തെറ്റായ നിലപാടിനെ കുറിച്ച് യേശു ഏറ്റവും ആദ്യം പറഞ്ഞത് കോപത്തെ കുറിച്ചായിരുന്നു. നമ്മുടെ ജീവിതത്തിൽ നിന്ന് കോപത്തെ നാം ഒഴിവാക്കണം. രണ്ടാമത്തേത്, എല്ലാ ക്രിസ്ത്യാനികൾക്കും (എല്ലാ മനുഷ്യർക്കും തന്നെ) ഉള്ള പ്രബലമായ മറ്റൊരു പ്രശ്നമാണ് ലൈംഗിക ദുർമോഹ ചിന്തകൾ - ഒരു പുരുഷൻ മോഹിക്കേണ്ടതിന് ഒരു സ്ത്രീയെ നോക്കുമ്പോൾ ഉള്ളതുപോലെ. മത്താ. 5:27-28 പറയുന്നത് "ശാരീരിക വ്യഭിചാരം ചെയ്യരുത്" എന്നതായിരുന്നു പഴയ നിയമ നിലവാരം എന്നാണ്. നിങ്ങളുടെ ഭാര്യ അല്ലാത്ത ഒരു സ്ത്രീയെ തൊടാതെ, അവളുമായി വ്യഭിചാരം ചെയ്യാത്തിടത്തോളം, നിങ്ങൾ ശരിയാണ്. അതായിരുന്നു പഴയ നിയമ നിലവാരം.
എന്നാൽ യേശു ആ നിലവാരം ഉയർത്തി. മോശെ പർവതത്തിന്റെ മുകളിലേക്ക് കയറിയിട്ട് 10കല്പനകളുമായി ഇറങ്ങിവന്നതു പോലെ, യേശു പർവതത്തിന്റെ മുകളിലേക്ക് കയറിയിട്ട് ഗിരിപ്രഭാഷണം പ്രസംഗിച്ചു. അവിടുന്ന് ആ 10 കല്പനകളെ അവയുടെ ആത്മാവിലേക്ക് ഉയർത്തി. കൊലപാതകം കോപം പോലെയാണെന്നും, വ്യഭിചാരം എന്നത് നിങ്ങളുടെ കണ്ണുകൾ കൊണ്ട് മോഹിക്കുന്നത് പോലെയുമാണെന്ന് അവിടുന്ന് കാണിച്ചു തന്നു -മറ്റു വാക്കുകളിൽ പറഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ മനസ്സിൽ ആ സ്ത്രീയുമായി വ്യഭിചാരം ചെയ്യുകയാണ്. യേശു പറഞ്ഞത്, ദൈവത്തിൻ്റെ ദൃഷ്ടിയിൽ അത് വ്യഭിചാരമാണ് കാരണം നിങ്ങളുടെ ആന്തരിക ജീവിതം മലിനമായിരുന്നു എന്നാണ്.
പരീശന്മാരുടെ അടയാളം അവർ തങ്ങളുടെ ബാഹ്യജീവിതം നിർമ്മലമായി സൂക്ഷിച്ചു എന്നതായിരുന്നു - പാത്രത്തിൻ്റെ പുറം വെടിപ്പാക്കി സൂക്ഷിച്ചു. ഒരു ക്രിസ്ത്യാനി തൻ്റെ ബാഹ്യജീവിതം നിർമ്മലമായി സൂക്ഷിക്കുന്നു എന്നാൽ അവൻ്റെ ആന്തരിക ചിന്താജീവിതം മലിനമായിരിക്കുന്നു എങ്കിൽ അയാൾ ഒരു പരീശനാണ്, തന്നെയുമല്ല അയാൾ നരകത്തിലേക്കുള്ള തൻ്റെ വഴിയിലാണ്,അയാൾ അറിഞ്ഞാലും ഇല്ലെങ്കിലും. നമ്മൾ പലരും ഇതിൻ്റെ ഗൗരവം മനസ്സിലാക്കുന്നില്ല.
കഴിഞ്ഞ വർഷങ്ങളിൽ (35) ഒരുപിടി പാപങ്ങളെ കുറിച്ചാണ് ഞാൻ കൂടുതൽ പ്രസംഗിച്ചിരിക്കുന്നത്, എന്നാൽ പ്രത്യേകിച്ച് രണ്ടു പാപങ്ങളെ കുറിച്ച് - കോപം, ലൈംഗികമായി പാപകരവും ദുർമോഹപരവുമായ ചിന്തകൾ ഇവയെക്കുറിച്ച്. ഞാൻ എന്തുകൊണ്ടാണ് അവയെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്നതെന്ന് ആളുകൾ എന്നോടു ചോദിക്കുന്നുണ്ട്. നമ്മുടെ നീതി പരീശന്മാരുടെയും ശാസ്ത്രിമാരുടെയും നീതിയെ കവിയുന്നതായിരിക്കണമെന്ന് യേശു ആദ്യം പറഞ്ഞപ്പോൾ അവിടുന്ന് ഈ രണ്ടു പാപങ്ങളെയാണ് പരാമർശിച്ചത് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ അവരോട് പറഞ്ഞു. നിങ്ങളുടെ നീതി നിങ്ങൾക്കു ചുറ്റുമുള്ള എല്ലാ പരീശന്മാരുടെയും (വളരെ മതഭക്തരായ ആളുകൾ) നീതിയെ കാൾ ഉയർന്നതായിരിക്കണം എന്ന് പറഞ്ഞു കഴിഞ്ഞ ഉടനെ, യേശു എടുത്തുപറഞ്ഞ രണ്ടു പാപങ്ങൾ കോപത്തിൻ്റെ മേഖലയിലുള്ളതും, ലൈംഗികമായ മോഹ ചിന്തകളുടെ മേഖലയിലുള്ളതും ആയിരുന്നു. ഇവയ്ക്കെതിരായി ഞാൻ വളരെയധികം പ്രസംഗിക്കുന്നതിന്റെ ഒന്നാമത്തെ കാരണം ഇതാണ്.
ഈ രണ്ടു പാപങ്ങൾക്കെതിരായി ഞാൻ സംസാരിക്കുന്നതിന്റെ രണ്ടാമത്തെ കാരണം, നരകത്തിലേക്ക് പോകുന്ന അപകടത്തിലാണ് ഇതിൽ ഏർപ്പെടുന്നവർ എന്ന് ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞത് ഈ രണ്ടു പാപങ്ങളെ കുറിച്ചു മാത്രമാണ്. മിക്ക ആളുകളും ഇത് വിശ്വസിക്കുന്നില്ല. ഗിരിപ്രഭാഷണത്തിൽ നരകത്തെക്കുറിച്ച് യേശു സംസാരിച്ചത് ഈ രണ്ടു പാപങ്ങളോടുള്ള ബന്ധത്തിലാണ് (മത്താ. 5:22b, 29-30), അതുകൊണ്ട് ഇതു നമ്മോടു പറയുന്നത് ഈ രണ്ടു പാപങ്ങൾ വളരെ ഗൗരവകരമായിരിക്കണം എന്നാണ്.
പർവത പ്രസംഗത്തിൽ യേശു നരകത്തെക്കുറിച്ച് പറഞ്ഞ, രണ്ടു തവണകൾ കോപത്തോടും ലൈംഗികമായ മോഹചന്തകളോടും ബന്ധപ്പെട്ടു മാത്രമാണ് എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അതുകൊണ്ട് ഇവ ദൈവത്തിൻ്റെ ദൃഷ്ടിയിൽ വളരെ ഗൗരവമുള്ളതായിരിക്കണം എന്നാൽ ഇന്ന് ഇവയ്ക്കെതിരായി വേണ്ടത്ര പ്രസംഗിക്കുന്നില്ല. കോപത്തെ ജയിക്കുന്നതിനെ കുറിച്ച് ഒരു സന്ദേശം നിങ്ങൾ ഒടുവിൽ കേട്ടത് എപ്പോഴാണെന്നു നിങ്ങൾക്കു ചിന്തിക്കാൻ കഴിയുന്നോ? എൻ്റെ ജീവിതകാലം മുഴുവൻ അതെക്കുറിച്ച് ഒരു സന്ദേശം കേട്ടതായി ഞാൻ കരുതുന്നില്ല. 50 ൽ അധികം വർഷങ്ങളായി ഞാൻ ക്രിസ്തീയഗോളം ചുറ്റി സഞ്ചരിക്കുകയായിരുന്നു, ടെലിവിഷൻ, ടേപ്പ്, സിഡി ഇവയിലൂടെയും പല സഭകളിൽ നിന്നും ഞാൻ ധാരാളം പ്രാസംഗികരെ കേട്ടിരിക്കുന്നു. എങ്കിലും ലൈംഗിക മോഹങ്ങളെ അതിജീവിക്കുന്നതിനെ കുറിച്ച് ഒരു സന്ദേശം ഒരിക്കലും കേട്ടിട്ടില്ല. ഈ രണ്ടു മേഖലകളെക്കുറിച്ച് പ്രസംഗിക്കുന്നതിൽ നിന്ന് പിശാച് പ്രാസംഗികരെ തടഞ്ഞിരിക്കുന്നതെന്തുകൊണ്ടാണ്?
ഒന്നാമത്തെ കാരണം പ്രാസംഗികർക്കു തന്നെ അതിന്മേൽ വിജയം ലഭിച്ചിട്ടില്ല. അവർ തന്നെ ഇപ്പോഴും അടിമപ്പെട്ടിരിക്കെ അതേക്കുറിച്ച് അവർക്കെങ്ങനെ സംസാരിക്കാൻ കഴിയും? രണ്ടാമത്, പ്രാസംഗികർ മിക്കപ്പോഴും താല്പര്യപ്പെടുന്നത് സഭയിൽ ആളുകളെ പുറമേ നല്ലതാക്കി തീർക്കുന്നതിനും അവരുടെ പണം ശേഖരിക്കുന്നതിലുമാണ്. അതുകൊണ്ട് യേശു വളരെയധികം സംസാരിച്ച ഈ രണ്ടു കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കേണ്ടതിന് വളരെ വലിയ ഒരാവശ്യമുണ്ട്. ഒരു വ്യക്തിയെ ഒടുവിൽ നരകത്തിലേക്ക് നയിക്കുമെന്ന് യേശു പറഞ്ഞ രണ്ടു പാപങ്ങൾ ഇവയാണ് അത് വളരെ ഗൗരവമുള്ള ഒരു കാര്യവുമാണ്.
യേശു പത്ത് കല്പനകൾ എടുത്ത് ആ കല്പനകൾക്കു പിന്നിൽ ഉണ്ടായിരുന്നത് എന്താണെന്ന് ജനങ്ങൾക്കു കാണിച്ചുകൊടുത്തു.
നിങ്ങളുടെ ഭാര്യ അല്ലാത്ത ഒരു സ്ത്രീയെ മോഹിക്കുന്നത് ഒരു പാപമാണെന്നു മനസ്സിലാക്കാൻ നിങ്ങൾ മത്താ. 5 ലേക്കു വരേണ്ടതില്ല. യേശു പറഞ്ഞത് ഒരു സ്ത്രീയെ മോഹിക്കുന്ന ഏവനും (ആ വ്യക്തി ഒരു വിശ്വാസിയാണോ അല്ലെങ്കിൽ അവിശ്വാസിയാണോ എന്നതിൽ കാര്യമില്ല) അവൻ്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു എന്നാണ്. മോഹം എന്നാൽ ശക്തമായ ഒരാഗ്രഹം. നിങ്ങളുടെ വലതു കണ്ണ് നിങ്ങൾക്ക് ഈ മേഖലയിൽ ഇടർച്ച വരുത്തുന്നെങ്കിൽ അപ്പോൾ നിങ്ങൾ അതിനെ ചൂഴ്ന്നെടുത്തു കളയണം എന്നു പറയാൻ തക്കവണ്ണം അത് ഗൗരവമുള്ളതാണെന്ന് അവിടുന്ന് പറഞ്ഞു! നിങ്ങളുടെ കണ്ണുകൾ കൊണ്ട് മോഹിക്കുവാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുമ്പോൾ നിങ്ങൾ ഉൽപ്പതിഷ്ണു ആയിരിക്കണം. നിങ്ങൾ ഒരു അന്ധൻ ആണെന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കണം. അതിനെ അതിജീവിക്കുവാനുള്ള ഏകമാർഗ്ഗം അതുമാത്രമാണ്. നിങ്ങൾ അതിനെ ലഘുവായി എടുത്തിട്ട് "നന്നായിരിക്കുന്നു, ഞാൻ ദൈവം സൃഷ്ടിച്ചിരിക്കുന്ന സൗന്ദര്യം ആസ്വദിക്കുകയായിരുന്നു" എന്നു പറയരുത്. ഈ പാപത്തെ ന്യായീകരിക്കുവാൻ വളരെയധികം മാർഗ്ഗങ്ങളുണ്ട്, ധാരാളം ആളുകൾ അതു ചെയ്യുന്നുമുണ്ട്. ഒരു വ്യക്തി ഈ മേഖലയിൽ നാളുകളായി അശ്രദ്ധനായി കഴിയുമ്പോഴാണ് അയാൾ ശാരീരിക വ്യഭിചാരത്തിൽ വീണുപോകുന്നത്, ലോകമെമ്പാടുമുള്ള അനേകം പാസ്റ്റർ മാർക്കുണ്ടായതുപോലെ.
ദൈവ ഭയമുള്ള മനുഷ്യർക്ക് അറിയാത്ത ചില പുതിയ കാര്യമൊന്നുമല്ല മത്തായി 5 ൽ യേശു പഠിപ്പിച്ചത്. യേശു അത് പറഞ്ഞതിന് മുമ്പു തന്നെ സ്നാപകയോഹന്നാൻ അത് അറിഞ്ഞിരുന്നു എന്ന് എനിക്ക് തീർച്ചയുണ്ട്. ഇയ്യോബിന് അതറിയാമായിരുന്നു (ഇയ്യോ. 31:1, 4, 11). ദൈവത്തെ ഭയത്തോടെ ബഹുമാനിക്കുന്ന ആർക്കും അയാൾക്ക് ഇയ്യോബിനെ പോലെ ഒരു വേദ പുസ്തകമില്ലെങ്കിലും, തൻ്റെ ഭാര്യയല്ലാത്ത ഒരു സ്ത്രീയെ ലൈംഗിക മോഹത്തോടു നോക്കുന്നത്, ദൈവം മുമ്പാകെ പാപമാണെന്ന നിഗമനത്തിലെത്താൻ കഴിയും. അത് തെറ്റാണെന്ന് പറയുന്ന ചിലത് നമ്മുടെ ഉള്ളിലുണ്ട്. അത് ദൈവം നിങ്ങൾക്ക് നൽകിയിട്ടില്ലാത്തത് മോഷ്ടിക്കുന്നതുപോലെയാണ്. നിങ്ങൾക്ക് ഒരു ബൈബിൾ ഇല്ലെങ്കിൽ പോലും, നിങ്ങളുടേതല്ലാത്ത എന്തെങ്കിലും നിങ്ങൾ മോഷ്ടിച്ചാൽ, അതു പാപമാണെന്ന് നിങ്ങളുടെ മനസ്സാക്ഷി നിങ്ങളോട് പറയും. നിങ്ങളോട് അതു പറയാൻ നിങ്ങൾക്ക് ഒരു കല്പനയുടെ ആവശ്യമില്ല. ദൈവത്തോടുള്ള ഭയഭക്തി തന്നെ നിങ്ങളോട് അതു പറയും. യേശു പഠിപ്പിച്ചതാണെന്ന നിലയിൽ അത് ഓർക്കുന്നത് അത്ഭുതകരമായ ഒന്നാണ്.
കണ്ണുകൊണ്ട് ലൈംഗികമായി മോഹിക്കുന്ന ഈ കാര്യം ഇന്ന് അനേകം വിശ്വാസികൾ ലഘുവായിട്ട് എടുക്കുന്നത് എങ്ങനെയാണ്? അതിനു കാരണം ഇയ്യോബിനുണ്ടായിരുന്ന, ദൈവഭയത്തിന്റെ അടിസ്ഥാനപരമായ ഒരു കുറവാണ്. ഇന്നത്തെ ക്രിസ്ത്യാനികൾക്ക് വേദപുസ്തക പരിജ്ഞാനമുണ്ട്, എന്നാൽ ദൈവത്തോടുള്ള ഭയഭക്തി ബഹുമാനമില്ല. ബൈബിൾ സ്കൂളുകളിൽ പോയി വേദപുസ്തകം പഠിച്ചിട്ട് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുക്കുന്നവരുണ്ട്, എങ്കിലും അവർ ഇപ്പോഴും സ്ത്രീകളെ മോഹിക്കുന്നു. ഇത് നമ്മെ എന്താണ് പഠിപ്പിക്കുന്നത്? തിരുവചനത്തെക്കുറിച്ചുള്ള ബൗദ്ധിക ജ്ഞാനവും ബൈബിൾ സെമിനാരിയിൽ നിന്ന് ഒരു ബിരുദം നേടുന്നതും നിങ്ങളെ വിശുദ്ധരാക്കുന്നില്ല എന്നാണ് അതു നമ്മെ പഠിപ്പിക്കുന്നത്. ധാരാളം പരിഭാഷകളും ഒത്തുവാക്യങ്ങളും ഉള്ളതിലൂടെ വളരെയധികം ബൈബിൾ പരിജ്ഞാനം ഇന്നുണ്ട്. തങ്ങളുടെ കാർ ഓടിക്കുമ്പോൾ പോലും ആളുകൾക്ക് കേൾക്കാൻ കഴിയത്തക്ക വിധം. നമ്മുടെ മൊബൈലിലും സിഡികളിലും പോലും നമുക്ക് ബൈബിളുണ്ട്. എങ്കിലും ഈ അറിവിൻ്റെ ആധിക്യത്തിൽ പോലും, ദൈവത്തോടുള്ള ഭയഭക്തി ബഹുമാനം വളരെ കുറവാണ്.
ഗിരിപ്രഭാഷണത്തിൽ, ഗിരിപ്രഭാഷണം വായിക്കാതെ തന്നെ നമുക്ക് അറിയാൻ കഴിഞ്ഞ പല കാര്യങ്ങൾ യേശു പഠിപ്പിച്ചു, നമുക്ക് ദൈവത്തോട് ഭയഭക്തി ബഹുമാനം ഉള്ള കാലത്തോളം. ഇവയിൽ ചില കാര്യങ്ങൾ നമുക്ക് വളരെ വ്യക്തമാണ്: കോപം പാപമാണ്, സ്ത്രീകളെ മോഹിക്കുന്നതു പാപമാണ്, കൂടാതെ ഇവിടെ എഴുതപ്പെട്ടിട്ടുള്ള മറ്റു പല കാര്യങ്ങളും അതുകൊണ്ട്, അറിവിൻ്റെ കുറവുകൊണ്ടല്ല നിങ്ങൾ പാപത്തിൽ തുടരുന്നത്; അതിൻ്റെ കാരണം ദൈവത്തോടുള്ള ഭയഭക്തിയുടെ കുറവാണ്. ദൈവഭയം ജ്ഞാനത്തിന്റെ ആരംഭം ആകുന്നു. ക്രിസ്തീയ ജീവിതത്തിൽ "എബിസി" അതാണ് അതുതന്നെയല്ല നമുക്ക് അതില്ലെങ്കിൽ, എത്രമാത്രം ബൈബിൾ പഠനവും അല്ലെങ്കിൽ സന്ദേശങ്ങളുടെ കേൾവിയും ഉണ്ടെങ്കിലും അതു നിങ്ങളെ വിശുദ്ധരാക്കാൻ പോകുന്നില്ല.