എഫെസ്യർ 4-ാം അധ്യായത്തിൽ, ഇപ്രകാരം പറയുന്ന ഒരു കൽപ്പന നമുക്കുണ്ട്, "കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ" (എഫെ. 4:26). അത് അർത്ഥമാക്കുന്നത് പാപകരമല്ലാത്ത ഒരു കോപം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരിക്കണം എന്നാണ്. "കൊല ചെയ്യരുത്" എന്ന പഴയനിയമ നിലവാരം യേശു "കോപിക്കരുത്" എന്ന നിലവാരത്തിലേക്ക് ഉയർത്തിയപ്പോൾ, ശരിയായ തരം കോപം എന്താണെന്നും തെറ്റായ തരം കോപം എന്താണെന്നും മനസ്സിലാക്കേണ്ടതുണ്ട്.
ഒരു വചനം നമുക്ക് ശരിയാംവിധം മനസ്സിലാകാത്തപ്പോഴെല്ലാം നാം നമ്മുടെ ആത്മീയ നിഘണ്ടുവിലേക്കു നോക്കണം: ജഡമായി തീർന്ന വചനം - യേശുവിൻ്റെ ജീവിതം. യേശു തന്നെത്തന്നെ വിളിച്ചത് ലോകത്തിൻ്റെ വെളിച്ചം എന്നാണ്.തന്നെയുമല്ല അവിടുത്തെ കുറിച്ച് പറയുന്നത്, "അവനിൽ ജീവനുണ്ടായിരുന്നു, ആ ജീവൻ മനുഷ്യന്റെ വെളിച്ചമായിരുന്നു" എന്നാണ് (യോഹ. 1:4). നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ജീവനാണ് (ജീവിതമാണ്)തിരുവചനത്തിലെ ഓരോ വചനത്തെയും വിവരിക്കുന്നത്. അതുകൊണ്ട് "കോപിപ്പിൻ എന്നാൽ പാപം ചെയ്യരുത്" എന്നും നാം വായിച്ചിട്ട് പാപകരമായ കോപവും പാപകരമല്ലാത്ത കോപവും തമ്മിൽ വേർതിരിക്കുവാൻ നാം ശ്രമിക്കുമ്പോൾ, യേശുവിൻ്റെ ജീവനിലുള്ള ആ വെളിച്ചത്തിലേക്കു നാം നോക്കേണ്ടതുണ്ട്.
യേശു കോപിച്ചത് എപ്പോഴാണ് അതുപോലെ യേശു കോപിക്കാതിരുന്നതെപ്പോഴാണ്? മർ. 3:1-5 വരെയുള്ള വാക്യങ്ങളിൽ വായിക്കുന്നത് യേശു ഒരു സിനഗോഗിൽ ആയിരുന്നപ്പോൾ,വരണ്ട കൈയുള്ള ഒരു മനുഷ്യനെ സൗഖ്യമാക്കുന്നതു തടയാൻ ശ്രമിച്ച ചുറ്റുമുള്ള ആളുകളെ കോപത്തോടെ നോക്കി എന്നാണ്. പരീശന്മാർ, പക്ഷവാതക്കാരനെ സൗഖ്യമാക്കുന്നതിനേക്കാൾ ശബ്ബത്ത് ആചരിക്കുന്നതിനെ കുറിച്ച് കൂടുതൽ ഉത്ക്കണ്ഠപ്പെടുന്നതു കണ്ടപ്പോൾ അവിടുത്തേക്ക് കോപമുണ്ടായി. ഇതാണ് ശരിയായ തരം കോപം-ആളുകളോടുള്ളതിനേക്കാൾ ആചാരത്തിനും തളർവാത രോഗികളെ വിടുവിക്കുന്നതിനേക്കാൾ ചില ആചാരങ്ങൾ അനുഷ്ഠിക്കുന്നതിലും കൂടുതൽ താല്പര്യപ്പെടുന്ന മതനേതാക്കളോടും മതഭക്തരായ ആളുകളോടുമുള്ള കോപം.
ഇന്ന് പാപത്താൽ പരാജിതരായ ക്രിസ്ത്യാനികളുടെ ഇടയിലാണ് പക്ഷവാതം കാണപ്പെടുന്നത്, അതുതന്നെയല്ല അവർ പാപത്തിൽ ഉറപ്പു വരുത്താൻ കൂടുതൽ താല്പര്യപ്പെടുന്ന മതഭക്തരായ ആളുകൾ ഉണ്ടാകുമ്പോൾ അവർ വരണ്ട കൈയുള്ള മനുഷ്യൻ സൗഖ്യമാക്കപ്പെടുന്നത് അനുവദിക്കാതെ ആളുകൾ ദശാംശം കൊടുക്കുന്നതിലും ശബ്ബത്ത് ആചരിക്കുന്നതിലും കൂടുതൽ താത്പര്യം കാണിച്ച പരീശന്മാരുടെ അതെ വിഭാഗത്തിലാണ്. അതുപോലെയുള്ള അനേകം പ്രാസംഗികരും പാസ്റ്റർമാരും ഇന്നുണ്ട്, അവർ തങ്ങളുടെ കൂട്ടത്തെ പാപത്തിന്റെ ശക്തിയിൽ നിന്നും വിടുവിക്കുന്നതിൽ തത്പരരല്ല, എന്നാൽ അതിനേക്കാൾ അവർ ദശാംശം കൊടുക്കുന്നു എന്ന കാര്യം ഉറപ്പാക്കുന്നതിൽ ഈ കൂട്ടർ അധികം താല്പര്യപ്പെടുന്നു. ഇന്ന് അത്തരത്തിലുള്ളവരെ യേശു കോപത്തോടെ നോക്കുന്നു കാരണം യേശു ഭൂമിയിലേക്കു വന്നത് ആ ആളുകളെക്കൊണ്ട് ദശാംശം കൊടുപ്പിക്കാനല്ല. അവിടുന്ന് വന്നത് ജനത്തെ അവരുടെ പാപത്തിൽ നിന്നും രക്ഷിക്കുവാനാണ്. അവിടുന്ന് ക്രൂശിൽ മരിച്ചത് നമ്മുടെ പാപങ്ങളിൽ നിന്നും നമ്മെ വിടുവിക്കാനാണ്.
നമ്മുടെ രക്ഷകന്റെ പേര് യേശു എന്നാണ് തന്നെയുമല്ല അവിടുന്ന് വന്നത് നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാനാണ് (മത്താ. 1:21). മറ്റുള്ളവർ തങ്ങളുടെ പാപങ്ങളിൽ നിന്നും രക്ഷിക്കപ്പെടുന്നതിനെ തടഞ്ഞിട്ട് "നിങ്ങൾ പോയി ആ വ്യക്തി പറയുന്നതു കേൾക്കരുത് കാരണം അയാൾ പ്രസംഗിക്കുന്നത് പാപത്തിന്മേലുള്ള വിജയത്തെ കുറിച്ചാണ്, എന്നാൽ ഞാൻ പറയുന്നതു കേട്ടുകൊണ്ടിരിക്കുക കാരണം എങ്ങനെയാണ് നിങ്ങളുടെ ദശാംശം കൊടുക്കുന്നത് എന്നതിനെ കുറിച്ചാണ് ഞാൻ പറയുന്നത്" എന്ന് ആളുകൾ പറയുമ്പോൾ, അത്തരക്കാരനോട് യേശു കോപിക്കും എന്നു നാം തീർച്ചപ്പെടുത്തണം. തന്നെയുമല്ല നിങ്ങൾ യേശുക്രിസ്തുവുമായി കൂട്ടായ്മയിൽ ആണെങ്കിൽ, ദൈവത്തിൻ്റെ ഒരു ദാസനെന്ന നിലയിൽ നിങ്ങളും മറ്റുള്ളവർ വിടുവിക്കപ്പെടുന്നതിനെ തടയുന്ന അത്തരത്തിലുള്ളവരോട് കോപിക്കും.
യേശു കോപിച്ച മറ്റൊരുദാഹരണം യോഹന്നാൻ 2 ലാണ്, യേശു ദേവാലയത്തിലേക്ക് ചെന്ന് പൊൻവാണിഭക്കാരെദേവാലയത്തിൽ നിന്നും പുറത്താക്കിയപ്പോൾ. അവിടെ പറയുന്നത് അവിടുന്ന് ഒരു ചാട്ട ഉണ്ടാക്കി പണം ക്രയവിക്രയം ചെയ്യുന്നവരുടെ മേശ മറിച്ചിട്ടിട്ട് അവരോട് ഇപ്രകാരം പറഞ്ഞു എന്നാണ് "ഇത് ഇവിടെ നിന്നും കൊണ്ടുപോകുവിൻ!" അവിടുന്ന് യഥാർത്ഥമായി കോപിച്ചു. അപ്പോൾ "നിൻ്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളയുന്നു എന്ന് എഴുതിയിരിക്കുന്ന" തിരുവചനം ശിഷ്യന്മാർ ഓർത്തു (യോഹ. 2:15-17). ആളുകൾ മതത്തിൻ്റെ പേരിലോ ക്രിസ്തുവിൻ്റെ നാമത്തിലോ പണമുണ്ടാക്കുന്നതു കാണുമ്പോഴും പ്രാവുകളെയും ആടുകളെയും വിൽക്കുന്നവർ, "ഞങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ യാഗത്തിന് വേണ്ടി ഈ ആടുകളെയും പ്രാവുകളെയും വിൽക്കും എന്നാൽ ചന്തയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ അല്പം കൂടുതൽ വില നിങ്ങൾ നൽകേണ്ടിവരും കാരണം ഞങ്ങൾക്ക് ഞങ്ങളുടെ കമ്മീഷൻ കിട്ടണം" എന്നു പറയുന്നതു കേൾക്കുമ്പോഴും ദൈവത്തിൻ്റെ ആലയത്തിന്റെ നിർമ്മലതയെ കുറിച്ചുള്ള എരിവ് നമ്മെയും കുപിതരാക്കണം.
യേശു എപ്പോഴാണ് കോപിക്കാതിരുന്നത്? ബയേൽ സെബൂൽ (ഭൂതങ്ങളുടെ തലവൻ)എന്ന് അവിടുന്ന് വിളിക്കപ്പെട്ടപ്പോൾ (മത്താ. 12:22-24). ഇത് നടന്നത് യേശു ബധിരനും ഊമനുമായ ഒരുവനിൽ നിന്നും ഒരു ഭൂതത്തെ പുറത്താക്കിയപ്പോഴാണ്. വലിയ ഒരു പുരുഷാരം അതുകണ്ട് ആവേശഭരിതരായിട്ട് "ഇത് ദാവീദ് പുത്രൻ ആണ്. അവിടുന്ന് എത്ര വലിയ ഒരു അതിശയം ചെയ്ത് ഈ മനുഷ്യനെ സ്വതന്ത്രനാക്കി എന്ന് നോക്കുക!" എന്നു പറഞ്ഞു തുടങ്ങി. എന്നാൽ പരീശന്മാർ ഉടനെ അസൂയ പൂണ്ട് ഇങ്ങനെ പറഞ്ഞു, "ഈ മനുഷ്യൻ ഭൂതങ്ങളുടെ തലവനെ കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നത്" (മത്താ. 12:24). അവർ യേശുവിനെ സാത്താൻ എന്ന് വിളിക്കുകയായിരുന്നു.നിങ്ങൾ കർത്താവിനെ സേവിക്കുമ്പോൾ ആരെങ്കിലും നിങ്ങളെ സാത്താൻ എന്നു വിളിക്കുന്നു എന്ന് സങ്കൽപ്പിക്കുക. എന്നാൽ യേശു പ്രതികരിച്ചത് ഇപ്രകാരം പറഞ്ഞു കൊണ്ടാണ് "ഞാൻ കേവലം ഒരു മനുഷ്യപുത്രനാണ്, ഞാൻ വെറും ഒരു സാധാരണ മനുഷ്യനാണ് നിങ്ങൾ എനിക്ക് വിരോധമായി സംസാരിക്കുന്നത് ക്ഷമിക്കപ്പെട്ടിരിക്കുന്നു,എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കാതിരിക്കാൻ സൂക്ഷിച്ചു കൊൾവിൻ" (മത്താ. 12:32).
ജനങ്ങൾ അവിടുത്തെ പിശാചെന്നു വിളിച്ചപ്പോൾ അവിടുന്ന് കോപിച്ചില്ല. അവിടുന്ന് പറഞ്ഞു, "നിങ്ങൾ എനിക്ക് വിരോധമായി സംസാരിക്കുന്നത് കുഴപ്പമില്ല, ഞാൻ കേവലം ഒരു മനുഷ്യപുത്രനാണ്. നിങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു." അവർ അവിടുത്തെ പിശാചെന്നു വിളിച്ചപ്പോൾ അവിടുന്ന് സർവ്വ ശക്തനായ ദൈവമായിരുന്നു, എന്നാൽ അവിടുന്ന് അസ്വസ്ഥനായില്ല. അവിടുന്ന് അവരോട് ക്ഷമിച്ചു. ഒരു യഥാർത്ഥ ക്രിസ്ത്യാനി അയാളെ ആളുകൾ ചീത്ത പേരുകൾ വിളിക്കുന്നതുകൊണ്ട് ഒരിക്കലും അസ്വസ്ഥനാകുകയില്ല, അയാളെ പിശാച് എന്നോ പന്നി എന്നോ പട്ടി എന്നോ അല്ലെങ്കിൽ എന്തുതന്നെ വിളിച്ചാലും. അത് ഒരു വ്യത്യാസവും വരുത്തുന്നില്ല. അയാൾ ക്രിസ്തുവിനെപ്പോലെയാണെങ്കിൽ, അയാൾ അവരോട് ക്ഷമിക്കുകയും കോപിക്കാതിരിക്കുകയും ചെയ്യും. തന്നേ ആ പേരുകൾ വിളിച്ചവരോട് ഒരു കയ്പ്പും കോപവും സൂക്ഷിക്കുകയുമില്ല.
യേശുക്രിസ്തുവിനെ പോലെ ആകുവാൻ ആഗ്രഹിക്കുന്ന ക്രിസ്ത്യാനികൾ വളരെ ചുരുക്കമാണ്, എന്നാൽ അവരെല്ലാവരും മരിക്കുമ്പോൾ സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിക്കുന്നു. ഓരോ ക്രിസ്ത്യാനിയും അയാൾ മരിക്കുമ്പോൾ സ്വർഗ്ഗത്തിൽ പോകണം എന്ന് ആഗ്രഹിക്കുന്നു, എന്നാൽ അവരിൽ എത്രപേർ സ്വർഗ്ഗത്തിൽ പോകുന്നതിനു മുമ്പ് ഈ ഭൂമിയിൽ യേശുക്രിസ്തുവിനെ പോലെ ജീവിക്കണമെന്നാഗ്രഹിക്കുന്നുണ്ട്? വളരെ ചുരുക്കം പേർ. അതാണ് പ്രശ്നം. ഈ ആളുകളിൽ അനേകരും യഥാർത്ഥത്തിൽ ക്രിസ്ത്യാനികൾ അല്ല. അവർ പേരുകൊണ്ട് ക്രിസ്ത്യാനികളാണ് കാരണം അവർ ജനിച്ചത് ഒരു ക്രിസ്തീയ ഭവനത്തിലാണ് എന്നാൽ തങ്ങളുടെ ജീവിതത്തിൽ അവർ തങ്ങളെ യേശുക്രിസ്തുവിന്റെ കർതൃത്വത്തിന് കീഴടക്കി കൊടുത്തിട്ടില്ല, അതുകൊണ്ട് ദൈവത്തെ സംബന്ധിച്ചിടത്തോളം, അവർ ക്രിസ്ത്യാനികളല്ല. ക്രിസ്തു വീണ്ടും വരുമ്പോൾ ഒരു വലിയ അതിശയം അവർക്കുണ്ടാകാൻ പോകുന്നു തന്നെയുമല്ല അവർ ക്രിസ്ത്യാനികളെ ആയിരുന്നില്ല എന്ന് അവർ കണ്ടെത്തുകയും ചെയ്യും, കാരണം ഒരു ക്രിസ്തീയ ഭവനത്തിൽ ജനിക്കുന്നതുകൊണ്ട് നിങ്ങൾക്ക് ഒരു ക്രിസ്ത്യാനി ആകാൻ കഴിയുകയില്ല. നിങ്ങൾ വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.
ഇത് നാം മനസ്സിലാക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എഫെ. 4:26 ൻ്റെ അർത്ഥം ഇതാണ്, "കോപിപ്പിൻ, എന്നാൽ പാപം ചെയ്യരുത്" എന്നാൽ അഞ്ചു വാക്യം കഴിഞ്ഞ് എഫെ. 4:31 ൽ ഇങ്ങനെ പറയുന്നു "എല്ലാ കോപവും വിട്ടുകളയുക" ഈ രണ്ടു വാക്യങ്ങളും പരസ്പര വിരുദ്ധമായി തോന്നുന്നു, ഒരു സ്ഥലത്ത് പറയുന്നു, "കോപിപ്പിൻ എന്നാൽ പാപം ചെയ്യരുത്," എന്നാൽ മറ്റൊരിടത്ത് പറയുന്നു, "എല്ലാം കോപവും വിട്ടുകളയുവിൻ" എന്തു കോപമാണ് നാം വിട്ടുകളയേണ്ടത്? സ്വാർത്ഥപരവും സ്വയകേന്ദ്രീകൃതവും, പാപകരവുമായ കോപം. നമുക്ക് ഉണ്ടായിരിക്കേണ്ട കോപം എന്താണ്? ദൈവ കേന്ദ്രീകൃതമായത്, ദൈവനാമ മഹത്വത്തെകുറിച്ച് വിചാരമുള്ളത്. ഇന്ന് ഭൂമിയിൽ ദൈവനാമം മാനിക്കപ്പെടാതിരിക്കുന്നതിനെ കുറിച്ച് നാം എരിവുള്ളവരായിരിക്കണം.