WFTW Body: 

(മൂപ്പൻ , എൻസിസിഎഫ് സാൻജോസ്, യുഎസ്എ)

യേശുവിന് തൻ്റെ ജീവിതത്തിൽ ഇടപെടേണ്ടിയിരുന്ന ബുദ്ധിമുട്ടാണ്ടുക്കുന്ന തൻ്റെ പങ്ക് ആളുകൾ യേശുവിനുണ്ടായിരുന്നു. ചിലർ അവിടുത്തെ പുച്ഛിച്ചു, ചിലർ അവിടുത്തെ ഉപദ്രവിച്ചു, ചിലർ അവിടുത്തെ പരിഹസിച്ചു, കൂടാതെ മറ്റുള്ളവർ അവിടുത്തെ കേവലം അവഗണിച്ചു. അവിടുത്തോട് ആക്രോശിക്കുന്നവർ, അവിടുത്തെ തുപ്പുന്നവർ, അവിടുത്തോടു തർക്കിക്കുന്നവർ, അവിടുത്തെ കുടുക്കാൻ ശ്രമിക്കുന്നവർ കൂടാതെ അവിടുത്തെ കൊല്ലാൻ ശ്രമിക്കുന്നവരും അവിടുത്തേക്കുണ്ടായിരുന്നു.

നമ്മിൽ ഓരോരുത്തർക്കും നമ്മുടെ ജീവിതത്തിലുടനീളം ഇടപേടേണ്ടതിന് ബുദ്ധിമുട്ടുള്ള ആളുകൾ ഉണ്ടാകും. അവർ അഭക്തരായി, ഹീനരായി, ക്രൂരതയുള്ളവരായി, അലോസരപ്പെടുത്തുന്നവരായി, ദുഷ്ടന്മാരായി ഒക്കെ കാണപ്പെട്ടേക്കാം. ബുദ്ധിമുട്ടുണ്ടാക്കുന്നവരെ കുറിച്ച് ബൈബിളിനു പറയാനുള്ളതും എന്നെ സഹായിച്ചതുമായ ഏതാനും പ്രമാണങ്ങൾ ഇവിടെ പറയുന്നു:

ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകളെ കുറിച്ച് ഞാൻ പഠിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം ഞാൻ അവരിൽ ഒരാളാണെന്നുള്ളതാണ്. അവർ എന്നോട് പാപം ചെയ്തവരോ, ബുദ്ധിമുട്ടുള്ളവരോ കൂടാതെ സ്വാർത്ഥരും ആയിരിക്കാം... എന്നാൽ എനിക്ക് കൃത്യമായി അതേ ജഡം തന്നെയാണുള്ളത് തന്നെയുമല്ല ഞാനും അത്രയും തന്നെ കുറ്റക്കാരനാണ്. ഞാൻ എൻ്റെ സ്വർഗ്ഗീയ പിതാവിനോട് എത്ര ബുദ്ധിമുട്ടുണ്ടാക്കുന്നവനും,സ്വാർത്ഥനും, പാപമുള്ളവനുമാണ് എന്ന് ഞാൻ കൂടുതൽ വ്യക്തമായി കാണുംതോറും, എന്നോട് പാപം ചെയ്യുന്നവനോട് കൂടുതൽ കരുണയും സഹിഷ്ണുതയും ഉള്ളവൻ ആകുവാൻ എനിക്കു കഴിയുന്നു എന്ന് ഞാൻ അനുഭവിച്ചിരിക്കുന്നു. മറ്റുള്ളവരെ നിരാശയോടെ പുച്ഛിച്ചു നോക്കുന്നവൻ ഒരു പരീശൻ ആണ്, എന്നാൽ തന്നെ കൊണ്ടുതന്നെയും തൻ്റെ പാപത്തെകൊണ്ടും നിരാശപ്പെട്ട് ക്ഷീണിതനായ ഒരുവനാണ് ഒരു ക്രിസ്ത്യാനി (ലൂക്കോ. 18:9-13). ബുദ്ധിമുട്ടുള്ള സഹപ്രവർത്തകരെ കൊണ്ടും, ദുഷ്ടരായ സർക്കാരിനെ കൊണ്ടും, സ്വാർത്ഥതയുള്ള കുടുംബത്തെ കൊണ്ടും, മോശം സഭയെ കൊണ്ടും, അല്ലെങ്കിൽ ശീതോഷ്ണവാന്മാരായ ക്രിസ്ത്യാനികളെ കൊണ്ടും മടുത്തു പോയവർക്കുള്ളതല്ല ദൈവരാജ്യം. അത് തങ്ങളെ കൊണ്ടുതന്നെ മടുത്തു പോയവർക്കുള്ളതാണ്! ഇവരാണ് കർത്താവിൻ്റെ അടുക്കൽ വന്ന് "കർത്താവേ, ഞാനാണ് സഹായം ആവശ്യമുള്ളവൻ, ഞാൻ ദരിദ്രനും പാപിയുമായ ഒരു യാചകനാണ്, എന്നോട് ക്ഷമിച്ച് എന്നെ സഹായിക്കണമെ" എന്നു പറയുന്ന ആത്മാവിൽ ദരിദ്രരായവർ.

"ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ്" (മത്താ. 5:3).

ബൈബിൾ എന്നെ പഠിപ്പിക്കുന്നതായി ഞാൻ കാണുന്ന മറ്റൊരു പ്രധാനപ്പെട്ട പ്രമാണം ബുദ്ധിമുട്ടുണ്ടാക്കുന്നവരെ സ്നേഹിക്കുവാനാണ്, അവർ എന്നോട് തിരിച്ചെങ്ങനെ പെരുമാറിയാലും അതു കാര്യമാക്കാതെ.

മത്താ. 5:44 "നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്യുവിൻ". റോമ. 2:4 "ദൈവത്തിൻ്റെ ദയ നിങ്ങളെ മാനസാന്തരത്തിലേക്കു നടത്തുന്നു."

ഞാൻ ഒരിക്കൽ കേട്ട ഒരു കഥ ഇപ്രകാരമാണ്: ഒരു ദിവസം അതിരാവിലെ കാറ്റ് സൂര്യനെ ഒരു മത്സരത്തിനായി വെല്ലുവിളിച്ചു. അവിടെ കോട്ടിട്ട ഒരു മനുഷ്യൻ റോഡിലൂടെ നടന്നു പോകുകയായിരുന്നു. അപ്പോൾ കാറ്റ് സൂര്യനോട് പറഞ്ഞു 'നിനക്കു കഴിയുന്നതിനേക്കാൾ മുമ്പെ എനിക്ക്, ആ മനുഷ്യനെ കൊണ്ട് അയാളുടെ കോട്ട് ഊരി മാറ്റിക്കുവാൻ കഴിയും.' ആ ഗെയിം കളിക്കുന്നതിന് സൂര്യൻ സമ്മതിച്ചു. 'താൻ ആദ്യം പോകാം എന്നു കാറ്റു പറഞ്ഞു. കാറ്റ് അതിനു കഴിയുന്നിടത്തോളം ശക്തിയോടെ വീശി, എത്ര കണ്ട് ശക്തിയോടെ കാറ്റ് വീശിയോ, അത്ര കണ്ട് ആ മനുഷ്യൻ തൻ്റെ കോട്ട് മുറുക്കെ പിടിച്ചു. അപ്പോൾ സൂര്യൻ പറഞ്ഞു, ശരി ഇനി ഞാൻ ശ്രമിക്കട്ടെ. അങ്ങനെ സൂര്യൻ ആകാശത്തിൽ തന്നെത്തന്നെ അല്പം കൂടെ ഉയർത്തി നിന്ന് അല്പ സമയം കൊണ്ട് ഒരല്പം കൂടി പ്രകാശിച്ചു, വളരെ കുറച്ചു സമയത്തിൽ, ആ മനുഷ്യൻ തൻ്റെ കോട്ട് ഊരി മാറ്റി. ഒരാളെ സ്നേഹം കൊണ്ടു ചൂടുപിടിപ്പിക്കുന്നതാണ്, അയാളുടെ ചുറ്റും നടന്നു പ്രഹരിച്ച് അയാളെ കോപത്തോടെ ബലം കൊണ്ട് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനെക്കാൾ നല്ലത് എന്നതാണ് ഈ കഥയുടെ ഗുണപാഠം.

നമ്മുടെ സ്വർഗ്ഗീയ പിതാവ് ആ കാറ്റിനെ പോലെയാണോ അതോ സൂര്യനെ പോലെയോ?

ബൈബിൾ പറയുന്നത് ദൈവത്തിൻ്റെ സ്നേഹമാണ് നാം അവിടുത്തെ സ്നേഹിക്കാൻ കാരണമായത് എന്നാണ് (1 യോഹ. 4:17), കൂടാതെ അവിടുത്തെ ദയയാണ് നമ്മെ മാനസാന്തരത്തിലേക്കു നടത്തുന്നത് എന്നും പറയുന്നു (റോമർ 2:4). നമ്മുടെ ജീവിതത്തിലും മറ്റുള്ളവരോട് ഇടപെടുമ്പോൾ ഈ പ്രമാണം നാം കാണും എന്നു ഞാൻ വിശ്വസിക്കുന്നു. മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലേക്ക് ഐക്യതയും പൊരുത്തവും കൊണ്ടുവരാനുള്ള മാർഗ്ഗം, അവരോട് മല്ലിടുകയോ നമ്മോടു പൊരുത്തപ്പെടുത്തുന്നതിനും നമ്മോട് ശരിയാംവിധം ഇടപെടുന്നതിനും വേണ്ടി അവരുടെ മേൽ ബലം പ്രയോഗിക്കുകയോ ചെയ്യുന്നതിനെക്കാൾ നല്ലത് അവരെ ജാഗ്രതയോടെയും നിസ്വാർത്ഥതയോടെയും സ്നേഹിക്കുന്നതാണ്.

പല സമയങ്ങളിലും സ്നേഹത്തിന് നമ്മോടുള്ള ശത്രുവിൻ്റെ മനോഭാവം പെട്ടെന്നു മാറ്റാൻ കഴിയില്ല (ഒരു പക്ഷെ ഒരിക്കലും) എന്നാൽ അതു കുഴപ്പമില്ല. നാം നമ്മുടെ ശത്രുക്കളെയും നമുക്കെതിരെ പാപം ചെയ്തിട്ട് മാനസാന്തരപ്പെടാത്തവരെയും സ്നേഹിക്കുന്നതു തുടർന്നാൽ നാം നമ്മുടെ സ്വർഗ്ഗീയ പിതാവിനെ പോലെ ആയിത്തീരാനുള്ള ഒരു വിശേഷ ഭാഗ്യം നമുക്കുണ്ടാകാൻ കഴിയും, കാരണം അവിടുന്ന് അങ്ങനെയാണ് - ദൈവത്തെ ഇപ്പോഴും തങ്ങളുടെ ശത്രുവായി കാണുന്ന ദുഷ്ടന്മാരുടെ നേരെയും അവിടുന്ന് അത്യന്തം ക്ഷമയും സ്നേഹവുമുള്ളവനാണ്:

മത്തായി 5:44-45 "എന്നാൽ ഞാനോ നിങ്ങളോടു പറയുന്നത് നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ; അവിടുന്ന് ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും തൻ്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ."

തൻ്റെ ഡാഡിയെ പോലെ ആയിരിക്കുന്നവനാണ് ഒരു പുത്രൻ. നമ്മുടെ ശത്രുക്കളെ സ്നേഹിക്കാൻ യേശു പറഞ്ഞു അങ്ങനെ ആ മാർഗ്ഗത്തിൽ നമുക്ക് സ്വർഗ്ഗസ്ഥ പിതാവിൻ്റെ മക്കളായി തീരാൻ കഴിയും.

സദൃശവാക്യങ്ങൾ 15:1. "മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു."

നാവ് വളരെ ശക്തിയുള്ള ഒന്നാണ്. "നാവ് ചെറിയ അവയവം എങ്കിലും അതു വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടുകത്തിക്കുന്നു" (യാക്കോബ് 3:5). അതിനാൽ യുദ്ധങ്ങൾ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. അതിലും നല്ല കാര്യം, യുദ്ധങ്ങൾ തടയപ്പെടുന്നു! വേദപുസ്തകം പറയുന്നത് കോപത്തോട് കോപം കൊണ്ടും, ക്രോധത്തോട് ക്രോധം കൊണ്ടും മറുപടി പറയുന്നതിനു പകരം, ക്രുദ്ധിച്ചിരിക്കുന്ന ഒരുവനോട് മൃദുവായ വാക്കുകളും മൃദുവായ ഉത്തരവും നൽകുന്നതാണ് ഏറ്റവും നല്ലത് എന്നാണ്. ഇതാണ് സമാധാനത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗം. ദൈവം ശണ്ഠക്കാരെ ആഗ്രഹിക്കുന്നില്ല (ചീത്ത വാക്കുകൾക്കു പകരം ചീത്ത വാക്കുകൾ തിരിച്ചു പറയുന്നവർ) എന്നാൽ സമാധാനമുണ്ടാക്കുന്നവരെയാണ് ദൈവം ആഗ്രഹിക്കുന്നത് (മത്താ. 5:9). മറ്റുള്ളവരുടെ ക്രോധത്തോട് മൃദുവായ വാക്കുകൾ കൊണ്ട് പ്രതികരിക്കുന്നതിലൂടെ നമുക്ക് സമാധാനം ഉണ്ടാക്കുന്നവരായിരിക്കാൻ കഴിയും.

സദൃശവാക്യങ്ങൾ 17:13-14."ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവൻ്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. കലഹത്തിൻ്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ."