ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   സഭ ശിഷ്യന്‍
WFTW Body: 

1. ദൈവം യേശുവിനെ സ്നേഹിച്ചതു പോലെ തന്നെ അവിടുന്ന് നമ്മെ സ്നേഹിക്കുന്നു.
"അവിടുന്ന് എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു" (യോഹ. 17:23).

2. സത്യസന്ധരായ ആളുകളിൽ ദൈവം പ്രസാദിക്കുന്നു.

"അവിടുന്ന് വെളിച്ചത്തിൽ നടക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നു എങ്കിൽ നമുക്ക് തമ്മിൽ കൂട്ടായ്മയുണ്ട്" (1 യോഹ. 1:7).

3. സന്തോഷത്തോടെ കൊടുക്കുന്നവരിൽ ദൈവം പ്രസാദിക്കുന്നു.
"സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു" (2 കൊരി. 9:7).
4. യേശുവിലേക്കു നോക്കുന്നതിനാൽ വിശുദ്ധി ഉണ്ടാകുന്നു.
"നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക വിശ്വാസത്തിൻ്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക" (എബ്രാ. 12:12).

5. നാം തുടർമാനം പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടുകൊണ്ടിരിക്കണം.
"ആത്മാവിനാൽ നിറയപ്പെട്ടുകൊണ്ടേയിരിക്കുന്നവരാകുവിൻ" (എഫെ. 5:18 അക്ഷരാർത്ഥത്തിൽ).

6. ക്രൂശിന്റെ മാർഗ്ഗം ജീവൻ്റെ മാർഗ്ഗമാണ്.
"നാം അവനോടു കൂടെ മരിച്ചെങ്കിൽ, നാം അവനോടു കൂടെ ജീവിക്കും" (2 തിമൊ. 2:11).

7. മനുഷ്യൻ്റെ അഭിപ്രായം നമ്മേ അധൈര്യപ്പെടുത്തരുത്.
"മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിൽ; അവനെ എന്തു വിലമതിപ്പാനുള്ളൂ" (യെശ. 2:22).

8. ലോകം വിലമതിക്കുന്നതിനെ ദൈവം വെറുക്കുന്നു.
"മനുഷ്യരുടെ ഇടയിൽ ഉന്നതമായത് ദൈവത്തിൻ്റെ മുമ്പാകെ അറപ്പാകുന്നു" (ലൂക്കൊ. 16:15).
പണത്തെ സ്നേഹിച്ച് ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ.
1. പരീക്ഷയിൽ അകപ്പെടുന്നു; 2. കെണിയിൽ വീഴുന്നു; 3. മൗഢ്യകരമായ മോഹങ്ങളിൽ വീഴുന്നു; 4. ദോഷകരമായ മോഹങ്ങളിൽ അകപ്പെടുന്നു; 5. തകർച്ചയിലേക്കു പോകുന്നു; 6. സംഹാരനാശങ്ങളിൽ മുങ്ങുന്നു; 7. വിശ്വാസം വിട്ടുഴലുന്നു; 8. ബഹുവിധ ദുഃഖങ്ങൾക്ക് അധീനരാകുന്നു (1 തിമൊ. 6:9, 10).

9. നമുക്ക് ഹാനി വരുത്തുവാൻ നമുക്കുതന്നെയല്ലാതെ മറ്റാർക്കും കഴികയില്ല.
"നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ?" (1 പത്രൊ. 3:13).

10. നാം ഓരോരുത്തൻ്റെയും ജീവിതങ്ങളെ കുറിച്ച് ദൈവത്തിനു പൂർണ്ണതയുള്ള ഒരു പദ്ധതിയുണ്ട്.
"നാം അവൻ്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായി സൃഷ്‌ടിക്കപ്പെട്ടവരാകുന്നു. നാം ചെയ്തു പോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു" (എഫെ. 2:10).

11. ദൈവത്തെ ഏറ്റവും അടുത്തറിയുന്നതാണ് ശക്തരായിരിക്കുന്നതിന്റെ രഹസ്യം.
"ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു വീര്യം പ്രവർത്തിക്കും" (ദാനി. 11:32).

12. പുതിയ ഉടമ്പടി പഴയ ഉടമ്പടിയെക്കാൾ വളരെയധികം മെച്ചപ്പെട്ടതാണ്.
"യേശു വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട ഉടമ്പടിയുടെ മധ്യസ്ഥനാണ്" (എബ്രാ. 8:6).

13. ദൈവഭക്തിയുള്ള ജീവിതങ്ങൾ നയിച്ചാൽ നാം ഉപദ്രവിക്കപ്പെടും.
"ക്രിസ്തു യേശുവിൽ ഭക്തിയോടെ ജീവിക്കാൻ മനസ്സുള്ളവർക്കെല്ലാം ഉപദ്രവം ഉണ്ടാകും" (2 തിമൊ. 3:12).

14. ദൈവം കൈകൊണ്ടിരിക്കുന്ന ഏവരെയും നാം കൈക്കൊള്ളണം.
"ദൈവമോ തൻ്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറെയായി വച്ചിരിക്കുന്നു. . . ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ ഒരുപോലെ കരുതേണ്ടതിനായി ദൈവം കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ട് ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു" (1 കൊരി. 12:18, 25).

15. ഓരോ മനുഷ്യനോടും നാം മാന്യതയോടെ ഇടപെടണം.
"ദൈവത്തിൻ്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ ശപിക്കുന്നു. സഹോദരന്മാരെ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല" (യാക്കോ. 3:9, 10).

16. നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും നാം ദൈവത്തിൽ ആശ്രയിക്കണം.

"ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാംക്രിസ്തുയേശുവിലുള്ള തൻ്റെ മഹത്വത്തിൻ്റെ ധനത്തിനൊത്തവണ്ണം തീർത്തു തരും" (ഫിലി. 4:19).

പിൻകുറിപ്പ്:

പൂർണ്ണസമയ ക്രിസ്തീയ വേലക്കാർക്കു പണത്തെ സംബന്ധിച്ച 10 "ഒരിക്കലും"

1. ഒരിക്കലും ദൈവത്തോട് അല്ലാതെ മറ്റാരോടും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ അറിയിക്കരുത് (ഫിലി. 4:19).

2. ഒരിക്കലും അവിശ്വാസികളിൽ നിന്നും പണം സ്വീകരിക്കുന്നത് (3 യോഹ. 7).

3. ഒരിക്കലും ആരിൽ നിന്നും ഒരു ദാനവും പ്രതീക്ഷിക്കരുത് (സങ്കീ. 62:5).

4. ഒരിക്കലും നിങ്ങളെ നിയന്ത്രിക്കുവാനോ അല്ലെങ്കിൽ നിങ്ങൾക്കു പണം നൽകുന്നതിനാൽ നിങ്ങളെ സ്വാധീനിക്കുവാനോ ആരെയും നിങ്ങൾ അനുവദിക്കരുത്.

5. നിങ്ങളുടെ ശുശ്രൂഷ സ്വീകരിക്കാത്തവരിൽ നിന്ന് ഒരിക്കലും നിങ്ങൾ പണം കൈപ്പറ്റരുത്.

6. ഒരിക്കലും നിങ്ങളെക്കാൾ ദരിദ്രരായ ആരിൽ നിന്നും നിങ്ങളുടെ വ്യക്തിപരമോ കുടുംബപരമോ ആയ ആവശ്യങ്ങൾക്കായി പണം കൈപ്പറ്റരുത്.

7. ഒരിക്കലും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി ഒരു മനുഷ്യനെയും ആശ്രയിക്കരുത്.

8. ഒരിക്കലും നിങ്ങൾ പണം ദുരുപയോഗം ചെയ്യുന്നതായി മറ്റുള്ളവർക്ക് സംശയമുണ്ടാക്കുന്ന വിധത്തിൽ ദൈവത്തിൻ്റെ പണം കൈകാര്യം ചെയ്യരുത് (2 കൊരി. 8:20, 21).

9. നിങ്ങൾക്കു പണം ലഭിക്കുമ്പോൾ ഒരിക്കലും നിങ്ങൾ ആവേശഭരിതരാകരുത്.

10. നിങ്ങൾക്കു പണം നഷ്ടപ്പെടുമ്പോൾ ഒരിക്കലും നിങ്ങൾ വിഷണ്ണരാകരുത്.