധരിക്കുന്നു. എന്നാല്‍ ഇവ തമ്മില്‍ അതിവിപുലമായ അന്തരമുണ്ടു്. ആദ്യത്തേതു് മാനുഷികമെങ്കില്‍ രണ്ടാമത്തേതു് ദൈവികമാണു്. ന്യായപ്രമാണത്തിനു മനുഷ്യരെ മതഭക്തരാക്കുവാനേ കഴിവുണ്ടായുള്ളു; ആത്മീയരാക്കുവാന്‍ അതിനു കഴിവില്ല. മതഭക്തി പുറമേയുള്ള ദൃശ്യമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു; ആത്മീയതയാകട്ടെ, പ്രാഥമികമായി ഹൃദയാവസ്ഥയെ സംബന്ധിക്കുന്നതത്രേ.
അന്ത്യകാലത്തു ഭക്തിയുടെ വേഷം മാത്രം ധരിച്ചു് അതിന്‍റെ ശക്തി നഷ്ടപ്പെട്ട ധാരാളമാളുകള്‍ ഉണ്ടാവുമെന്നു ദൈവവചനം നമുക്കു താക്കീതു നല്‍കുന്നു. മറ്റൊڂ വിധത്തില്‍ പറഞ്ഞാല്‍ ഈ ഘട്ടത്തില്‍ ആളുകള്‍ മതഭക്തരായിരിക്കും, ആത്മീയ രായിരിക്കുകയില്ല എന്നര്‍ത്ഥം (2 തിമോി. 3:5). അവര്‍ പതിവായി സഭായോഗങ്ങളില്‍ സംബന്ധിക്കും, ദിനം തോറും പ്രാര്‍ത്ഥിക്കുകയും, ബൈബിള്‍ വായിക്കുകയും, രാത്രി മുഴുവന്‍ നീളുന്ന ഉപവാസപ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും, ദശാംശം നല്‍കുകയു മെല്ലാം ചെയ്യും. എന്നാലും അവര്‍ മനുഷ്യڂടെ മാനമന്വേഷിക്കും, തങ്ങള്‍ക്കു വേണ്ടി ത്തന്നെ ജീവിക്കും, പണത്തെ സ്നേഹിക്കും, വ്യര്‍ത്ഥസംസാരത്തില്‍ താല്‍പര്യം കാണിക്കും. ഇത്തരക്കാര്‍ മതഭക്തരാണു്, ആത്മീയരല്ല. അവര്‍ക്കു ഭക്തിയുടെ വേഷമുണ്ടു്, ശക്തിയില്ല. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.
നിങ്ങള്‍ക്കു് സ്വന്തം ജഡത്തെ ക്രൂശിക്കുന്നതിനെക്കാള്‍ (ഗലാ. 5:24) സഭായോഗങ്ങളില്‍ സംബന്ധിക്കുന്നതിലാണു് കൂടുതല്‍ താല്‍പര്യമെങ്കില്‍ നിങ്ങള്‍ മതഭക്തനാണു്, ആത്മീയനല്ല.
നിങ്ങള്‍ക്കു് ദിവസം മുഴുവനും സ്വന്തം നാവിനെ നിയന്ത്രിക്കുന്നതിനുള്ളതില്‍ കൂടുതല്‍ താല്‍പര്യം പ്രഭാതത്തില്‍ പതിവുള്ള ദൈവവചനധ്യാനം നിറവേറ്റു വാനാണെങ്കില്‍ നിങ്ങള്‍ മതഭക്തനാണു്, ആത്മീയനല്ല.
പണത്തോടുള്ള സ്നേഹത്തില്‍ നിന്നു സ്വാതന്ത്ര്യം നേടുന്നതിനെക്കാള്‍ അധികം താല്‍പര്യം നിങ്ങള്‍ക്കു് ഉപവാസത്തിലും പ്രാര്‍ത്ഥനയിലുമാണെങ്കില്‍ നിങ്ങള്‍ ആത്മീയനല്ല, മതഭക്തന്‍ തന്നെ.
നിങ്ങള്‍ക്കു് സ്വന്തം വിശുദ്ധീകരണത്തെക്കാള്‍ പ്രധാനം സുവിശേഷ പ്രചരണമാണെങ്കില്‍ നിങ്ങള്‍ മതഭക്തനാണു്, ആത്മീയനല്ല.
മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ പരാമര്‍ശിച്ച മതഭക്തന്മാڂടെ പ്രവര്‍ത്ത നങ്ങള്‍ എല്ലാം നല്ലതു തന്നെ. എന്നാല്‍ മുന്‍ഗണന ഏതിനു് എന്നതാണു് ഇവിടത്തെ പ്രശ്നം. ശരിയായ മുന്‍ഗണനകളാണു് ഒڂവനെ ആത്മീയനാക്കുന്നതു്.
മതഭക്തന്മാര്‍ക്കു് എഴുതപ്പെട്ട ദൈവവചനത്തില്‍ (അക്ഷരത്തില്‍) മാത്രമാണു് താല്‍പര്യം. അവര്‍ ന്യായപ്രമാണം മൂലമുള്ള നീതിയില്‍ ചെന്നവസാ നിക്കുന്നു. ആത്മീയന്മാര്‍ ഇതിനു പുറമെ, വചനം തങ്ങളില്‍ ജഡമായിത്തീڂന്നതില്‍ കൂടെ തല്‍പരരാണു് (നമ്മുടേതു പോലെ മോഹങ്ങളും ആഗ്രഹങ്ങളും ഉണ്ടായിڂന്ന ജഡത്തില്‍ പാപരഹിതനായി ക്രിസ്തു വെളിപ്പെട്ടതു പോലെ). ഇക്കൂട്ടര്‍ അന്തിമമായി ദൈവത്തിന്‍റെ നീതിയില്‍ അഥവാ ദൈവസ്വഭാവത്തില്‍ ചെന്നുചേڂന്നു.
മതഭക്തന്മാര്‍ ചില വലിയ ദൈവഭൃത്യന്മാڂടെ വാക്കുകള്‍ വച്ചുകൊണ്ടു് സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നു; ആത്മീയരാകട്ടെ, ഒരിക്കലും മനുഷ്യڂടെ മുമ്പില്‍ തങ്ങളെത്തന്നെ നീതീകരിക്കുവാന്‍ ശ്രമിക്കുന്നില്ല.
മതഭക്തന്മാര്‍ക്കു്, ദൈവത്തിനു് തങ്ങളെക്കുറിച്ചുണ്ടാകേണ്ട നല്ല അഭിപ്രായ ത്തെക്കാളധികം മനുഷ്യڂടെ നല്ല അഭിപ്രായത്തോടാണു് ആഭിമുഖ്യം. ആത്മീയരാ കട്ടെ, ദൈവത്തിന്‍റെ മാത്രം നല്ല അഭിപ്രായം തേടുന്നവരാണു്. തങ്ങളെപ്പറ്റി ഏതെ ങ്കിലും ദൈവഭൃത്യന്‍ പറഞ്ഞ നല്ല അഭിപ്രായത്തെപ്പറ്റി മതഭക്തന്മാര്‍ ദീര്‍ഘകാലം ചിന്തിച്ചുകൊണ്ടിരിക്കും. എന്നാല്‍ ആത്മീയര്‍ക്കാകട്ടെ, യേശുവിനെന്നപോലെ മനുഷ്യ ڂടെ സാക്ഷ്യം ആവശ്യമില്ല (യോഹ. 5:34). തങ്ങളുടെ ഉള്ളില്‍ തങ്ങള്‍ തന്നെ കാണുന്ന ദുഷ്ടത മറ്റു മനുഷ്യര്‍ക്കു് അറിവുണ്ടാകയില്ലെന്നു് ആത്മീയര്‍ക്കറിയാം. അതിനാല്‍ മനുഷ്യڂടെ പ്രശംസ തികച്ചും വിലയറ്റതാണെന്നു് അവര്‍ക്കു ബോധ്യമുണ്ടു്.
മതഭക്തന്മാര്‍ നിയമാനുസരികളും ന്യായപ്രമാണത്തിന്‍ കീഴില്‍ ജീവിക്കുന്ന വڂമാണു്. ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡമാണു് അവര്‍ അന്വേഷിക്കുന്നതു്. അതുകൊണ്ടാണു് തങ്ങളുടെ വڂമാനത്തിന്‍റെ കൃത്യം 10 % എത്രയെന്നു് കണക്കു കൂട്ടി അത്രയും അവര്‍ വൈമനസ്യത്തോടെ ദൈവത്തിനായി കൊടുക്കുന്നതു്. പഴയനിയമകാലത്തു് ഈ മനോഭാവം അന്തിമമായി, കണ്ണുപൊട്ടിയ തിനെയും രോഗം ബാധിച്ചതിനെയും യഹോവയ്ക്കു യാഗം കഴിക്കുന്ന ഒڂ സ്വഭാവ ത്തിലേക്കു യിസ്രായേല്‍ ജനങ്ങളെ നയിച്ചു (മലാ. 1:8). പുതിയനിയമകല്‍പനകളോടും ഇതിനു തുല്യമായ ഒڂ മനോഭാവം ഉണ്ടാവുക സാധ്യമാണു്. ഭര്‍ത്താക്കന്മാര്‍ക്കു് കീഴട ങ്ങിയിരിക്കണമെന്നുള്ള ദൈവകല്‍പനയനുസരിക്കുവാന്‍ താന്‍ ചെയ്യേണ്ടതിന്‍റെ മിനിമം (പരമാവധി കുറഞ്ഞ തോതു്) അന്വേഷിക്കുവാന്‍ ഒڂ സഹോദരിയെ ഇതു പ്രേരിപ്പിച്ചെന്നു വരാം. സഭായോഗങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണമെന്നുള്ള കല്‍പന പാലിക്കുമ്പോള്‍ തന്‍റെ കേശഭംഗി മുഴുവന്‍ മറഞ്ഞു പോകാതെ പരമാവധി കുറഞ്ഞ ആവരണമണിയാന്‍ ഇതു പ്രേരിപ്പിച്ചേക്കാം. എല്ലാം ദൈവത്തിനുവേണ്ടി വിട്ടുകളയാതെ ആത്മീയത്വം പാലിക്കുവാനാവശ്യമായ ഒڂ മിനിമം കണ്ടെത്തുവാന്‍ ഇതു പുڂഷന്മാരെയും സ്ത്രീകളെയും ഉത്സാഹിപ്പിച്ചെന്നു വരാം. ലോകമയത്വം വെടിയുന്നതിലും മിനിമം എന്തെന്നുള്ള പ്രശ്നമായിരിക്കും ഇത്തരക്കാڂടെ മനസ്സില്‍ ഉദിക്കുന്നതു്. ഇക്കൂട്ടര്‍ക്കു് മതഭക്തരാകുവാനേ കഴിയൂ; ആത്മീയരാകുവാന്‍ ഒരിക്കലും സാധ്യമല്ല.
യേശുവിന്‍റെ മനോഭാവം ഇതില്‍നിന്നു പാടേ വ്യത്യസ്തമായിڂന്നു. തന്‍റെ പിതാവിനെ പ്രസാദിപ്പിക്കുവാന്‍ പരമാവധി കുറഞ്ഞ തോതെന്തെന്നു് കര്‍ത്താവു് ഒരിക്കലും ചിന്തിച്ചില്ല. നേരേ മറിച്ചു് പരമാവധി കൂടിയതെന്തെന്നന്വേഷിക്കുകയും അതു് അര്‍പ്പിക്കുകയുമായിڂന്നു അവിടുത്തെ പതിവു്. തന്മൂലം ഒڂ ചെറിയ കുട്ടിയെന്ന നിലയില്‍ ന്യായപ്രമാണം അഭ്യസിച്ചപ്പോള്‍ അക്ഷരത്തിനു പിമ്പിലുള്ള ആത്മാവിനെ കണ്ടെത്തുവാന്‍ അവിടുന്നു് പരിശ്രമിച്ചു. അങ്ങനെ ശാരീരികമായി വ്യഭിചാരം ചെയ്യാതിരിക്കുന്നതു കൊണ്ടു മാത്രം മതിയാവുകയില്ലെന്നു് അവിടുന്നു് മനസ്സിലാക്കി. തന്‍റെ പിതാവിന്‍റെ മുഖമന്വേഷിച്ചുകൊണ്ടു് ന്യായപ്രമാണത്തെപ്പറ്റി ധ്യാനിച്ചപ്പോള്‍ അവിടുത്തേക്കു വെളിച്ചം ലഭിച്ചു (ആത്മാവില്‍ താന്‍ ചെയ്ത അധ്വാനഫലമായി അവന്‍ വെളിച്ചം കണ്ടെത്തും, യെശ. 53:11, ചഅടആ ങമൃഴശി). ഒڂവന്‍ ഹൃദയം കൊണ്ടു് മോഹിക്കുക പോലും ചെയ്യڂതു് എന്നതാണു് ആ കല്‍പനയുടെ ആത്മാവെന്നു് കര്‍ത്താവു് മനസ്സിലാക്കി. ഇതുപോലെ കോപവും കൊലയും തുല്യമാണെന്ന വസ്തുതയും അവിടുന്നു് ഗ്രഹിച്ചു. ഇങ്ങനെ ന്യായപ്രമാണ ത്തിന്‍റെ ആത്മാവിലേക്കു കര്‍ത്താവു പ്രവേശിച്ചു. ഈ വിധത്തിലാണു് തന്‍റെ ജഡത്തില്‍ക്കൂടി അവിടുന്നു് ജീവനുള്ള ഒڂ പുതുവഴി നമുക്കായി തുറന്നു തന്നതു്.
തന്‍റെ കാന്തനുമായി അനുരാഗബന്ധത്തില്‍ക്കഴിയുന്ന ഒڂ കന്യക തന്‍റെ പ്രിയതമനെ സന്തോഷിപ്പിക്കുവാന്‍ പരമാവധി കുറഞ്ഞ കാര്യമെന്തെന്നു് ചിന്തിക്കുക യില്ല. നേരേ മറിച്ചു് പരമാവധി കൂടുതല്‍ ചെയ്യാവുന്നതെന്തെന്നായിരിക്കും അവള്‍ ചിന്തിക്കുക. ക്രിസ്തുവിന്‍റെ കാന്തയുടെ മനോഭാവവും ഇതു തന്നെ. ഇവിടെയാണു് ദാസിയും കാന്തയും തമ്മിലുള്ള വ്യത്യാസം നാം കണ്ടെത്തുക. ന്യായപ്രമാണത്തിന്‍ കീഴിലുള്ളവര്‍ക്കു് ദാസരായിരിപ്പാനേ കഴിയൂ. ഒڂ ജോലിക്കാരന്‍ ശമ്പളത്തിനായി ജോലി ചെയ്യുന്നു. തന്മൂലം കണക്കു നോക്കിയാണു് അയാള്‍ സേവചെയ്യുന്നതു്. ക്ലോക്കു നോക്കിക്കൊണ്ടു് അവന്‍ തന്‍റെ ജോലി തികയ്ക്കുന്നു. നിശ്ചിത സമയം കഴിഞ്ഞു ജോലി ചെയ്യുന്ന പക്ഷം ഓവര്‍ടൈം വേതനം ലഭിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. നേരേ മറിച്ചു് ഒڂ മകനോ ഭാര്യയോ സമയക്ٿപ്തിയോടെയല്ല, പ്രതിഫലം നോക്കിയുമല്ല, പിന്നെയോ സ്നേഹത്തിന്‍റെ പേരിലാണു് തങ്ങളുടെ ജോലി ചെയ്യുന്നതു്. മതഭക്തിയും ആത്മീയത്വവും തമ്മിലുള്ള വ്യത്യാസം ഇതു തന്നെയാണു്.
കര്‍ത്താവില്‍ നിന്നു് എനിക്കു് എന്തു കിട്ടും എന്നു ചിന്തിക്കുന്ന മനോഭാവം മതഭക്തിയിലേക്കു നയിക്കുന്നതാണു്. നേരേ മറിച്ചു്, എനിക്കു് ആകെക്കൂടിയുള്ള ഒരൊറ്റ ജീവിതം മൂലം ദൈവത്തിനു് എന്തു ലഭിക്കും എന്ന മനോഭാവമാണു് ആത്മീയതയിലേക്കു വഴി നടത്തുന്നതു്. അപ്പോള്‍ ഒڂ മൈല്‍ മാത്രം പോകേണ്ടിടത്തു് രണ്ടു മൈല്‍ പോകുവാന്‍ നമുക്കു സാധിക്കും.
ആദാം അത്തിയില കൂട്ടിത്തുന്നി തനിക്കു് ഒڂ അരയാടയുണ്ടാക്കി. ഇതു മനുഷ്യڂടെ മുമ്പിലും ദൈവത്തിന്‍റെ മുമ്പില്‍ത്തന്നെയും പ്രദര്‍ശനയോഗ്യരായി കാണപ്പെടുവാന്‍ ശ്രമിക്കുന്ന മതഭക്തിയുടെ ഒڂ പ്രതീകമാണു്. യേശു അത്തിയില യാല്‍ മൂടിയിڂന്ന മരത്തെ ശപിച്ചു (മര്‍ക്കോ. 11:13,14,21). എല്ലാ മതഭക്തിയും ശാപ യോഗ്യമാണു്. ദൈവം അതിനെ വെറുക്കുന്നു. ദൈവം ആദാമിനു് തോല്‍കൊണ്ടു നിര്‍മ്മിച്ച മറ്റൊڂ വസ്ത്രം നല്‍കി. ഇതു യഥാര്‍ത്ഥമായ ആത്മീയതയുടെ പ്രതീക മത്രേ. ഇതു മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നതല്ല, മറിച്ചു് ദൈവം തന്നെ നല്‍കുന്ന ദിവ്യ സ്വഭാവമാണു്. യേശു അത്തിവൃക്ഷത്തിനരികെ വന്നപ്പോള്‍ അത്തിപ്പഴത്തിന്‍റെ കാലമാ യിڂന്നില്ല. പഴയനിയമകാലം ആത്മാവിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന കാലമ ല്ലെന്നു് നമുക്കു കڂതാം. മനുഷ്യരെ അടിമത്തത്തിലേക്കു നയിക്കുന്ന നിയമപാലന ത്തിന്‍റേതായ ആ വ്യവസ്ഥ ഇപ്പോള്‍ നീങ്ങിപ്പോയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ ആവശ്യം മനസ്സിലാക്കുന്നതിനുവേണ്ടി ഒڂ കാലഘട്ടത്തിലേക്കു മാത്രം ദൈവം നിയമിച്ചിڂന്ന ഒڂ വ്യവസ്ഥയായിڂന്നു അതു്. ന്യായപ്രമാണം ഒരിക്കലും വിശുദ്ധീകരണത്തിലേക്കു നയിക്കുന്ന ഒڂ മാര്‍ഗ്ഗമായിڂന്നില്ല. അതു മനുഷ്യനെ ആത്മീയനാക്കാതെ കേവലം മതഭക്തനാക്കി മാത്രം തീര്‍ക്കുന്നതിനാല്‍ തെറ്റായ ഒڂ വ്യവസ്ഥയായിڂന്നുവെന്നു് എബ്രാ. 8:7 പറയുന്നു. ആത്മീയനായിത്തീڂന്നതിലേക്കു് ഒڂവന്‍ പുതിയ ഉടമ്പടിയിലേക്കു് പ്രവേശിച്ചേ മതിയാവൂ.
അന്യڂടെ ബഹുമാനം നേടുവാന്‍ മാത്രം സഹായിക്കുന്ന ഒڂ ബാഹ്യമായ നീതികൊണ്ടു് മനുഷ്യന്‍ തൃപ്തിയടയുമോ, അതോ അതിനപ്പുറമുള്ള ഒന്നിനെ അവന്‍ അന്വേഷിക്കുമോ എന്നു പരിശോധിക്കുവാന്‍ വേണ്ടിയാണു് ദൈവം ന്യായപ്രമാണം മനുഷ്യര്‍ക്കു നല്‍കിയതു്. ഇന്നത്തെ ഭൂരിപക്ഷം വിശ്വാസികളും പുറമെയുള്ള ഒڂ നീതികൊണ്ടു മാത്രം തൃപ്തിയടയുന്നവരാണു്. തന്മൂലം അവര്‍ ന്യായപ്രമാണം കൊണ്ടു മാത്രം, അതായതു് മാനുഷികമായ മതഭക്തിയെന്ന അത്തിയില കൊണ്ടു മാത്രം, സംതൃപ്തരായിക്കഴിയുന്നു. എന്നാല്‍ സുവിശേഷം രക്ഷയ്ക്കായി വ്യാപരിക്കുന്ന ദൈവശക്തിയാണു്. അതു് അത്തിയിലകളെ ശപിച്ചു് ഉണക്കിക്കളയുകയും മനുഷ്യനു ലഭിക്കണമെന്നു ദൈവം ആഗ്രഹിച്ച യഥാര്‍ത്ഥ വിശുദ്ധീകരണം അവര്‍ക്കു നല്‍കുകയും ചെയ്യുന്നു.
എന്നാല്‍ ഈ സുവിശേഷം ലഭിക്കുന്നതിനായി നമുക്കു് ആദ്യം തന്നെ അടിത്തട്ടോളമുള്ള ഒڂ മാനസാന്തരം (മ ൃമറശരമഹ രീി്ലൃശെീി ) ആവശ്യമാണു്. യേശുവിന്‍റെ മുന്നോടിയായിڂന്ന യോഹന്നാന്‍ സ്നാപകന്‍ ഈ മാനസാന്തരസന്ദേശം പ്രസംഗിച്ചുകൊണ്ടാണു് വന്നതു്. യേശു വൃക്ഷങ്ങളുടെ വേരിന്മേല്‍ കോടാലി വയ്ക്കുന്നവനാണെന്നുള്ള സത്യം അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ പാപവും ഒڂ വേരില്‍ നിന്നാണു് ഉത്ഭവിക്കുന്നതു്. പാപമാകുന്ന വൃക്ഷത്തിന്‍റെ ഫലങ്ങള്‍ നീക്കിക്കളയുന്ന ഒڂ മാനസാന്തരം മാത്രമാണു് നമുക്കു് ഉണ്ടാകുന്നതെങ്കില്‍ ആ മാനസാന്തരം വേരിനെ ബാധിക്കുന്നതു് (ൃമറശരമഹ) അല്ല. ഉദാഹരണമായി പരദൂഷണം എന്ന പാപം എടുക്കുക. സഹോദരന്‍റെ നേരേയുള്ള തെറ്റായ മനോഭാവം എന്ന വേരില്‍ നിന്നാണു് ഈ ഫലം (പാപം) ഉണ്ടാകുന്നതു്. അടിസ്ഥാനപരമായ മാനസാന്തരം പരദൂഷണമെന്ന കൃത്യത്തെ മാത്രമല്ല, അതിനും വേരായ ആ മനോഭാവത്തെത്തന്നെ നീക്കിക്കളയുന്നു. ബാഹ്യകൃത്യ ത്തെക്കുറിച്ചു മാത്രം അനുതപിക്കുന്നതു് ഒڂ കത്രിക കൊണ്ടു് ഫലം മുറിച്ചു നീക്കിക്കള യുന്നതു പോലെയാണു്. യേശുവാകട്ടെ, ഇപ്രകാരമുള്ള ഒڂ കത്രികയുമായിട്ടല്ല, പിന്നെയോ വേരിനെത്തന്നെ മുറിക്കുന്ന കോടാലിയുമായിട്ടാണു് വന്നതു്. അവിടുന്നു് നോക്കുന്നതു് കേവലം ഇലകളെ (മതഭക്തിയെ) മാത്രമല്ല, യഥാര്‍ത്ഥ ഫലങ്ങളെ യാണു്. വെറും ഇലകള്‍ മാത്രം കാണപ്പെടുന്നിടത്തു് അവിടുന്നു് അവയെ ശപിച്ചു് ഉണക്കിക്കളയുകയും (മനുഷ്യര്‍ അതിനു സമ്മതം നല്‍കുന്നവരെങ്കില്‍) അവരില്‍ ആത്മീയതയുടെ ഫലം ഉല്‍പാദിപ്പിക്കുകയും ചെയ്യും. സ്വാര്‍ത്ഥമന്വേഷിക്കുക, പണത്തെ സ്നേഹിക്കുക എന്നിങ്ങനെയുള്ള മറ്റനേകം പാപങ്ങളും ഇതുപോലെ അടിസ്ഥാനപരമായ ഒڂ ആന്തരിക മനോഭാവത്തിന്‍റെ ഫലമാണു്. ആത്മീയമനുഷ്യന്‍ മാനുഷബോധ്യത്തിനു വേണ്ടി പാപമെന്ന ബാഹ്യഫലങ്ങളെ മാത്രം മുറിച്ചു നീക്കുന്ന വനല്ല; നേരേ മറിച്ചു് ദൈവികമായ പ്രകാശത്തില്‍ പാപത്തിന്‍റെ വേരിനെത്തന്നെ കണ്ടെത്തി അതിനെ മുറിച്ചു നീക്കിക്കളയുന്നവനാണു്.
മതഭക്തന്മാര്‍ വേഗം വഞ്ചിക്കപ്പെടുന്നവരാണു്. ഒڂ ഭര്‍ത്താവിനു് ആറു മാസക്കാലമായി ഭാര്യയുടെ നേരേ തെറ്റായ ഒڂ മനോഭാവം പുലര്‍ത്തുവാനും അതേ സമയം അവളെ മുറിപ്പെടുത്തുമാറു് ഒڂ വാക്കു പോലും പറയാതെ ആത്മസംയമനം പാലിക്കുവാനും കഴിയും. എന്നാല്‍ പിന്നീടൊڂ ദിവസം അയാള്‍ കോപം കൊണ്ടു് പൊട്ടിത്തെറിക്കുവാനിടയാകുന്നു. ആറു മാസക്കാലമായി തനിക്കു പാപത്തിന്മേല്‍ വിജയം ഉണ്ടായിڂന്നുവെന്നും എന്നാല്‍ കോപിച്ചതോടെ പെട്ടെന്നു പാപത്തില്‍ വീണുപോയെന്നും അയാള്‍ കڂതുന്നപക്ഷം അയാള്‍ സ്വയം വഞ്ചിക്കുകയാണു്. ആറു മാസക്കാലമായി അയാള്‍ അട്ടിയട്ടിയായി വെടിക്കോപ്പുകള്‍ സംഭരിക്കുകയായിڂന്നു. അതു കഴിഞ്ഞു് ഒڂ തീപ്പെട്ടിക്കൊള്ളിയുരച്ചതോടെ അതു് പൊട്ടിത്തെറിക്കുവാ നിടയായി. ഈ കാലം മുഴുവന്‍ അയാള്‍ പാപത്തിലാണു് ജീവിച്ചുപോന്നതു്. ദീര്‍ഘസ മയമായി ആ പാപം വെളിപ്പെട്ടിڂന്നില്ല എന്നു മാത്രം. ആ തീപ്പെട്ടിക്കൊള്ളിയല്ല, ആറു മാസമായി അയാള്‍ ശേഖരിച്ചുവച്ച വെടിക്കോപ്പുകളാണു് പൊട്ടിത്തെറിക്കു കാരണം.
മറ്റു മനുഷ്യരോടുള്ള നമ്മുടെ മനോഭാവത്തില്‍ നമ്മെത്തന്നെ ദൈവസ്നേ ഹത്തില്‍ സൂക്ഷിച്ചുകൊള്ളുവാന്‍ (യൂദാ. 21) നാം പോരാടുന്നില്ലെങ്കില്‍ മതഭക്തരെന്ന നിലയില്‍ നമുക്കു നല്ല സാക്ഷ്യം പുലര്‍ത്തുവാന്‍ കഴിഞ്ഞാല്‍ പോലും നാം പാപികളാ ണു്. മിക്ക വിശ്വാസികള്‍ക്കും വിവേചനശക്തിയില്ല. അതിനാല്‍ അവര്‍ നമ്മെ ആത്മീയ രായി പരിഗണിച്ചെന്നു വരാം. അവڂടെ അഭിപ്രായം മൂലം നാം തൃപ്തി പൂണ്ടിരിക്കു ന്നുവെങ്കില്‍ അതു നമ്മുടെ മൗഢ്യം മാത്രമാണു്. സംഗീതവാസനയില്ലാത്ത ഒരാളോടു നമ്മുടെ ഗാനസാമര്‍ത്ഥ്യം വിലയിڂത്തുവാന്‍ ആവശ്യപ്പെടുന്നതു പോലെ ബുദ്ധി ഹീനമാണതു്.
നമ്മുടെ മാനസാന്തരം അടിസ്ഥാനപരമായിരിക്കുകയും നാം മതഭക്തി യില്‍നിന്നു് വിടുതല്‍ നേടുകയും ചെയ്യണമെങ്കില്‍ നാം പാപത്തെ പാപമെന്നുതന്നെ വിളിക്കേണ്ടതാവശ്യമാണു്. കോപത്തെ അതിന്‍റെ യഥാര്‍ത്ഥ പേരായ 'കൊലപാതകം' എന്ന പേരില്‍ത്തന്നെ നാം വിളിക്കണം (മത്താ. 5:21,22). ഓരോ പാപത്തെയും നിങ്ങള്‍ ഇപ്രകാരം കരുതുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ മതഭക്തിയില്‍ ജീവിക്കുക എന്ന ഭീകരവിപത്തിനു നിങ്ങള്‍ ഇരയായിത്തീരും. ഒരിക്കലും നിങ്ങള്‍ ആത്മീയരായി ത്തീരുകയുമില്ല. ഒരു മതഭക്തന്‍ തന്‍റെ ബാഹ്യമായ നീതിയുടെ കാര്യത്തില്‍ വളരെ കരുതലുള്ളവനായിത്തീര്‍ന്നേക്കാം. പരീശന്മാര്‍ തുളസി, ചതകുപ്പ, ജീരകം എന്നിവ യില്‍പ്പോലും ദശാംശം കൊടുത്തിരുന്നു. ബാഹ്യനീതിയില്‍ നിന്നു് അണുവിടപോലും അവര്‍ വ്യതിചലിക്കുമായിരുന്നില്ല. എങ്കിലും സ്നേഹം, ദയ, പരോപകാരം എന്നിവ യില്‍ നിന്നു് അവര്‍ അനേകകാതം അകലെയായിരുന്നു. ഇന്നും നീതിമാര്‍ഗ്ഗം തുടരുന്ന വര്‍ക്കു് ഇതേ വിപത്തുതന്നെ സംഭവിക്കാം. പുതിയ ഉടമ്പടിയുടെ മാര്‍ഗ്ഗം സ്നേഹ ത്തിന്‍റെ മാര്‍ഗ്ഗമാണു്. ഈ മാര്‍ഗ്ഗത്തില്‍നിന്നു് ഒരു മില്ലിമീറ്റര്‍ പോലും നീങ്ങിപ്പോകാ തിരിപ്പാന്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതത്രേ. ഇതാണു് ആത്മീയതയുടെ മാര്‍ഗ്ഗം.
ലോകമയത്വമോ ദുഷ്ടതയോ ഒന്നും ഇല്ലാത്തവരെങ്കിലും പരീശന്മാരെ പ്പോലെ മതഭക്തി നിമിത്തം നരകപാത്രങ്ങളായിത്തീരുന്ന ഒരു വലിയ പങ്കു് ആളുക ളുണ്ടു്. അതുകൊണ്ടാണു് മതഭക്തിയെയും ആത്മീയതയെയും തമ്മില്‍ നാം വേര്‍ തിരിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നതു്. പുറമേയുള്ള നമ്മുടെ പ്രവൃത്തികള്‍ നല്ലവയാ യിരുന്നാലും അവ കര്‍ത്താവിനോടുള്ള ഗാഢസ്നേഹത്താല്‍ നയിക്കപ്പെടുന്നവ യല്ലെങ്കില്‍ അതെല്ലാം ഭക്തിയുടെ വേഷം മാത്രമായിത്തീര്‍ന്നുപോകാം. അത്തരം പ്രവൃത്തികള്‍ സ്നേഹത്തില്‍ നിന്നു വരുന്നവയല്ലായ്കയാല്‍ നിര്‍ജ്ജീവപ്രവൃത്തികള്‍ അത്രേ. ക്രിസ്തുവിനോടുള്ള നിര്‍മ്മലസ്നേഹത്തില്‍ നിന്നു പുറപ്പെടാത്ത നിര്‍ജ്ജീവ പ്രവൃത്തികളില്‍ നിന്നുള്ള മാനസാന്തരം പ്രാപിക്കുവാന്‍ ദൈവവചനം നമ്മോടു കല്‍പിക്കുന്നു (എബ്രാ. 6:1; 2കൊരി. 11:3).
സന്തോഷത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. പണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, അനുസരണത്തിന്‍റെ കാര്യത്തിലും ഇതു സത്യമാണു്. ദൈവത്തോടുള്ള അനുസരണം നമുക്കു് ഒരു ഭാരമായിത്തീരുമ്പോള്‍ നാം ആത്മീയ തയുടെ വഴിയില്‍ നിന്നു തെറ്റി മതഭക്തിയുടെ വഴിയില്‍ക്കൂടി പോകുകയാണെന്നുള്ള കാര്യം വ്യക്തമാണു്. പുതിയ ഉടമ്പടിയില്‍ നാം ദൈവത്തിനു നല്‍കുന്നതെന്തും സ്നേഹത്താല്‍ സന്തോഷത്തോടെ സ്വയം നല്‍കുന്നതായിത്തീരണം. അല്ലാത്തപക്ഷം നാം മക്കളെപ്പോലെയല്ല, മറിച്ചു് ദാസന്മാരെപ്പോലെ നിയമനിരതരായും ന്യായപ്രമാണ ത്തിന്‍കീഴില്‍ ജീവിക്കുന്നവരായും തീര്‍ന്നുപോകും.
യൂദാ തന്‍റെ ലേഖനത്തില്‍ ആത്മീയരല്ലാതെ കേവലം മതഭക്തരായി ജീവിച്ചിരുന്ന മൂന്നുപേരെപ്പറ്റി പ്രസ്താവിക്കുന്നുണ്ടു്. കയീന്‍, ബിലെയാം, കോരഹ് എന്നിവരാണീ മൂന്നുപേര്‍ (യൂദാ. 11). ഇവരില്‍ ഓരോരുത്തരെയും പറ്റി നമുക്കു് ചുരുക്കമായി ചിന്തിക്കാം.
കയീന്‍. കയീന്‍ ദൈവമില്ലാത്ത ഒരു മനുഷ്യന്‍ ആയിരുന്നില്ല; നേരേമറിച്ചു് ദൈവത്തിനു യാഗമര്‍പ്പിക്കുന്നതില്‍ വിശ്വസിച്ചിരുന്ന ആഴമായ മതഭക്തിയുള്ള ഒരുവനായിരുന്നു (ഉല്‍പ. 4:3). ഹാബേലും ദൈവത്തിനു് യാഗമര്‍പ്പിച്ചു. എന്നാല്‍ ഈ രണ്ടു യാഗങ്ങളും തമ്മില്‍, ഹാബേലും കയീനും തമ്മില്‍, ഉണ്ടായിരുന്ന വ്യത്യാസം മതഭക്തിയും ആത്മീയതയും തമ്മിലുള്ള വ്യത്യാസം തന്നെ ആയിരുന്നു. പണം, സേവനം, സമയം എന്നിങ്ങനെയുള്ള ബാഹ്യവസ്തുക്കള്‍ ദൈവത്തിനു് അര്‍പ്പി ക്കുന്നവരുടെ ഒരു പ്രതിനിധിയാണു് കയീന്‍. എന്നാല്‍ ഹാബേലാകട്ടെ, ഒരാട്ടിന്‍ കുട്ടിയെ കൊന്നു യാഗപീഠത്തിന്മേല്‍ അര്‍പ്പിച്ചപ്പോള്‍, പ്രതീകരൂപേണ തന്നെത്തന്നെ യാഗപീഠത്തിന്മേല്‍ വയ്ക്കുകയാണു് ചെയ്തതു്.
മതഭക്തന്മാര്‍ക്കു് ദാനങ്ങള്‍ നല്‍കുവാനും പ്രാര്‍ത്ഥിപ്പാനും മറ്റു പല കാര്യങ്ങള്‍ ചെയ്യാനും കഴിയും; എങ്കിലും തങ്ങളെത്തന്നെ അര്‍പ്പിക്കുക എന്തെന്നു് അവര്‍ അറിയുന്നില്ല. അവര്‍ കൃത്യമായി ദശാംശം കൊടുക്കും; എന്നാല്‍ പരീക്ഷയുടെ സന്ദര്‍ഭത്തില്‍ അവര്‍ തങ്ങളുടെ സ്വയത്തെ മരണത്തിനു് ഏല്‍പിക്കുന്നില്ല. ഇതാണു് പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം. സ്വയത്തിനു മരിച്ച വരാകാതെ നിങ്ങള്‍ക്കു പഴയ ഉടമ്പടിയില്‍ പ്രവേശിപ്പാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ സ്വയം മരിക്കാതെ പുതിയ ഉടമ്പടിയില്‍ പ്രവേശിപ്പാന്‍ സാധ്യമല്ല. യേശു ദശാംശം അര്‍പ്പിക്കുവാനല്ല, തന്നെത്തന്നെ ദൈവത്തിനു പ്രസാദകരമായ യാഗമായി സമര്‍പ്പി ക്കുവാനാണു് വന്നതു്. അഹന്തയുടെ (സ്വയത്തിന്‍റെ) മരണം കൂടാതെ നിങ്ങള്‍ക്കു് ഒരു ദാസനായിത്തീരാന്‍ കഴിയും; എന്നാല്‍ ദൈവത്തിനു് ഒരു പുത്രനായിത്തീരാന്‍ അതുകൂടാതെ സാധ്യമല്ല.
സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അഗ്നിയാല്‍ ദൈവം ഹാബേലിന്‍റെ യാഗത്തിനു് ഉത്തരമരുളി. എന്നാല്‍ കയീന്‍റെ യാഗത്തിനു് ആ ഫലമുണ്ടായില്ല. ഒരു മനുഷ്യന്‍ നാള്‍തോറും സ്വയം മരിക്കുമ്പോള്‍ അവന്‍റെ ജീവിതത്തിന്മേലും ശുശ്രൂഷമേലും സ്വര്‍ഗ്ഗീയാഗ്നിയുടെ വ്യാപാരം ഉണ്ടാകും. ഈ യഥാര്‍ത്ഥമായ ആത്മാഭിഷേകത്തോടു താരതമ്യപ്പെടുത്തിയാല്‍ വികാരങ്ങളെ മാത്രം കിക്കിളിയിടുന്നതും ഭൂരിപക്ഷം പേരും ഇന്നു പ്രാപിക്കുന്നതുമായ സാത്താന്യവും കപടവുമായ അഭിഷേകം ചപ്പും ചവറും മാത്രമാണു്.
ബിലെയാം. ഇതാ! മതഭക്തനായ മറ്റൊരു മനുഷ്യന്‍. ദൈവത്തെ സേവിക്കുവാനാഗ്രഹിച്ച ഒരു പ്രവാചകനായിരുന്നു ഈ മനുഷ്യനെങ്കിലും പണം നേടുവാനും ലോകദൃഷ്ടിയില്‍ വലിയവരായ ആളുകളോടു് സന്ധിക്കുവാനും ഇയാള്‍ ആഗ്രഹിച്ചിരുന്നു (സംഖ്യാ. 22). യഹോവയുടെ നാമത്തില്‍ പ്രവര്‍ത്തിച്ചു് തനിക്കു വേണ്ടിത്തന്നെ ബഹുമാനം നേടുവാനും സാമ്പത്തികപ്രയോജനം ആര്‍ജ്ജിക്കുവാനും ഇയാള്‍ അഭിലഷിച്ചു. ഇന്നു ബിലെയാമിനെപ്പോലെയുള്ള ഒട്ടധികം കള്ളപ്രവാചക ന്മാരുണ്ടു്. അവരുടെ ഉപദേശങ്ങള്‍ വചനത്തിന്‍റെ ആക്ഷരികനിലയില്‍ അടിസ്ഥാന പരമായി ?ശരിതന്നെ. എന്നാല്‍ അവര്‍ ബിലെയാമിന്‍റെ ആത്മാവിനാല്‍ (ദ്രവ്യാഗ്രഹ ത്താലും കീര്‍ത്തിമോഹത്താലും) നയിക്കപ്പെടുന്നവരാണെന്നു വ്യക്തമാക്കിക്കൊണ്ടു് ഫിലി. 2:21ല്‍ പൗലോസ് എഴുതിയിട്ടുള്ളതു് ഇക്കൂട്ടരെപ്പറ്റിയാണു്. ബിലെയാമിന്‍റെ ഉപദേശമനുസരിച്ചു് ജീവിക്കുന്ന ആളുകള്‍ പെര്‍ഗ്ഗമോസില്‍ ഉണ്ടായിരുന്നു (വെളി. 2:14). സഭയില്‍ ബഹുമാനമന്വേഷിക്കുന്നതും ദ്രവ്യലാഭം മോഹിക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ബിലെയാമിന്‍റെ ആത്മാവിന്‍റെ തന്നെ രണ്ടു വിഭിന്ന രൂപങ്ങളാണു് ഇവ രണ്ടും.
കോരഹ്. മറ്റൊരു മതഭക്തന്‍! പുരോഹിതകുടുംബമായ ലേവിഗോത്രത്തില്‍ ജനിച്ചവനായിരുന്നു കോരഹ് (സംഖ്യാ. 16). എന്നാല്‍ ദൈവം തനിക്കു നല്‍കിയിരുന്ന ശുശ്രൂഷയില്‍ അസംതൃപ്തനായിരുന്നു അയാള്‍. മോശെയുടേതുപോലെ കൂടുതല്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുവാന്‍ അയാള്‍ ആഗ്രഹിച്ചു. മതപരമായ ഒരു ആവരണ മണിഞ്ഞ ഈ ദുര്‍മ്മോഹം അന്തിമമായി അയാളുടെ നാശത്തിനു വഴിതെളിച്ചു. അയാളും, മത്സരത്തില്‍ അയാളുടെ സഹപ്രവര്‍ത്തകരായിരുന്ന ദാഥാന്‍, അബീരാം എന്നിവരും, അവരുടെ കുടുംബാംഗങ്ങളുമാണു് ജീവനോടെ നരകത്തിലേക്കു പ്രവേശിച്ചവരായി തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏകസമൂഹം (സംഖ്യാ. 16:32,33). ദൈവജനത്തിനു നേതൃത്വം നല്‍കുവാന്‍ ദൈവം നിയമിച്ച ആത്മീയാ ധികാരങ്ങളോടുള്ള മത്സരത്തെ ഇത്ര ഭയാനകമായ ഒരു പാപമായിട്ടാണു് ദൈവം പരിഗണിക്കുന്നതു്. ഒരു ആത്മീയമനുഷ്യന്‍ സ്വപ്നത്തില്‍ പോലും ഈ പാപം ചെയ്യുവാന്‍ മുതിരുകയില്ല. എന്നാല്‍ മതഭക്തന്മാര്‍ അതിനു മുതിരാറുണ്ടു്. മതഭക്തിയോടു ചേര്‍ന്നിരിക്കുന്ന ഭോഷത്തം അത്ര ഭയാനകമാണു്.
സഭയില്‍ മറ്റുള്ളവരുമായി അനാരോഗ്യകരമായ മത്സരത്തിലേര്‍പ്പെടുന്ന വരുടെ ഒരു ദൃഷ്ടാന്തമാണു് കോരഹ്. ദൈവത്തെ ഭയപ്പെടുന്ന ഒരു സഹോദരനെ പ്രശംസിക്കുവാനും അഭിനന്ദിക്കുവാനും നിങ്ങള്‍ക്കു് പ്രയാസം തോന്നുന്നുവെങ്കില്‍ നിങ്ങളില്‍ കോരഹിന്‍റെ ആത്മാവിന്‍റെ ഒരംശം അടങ്ങിയിട്ടുണ്ടെന്നുള്ളതിനു തെളിവാണതു്. നിങ്ങള്‍ അദ്ദേഹത്തെ വിമര്‍ശിക്കുമ്പോഴാകട്ടെ, കോരഹിന്‍റെ ആത്മാവു് നിങ്ങളെ നിറച്ചിരിക്കുന്നു. മറ്റുള്ളവര്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നതിനു നിങ്ങള്‍ ചെവികൊടുക്കുന്നുവെങ്കില്‍, നിങ്ങള്‍ കോരഹിനോടുചേര്‍ന്നു് ദൈവികന്യായവിധിക്കു പാത്രരായിത്തീര്‍ന്ന 250 മത്സരികള്‍ക്കു തുല്യന്‍ തന്നെ.
മതഭക്തിയും ആത്മീയതയും തമ്മില്‍ നാം വിവേചിക്കുന്നില്ലെങ്കില്‍ നമുക്കു് ഒരിക്കലും ആത്മീയരായിത്തീരുവാന്‍ സാധ്യമല്ല. അന്ത്യകാലത്തു ധാരാളമാളുകള്‍ ഭക്തിയുടെ വേഷം മാത്രം ഉള്ളവരായി (ക്രൂശിന്‍റെ വചനം തന്നെയായി) അതിന്‍റെ ശക്തിയെ ത്യജിക്കും എന്നു് എഴുതപ്പെട്ടിരിക്കുന്നതിനാല്‍ ഇന്നത്തെ കാലഘട്ടത്തിന്‍റെ ഒരു വലിയ ആവശ്യമാണു് ഈ വിവേചനം. ക്രിസ്തു ജഡത്തില്‍ വെളിപ്പെടുകയും ആത്മാവില്‍ നീതീകരിക്കപ്പെടുകയും ചെയ്തുവെന്നുള്ള ദൈവഭക്തിയുടെ മര്‍മ്മത്തില്‍ നിന്നു് ധാരാളം ക്രിസ്ത്യാനികള്‍ പിന്‍വാങ്ങിപ്പോകുമെന്നും, വിവാഹം വിലക്കുക, ചില ഭക്ഷ്യസാധനങ്ങള്‍ വെടിയുക തുടങ്ങി സ്വന്തം മതഭക്തിയുടേതായ ഇതര മാര്‍ഗ്ഗങ്ങളിലൂടെ മറ്റൊരുതരം ഭക്തിയെ അന്വേഷിക്കുവാന്‍ അവര്‍ മുതിരുമെന്നു് ആത്മാവു് നമുക്കു് സവിശേഷമായ താക്കീതു നല്‍കിയിട്ടുണ്ടു്. വിനയം 'സമ്പാദിക്കുവാനായി' പാപത്തെ പരസ്യമായി ഏറ്റുപറയുക, രോഗഗ്രസ്ത രാകുമ്പോള്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുവാന്‍ മരുന്നുകഴിക്കാതിരിക്കുക എന്നിങ്ങനെ മറ്റു പല കപടമാര്‍ഗ്ഗങ്ങളും മനുഷ്യന്‍ ഇന്നു് കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ടു്. ഇവയെല്ലാം ദൈവഭക്തിയുടെ യഥാര്‍ത്ഥമര്‍മ്മത്തില്‍നിന്നു ക്രിസ്ത്യാനികളെ അകറ്റുവാനുള്ള ഭൂതങ്ങളുടെ ഉപദേശങ്ങളത്രേ (1തിമോ. 3:16; 4:5).
യഥാര്‍ത്ഥമായ ആത്മീയതയിലേക്കുള്ള ഏകമാര്‍ഗ്ഗം നാള്‍തോറും നമ്മുടെ അഹന്തയെ മരണത്തിനു് ഏല്‍പ്പിക്കുക എന്നതാണു് (റോമര്‍. 8:36: 2കൊരി. 4:10,11). മറ്റെല്ലാ വഴികളും വ്യാജവഴികള്‍ തന്നെ.
കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.